x
ad
Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗാന്ധിയൻ വഴിയിലെ സമാധാന നൊബേല്‍

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ന്‍
Published: October 10, 2026 01:01 AM IST | Updated: October 10, 2026 01:01 AM IST

ന​​വ​​നീ​​തം (ന​​​വി) പി​​​ള്ള

സ​​​മാ​​​ധാ​​​ന​​​ദൂ​​​ത​​​നാ​​​യി മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി​​​യെ രൂ​​​പ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​ന്‍ ന​​​ഗ​​​ര​​​മാ​​​യ ഡ​​​ര്‍ബ​​​നാ​​​ണ്. മ​​​റ്റൊ​​​രു​​​ കാ​​​ല​​​ത്താ​​​ണെ​​​ങ്കി​​​ലും അ​​​തേ ​​​ന​​​ഗ​​​ര​​​ത്തി​​​ല്‍ ജ​​​നി​​​ച്ചുവ​​​ള​​​ര്‍ന്ന ന​​വ​​നീ​​തം (ന​​​വി) പി​​​ള്ള​​​യെ​​​ന്ന ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​ന്‍ നി​​​യ​​​മ​​​ജ്ഞ ഇ​​​ത്ത​​​വ​​​ണ​​​ത്തെ സ​​​മാ​​​ധാ​​​ന​​​ത്തി​​​നു​​​ള്ള നൊ​​​ബേ​​​ല്‍ പു​​​ര​​​സ്‌​​​കാ​​​രം സ്വ​​​ന്ത​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്നു. ഇ​​​ന്ത്യ​​​യി​​​ല്‍നി​​​ന്ന് കു​​​ടി​​​യേ​​​റി​​​യ ഒ​​​രു കു​​​ടും​​​ബ​​​ത്തി​​​ലെ ഇ​​​ള​​​മു​​​റ​​​ക്കാ​​​രി​​​യെ​​​ന്ന നി​​​ല​​​യി​​​ല്‍ ഗാ​​​ന്ധി​​​യ​​​ന്‍ സ്വാ​​​ധീ​​​നം അ​​​വ​​​രി​​​ല്‍ പ്ര​​​തി​​​ഫ​​​ലി​​​ച്ചി​​ട്ടു​​ണ്ടാ​​കാം.

1893ല്‍ ​​​യു​​​വ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യി മോ​​​ഹ​​​ന്‍ദാ​​​സ് ക​​​രം​​​ച​​​ന്ദ് ഗാ​​​ന്ധി ഡ​​​ര്‍ബ​​​നി​​​ല്‍ എ​​​ത്തു​​​മ്പോ​​​ള്‍ വ​​​ര്‍ണ​​​വി​​​വേ​​​ച​​​നം അ​​​തി​​​ന്‍റെ​​​ എ​​​ല്ലാ ​​​ക്രൗ​​​ര്യ​​​ത്തോ​​​ടെ​​യും ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യെ ചൂ​​​ഴ്ന്നു​​​നി​​​ല്‍ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പീ​​​റ്റ​​​ര്‍മാ​​​രി​​​​സ്ബ​​​ര്‍ഗ് റെ​​​യി​​​ല്‍വേ സ്റ്റേ​​​ഷ​​​നി​​​ല്‍ ഗാ​​​ന്ധി​​​യും അ​​​തി​​​നി​​​ര​​​യാ​​​യി. വെ​​​ള്ള​​​ക്കാ​​​ര​​​ന​​​ല്ലെ​​​ന്ന​​​തു​​​ മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു ഒ​​​ന്നാം​​​ക്ലാ​​​സ് കം​​​പാ​​​ര്‍ട്ട്‌​​​മെ​​​ന്‍റി​​​ൽ​​നി​​​ന്ന് അ​​ദ്ദേ​​ഹ​​ത്തെ പു​​​റ​​​ത്താ​​​ക്കാ​​​നു​​ണ്ടാ​​യ കാ​​​ര​​​ണം. അ​​​ന്ന​​​ത്തെ ത​​​ണു​​​പ്പ​​​ന്‍ രാ​​​ത്രി​​​യി​​​ല്‍ സ്റ്റേ​​​ഷ​​​നി​​​ലെ കാ​​​ത്തി​​​രി​​​പ്പു​​​മു​​​റി​​​യി​​​ല്‍ തു​​​ട​​​ങ്ങി​​​യ സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യൊ​​​രു സ​​​ത്യ​​​ഗ്ര​​​ഹ​​​മാ​​​ണ് ഇ​​​ന്ന് ലോ​​​കം അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന ഗാ​​​ന്ധി​​​യ​​​ന്‍ സ​​​മ​​​ര​​​മു​​​റ.

