x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൃ​​​​​ദ്ധ​​​​​നും ക​​​​​ട​​​​​ലും

പദായനങ്ങൾ / എം.കെ. ഹരികുമാർ
Published: October 14, 2026 01:03 AM IST | Updated: October 14, 2026 01:03 AM IST

പ്രതീകാത്മക ചിത്രം

എ​​​​​ന്താ​​​​​ണ് താ​​​​​ങ്ക​​​​​ൾ ക​​​​​ല​​​​​യി​​​​​ലൂ​​​​​ടെ ക​​​​​ണ്ടെ​​​​​ത്തു​​​​​ന്ന​​​​​തെ​​​​​ന്ന ചോ​​​​​ദ്യ​​​​​ത്തി​​​​​ന് വി​​​​​ഖ്യാ​​​​​ത സാ​​​​​ഹി​​​​​ത്യ​​​​​കാ​​​​​ര​​​​​നാ​​​​​യ ഏ​​​​​ണ​​​​​സ്റ്റ് ഹെ​​​​​മിം​​​​​ഗ്‌​​​വേ (Ernst Hemingway) പ​​​​​റ​​​​​ഞ്ഞ ഉ​​​​​ത്ത​​​​​രം ഇ​​​​​താ​​​​​ണ്: അ​​​​​ത്ര ആ​​​​​ശ​​​​​യ​​​​​ക്കു​​​​​ഴ​​​​​പ്പ​​​​​ത്തി​​​​​ലാ​​​​​കാ​​​​​ൻ എ​​​​​ന്തു​​​​​ണ്ട്? സം​​​​​ഭ​​​​​വി​​​​​ച്ച കാ​​​​​ര്യ​​​​​ങ്ങ​​​​​ളി​​​​​ൽ​​​നി​​​​​ന്നും നി​​​​​ല​​​​​വി​​​​​ലു​​​​​ള്ള കാ​​​​​ര്യ​​​​​ങ്ങ​​​​​ളി​​​​​ൽ​​​നി​​​​​ന്നും നി​​​​​ങ്ങ​​​​​ൾ​​​​​ക്ക​​​​​റി​​​​​യാ​​​​​വു​​​​​ന്ന എ​​​​​ല്ലാ കാ​​​​​ര്യ​​​​​ങ്ങ​​​​​ളി​​​​​ൽ നി​​​​​ന്നും നി​​​​​ങ്ങ​​​​​ൾ​​​​​ക്ക് അ​​​​​റി​​​​​യാ​​​​​ൻ ക​​​​​ഴി​​​​​യാ​​​​​ത്ത​​​​​വ​​​​​യി​​​​​ൽ​​​നി​​​​​ന്നും, നി​​​​​ങ്ങ​​​​​ളു​​​​​ടെ ഭാ​​​​​വ​​​​​ന​​​​​യി​​​​​ലൂ​​​​​ടെ നി​​​​​ങ്ങ​​​​​ൾ ഒ​​​​​രു പു​​​​​തി​​​​​യ കാ​​​​​ര്യം ഉ​​​​​ണ്ടാ​​​​​ക്കു​​​​​ന്നു - അ​​​​​ത് വെ​​​​​റു​​​​​മൊ​​​​​രു പ​​​​​ക​​​​​ർ​​​​​ത്ത​​​​​ല​​​​​ല്ല, മ​​​​​റി​​​​​ച്ച് യ​​​​​ഥാ​​​​​ർ​​​​​ഥ​​​വും ജീ​​​​​വ​​​​​നു​​​​​ള്ള​​​​​തു​​​​​മാ​​​​​യ ഏ​​​​​തി​​​​​നേ​​​​​ക്കാ​​​​​ളും സ​​​​​ത്യ​​​​​മു​​​​​ള്ള ഒ​​​​​രു പു​​​​​തി​​​​​യ സം​​​​​ഗ​​​​​തി​​​​​യാ​​​​​ണ്.

