പ്രതീകാത്മക ചിത്രം
ലക്നോ: ഉത്തർപ്രദേശിൽ സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് വനിത പൊലിസ് ഉദ്യോഗസ്ഥയ്ക്ക് ദാരുണാന്ത്യം. കൗശാംബി ജില്ലയിലെ മാൻജാൻപുരിലെ വനിത പൊലിസ് ഉദ്യോഗസ്ഥ പ്രിയങ്ക യാദവ് (25) ആണ് മരിച്ചത്.
ചൊവ്വാഴ്ചയായിരുന്നു സംഭവം. സർക്കാർ അനുവദിച്ച ഇൻസാസ് റൈഫിളായിരുന്നു സംഭവ സമയത്ത് പ്രിയങ്കയുടെ പക്കലുണ്ടായിരുന്നത്. സംഭവത്തെ തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നവർ പ്രിയങ്കയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Tags : Uttarpradesh UPPolice Shot Death Investigation CaseFile FIR