x
ad
Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സമരാഗ്നിയില്‍ ഉരുകി രാജ്യം

ജോ​​​ർ​​​ജ് ക​​​ള്ളി​​​വ​​​യ​​​ലി​​​ൽ
Published: October 8, 2026 03:25 AM IST | Updated: October 8, 2026 03:25 AM IST

ഇന്ത്യ സംഖ്യം ഡൽഹിയിൽ നടത്തിയ പ്രതിഷേധസമരത്തിനിടയ്ക്ക് പോലീസുമായി വാഗ്വാദത്തിലേർപ്പെട്ട രാഹുൽഗാന്ധി.

സ്വ​​​ത​​​ന്ത്ര ഇ​​​ന്ത്യ​​​യി​​​ല്‍ പു​​​തു​​​ച​​​രി​​​ത്രം കു​​​റി​​​ച്ച പ്ര​​​ക്ഷോ​​​ഭ​​​ങ്ങ​​​ള്‍ക്കാ​​​ണു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ല്‍ ഗാ​​​ന്ധി നേ​​​തൃ​​​ത്വം ന​​​ല്‍കു​​​ന്ന​​​ത്. വി​​​വാ​​​ദ തീ​​​വ്ര വോ​​​ട്ട​​​ര്‍പ​​​ട്ടി​​​ക പ​​​രി​​​ഷ്‌​​​ക​​​ര​​​ണ​​​ത്തി​​​നും മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മി​​​ഷ​​​ണ​​​ര്‍ ഗ്യാ​​​നേ​​​ഷ് കു​​​മാ​​​റി​​​നു​​​മെ​​​തി​​​രേ​​​യു​​​മുള്ള സ​​​മ​​​രം ദി​​​വ​​​സ​​​വും കൂ​​​ടു​​​ത​​​ല്‍ ക​​​ത്തി​​​പ്പ​​​ട​​​രു​​​ക​​​യാ​​​ണ്.

വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളും യു​​​വ​​​ജ​​​ന​​​ങ്ങ​​​ളും ഇ​​​തേ​​​ ആവ​​​ശ്യ​​​വു​​​മാ​​​യി പ്ര​​​തി​​​ഷേ​​​ധം തു​​​ട​​​രു​​​മ്പോ​​​ള്‍ കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രും ഗ്യാ​​​നേ​​​ഷും പ​​​തി​​​വി​​​ല്ലാ​​​ത്ത പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ലാ​​​ണ്. സ​​​മ​​​ര​​​വീ​​​ര്യ​​​ത്തി​​​ല്‍ രാ​​​ഹു​​​ലും സ​​​ഹോ​​​ദ​​​രി പ്രി​​​യ​​​ങ്ക ഗാ​​​ന്ധി വ​​​ദ്ര​​​യും ആ​​​ര്‍ക്കും പി​​​ന്നി​​​ല​​​ല്ലെ​​​ന്നു​​കൂ​​​ടി ര​​​ണ്ടുദി​​​വ​​​സ​​​ത്തെ ഡ​​​ല്‍ഹി പ്ര​​​ക്ഷോ​​​ഭം തെ​​​ളി​​​യി​​​ച്ചു. ഇ​​​തോ​​​ടെ സ​​​മ​​​രാ​​​ഗ്നി രാ​​​ജ്യ​​​മാ​​​കെ ക​​​ത്തി​​​പ്പ​​​ട​​​രു​​​ക​​​യാ​​​ണ്.

ഇ​​​ന്ത്യ​​​ന്‍ രാ​​​ഷ്‌​​ട്രീ​​​യ​​​ത്തി​​​ല്‍ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ലി​​ന്‍റെ ഗ്രാ​​​ഫ് ഉ​​​യ​​​രു​​​ക​​​യും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ ഗ്രാ​​​ഫ് ഇ​​​ടി​​​യു​​​ക​​​യും ചെ​​​യ്യു​​​ന്നു​​​വെ​​​ന്ന​​​താ​​​ണു സ​​​മ​​​ര​​​പ​​​ര​​​മ്പ​​​ര​​​ക​​​ളു​​​ടെ പ്ര​​​ത്യേ​​​ക​​​ത.