നി​​​​​ങ്ങ​​​​​ൾ അ​​​​​തി​​​​​ന് ജീ​​​​​വ​​​​​ൻ ന​​​​​ൽ​​​​​കു​​​​​ന്നു, അ​​​​​ത്യാ​​​​​വ​​​​​ശ്യം ന​​​​​ന്നാ​​​​​യി ചെ​​​​​യ്താ​​​​​ൽ നി​​​​​ങ്ങ​​​​​ൾ അ​​​​​തി​​​​​ന് അ​​​​​ന​​​​​ശ്വ​​​​​ര​​​​​ത​​​​​യും ന​​​​​ൽ​​​​​കു​​​​​ന്നു. അ​​​​​തു​​​​​കൊ​​​​​ണ്ടാ​​​​​ണ് നി​​​​​ങ്ങ​​​​​ൾ എ​​​​​ഴു​​​​​തു​​​​​ന്ന​​​​​ത്, നി​​​​​ങ്ങ​​​​​ൾ​​​​​ക്ക് അ​​​​​റി​​​​​യാ​​​​​വു​​​​​ന്ന വേ​​​​​റെ ഒ​​​​​രു കാ​​​​​ര​​​​​ണ​​​​​ത്താ​​​​​ലു​​​​​മ​​​​​ല്ല. എ​​​​​ന്നാ​​​​​ൽ ആ​​​​​ർ​​​​​ക്കും അ​​​​​റി​​​​​യാ​​​​​ത്ത എ​​​​​ല്ലാ കാ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളെ​​​​​പ്പ​​​​​റ്റി​​​​​യോ?

ത​​​​​ല​​​​​മു​​​​​റ​​​​​ക​​​​​ളെ വാ​​​​​യി​​​​​പ്പി​​​​​ച്ച ഹെ​​​​​മിം​​​​​ഗ്‌​​​വേ​​​​​യു​​​​​ടെ ഇ​​​​​തു​​​​​വ​​​​​രെ പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ക്കാ​​​​​ത്ത ഒ​​​​​രു ക​​​​​ഥ ഏ​​​​​താ​​​​​നും വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ൾ​​​​​ക്കു മു​​​​​മ്പ് "ദ് ​​​​​ന്യൂ​​​​​യോ​​​​​ര്‍​ക്ക​​​​​റി'​​​​​ല്‍ വ​​​​​ന്നു. "പ​​​​​ഴ്‌​​​​​സ്യൂ​​​​​ട്ട് ആ​​​​​സ് ഹാ​​​​​പ്പി​​​​​ന​​​​​സ്' (Pursuit as Happiness)എ​​​​​ന്നാ​​​​​ണ് ക​​​​​ഥ​​​​​യു​​​​​ടെ പേ​​​​​ര്: സ​​​​​ന്തോ​​​​​ഷ​​​​​മാ​​​​​യി പി​​​​​ന്തു​​​​​ട​​​​​രു​​​​​ക.1956 ല്‍ ​​​​​ഹെ​​​​​മിം​​​ഗ്‌​​​വേ എ​​​​​ഴു​​​​​തി​​​​​യ "വൃ​​​​​ദ്ധ​​​​​നും ക​​​​​ട​​​​​ലും' (The old man and the sea) പ്ര​​​​​സി​​​​​ദ്ധ​​​​​മാ​​​​​ണ​​​​​ല്ലോ. ഒ​​​​​രു കൂ​​​​​റ്റ​​​​​ന്‍ മ​​​​​ത്സ്യ​​​​​ത്തെ വേ​​​​​ട്ട​​​​​യാ​​​​​ടി​​​​​പ്പി​​​​​ടി​​​​​ക്കു​​​​​ന്ന​​​​​തും ഒ​​​​​ടു​​​​​വി​​​​​ല്‍ അ​​​​​ത് ഉ​​​​​പ​​​​​യോ​​​​​ഗ​​​​​ശൂ​​​​​ന്യ​​​​​മാ​​​കു​​​​​ന്ന​​​​​തു​​​​​മാ​​​​​ണ് പ്ര​​​​​മേ​​​​​യം.

