നാനാ പടേക്കർ
ഒരേ അച്ചിൽ വാർത്ത വില്ലന്മാരെയും നെഗറ്റീവ് കഥാപാത്രങ്ങളെയും കണ്ടുശീലിച്ച ബോളിവുഡിന് നാനാ പടേക്കർ ഒരു വിസ്മയമായിരുന്നു. അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട ആ വിസ്മയത്തിന് ഒരിക്കലും മങ്ങലേറ്റുമില്ല. ഒരു നോട്ടം, ശബ്ദ വ്യതിയാനം എന്നിവകൊണ്ട് കഥാപാത്രത്തിന്റെ ആത്മാവ് കണ്ടെത്തിയ അദ്ദേഹത്തിന്റെ അഭിനയശൈലി ഇന്ത്യൻ സിനിമയിൽ വേറിട്ടതായി. 75-ാം വയസിൽ നാനാപടേക്കർ വിട പറയുന്പോൾ കാലത്തിനും ഭാഷയ്ക്കും അതീതമായ ആ മുഖവും ശബ്ദവും സിനിമാപ്രേക്ഷകർക്കു വിസ്മരിക്കാനാവില്ല.
മറാഠി നാടക ലോകത്തു നിന്നാണ് നാനാപടേക്കർ സിനിമയിലെത്തിയത്. 1978ൽ ഗമൻ എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെ. എന്നാൽ വേഷം ചെറുതെങ്കിലും സ്ക്രീനിൽ പടേക്കർ പ്രത്യക്ഷപ്പെടുന്പോൾ മറ്റെല്ലാ കഥാപാത്രങ്ങളും അപ്രസക്തരാകുന്ന ഒരു മാസ്മരികത അദ്ദേഹത്തിനുണ്ടായി. സംഭാഷണങ്ങളിലെ വ്യക്തത, അമിതാഭിനയിത്തിലേക്കു വഴുതിവീഴാത്ത ഭാവങ്ങൾ, വൈകാരിക രംഗങ്ങളിലെ മികവ് എന്നിവകൊണ്ട് ഓരോ സിനിമകളിലൂടെയും അദ്ദേഹം തന്റേതായ മേൽവിലാസം നേടുകയായിരുന്നു.
അർധ് സത്യ വഴിത്തിരിവായി
1983ൽ എത്തിയ അർധ് സത്യ അദ്ദേഹത്തിന്റെ കരിയറിലെ വഴിത്തിരിവായി. എന്നാൽ 1989ൽ വിധു വിനോദ് ചോപ്രയുടെ പരിന്ദ എന്ന ചിത്രം നാനാപടേക്കറിന്റെ താരമൂല്യം ഉയർത്തി. ചിത്രത്തിൽ നാനാ പടേക്കർ അവതരിപ്പിച്ച അണ്ണാ എന്ന അധോലോക നായകൻ ഇന്ത്യൻ സിനിമയിലെ ഏറ്റവും ശക്തനായ വില്ലൻ കഥാപാത്രങ്ങളിൽ ഒന്നായി. നോട്ടം ,ശബ്ദം ,നിശബ്ദത എന്നിവയെല്ലാ സംയോജിപ്പിച്ച അണ്ണ എന്ന കഥാപാത്രം ഇന്ത്യൻ സിനിമയ്ക്ക് പുതുമയായിരുന്നു. അണ്ണായിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു.
പരുക്കൻ കഥാപാത്രം മുഖമുദ്ര
പരുക്കൻ കഥാപാത്രങ്ങളാണ് അദ്ദേഹത്തിന്റെ മുഖമുദ്രയെങ്കിലും 1991ൽ എത്തിയ ‘പ്രഹാർ: ദ ഫൈനൽ അറ്റാക്ക്’ ആ ഇമേജ് മാറ്റിമറിച്ചു. സൈനിക പശ്ചാത്തലമുള്ള ഈ ചിത്രത്തിൽ നായകനായി അഭിനയിച്ചതിനൊപ്പം സംവിധാനം, തിരക്കഥ, സംഭാഷണം എന്നിവയിലും അദ്ദേഹം പങ്കാളിയായി.
മൂന്നു വർഷത്തിനു ശേഷം വന്ന ക്രാന്തിവീർ ശരിക്കും വിസ്മയിപ്പിച്ചു. രാഷ്ട്രീയ സംവിധാനങ്ങളോടും അഴിമതിക്കും എതിരായ സാധാരണക്കാരന്റെ പ്രതീകമായിരുന്നു ചിത്രത്തിലെ കഥാപാത്രം. ക്രാന്തിവീറിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. 1990കൾ നാനാ പടേക്കറുടെ ഒട്ടേറെ വ്യത്യസ്തങ്ങളായ വേഷങ്ങളാൽ സന്പന്നമായി. ‘അംഗാർ’, ‘തിരംഗ’, ‘അഗ്നി സാക്ഷി’, ‘ഖാമോഷി: ദ മ്യൂസിക്കൽ’, ‘യശ്വന്ത്’ തുടങ്ങിയ ചിത്രങ്ങൾ. അഗ്നിസാക്ഷിയിലെ പ്രകടനത്തിന് വീണ്ടും ദേശീയ അംഗീകാരം ലഭിച്ചു. അധികാരകേന്ദ്രങ്ങളോടും വ്യവസ്ഥിതിയോടും പോരാടുന്ന കഥാപാത്രങ്ങളായിരുന്നു നാനാ പടേക്കർ അവതരിപ്പിച്ചതിൽ മിക്കവയും.
പൊട്ടിച്ചിരിപ്പിച്ച നായകൻ
2007ൽ എത്തിയ ‘വെൽക്കം’ എന്ന ചിത്രത്തിലെ ഉദയ് എന്ന അധോലോക നായകൻ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചു. കരിയറിന്റെ അവസാനകാലത്തും അദ്ദേഹത്തിന് മികച്ച അവസരങ്ങൾ ലഭിച്ചു. 2022ലെ ‘തഡ്ക’, 2023ലെ ‘ദ വാക്സിൻ വാർ’, ‘ഗദർ 2’ എന്നിവയ്ക്ക് പിന്നാലെ 2024ൽ ‘വൻവാസ്’ എത്തി.
2025ൽ ‘ഹൗസ്ഫുൾ. ഈ വർഷവും ശക്തമായകഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന്കഴിഞ്ഞു.വിശാൽ ഭരദ്വാജിന്റെ ‘ഒ റോമിയോ’യിൽ ഡിസിപി ഇസ്മായിൽ ഖാനായി എത്തി. അനിൽ കപൂറിന്റെ ‘സുബേദാർ’ലും ശ്രദ്ധേയ വേഷത്തിലെത്തി.
Tags : NanaPatekar Extraordinary Impact HindiCinima IndianCinema Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Prahar:TheFinalAttack