x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​ജി​റ്റ​ൽ, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സാ​ക്ഷ​ര​ത​യ്ക്ക് പ്രാ​ധാ​ന്യം ന​ൽ​കും; മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ

വെബ് ഡെസ്ക്
Published: September 8, 2026 08:03 PM IST | Updated: September 8, 2026 08:03 PM IST

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഡി​ജി​റ്റ​ൽ, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് (എ​ഐ) സാ​ക്ഷ​ര​ത​യ്ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​മെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ. തി​രു​വ​ന​ന്ത​പു​രം അ​യ്യ​ങ്കാ​ളി ഹാ​ളി​ൽ സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ൻ അ​ഥോ​റി​റ്റി സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സാ​ക്ഷ​ര​താ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബാ​ങ്കിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള സേ​വ​ന​ങ്ങ​ൾ ഓ​ൺ​ലൈ​നാ​യി മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ കം​പ്യൂ​ട്ട​ർ സാ​ക്ഷ​ര​ത അ​നി​വാ​ര്യ​മാ​യ​തി​നാ​ൽ പൊ​തു​സ​മൂ​ഹ​ത്തി​ൽ ഡി​ജി​റ്റ​ൽ, എ​ഐ സാ​ക്ഷ​ര​ത വ്യാ​പി​പ്പി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സാ​ക്ഷ​ര​താ മി​ഷ​ൻ ഏ​റ്റെ​ടു​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

തൊ​ണ്ണൂ​റു​ക​ളു​ടെ തു​ട​ക്ക​ത്തി​ൽ സ​മ്പൂ​ർ​ണ സാ​ക്ഷ​ര​ത കൈ​വ​രി​ച്ച കേ​ര​ളം രാ​ജ്യ​ത്തി​നും ലോ​ക​ത്തി​നും മാ​തൃ​ക​യാ​ണ്. അ​ക്ഷ​ര​ജ്ഞാ​ന​ത്തി​ൽ മാ​ത്രം ഒ​തു​ങ്ങാ​തെ തു​ട​ർ വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​ക​ളി​ലൂ​ടെ​യും തു​ല്യ​താ പ​രീ​ക്ഷ​ക​ളി​ലൂ​ടെ​യും നി​ര​വ​ധി പേ​ർ​ക്ക് ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സ​വും ബി​രു​ദ​ങ്ങ​ളും നേ​ടാ​ൻ സാ​ക്ഷ​ര​താ മി​ഷ​നി​ലൂ​ടെ ക​ഴി​ഞ്ഞു. പ​ഠ​നം മു​ട​ങ്ങി​യ​വ​ർ​ക്ക് തു​ല്യ​താ പ​രീ​ക്ഷ​യി​ലൂ​ടെ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി അ​ഭി​ഭാ​ഷ​ക​രാ​യി എ​ൻ​റോ​ൾ ചെ​യ്യാ​ൻ സാ​ധി​ച്ച​തും സാ​ക്ഷ​ര​താ മി​ഷ​ന്‍റെ സു​പ്ര​ധാ​ന നേ​ട്ട​മാ​ണെ​ന്ന് മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Tags : digital artificial intelligence literacy Minister N. Shamsudheen Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up