പു​​​​​റ​​​​​ത്തു​​​​​വ​​​​​ന്നി​​​​​രി​​​​​ക്കു​​​​​ന്ന ചെ​​​​​റു​​​​​ക​​​​​ഥ​​​​​യി​​​​​ലും ഒ​​​​​രു മ​​​​​ത്സ്യ​​​​​ത്തെ വേ​​​​​ട്ട​​​​​യാ​​​​​ടു​​​​​ന്ന ഹെ​​​​​മിം​​​ഗ്‌​​​വേ​​​​​യെ​​​​​യും സു​​​​​ഹൃ​​​​​ത്തു​​​​​ക്ക​​​​​ളെ​​​​​യും കാ​​​​​ണാം. ഇ​​​​​ത് ആ​​​​​ത്മ​​​​​ക​​​​​ഥാ​​​​​പ​​​​​ര​​​​​മാ​​​​​യ ഒ​​​​​രു വി​​​​​വ​​​​​ര​​​​​ണ​​​​​മാ​​​​​ണ്. ആ​​​​​ത്മ​​​​​ക​​​​​ഥ​​​​​യും "ക​​​​​ഥ' ത​​​​​ന്നെ​​​​​യാ​​​​​ണ​​​​​ല്ലോ. ഹെ​​​​​മിം​​​​​ഗ്‌​​​വേ​​​യു​​​​​ടെ ചെ​​​​​റു​​​​​മ​​​​​ക​​​​​ന്‍ സീ​​​​​ന്‍ ഹെ​​​​​മിം​​​​​ഗ്‌​​​വേ ബോ​​​​​സ്റ്റ​​​​​ണി​​​​​ലെ ജോ​​​​​ണ്‍ എ​​​​​ഫ്. കെ​​​​​ന്ന​​​​​ഡി ലൈ​​​​​ബ്ര​​​​​റി ആ​​​​​ന്‍​ഡ് മ്യൂ​​​​​സി​​​​​യ​​​​​ത്തി​​​​​ലെ ഹെ​​​​​മിം​​​ഗ്‌​​​വേ ഗ്ര​​​​​ന്ഥ​​​​​ശേ​​​​​ഖ​​​​​ര​​​​​ത്തി​​​​​ല്‍നി​​​​​ന്നാ​​​​​ണ് ടൈ​​​​​പ്പ് ചെ​​​​​യ്ത് ഉ​​​​​പേ​​​​​ക്ഷി​​​​​ച്ച​​​​​താ​​​​​യി കാ​​​​​ണ​​​​​പ്പെ​​​​​ട്ട ഈ ​​​​​ക​​​​​ഥ ക​​​​​ണ്ടെ​​​​​ടു​​​​​ത്ത​​​​​ത്.​​ അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​യു​​​​​ന്നു: എ​​​​​ന്തു​​​​​കൊ​​​​​ണ്ടാ​​​​​ണ് ഈ ​​​​​ക​​​​​ഥ ശ്ര​​​​​ദ്ധി​​​​​ക്ക​​​​​പ്പെ​​​​​ടാ​​​​​തെ പോ​​​​​യ​​​​​തെ​​​​​ന്ന് മ​​​​​ന​​​സി​​​​​ലാ​​​​​കു​​​​​ന്നി​​​​​ല്ല. ഇ​​​​​ത് അ​​​​​സാ​​​​​ധാ​​​​​ര​​​​​ണ​​​​​മാ​​​​​യ ഒ​​​​​രു മു​​​​​ത്താ​​​​​ണ്, വൃ​​​​​ദ്ധ​​​​​നും ക​​​​​ട​​​​​ലും പോ​​​​​ലെ.

ഈ ​​​​​ക​​​​​ഥ​​​​​യെ "വൃ​​​​​ദ്ധ​​​​​നും ക​​​​​ട​​​​​ലും' എ​​​​​ഴു​​​​​തു​​​​​ന്ന​​​​​തി​​​​​നു​​​മു​​​​​മ്പു​​​​​ള്ള ഒ​​​​​രു പ​​​​​രി​​​​​ശീ​​​​​ല​​​​​ന​​​​​മാ​​​​​യി കാ​​​​​ണാ​​​​​മെ​​​​​ന്നാ​​​​​ണ് സീ​​​​​നി​​​​​ന്‍റെ അ​​​​​ഭി​​​​​പ്രാ​​​​​യം. ര​​​​​ണ്ടു ര​​​​​ച​​​​​ന​​​​​ക​​​​​ള്‍​ക്കും ത​​​​​മ്മി​​​​​ല്‍ ന​​​​​ല്ല സാ​​​​​മ്യ​​​​​മു​​​​​ണ്ട്. ര​​​​​ണ്ടി​​​​​ലും ഒ​​​​​രു മ​​​​​ത്സ്യ​​​​​ത്തെ വേ​​​​​ട്ട​​​​​യാ​​​​​ടു​​​​​ന്നു. ക​​​​​ഥാ​​​​​ന്ത്യ​​​​​ത്തി​​​​​ല്‍, ര​​​​​ണ്ടി​​​​​ലും നി​​​​​രാ​​​​​ശ​​​​​യു​​​​​ണ്ട്.​​ ഈ ​​​ക​​​​​ഥ​​​​​യു​​​​​ടെ കൈ​​​​​യെ​​​​​ഴു​​​​​ത്തുപ്ര​​​​​തി​​​​​യു​​​​​ടെ കോ​​​​​പ്പി പ്രി​​​​​ന്‍​സ്റ്റണ്‍ യൂ​​​​​ണി​​​​​വേ​​​​​ഴ്‌​​​​​സി​​​​​റ്റി​​​​​യി​​​​​ലെ സ്‌​​​​​ക്രി​​​​​ബ്‌​​​​​ന​​​​​ര്‍ ആ​​​​​ര്‍​ക്കീ​​​​​വി​​​​​ലും ക​​​​​ണ്ടെ​​​​​ത്തി​​​​​ക്ക​​​​​ഴി​​​​​ഞ്ഞു. ഏ​​​​​ണ​​​​​സ്റ്റ് എ​​​​​ന്ന വ്യ​​​​​ക്തി​​​​​യാ​​​​​ണ് ക​​​​​ഥ പ​​​​​റ​​​​​യു​​​​​ന്ന​​​​​ത്. ഏ​​​​​ണ​​​​​സ്റ്റും സു​​​​​ഹൃ​​​​​ത്ത് മി​​​​​സ് ജോ​​​​​സി​​​​​യു​​​​​മാ​​​​​ണ് പ്ര​​​​​ധാ​​​​​ന ക​​​​​ഥാ​​​​​പാ​​​​​ത്ര​​​​​ങ്ങ​​​​​ള്‍. 1933ലാ​​​​​ണ് ക​​​​​ഥ ന​​​​​ട​​​​​ക്കു​​​​​ന്ന​​​​​ത്.

