Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Staff

കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍: സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ല, നഷ്ടപരിഹാരം നല്‍കി

കൊച്ചി: മുന്നറിയിപ്പില്ലാതെയുള്ള കൂട്ടപ്പിരിച്ചു വിടല്‍ നടപടിയില്‍ സര്‍ക്കാരുമായി സഹകരിക്കാതെ യുഎസ് ആസ്ഥാനമായ മെഡിക്കല്‍ കോഡിംഗ് കമ്പനി കോറോ ഹെല്‍ത്ത്. തിങ്കളാഴ്ച തിരുവനന്തപുരത്ത് തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സാധ്യമല്ല എന്ന നിലപാടിലാണ് കമ്പനി.

വെള്ളിയാഴ്ച പിരിച്ചുവിട്ട ജീവനക്കാരുടെ അക്കൗണ്ടിലേക്ക് കമ്പനി മൂന്നു മാസത്തെ നഷ്ടപരിഹാരത്തുക നിക്ഷേപിച്ചു. തിങ്കളാഴ്ച വരെ പിരിച്ചുവിടല്‍ നടപടി മരവിപ്പിക്കാന്‍ ധാരണയില്‍ എത്തിയതിന് പിന്നാലെയാണ് അത് മറികടന്നുള്ള നീക്കം.

വെള്ളിയാഴ്ച രാവിലെ ജോലിക്ക് എത്തിയപ്പോഴാണ് പിരിച്ചു വിട്ട വിവരം ജീവനക്കാരെ അറിയിച്ചത്. പിരിച്ചുവിടുന്നവരുടെ പേരുകള്‍ ഓഫീസിലെ സ്പീക്കര്‍ വഴി അനൗണ്‍സ് ചെയ്യുകയായിരുന്നു. ഇതാണ് നിങ്ങളുടെ അവസാന ദിവസം, എല്ലാവര്‍ക്കും റിലീവിംഗ് ആണെന്നായിരുന്നു എച്ച്ആര്‍ വിഭാഗത്തില്‍ നിന്നുള്ള സന്ദേശം.

തുടര്‍ന്ന് പിരിച്ചു വിടല്‍ നോട്ടീസ് നല്‍കി ഉടന്‍ തന്നെ ഓഫീസില്‍ നിന്ന് പുറത്തുപോകാന്‍ ജീവനക്കാരോട് ആവശ്യപ്പെടുകയായിരുന്നു. സംഭവം വിവാദമായതോടെ ഉമാ തോമസ് എംഎല്‍എ വിഷയത്തില്‍ ഇടപെട്ട് വിവരങ്ങള്‍ തൊഴില്‍മന്ത്രിയെ അറിയിക്കുകയും ചര്‍ച്ച നടത്താന്‍ തീരുമാനിക്കുകയുമായിരുന്നു. ഇതോടെ പിരിച്ചു വിടല്‍ നടപടി താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു.

കോറോ ഹെല്‍ത്തിന്‍റെ കൊച്ചി ഓഫീസില്‍ 500 ജീവനക്കാരും കോഴിക്കോട് 300 ഓളം ജീവനക്കാരുമാണ് ജോലി ചെയ്യുന്നത്. സംഭവത്തില്‍ മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷം മറ്റു നടപടികളിലേക്ക് കടക്കുമെന്നാണ് മന്ത്രി ബിന്ദു കൃഷ്ണ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇത്രയും പേരെ പിരിച്ചുവിടുന്നതിന് പുതിയ ലേബര്‍ കോഡ് അനുസരിച്ച് അവകാശമുണ്ടെന്നാണ് കമ്പനി അധികൃതര്‍ പറയുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Kerala

വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ മു​ൻ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​നെ ആ​ക്ര​മി​ച്ച പ്ര​തി​ക​ൾ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യു​ടെ മു​ന്‍ പേ​ഴ്‌​സ​ണ​ല്‍ സ്റ്റാ​ഫ് അം​ഗ​ത്തെ അ​ക്ര​മി​ച്ച പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. മ​ന്ത്രി​യു​ടെ മു​ന്‍ പേ​ഴ്‌​സ​ണ​ല്‍ സ്റ്റാ​ഫ് അം​ഗം ദി​നേ​ശി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​ൽ ക​ര​വാ​രം സ്വ​ദേ​ശി അ​ഖി​ലേ​ഷ് (25),ആ​റ്റി​ങ്ങ​ൽ വേ​ളാ​ർ​ക്കു​ടി സ്വ​ദേ​ശി ജ​യ​രാ​ജ് (35),കി​ഴു​വി​ലം സ്വ​ദേ​ശി വ്യാ​സ​ൻ (32) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ ചി​റ​യി​ന്‍​കീ​ഴ് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന് സ​മീ​പ​ത്ത് വ​ച്ചാ​യി​രു​ന്നു സം​ഭ​വം.

വീ​ടി​നു​ള്ളി​ല്‍ കാ​ര്‍ പാ​ര്‍​ക്ക് ചെ​യ്ത ശേ​ഷം പു​റ​ത്തി​റ​ങ്ങു​മ്പോ​ഴാ​ണ് മൂ​ന്നം​ഗ സം​ഘം ത​ട്ടി​ക്ക​യ​റു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്ത​ത്. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന സം​ഘം ദി​നേ​ഷി​നെ ഇ​രു​മ്പ് വ​ടി കൊ​ണ്ട് ത​ല​യി​ൽ അ​ടി​ച്ചി​രു​ന്നു.

അ​ടി​യേ​റ്റ് ത​റ​യി​ൽ വി​ണ ദി​നേ​ഷി​നെ ച​വി​ട്ടു​ക​യും ഷ​ർ​ട്ട് വ​ലി​ച്ചു​കീ​റു​ക​യും ചെ​യ്‌​തു. പ​രി​ക്കേ​റ്റ ദി​നേ​ശ് പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

സം​ഭ​വ​ത്തി​ന് ശേ​ഷം ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ളെ ചി​റ​യി​ൻ​കീ​ഴ് പോ​ലീ​സ് ആ​ണ് പി​ടി​കൂ​ടി​യ​ത്. പി​ടി​യി​ലാ​യ​വ​ര്‍ നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മ​ദ്യ​ല​ഹ​രി​യി​ല്‍ യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തെ​ന്നും പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

National

ഒ​ല എ​ഞ്ചി​നീ​യ​ര്‍ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം: സി​ഇ​ഒ ഭ​വി​ഷ് അ​ഗ​ര്‍​വാ​ളി​നെ​തി​രെ കേ​സ്

ബം​ഗു​ളൂ​രു: ഒ​ല ഇ​ല​ക്ട്രി​ക്‌​സി​ലെ എ​ഞ്ചി​നീ​യ​ര്‍ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ ഒ​ല സ്ഥാ​പ​ക​നും സി​ഇ​ഒ​യു​മാ​യ ഭ​വി​ഷ് അ​ഗ​ര്‍​വാ​ളി​നെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്.

ഭ​വി​ഷി​നെ​തി​രെ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​ക്കു​റ്റ​ത്തി​നാ​ണ് ബം​ഗു​ളൂ​രു പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഒ​ല സീ​നി​യ​ര്‍ ഓ​ഫീ​സ​ര്‍ സു​ബ്ര​ത കു​മാ​ര്‍ ദാ​സി​നെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

സെ​പ്റ്റം​ബ​ര്‍ 28നാ​ണ് കോ​റ​മം​ഗ​ല​യി​ലു​ള​ള ഒ​ല ഇ​ല​ക്ട്രി​ക്‌​സി​ലെ ഹോ​മോ​ലോ​ഗേ​ഷ​ന്‍ എ​ഞ്ചി​നീ​യ​ര്‍ കെ. ​അ​ര​വി​ന്ദ് ജീ​വ​നൊ​ടു​ക്കി​യ​ത്. പി​ന്നാ​ലെ 28 പേ​ജു​ള്ള അ​ര​വി​ന്ദി​ന്‍റെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് പു​റ​ത്തു​വ​ന്നി​രു​ന്നു. അ​തി​നു​പി​ന്നാ​ലെ​യാ​ണ് ഭ​വി​ഷ് അ​ഗ​ര്‍​വാ​ളി​നും സു​ബ്ര​ത് കു​മാ​റി​നു​മെ​തി​രെ കേ​സെ​ടു​ത്ത​ത്.

