ആലുവയില്‍ തുണിക്കടയിൽ തീപിടിത്തമുണ്ടായപ്പോൾ
കൊച്ചി: ആലുവ മുനിസിപ്പല്‍ ബസ് സ്റ്റാന്റ് പ്രവേശന കവാടത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ദീന് ഇന്‍ തുണിക്കടയില്‍ തീപിടിത്തം. ഇന്ന് രാവിലെ 6ന് ആണ് കടയില്‍ നിന്ന് പുക ഉയര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ട്.
വസ്ത്രങ്ങള്‍, ലേഡീസ് ടൈലറിംഗ് മെറ്റീരിയലുകള്‍, പെര്‍ഫ്യൂംസ്, ഇസ്ലാമിക് പ്രസിദ്ധീകരണങ്ങള്‍ എന്നിവ കത്തിനശിച്ചു. തീപിടിത്തം ഉണ്ടായത് രാവിലെ ആയതിനാല്‍ കടയില്‍ ആരുമുണ്ടായിരുന്നില്ല.
തൊട്ടടുത്ത അഗ്നിശമനസേനാ കേന്ദ്രത്തില്‍ നിന്ന് രണ്ടു യൂണിറ്റുകളെത്തി തീ മറ്റ് കെട്ടിടങ്ങളിലേക്ക് പടരുന്നതിന് മുമ്പേ അണച്ചു. കടയിലെ വസ്ത്രങ്ങള്‍ മുഴുവനായി കത്തിനശിച്ചു. നാലു വര്‍ഷമായി ആലുവയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന കടയാണിത്. ആലുവ സ്വദേശി റിയാസ് ആണ് ഉടമ.
Tags : Massive Fire Clothing Store Aluva Short Circuit