അതിജീവന കഥ

"വൃ​​​​​ദ്ധ​​​​​നും ക​​​​​ട​​​​​ലും' എ​​​​​ന്ന ചെ​​​​​റു​​​​​നോ​​​​​വ​​​​​ല്‍ ഒ​​​​​രു ക്ലാ​​​​​സി​​​​​ക്കാ​​​​​യി മാ​​​​​റി​​​​​യ​​​​​ത് ച​​​​​രി​​​​​ത്ര​​​​​മാ​​​​​ണ്. സാ​​​​​ന്‍റി​​​​​യാ​​​​​ഗോ എ​​​​​ന്ന അ​​​​​ധ്വാ​​​​​നി​​​​​യാ​​​​​യ വൃ​​​​​ദ്ധ​​​​​ന്‍റെ അ​​​​​തി​​​​​ജീ​​​​​വ​​​​​ന​​​​​മാ​​​​​ണ​​​​​ത്. വൃ​​​​​ദ്ധ​​​​​ൻ എ​​​​​ണ്‍​പ​​​​​ത്തി​​​​​നാ​​​​​ല് ദി​​​​​വ​​​​​സ​​​​​മാ​​​​​യി മീ​​​​​ന്‍ പി​​​​​ടി​​​​​ക്കാ​​​​​ന്‍ ക​​​​​ഴി​​​​​യാ​​​​​തെ നി​​​​​രാ​​​​​ശ​​​​​യി​​​​​ല്‍ ക​​​​​ഴി​​​​​യു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ഒ​​​​​രു വ​​​​​യ​​​​​സ​​​​​നു ചൂ​​​​​ണ്ട​​​​​യി​​​​​ടാ​​​​​ന്‍ ക​​​​​ഴി​​​​​ഞ്ഞേ​​​​​ക്കും; അ​​​​​തി​​​​​ൽ അ​​​​​ദ്ഭു​​​​​ത​​​​​മി​​​​​ല്ല. ഒ​​​​​രു വ​​​​​ലി​​​​​യ മ​​​​​ത്സ്യ​​​​​ത്തെ ക​​​​​ര​​​​​യി​​​​​ലെ​​​​​ത്തി​​​​​ക്കു​​​​​ന്ന​​​​​ത് അ​​​​​യാ​​​​​ളു​​​​​ടെ സ്വ​​​​​പ്‌​​​​​ന​​​​​മാ​​​​​യി​​​​​രു​​​​​ന്നു. അ​​​​​തി​​​​​ലൂ​​​​​ടെ ത​​​​​ന്‍റെ സ​​​​​മീ​​​​​പ​​​​​ത്തു​​​​​ള്ള​​​​​വ​​​​​ര്‍​ക്കി​​​​​ട​​​​​യി​​​​​ല്‍ താ​​​​​ന്‍ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ട​​​​​വ​​​​​ന​​​​​ല്ലെ​​​​​ന്നു തെ​​​​​ളി​​​​​യി​​​​​ക്കാ​​​​​നാ​​​​​കും. ഒ​​​​​രു ഘ​​​​​ട്ടം ക​​​​​ഴി​​​​​യു​​​​​മ്പോ​​​​​ള്‍ ജീ​​​​​വി​​​​​തം എ​​​​​ന്നാ​​​​​ല്‍ നി​​​​​ശ്ച​​​​​ല​​​​​ത​​​​​യോ നി​​​​​ര്‍​വി​​​​​കാ​​​​​ര​​​​​ത​​​​​യോ പി​​​​​ന്തി​​​​​രി​​​​​ഞ്ഞുനോ​​​​​ട്ട​​​​​മോ ആ​​​​​കാം.