ബം​ഗു​ളൂ​രു​വി​ലെ ചി​ക്ക​ല​സാ​ന്ദ്ര​യി​ലെ വ​സ​തി​യി​ല്‍ അ​ര​വി​ന്ദി​നെ (38) വി​ഷം ക​ഴി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ള്‍ ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ല്‍ ഭ​വി​ഷ് അ​ഗ​ര്‍​വാ​ളി​നും സു​ബ്ര​ത് ദാ​സി​നു​മെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​രു​വ​രും ത​ന്നെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നും ശ​മ്പ​ള​വും അ​ല​വ​ന്‍​സു​ക​ളും നി​ഷേ​ധി​ച്ചു​വെ​ന്നും കു​റി​പ്പി​ല്‍ പ​റ​യു​ന്നു.

ഇ​താ​ണ് അ​ര​വി​ന്ദി​നെ ജീ​വ​നൊ​ടു​ക്കാ​ന്‍ പ്രേ​രി​പ്പി​ച്ച​തെ​ന്ന് ആ​രോ​പി​ച്ച് സ​ഹോ​ദ​ര​ന്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. അ​ര​വി​ന്ദ് മ​രി​ച്ച് ര​ണ്ടു​ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ള്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് 17.46 ല​ക്ഷം രൂ​പ നി​ക്ഷേ​പി​ക്ക​പ്പെ​ട്ടി​രു​ന്നു. ഇ​തേ​പ്പ​റ്റി ക​മ്പ​നി​യു​ടെ എ​ച്ച്ആ​റി​നോ​ട് ചോ​ദി​ച്ച​പ്പോ​ള്‍ വ്യ​ക്ത​മാ​യ മ​റു​പ​ടി ല​ഭി​ച്ചി​ല്ലെ​ന്നും സ​ഹോ​ദ​ര​ന്‍ പ​റ​ഞ്ഞു.

അ​ര​വി​ന്ദി‍​ന്‍റെ മ​ര​ണ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ഒ​ല ക​മ്പ​നി​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ജോ​ലി​യെ​ക്കു​റി​ച്ചോ പീ​ഡ​ന​ങ്ങ​ളെ​ക്കു​റി​ച്ചോ പ​രാ​തി​യൊ​ന്നും അ​ര​വി​ന്ദ് ന​ല്‍​കി​യി​രു​ന്നി​ല്ലെ​ന്നാ​ണ് ഒ​ല​യു​ടെ വി​ശ​ദീ​ക​ര​ണം.

അ​ര​വി​ന്ദ് മൂ​ന്ന​ര വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി ഒ​ല ഇ​ല​ക്ട്രി​ക്‌​സി​ല്‍ ജോ​ലി ചെ​യ്തി​രു​ന്നു​വെ​ന്നും പ്രൊ​മോ​ട്ട​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള​ള ക​മ്പ​നി​യു​ടെ ഉ​ന്ന​ത മാ​നേ​ജ്‌​മെ​ന്‍റു​മാ​യി നേ​രി​ട്ട് ഇ​ട​പ​ഴ​കു​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ജോ​ലി​യു​ടെ സ്വ​ഭാ​വ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ടി​രു​ന്നി​ല്ലെ​ന്നും ഒ​ല പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.

അ​ര​വി​ന്ദി​ന്‍റെ കു​ടും​ബ​ത്തി​ന് എ​ല്ലാ​വി​ധ പി​ന്തു​ണ​യും ന​ല്‍​കു​ന്നു​ണ്ടെ​ന്നും അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഉ​ട​ന​ടി ത​ന്നെ അ​ന്തി​മ സെ​റ്റി​ല്‍​മെ​ന്‍റ് ന​ട​ത്തി​യ​തെ​ന്നും ക​മ്പ​നി വ​ക്താ​വും അ​റി​യി​ച്ചു. ജീ​വ​ന​ക്കാ​ര്‍​ക്ക് സു​ര​ക്ഷി​ത​മാ​യ പി​ന്തു​ണ ന​ല്‍​കു​ന്നു​ണ്ടെ​ന്നും ക​മ്പ​നി അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും വ​ക്താ​വ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

 

Latest News

Corehub Up