x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​യ​ന്ന ക്‌​നാ​നാ​യ ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ല്‍ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ പ്ര​ഥ​മ തി​രു​നാ​ള്‍ ആ​ഘോ​ഷം

ജോ​ബി ആ​ന്‍റ​ണി
Published: September 8, 2026 01:08 PM IST | Updated: September 8, 2026 01:08 PM IST

പ്രതീകാത്മക ചിത്രം

വി​യ​ന്ന: ഓ​സ്ട്രി​യ​യി​ല്‍ ആ​ദ്യ​മാ​യി ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​നു അ​നു​വ​ദി​ച്ച സ്റ്റാ​ഡ് ലൗ ​സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍ പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ ജ​ന​ന​തി​രു​ന്നാ​ള്‍ ഞാ​യ​റാ​ഴ്ച ആ​ഘോ​ഷ​പൂ​ര്‍​വം കൊ​ണ്ടാ​ടും.

ഉ​ച്ച​ക​ഴി​ഞ്ഞു 3.30ന് ​ചാ​പ്ല​യി​ന്‍ ഫാ. ​ജി​ജോ എ​ല​വു​ങ്ക​ചാ​ലി​ല്‍ കൊ​ടി​യേ​റ്റു​ന്ന​തി​ലൂ​ടെ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​കും. ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍​കു​ര്‍​ബാ​ന സെ​ന്‍റ് തോ​മ​സ് സീ​റോമ​ല​ബാ​ര്‍ ക​മ്യൂ​ണി​റ്റി​യു​ടെ വി​കാ​രി ഫാ. ​ഡോ. തോ​മ​സ് താ​ണ്ട​പ്പ​ള്ളി​യു​ടെ മു​ഖ്യ​കാ​ര്‍​മിക​ത്വ​ത്തി​ല്‍ ന​ട​ക്കും.

നി​ര​വ​ധി വൈ​ദി​ക​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​കും. വി​യ​ന്ന​യി​ലെ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ വി​കാ​രി ഫാ. ​ഷൈ​ജു മേ​പ്പു​റ​ത്ത് തി​രു​നാ​ള്‍ സ​ന്ദേ​ശം ന​ല്‍​കും. സെ​ന്‍റ് ജോ​സ​ഫ് സീ​റോമ​ല​ബാ​ര്‍ ക​മ്യൂണി​റ്റി​യു​ടെ ചാ​പ്ലെ​യി​ന്‍ ഫാ. ​തോ​മ​സ് കൊ​ച്ചു​ചി​റ പ​രി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ ആ​ശീ​ര്‍​വാ​ദം നി​ര്‍​വഹി​ക്കും.

സേ​ക്ര​ഡ് ഹാ​ര്‍​ട്ട് സീ​റോമ​ല​ബാ​ര്‍ ക​മ്യൂ​ണി​റ്റി​യു​ടെ ചാ​പ്ലെ​യി​ന്‍ ഫാ. ​ഡി​ന്‍റോ പ്ലാ​ക്ക​ല്‍ പ്ര​സു​ദേ​ന്തി വാ​ഴ്ച്ച ന​ട​ത്തും. പ്ര​സു​ദേ​ന്തി വാ​ഴ്ച, രൂ​പം വെ​ഞ്ച​രി​ക്ക​ല്‍, പ്ര​ദി​ക്ഷി​ണം, നെ​വേ​ന, ഏ​ല​ക്കാ​മാ​ല ലേ​ലം, സ്‌​നേ​ഹ​വി​രു​ന്ന് തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കും.

ക​ഴു​ന്ന് എ​ടു​ക്കാ​നു​ള്ള സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തി​ട്ടു​ണ്ട്. ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ജോ​ര്‍​ജ് വ​ട​ക്കും​ചേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തി​രു​നാ​ളി​നു വേ​ണ്ടി​യു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി​വ​രു​ന്നു.

സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ പ്ര​ഥ​മ തി​രു​നാ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ഏ​വ​രെ​യും പ​ള്ളി ക​മ്മി​റ്റി ക്ഷ​ണി​ച്ചു.

Tags : Vienna KnanayaCatholicChurch FeastCelebration MotherMary

Recent News

Corehub Up