വ​​​​​യ​​​​​സാ​​​ക​​​​​ല്‍ മാ​​​​​ന​​​​​സി​​​​​ക​​​​​വ്യ​​​​​ഥ​​​​​ക​​​​​ളി​​​​​ലേ​​​​​ക്കു​​​​​ള്ള പ​​​​​രി​​​​​ണാ​​​​​മ പ്ര​​​​​ക്രി​​​​​യ​​​​​യാ​​​​​യി മാ​​​​​റാ​​​​​വു​​​​​ന്ന​​​​​താ​​​​​ണ്. എ​​​​​ണ്‍​പ​​​​​ത്തി​​​​​യ​​​​​ഞ്ചാം ദി​​​​​വ​​​​​സം വൃ​​​​​ദ്ധ​​​​​ന്‍ ത​​​​​ന്‍റെ വ​​​​​ള്ള​​​​​വു​​​​​മാ​​​​​യി ക്യൂ​​​​​ബ​​​​​ന്‍ തീ​​​​​ര​​​​​ത്തു​​​നി​​​​​ന്ന് ക​​​​​ട​​​​​ലി​​​​​ലേ​​​​​ക്ക് കു​​​​​തി​​​​​ച്ചു. കു​​​​​റെ ദൂ​​​​​രം പി​​​​​ന്നി​​​​​ട്ട​​​​​പ്പോ​​​​​ഴാ​​​​​ണ് ആ ​​​​​വ​​​​​ലി​​​​​യ മ​​​​​ത്സ്യ​​​​​ത്തെ ക​​​​​ണ്ട​​​​​ത്. അ​​​​​യാ​​​​​ള്‍ അ​​​​​തി​​​​​നെ ത​​​​​ന്‍റെ കു​​​​​ന്ത​​​​​മെ​​​​​റി​​​​​ഞ്ഞ് പി​​​​​ടി​​​​​ക്കാ​​​​​ന്‍ ശ്ര​​​​​മി​​​​​ച്ചു. എ​​​​​ന്നാ​​​​​ല്‍ അ​​​​​യാ​​​​​ളെ​​​​​യും വ​​​​​ലി​​​​​ച്ചു​​​​​കൊ​​​​​ണ്ട് ആ ​​​​​മ​​​​​ത്സ്യം വീ​​​​​ണ്ടും ക​​​​​ട​​​​​ലി​​​​​ലേ​​​​​ക്ക് കു​​​​​തി​​​​​ച്ചു. ര​​​​​ണ്ടു ദി​​​​​വ​​​​​സ​​​​​മാ​​​​​ണ് വൃ​​​​​ദ്ധ​​​​​ൻ മ​​​​​ത്സ്യ​​​​​ത്തി​​​​​ന്‍റെ പി​​​​​ന്നാ​​​​​ലെ ചു​​​​​റ്റി​​​​​ത്തി​​​​​രി​​​​​ഞ്ഞ​​​​​ത്. മൂ​​​​​ന്നാം​​​ദി​​​​​വ​​​​​സം മ​​​​​ത്സ്യ​​​​​ത്തെ അ​​​​​ടു​​​​​പ്പി​​​​​ച്ചു.

അ​​​​​യാ​​​​​ള്‍ മ​​​​​ത്സ്യ​​​​​ത്തെ ക​​​​​ര​​​​​യ്‌​​​​​ക്കെ​​​​​ത്തി​​​​​ക്കാ​​​​​നാ​​​​​യി ക​​​​​ഠി​​​​​ന​​​​​മാ​​​​​യി പ​​​​​രി​​​​​ശ്ര​​​​​മി​​​​​ച്ചു​​​​​കൊ​​​​​ണ്ടു തു​​​​​ഴ​​​​​ഞ്ഞു. എ​​​​​ന്നാ​​​​​ല്‍ മാ​​​​​ര്‍​ഗ​​​മ​​​​​ധ്യേ, വ​​​​​ലി​​​​​യ മ​​​​​ത്സ്യ​​​​​ത്തെ സ്രാ​​​​​വു​​​​​ക​​​​​ള്‍ ആ​​​​​ക്ര​​​​​മി​​​​​ക്കു​​​​​ന്ന​​​​​താ​​​​​ണ് ക​​​​​ണ്ട​​​​​ത്. സ്രാ​​​​​വു​​​​​ക​​​​​ള്‍ വ​​​​​ലി​​​​​യ മീ​​​​​നി​​​ന്‍റെ മാം​​​​​സം കൊ​​​​​ത്തി​​​​​ത്തി​​​​​ന്നാ​​​​​ന്‍ തു​​​​​ട​​​​​ങ്ങി​​​​​യി​​​​​രു​​​​​ന്നു. ഏ​​​​​താ​​​​​നും സ്രാ​​​​​വു​​​​​ക​​​​​ളെ വൃ​​​​​ദ്ധ​​​​​ന്‍ വ​​​​​ക​​​​​വ​​​​​രു​​​​​ത്തി​​​​​യെ​​​​​ങ്കി​​​​​ലും അ​​​​​വ​​​​​യു​​​​​ടെ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ല്‍നി​​​​​ന്ന് വ​​​​​ലി​​​​​യ മ​​​​​ത്സ്യ​​​​​ത്തെ ര​​​​​ക്ഷ​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​നാ​​​​​യി​​​​​ല്ല.

