ഒളിമ്പ്യൻ എം.ഡി. വത്സമ്മ
ഓർമവച്ച നാൾ മുതൽ എന്റെ വീട്ടിൽ ദീപിക വരുത്തിയിരുന്നു. ദീപിക വായനയിലൂടെയാണ് എല്ലാ മേഖലകളെപ്പറ്റിയും എനിക്ക് അറിയാൻ കഴിഞ്ഞത്. ശക്തവും നീതിയുക്തവുമായ എഡിറ്റോറിയലുകളാണ് ദീപികയുടെ മുഖമുദ്ര.
കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക-കായിക- കാർഷിക -വ്യവസായ തലങ്ങളിലെ തനതായ പാരന്പര്യവും ധാർമികതയും ഉത്തരവാദിത്വബോധവും കാത്തുസൂക്ഷിച്ചുകൊണ്ട് മാധ്യമധർമം പുലർത്തി മുന്നോട്ടു പോകുന്ന ദീപികയ്ക്കു സമൂഹത്തിൽ പല മാറ്റങ്ങളും വരുത്താൻ കഴിഞ്ഞിട്ടുണ്ട്.
കാലത്തിനൊപ്പം മാറിയെങ്കിലും അറിവിന്റെയും സാമൂഹികപ്രതിബദ്ധതയുടെയും പാതയിൽ മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ സമൂഹത്തിന്റെ ശബ്ദമായി, സത്യത്തിന്റെയും നന്മയുടെയും വെളിച്ചം സമൂഹത്തിലേക്കു പകരാൻ ദീപികയ്ക്കു കഴിയുന്നു.
-ഒളിമ്പ്യൻ എം.ഡി. വത്സമ്മ
Tags : Satyaduthika Celebrates deepika@140