ഡ​​​ര്‍ബ​​​നി​​​ലെ ക​​​ണ്ണി​​​ല്ലാ​​​ത്ത വ​​​ര്‍ണ​​​വി​​​വേ​​​ച​​​ന​​​ത്തി​​​ന്‍റെ ഇ​​​ര​​​യാ​​​ണു ന​​​വി പി​​​ള്ള​​​യും. ശി​​​ഷ്‌​​ട​​​ജീ​​​വി​​​ത​​​വും ഇ​​​തി​​​നെ​​​തി​​​രേ​​​യു​​​ള്ള വ​​​ലി​​​യൊ​​​രു സ​​​ത്യ​​​ഗ്ര​​​ഹ​​​മാ​​​യി മാ​​​റ്റു​​​ന്പോ​​​ൾ ഗാ​​​ന്ധി​​​യ​​​ൻ ആ​​​ദ​​​ർ​​​ശം അ​​​വ​​​രെ പി​​​ന്തു​​​ട​​​ർ​​​ന്നി​​​രു​​​ന്നു. വ​​​ര്‍ണ​​​വി​​​വേ​​​ച​​​നം, വം​​​ശ​​​ഹ​​​ത്യ, ലൈം​​​ഗി​​​ക​​​ചൂ​​​ഷ​​​ണം തു​​​ട​​​ങ്ങി​​​യ കൊ​​​ടി​​​യ കു​​​റ്റ​​​ങ്ങ​​​ള്‍ക്കെ​​​തി​​​രേ നി​​​യ​​​മം​​​കൊ​​​ണ്ടാ​​​ണ് ന​​​വി പി​​​ള്ള പോ​​​രാ​​​ടി​​​യ​​​ത്.

വ​​​ര്‍ണ​​​വി​​​വേ​​​ച​​​ന​​​ത്തി​​​ന്‍റെ ചെ​​​ളി​​​ക്കു​​​ണ്ടി​​​ല്‍നി​​​ന്നു​​​ള്ള ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യു​​​ടെ പ​​​രി​​​വ​​​ര്‍ത്ത​​​നം അ​​​തി​​​ൽ നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​യി എ​​​ന്നു​​​ മാ​​​ത്രം. രാ​​​ജ്യ​​​ത്തി​​​ന്‍റെ പു​​​തി​​​യ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി അ​​​ധി​​​കാ​​​ര​​​മേ​​​റ്റ നെ​​​ല്‍സ​​​ണ്‍ മ​​​ണ്ടേ​​​ല​​​യാ​​​ണ് ന​​​വി പി​​​ള്ള​​​യെ ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി​​​യാ​​​യി നി​​​യ​​​മി​​​ച്ച​​​ത്. ഇ​​​തി​​​നു​​​ശേ​​​ഷം ത​​​ന്നോ​​​ട് വി​​​വേ​​​ച​​​നം കാ​​​ണി​​​ക്കു​​​ന്ന ഒ​​​രു നി​​​യ​​​മ​​​വ്യ​​​വ​​​സ്ഥ​​​യെ നി​​​യ​​​മ​​​ത്തി​​​ന്‍റെ ച​​​ട്ട​​​ക്കൂ​​​ട്ടി​​​ല്‍ നി​​​ന്നു​​​കൊ​​​ണ്ട് അ​​​വ​​​ര്‍ നേ​​​രി​​​ട്ടു.

തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ രാ​​​ജ്യാ​​​ന്ത​​​ര നീ​​​തി​​​ന്യാ​​​യ കോ​​​ട​​​തി​​​ക​​​ളി​​​ലേ​​​ക്കു ന​​​വി പി​​​ള്ള​​​യു​​​ടെ സേ​​​വ​​​നം എ​​​ത്തി. 1999 മു​​​ത​​​ല്‍ 2003 വ​​​രെ റു​​​വാ​​​ണ്ട​​​യ്ക്കു വേ​​​ണ്ടി​​​യു​​​ള്ള യു​​​എ​​​ന്‍ രാ​​​ജ്യാ​​​ന്ത​​​ര ട്രൈ​​​ബ്യൂ​​ണ​​​ലി​​​ന്‍റെ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി ന​​​വി പി​​​ള്ള സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചു. 2003 മു​​​ത​​​ല്‍ 2008 വ​​​രെ രാ​​​ജ്യാ​​​ന്ത​​​ര ക്രി​​​മി​​​ന​​​ല്‍ കോ​​​ട​​​തി​​​യി​​​ലെ അ​​​പ്പീ​​​ല്‍ ചേം​​​ബ​​​ര്‍ ജ​​​ഡ്ജി​​​യാ​​​യി. 2008 മു​​​ത​​​ല്‍ 2014 വ​​​രെ യു​​​എ​​​ന്‍ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ഹൈ​​​ക്ക​​​മ്മി​​​ഷ​​​ണ​​​റും.

രാ​​​ജ്യാ​​​ന്ത​​​ര നി​​​യ​​​മ​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ സം​​​ഘ​​​ര്‍ഷ​​​ര​​​ഹി​​​ത​​​മാ​​​യൊ​​​രു ലോ​​​കം രൂ​​​പ​​​പ്പെ​​​ടു​​​ത്തു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​യി​​​രു​​​ന്നു അ​​​വ​​​രു​​​ടെ ഓ​​​രോ തീ​​​രു​​​മാ​​​ന​​​വും, നി​​​യ​​​മ​​​ത്തി​​​ന്‍റെ കാ​​​ർ​​​ക്ക​​​ശ്യ​​​ത്തി​​​ൽ​​നി​​​ന്ന് വ്യ​​​തി​​​ച​​​ലി​​​ക്ക​​​രു​​​തെ​​​ന്ന നി​​​ല​​​പാ​​​ടും. നൊ​​​ബേ​​​ല്‍ പു​​​ര​​​സ്‌​​​കാ​​​രം ല​​​ഭി​​​ച്ച​​​ശേ​​​ഷ​​​മു​​​ള്ള പ്ര​​​തി​​​ക​​​ര​​​ണ​​​ത്തി​​​ല്‍ ­വ​​​രെ അ​​​തു വാ​​​യി​​​ച്ചെ​​​ടു​​​ക്കാം. പു​​​ര​​​സ്‌​​​കാ​​​രം ത​​​നി​​​ക്കാ​​​ണെ​​​ന്നു​​​ള്ള വാ​​​ര്‍ത്ത കേ​​​ട്ട​​​പ്പോ​​​ള്‍ അ​​​തൊ​​​രു ത​​​മാ​​​ശ​​​യാ​​​ണെ​​​ന്നു ക​​​രു​​​തി​​​യെ​​​ന്നാ​​​ണ് ന​​​വി പി​​​ള്ള പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്. ഒ​​​രു അ​​​ഭി​​​ഭാ​​​ഷ​​​ക​​​യും ജ​​​ഡ്ജി​​​യു​​​മാ​​​യ​​​തി​​​നാ​​​ല്‍ വാ​​​സ്ത​​​വ​​​മാ​​​ണെ​​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​ന്‍ ആ​​​ഗ്ര​​​ഹ​​​മു​​​ണ്ടെ​​​ന്നും അ​​​വ​​​ര്‍ പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു.

Tags : NobelPeacePrize GandhianPath Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up