പു​​​​​ല​​​​​ര്‍​ച്ചെ തീ​​​​​ര​​​​​ത്ത് എ​​​​​ത്തു​​​​​മ്പോ​​​​​ള്‍ അ​​​​​യാ​​​​​ൾ പി​​​​​ടി​​​​​ച്ച പ​​​​​തി​​​​​നെ​​​​​ട്ട​​​​​ടി നീ​​​​​ള​​​​​മു​​​​​ള്ള വ​​​​​ലി​​​​​യ മ​​​​​ത്സ്യ​​​​​ത്തി​​​​​ന്‍റെ മാം​​​​​സ​​​​​മെ​​​​​ല്ലാം ന​​​​​ഷ്‌​​​ട​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്നു.​​ ത​​​​​ല​​​​​യും ന​​​​​ട്ടെ​​​​​ല്ലും വാ​​​​​ലും മാ​​​​​ത്ര​​​​​മു​​​​​ള്ള അ​​​​​സ്ഥി​​​​​കൂ​​​​​ട​​​​​മാ​​​​​ണ് അ​​​​​വ​​​​​ശേ​​​​​ഷി​​​​​ച്ച​​​​​ത്. വൃ​​​​​ദ്ധ​​​​​ൻ അ​​​​​തി​​​​​നെ തീ​​​​​ര​​​​​ത്ത് ഉ​​​​​പേ​​​​​ക്ഷി​​​​​ച്ച് ഉ​​​​​റ​​​​​ങ്ങാ​​​​​ന്‍ പോ​​​​​കു​​​​​ക​​​​​യാ​​​​​ണ്. പ്ര​​​​​ത്യേ​​​​​ക​​​​​മാ​​​​​യ ഒ​​​​​രു വി​​​​​ഷാ​​​​​ദം അ​​​​​യാ​​​​​ളെ ബാ​​​​​ധി​​​​​ക്കു​​​​​ന്നി​​​​​ല്ല.

