x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇരുളിലേക്ക്..?

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: October 12, 2026 04:54 AM IST | Updated: October 12, 2026 04:54 AM IST

ജ​ന്ത​ർ മ​ന്ത​ർ പ്രക്ഷോഭം

ജ​നാ​ധി​പ​ത്യ മു​ന്നേ​റ്റ​ങ്ങ​ളു​ടെ പ്ര​ക​ട​ന​കേ​ന്ദ്ര​മാ​യ ജ​ന്ത​ർ മ​ന്ത​ർ അ​ധി​കാ​ര​ന​ഷ്‌​ട​ഭീ​തി​യി​ലാ​ണ്ട​വ​ർ പൂ​ട്ടി​യി​രി​ക്കു​ന്നു. പ്ര​തി​ഷേ​ധ​വും പ്ര​തി​ക​ര​ണ​വും ഈ ​ജ​നാ​ധി​പ​ത്യ രാ​ജ്യ​ത്ത് വ​ലി​യ കു​റ്റ​മാ​യി​രി​ക്കു​ന്നു. മൗ​ലി​കാ​വ​കാ​ശ​ങ്ങ​ൾ​പോ​ലും റ​ദ്ദു ചെ​യ്യ​പ്പെ​ടു​ന്ന ഇ​രു​ളി​ലേ​ക്കാ​ണോ രാ​ജ്യ​ത്തി​ന്‍റെ യാ​ത്ര? അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്തി​യി​ല്ലെ​ങ്കി​ൽ ന​മു​ക്ക് ന​ഷ്‌​ട​പ്പെ​ടു​ക ന​മ്മു​ടെ അ​വ​കാ​ശ​ങ്ങ​ളും ജ​നാ​ധി​പ​ത്യ​വു​മാ​കും.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം പോ​ലും വി​ല​ക്കു​ന്ന ഇ​രു​ണ്ട ജ​നാ​ധി​പ​ത്യം! പ്ര​തി​ഷേ​ധി​ക്കു​ന്ന പ്ര​തി​പ​ക്ഷ​ത്തെ, വി​ദ്യാ​ർ​ഥി​ക​ളെ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ കാ​ലി​ൽ​വാ​രി ഇ​ടി​വ​ണ്ടി​യി​ലെ​റി​യു​ന്നു.

റെ​യി​ൽ​വേ​സ്റ്റേ​ഷ​നു​ക​ൾ, ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ, ഇ​ന്‍റ​ർ​നെ​റ്റ്, ഭ​ക്ഷ​ണ-​കു​ടി​വെ​ള്ള വി​ത​ര​ണ​സം​വി​ധാ​ന​ങ്ങ​ൾ... എ​ല്ലാ​ത്തി​നെ​യും പേ​ടി. സ​മ​ര​ക്കാ​ർ​ക്ക് ഒ​രാ​വ​ശ്യ​മേ​യു​ള്ളൂ; വോ​ട്ടു​ വെ​ട്ടി ജ​നാ​ധി​പ​ത്യ​ത്തെ പി​ന്നി​ൽ​നി​ന്നു കു​ത്തി​യ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​റെ പു​റ​ത്താ​ക്ക​ണം.

സ​ർ​ക്കാ​രി​നു ധൈ​ര്യ​മി​ല്ല. അ​ദ്ദേ​ഹം പു​റ​ത്തു​പോ​യാ​ൽ, നി​ഷ്പ​ക്ഷ​സ​മി​തി പു​നഃ​സ്ഥാ​പി​ച്ചു പു​തി​യൊ​രു​ദ്യോ​ഗ​സ്ഥ​നെ തെ​ര​ഞ്ഞെ​ടു​ത്താ​ൽ, വോ​ട്ടു​ക​ൾ തി​രി​ച്ചു​വ​ച്ചാ​ൽ ക​സേ​ര​ക​ളി തോ​ൽ​ക്കും. പ​ക്ഷേ, ജ​നം പി​ന്നാ​ലെ​യു​ണ്ട്. സ്വാ​ത​ന്ത്ര്യ​സ​മ​ര ത​ഴ​ന്പു​ള്ള​വ​രു​ടെ പി​ന്മു​റ​ക്കാ​ർ രാ​ജ്യ​ത്തെ ഇ​രു​ട്ടു​വി​ഴു​ങ്ങു​വോ​ളം കാ​ത്തി​രി​ക്കി​ല്ല. ഡ​ൽ​ഹി രാ​ജ്യ​ത്തെ വി​ളി​ച്ചു​ണ​ർ​ത്തു​ക​യാ​ണ്. സ​ർ​ക്കാ​രി​ന്‍റെ നി​ഴ​ലി​ൽ ഒ​ളി​ച്ചി​രി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ​യ​ല്ല, രാ​ജ്യ​ത്തി​നാ​വ​ശ്യം ജ​നാ​ധി​പ​ത്യ​ത്തെ​യാ​ണ്. തി​രി​ച്ചു​വ​യ്ക്കു​ക.

Tags : Deepika DeepikaNewspaper BreakingNews

Recent News

Corehub Up