x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ​രി​പാ​ടി​യി​ൽ സു​ര​ക്ഷാ വീ​ഴ്ച്ച; തോ​ക്കും വ്യാ​ജ ഐ​ഡി കാ​ർ​ഡു​മാ​യി ര​ണ്ടു പേ​ർ പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: September 8, 2026 07:05 PM IST | Updated: September 8, 2026 07:05 PM IST

മും​ബൈ: മും​ബൈ​യി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ​രി​പാ​ടി​യി​ൽ സു​ര​ക്ഷാ വീ​ഴ്ച്ച. വേ​ദി​ക്ക് സ​മീ​പ​ത്തു​നി​ന്നു തോ​ക്കും വ്യാ​ജ ഐ​ഡി കാ​ർ​ഡു​ക​ളു​മാ​യി ര​ണ്ടു പേ​രെ പി​ടി​കൂ​ടി. 24കാ​ര​നും ഇ​യാ​ളു​ടെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നെ​ന്ന് ക​രു​തു​ന്ന​യാ​ളു​മാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​വ​രു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ പൊ​ലി​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ര​ണ്ട് പേ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ബാ​ന്ദ്ര കു​ർ​ള കോം​പ്ല​ക്സി​ലെ വേ​ദി​യി​ൽ ഗ്ലോ​ബ​ൽ ഫി​ൻ​ടെ​ക് ഫെ​സ്റ്റ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്നു ഉ​ദ്ഘാ​ട​നം ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത്. ഇ​തി​ന് മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. ഇ​വ​രെ വെ​ള​ളി​യാ​ഴ്ച്ച വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ​വി​ട്ടു.

Tags : Security Lapse Prime Minister Arrest Gun Fake ID Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up