സ്വപ്നങ്ങളുടെ പരിണാമം

ഹെ​​​​​മിം​​​​​ഗ്‌​​​വേ ന​​​​​ല്കു​​​​​ന്ന സൂ​​​​​ച​​​​​ന വ​​​​​ള​​​​​രെ ആ​​​​​ഴ​​​​​ത്തി​​​​​ല്‍ ചെ​​​​​ന്നു​​​​​കൊ​​​​​ള്ളു​​​​​ന്നു. ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ന്‍റെ സാ​​​​​ര​​​​​മാ​​​​​ണ​​​​​ത്. ന​​​​​മ്മു​​​​​ടെ സ്വ​​​​​പ്‌​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ പ​​​​​രി​​​​​ണാ​​​​​മം. അ​​​​​തി​​​​​ല്‍ വാ​​​​​ര്‍​ധ​​​​​ക്യ​​​​​ത്തി​​​​​ന്‍റെ​​​​​യും മ​​​​​ര​​​​​ണ​​​​​ത്തി​​​​​ന്‍റെ​​​​​യും അ​​​​​ര്‍​ഥ​​​​​ങ്ങ​​​​​ളു​​​​​ണ്ട്. കാ​​​​​ല​​​​​ത്തി​​​​​ന്‍റെ സ്വ​​​​​ഭാ​​​​​വം ആ ​​​​​അ​​​​​സ്ഥി​​​​​കൂ​​​​​ട​​​​​മാ​​​​​യ മ​​​​​ത്സ്യ​​​​​ത്തി​​​​​ല്‍ സ്പ​​​​​ന്ദി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. ആ​​​​​ഗ്ര​​​​​ഹ​​​​​ങ്ങ​​​​​ളു​​​​​ടെ നൈ​​​​​മി​​​​​ഷി​​​​​ക​​​​​മാ​​​​​യ സാ​​​​​ക്ഷാ​​​​​ത്കാ​​​​​ര​​​​​ത്തി​​​​​നു​​​ശേ​​​​​ഷം എ​​​​​ല്ലാം ജ​​​​​ഡ​​​​​തു​​​​​ല്യ​​​​​മാ​​​​​യി​​​​​ത്തീ​​​​​രു​​​​​ന്നു.​​ മ​​​​​നു​​​​​ഷ്യ​​​​​ന്‍ വി​​​​​ജ​​​​​യി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന്‍റെ ചി​​​​​ത്ര​​​​​മ​​​​​ല്ല ഇ​​​​​വി​​​​​ടെ​​​​​യു​​​​​ള്ള​​​​​ത്.​​ വി​​​​​ജ​​​​​യ​​​​​മാ​​​​​ണെ​​​​​ന്ന് തെ​​​​​റ്റി​​​​​ദ്ധ​​​​​രി​​​​​ച്ച് മൂ​​​​​ല്യ​​​​​ത്തി​​​​​ന്‍റെ ജ​​​​​ഡ​​​​​ത്തെ കെ​​​​​ട്ടി​​​​​വ​​​​​ലി​​​​​ച്ചു​​​​​കൊ​​​​​ണ്ടു ന​​​​​ട​​​​​ക്ക​​​​​രു​​​​​തെ​​​​​ന്നാ​​​​​ണ് ഈ ​​​​​നോ​​​​​വ​​​​​ൽ ന​​​​​ൽ​​​​​കു​​​​​ന്ന സൂ​​​​​ച​​​​​ന. വൃ​​​​​ദ്ധ​​​​​ൻ ക്രൂ​​​​​ര​​​​​ത പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചു.​​ ആ ​​​തെ​​​​​റ്റ് മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കാ​​​​​ൻ അ​​​​​യാ​​​​​ളു​​​​​ടെ ഈ​​​​​ഗോ അ​​​​​നു​​​​​വ​​​​​ദി​​​​​ക്കു​​​​​ന്നി​​​​​ല്ല.

ക​​​​​ട​​​​​ലി​​​​​ൽ നീ​​​​​ന്തി​​​​​ത്തു​​​​​ടി​​​​​ച്ച ഒ​​​​​രു മ​​​​​ത്സ്യ​​​​​ത്തെ ത​​​​​ന്‍റെ വി​​​​​ജ​​​​​യ​​​​​ത്തി​​​​​നും അ​​​​​ഹ​​​​​ന്ത​​​​​യ്ക്കും മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​നു​​​​​മാ​​​​​യി പി​​​​​ന്തു​​​​​ട​​​​​ർ​​​​​ന്നു കൊ​​​​​ല്ലു​​​​​ന്ന​​​​​ത് ക്രൂ​​​​​ര​​​​​ത​​​​​യാ​​​​​ണ്. എ​​​​​ന്നാ​​​​​ൽ മ​​​​​നു​​​​​ഷ്യ​​​​​ൻ എ​​​​​ല്ലാ​​​​​യ്‌​​​​​പോ​​​​​ഴും, കു​​​​​തി​​​​​ച്ചു​​​​​പാ​​​​​യാ​​​​​നാ​​​​​ണ് കൊ​​​​​തി​​​​​ക്കു​​​​​ന്ന​​​​​ത്. കൈ​​​​​വി​​​​​ട്ടുപോ​​​​​കു​​​​​മെ​​​​​ന്ന് അ​​​​​റി​​​​​യാ​​​​​മെ​​​​​ങ്കി​​​​​ലും സാ​​​​​ഹ​​​​​സി​​​​​ക​​​​​മാ​​​​​യി അ​​​​​ത് നേ​​​​​ടാ​​​​​ന്‍ നോ​​​​​ക്കും.​​​​​സാ​​​​​ന്‍റി​​​​​യാ​​​​​ഗോ എ​​​​​ന്ന മ​​​​​നു​​​​​ഷ്യ​​​​​ന്‍ അ​​​​​തി​​​​​ന്‍റെ ഉ​​​​​ദാ​​​​​ഹ​​​​​ര​​​​​ണ​​​​​മാ​​​​​ണ്. മി​​​​​ഥ്യ​​​​​യെ എ​​​​​തി​​​​​ര്‍​വ​​​​​ശ​​​​​ത്തു നി​​​​​ര്‍​ത്തി​​​​​ക്കൊ​​​​​ണ്ടാ​​​​​ണ് ആ ​​​​​മ​​​​​നു​​​​​ഷ്യ​​​​​ൻ ജീ​​​​​വി​​​​​താ​​​​​വേ​​​​​ശ​​​​​ത്തി​​​​​ന്‍റെ സാ​​​ന്‍റി​​​​​യാ​​​​​ഗോ ആ​​​​​കു​​​​​ന്ന​​​​​ത്. ആ ​​​​​ച​​​​​ത്ത മീ​​​​​നി​​​​​ന്‍റെ എ​​​​​ല്ലി​​​​​ന്‍കൂ​​​​​ട് മ​​​​​നു​​​​​ഷ്യ​​​​​ജീ​​​​​വി​​​​​ത​​​​​ത്തെ നോ​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. വി​​​​​ഷ​​​​​ണ്ണ​​​​​ത ഒ​​​​​രു സ്വ​​​​​ഭാ​​​​​വ​​​​​മ​​​​​ല്ല, ഒ​​​​​രു താ​​​​​ത്കാ​​​​​ലി​​​​​ക പ്ര​​​​​തി​​​​​ക​​​​​ര​​​​​ണ​​​​​മാ​​​​​ണ്.

