പിടിയിലായ പ്രതികൾ
തൃശൂർ: തൃശൂരിൽ വിൽപനയ്ക്കായെത്തിച്ച അഞ്ച് കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. എടതിരിത്തി സ്വദേശി തുരുത്തി വീട്ടിൽ ജിതിക് (31), താണിശേരി കുറുപ്പത്തിപടി സ്വദേശി തുണ്ട്പറമ്പിൽ വീട്ടിൽ മഹേഷ് (33), ഒഡീഷ സ്വദേശി ഫിരാജ് നായക് (26) എന്നിവരാണ് പിടിയിലായത്.
കാട്ടൂർ അശോക ബാറിന് സമീപമുള്ള നേരം ഹോട്ടലിന് പുറകുവശത്തുനിന്ന് ആണ് പ്രതികൾ പിടിയിലായത്. ഫിരാജ് നായക് ഒഡീഷയിൽ നിന്ന് കടത്തിക്കൊണ്ടുവന്ന കഞ്ചാവ് കൈമാറുന്നതിനിടെയാണ് ഡാൻസാഫ് സംഘവും കാട്ടൂർ പൊലിസും ചേർന്ന് പ്രതികളെ പിടികൂടിയത്.
പിടിയിലായ ജിതിക് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലിസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതികളെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും.
Tags : Thrissur Arrest Cannabis Crime Police Investigation CaseFile FIR