Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kumbalam

കു​മ്പ​ളം ടോ​ൾ പ്ലാ​സ​യി​ൽ സ്വ​കാ​ര്യ ബ​സ് പി​ല്ല​റി​ലേ​യ്ക്ക് ഇ​ടി​ച്ചു​ക​യ​റി; യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്

 കൊ​ച്ചി: കു​മ്പ​ളം ടോ​ൾ പ്ലാ​സ​യി​ൽ സ്വ​കാ​ര്യ ബ​സ് പി​ല്ല​റി​ലേ​യ്ക്ക് ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ടം. 24 പേര്‍ക്ക് പരുക്കേറ്റു. ചേര്‍ത്തല - കലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന മുല്ലശേരി (തിരുവാതിര ) എന്ന സ്വകാര്യ ബസാണ് ടോള്‍ പ്ലാസയിലെ മീഡിയനുകള്‍ തകര്‍ത്ത് ഇടിച്ചു കയറിയത്.

ഇന്ന് രാവിലെ 7.45ഓടെ യായിരുന്നു സംഭവം അരൂര്‍ ഭാഗത്ത് നിന്നുമെത്തിയ ബസ് ട്രാക്ക് മാറി തെറ്റായ സൈഡ് വഴി കയറിയായിരുന്നു അപകടം. ടോള്‍ പ്ലാസ എളുപ്പത്തില്‍ മറികടക്കാനായി വന്ന ബസ് കുണ്ടന്നൂരില്‍ നിന്നും അരൂര്‍ ഭാഗത്തേയ്ക്ക് വാഹനങ്ങള്‍ കടക്കുന്ന ഭാഗത്ത് കൂടി
ട്രാക്ക് മാറി കയറുകയായിരുന്നുവെന്ന് പറയുന്നു.

ടോള്‍ പ്ലാസയിലെത്തിയ സമയം ബസ് അമിത വേഗതയിലായിരുന്നതായി യാത്രക്കാര്‍ പറഞ്ഞു. പരുക്കേറ്റവരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് ടോള്‍ പ്ലാസയില്‍ ഇടിച്ചതിന്‍റെ ആഘാതത്തില്‍ ബസിനുള്ളിലെ കമ്പികളിലും സീറ്റിലും മറ്റും ഇടിച്ചാണ് പലര്‍ക്കും പരുക്കുള്ളത്. അപകടത്തില്‍ ബസിന്‍റെ മുന്‍വശത്തെ ഗ്ലാസുകള്‍ പൂര്‍ണമായി തകര്‍ന്നു.

ടോള്‍പ്ലാസയിലേയ്ക്ക് ഇടിച്ചു കയറിയ ബസ് മറിയാറായ വിധത്തില്‍ ചരിഞ്ഞാണ് നിന്നത്. അപകടമുണ്ടായ ഉടനെ നാട്ടുകാരും മറ്റു യാത്രക്കാരും പൊലിസും ചേര്‍ന്ന് പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Latest News

Corehub Up