ഒ​​​​​രി​​​​​ക്ക​​​​​ല്‍ ഹെ​​​​​മിം​​​​​ഗ്‌​​​വേ​​​​​യോ​​​​​ട് ഒ​​​​​രാ​​​​​ള്‍ ചോ​​​​​ദി​​​​​ച്ചു, എ​​​​​ന്താ​​​​​ണ് ന​​​​​ല്ല എ​​​​​ഴു​​​​​ത്തെ​​​​​ന്ന്? അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു: “സ​​​​​ത്യ​​​​​സ​​​​​ന്ധ​​​​​മാ​​​​​യ എ​​​​​ഴു​​​​​ത്താ​​​​​ണ് ന​​​​​ല്ല എ​​​​​ഴു​​​​​ത്ത്. ഒ​​​​​രാ​​​​​ൾ ഒ​​​​​രു ക​​​​​ഥ ഭാ​​​​​വ​​​​​ന ചെ​​​​​യ്യു​​​​​ക​​​​​യാ​​​​​ണെ​​​​​ങ്കി​​​​​ൽ, ത​​​ന്‍റെ ജീ​​​​​വി​​​​​താ​​​​​നു​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള അ​​​​​റി​​​​​വി​​​​​നും എ​​​​​ത്ര​​​​​ത്തോ​​​​​ളം ആ​​​​​ത്മാ​​​​​ർ​​​​​ഥ​​​​​ത​​​​​യോ​​​​​ടെ അ​​​​​യാ​​​​​ൾ അ​​​​​ത് ചെ​​​​​യ്യു​​​​​ന്നു​​​​​ണ്ട് എ​​​​​ന്ന​​​​​തി​​​​​നും ആ​​​​​നു​​​​​പാ​​​​​തി​​​​​ക​​​​​മാ​​​​​യി​​​​​രി​​​​​ക്കും ആ ​​​​​ക​​​​​ഥ​​​​​യി​​​​​ലെ സ​​​​​ത്യ​​​​​സ​​​​​ന്ധ​​​​​ത; അ​​​​​തു​​​​​കൊ​​​​​ണ്ട് അ​​​​​യാ​​​​​ൾ എ​​​​​ന്തെ​​​​​ങ്കി​​​​​ലും കെ​​​​​ട്ടി​​​​​ച്ച​​​​​മ​​​​​യ്ക്കു​​​​​മ്പോ​​​​​ൾ, അ​​​​​ത് യ​​​​​ഥാ​​​​​ർ​​​ഥ​​​​​ത്തി​​​​​ൽ എ​​​​​ങ്ങ​​​​​നെ​​​​​യോ അ​​​​​തു​​​​​പോ​​​​​ലെ ത​​​​​ന്നെ​​​​​യാ​​​​​യി​​​​​രി​​​​​ക്കും.” ജി​​​​​വി​​​​​താ​​​​​നു​​​​​ഭ​​​​​വ​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ച് ഒ​​​​​രാ​​​​​ൾ​​​​​ക്ക് എ​​​​​ന്തു​​​​​മാ​​​​​ത്രം അ​​​​​റി​​​​​വു​​​​​ണ്ടോ അ​​​​​ത്ര​​​​​യും മാ​​​​​ത്ര​​​​​മേ അ​​​​​യാ​​​​​ളു​​​​​ടെ സ​​​​​ത്യ​​​​​സ​​​​​ന്ധ​​​​​ത​​​​​യ്ക്ക് ക​​​​​ട​​​​​ന്നു​​​ചെ​​​​​ല്ലാ​​​​​നാ​​​​​കൂ.

Tags : Deepika DeepikaNewspaper BreakingNews The Old Man and the Sea

Recent News

Corehub Up