ദേ​​​ശീ​​​യ ത​​​ല​​​സ്ഥാ​​​നം ഇ​​​ന്ന​​​ലെ​​​യും ചൊ​​​വ്വാ​​​ഴ്ച​​​യും ക​​​ണ്ട​​​തെ​​​ല്ലാം മു​​​ഖ്യ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മി​​​ഷ​​​ണ​​​റാ​​​യി ഗ്യാ​​​നേ​​​ഷ് കു​​​മാ​​​ര്‍ തു​​​ട​​​രാ​​​നു​​​ള്ള സാ​​​ധ്യ​​​ത വി​​​ര​​​ള​​​മാ​​​ക്കു​​​ക​​​യാ​​​ണ്. ര​​​ണ്ടു വ​​​ര്‍ഷ​​​ത്തോ​​​ള​​​മാ​​​യി തെ​​​ളി​​​വു​​​ക​​​ളോ​​​ടെ രാ​​​ഹു​​​ല്‍ ഉ​​​യ​​​ര്‍ത്തി​​​യ വോ​​​ട്ടു​​​കൊ​​​ള്ള ആ​​​രോ​​​പ​​​ണം ശ​​​രി​​​വ​​​യ്ക്കു​​​ന്ന​​​താ​​​യി​​​രു​​​ന്നു ര​​​ണ്ടു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മി​​​ഷ​​​ണ​​​ര്‍മാ​​​രു​​​ടെ 14 വി​​​യോ​​​ജ​​​ന​​​ക്കു​​​റി​​​പ്പു​​​ക​​​ള്‍.

മി​​​ന്ന​​​ല്‍പി​​​ണ​​​റാ​​​യി മി​​​ന്ന​​​ല്‍സ​​​മ​​​രം

രാ​​​ഹു​​​ലി​​​ന്‍റെ മി​​​ന്ന​​​ല്‍ സ​​​മ​​​ര​​​ങ്ങ​​​ള്‍ മി​​​ന്ന​​​ല്‍പി​​​ണ​​​റു​​​ക​​​ള്‍പോ​​​ലെ വ​​​ന്‍ പ്ര​​​ക​​​മ്പ​​​നം കൊ​​​ള്ളി​​​ക്കു​​​ക​​​യാ​​​ണ്. ജ​​​നാ​​​ധി​​​പ​​​ത്യ​​​വും ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യും സം​​​ര​​​ക്ഷി​​​ക്കാ​​​നു​​​ള്ള പോ​​​രാ​​​ട്ടം എ​​​ന്നാ​​​ണ് രാ​​​ഹു​​​ല്‍ പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ളെ വി​​​ശേ​​​ഷി​​​പ്പി​​​ച്ച​​​ത്. മോ​​​ദി​​​യും ഷാ​​​യു​​​മ​​​ല്ല, ആ​​​രു വി​​​ചാ​​​രി​​​ച്ചാ​​​ലും ജ​​​നാ​​​ധി​​​പ​​​ത്യം സം​​​ര​​​ക്ഷി​​​ക്കാ​​​നു​​​ള്ള പോ​​​രാ​​​ട്ട​​​ത്തി​​​ല്‍നി​​​ന്നു ത​​​ങ്ങ​​​ളെ ത​​​ട​​​യാ​​​നാ​​​കി​​​ല്ലെ​​​ന്നു രാ​​​ഹു​​​ല്‍ ഇ​​​ന്ന​​​ലെ​​​യും ആ​​​വ​​​ര്‍ത്തി​​​ച്ചു. എ​​​ത്ര ത​​​ട​​​ഞ്ഞാ​​​ലും എ​​​ത്ര ഉ​​​പ​​​ദ്രി​​​വി​​​ച്ചാ​​​ലും എ​​​ത്ര ത്യാ​​​ഗം വേ​​​ണ്ടി വ​​​ന്നാ​​​ലും പോ​​​രാ​​​ട്ടം തു​​​ട​​​രു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം ത​​​റ​​​പ്പി​​​ച്ചു​​പ​​​റ​​​യു​​​ന്നു.

ഇ​​​ന്ത്യ സ​​​ഖ്യ​​​ത്തി​​​ല്‍ ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പ​​​വും വി​​​ള്ള​​​ലു​​​മു​​​ണ്ടെ​​​ന്നു വ​​​രു​​​ത്താ​​​ന്‍ ശ്ര​​​മി​​​ച്ച ബി​​​ജെ​​​പി​​​യു​​​ടെ​​​യും ബി​​​ജെ​​​പി അ​​​നു​​​കൂ​​​ല മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ​​​യും കു​​​പ്ര​​​ചാ​​​ര​​​ണം പൊ​​​ളി​​​ക്കാ​​​നും ര​​​ണ്ടു ദി​​​വ​​​സ​​​മാ​​​യി ഡ​​​ല്‍ഹി​​​യി​​​ല്‍ ന​​​ട​​​ന്ന പ്ര​​​തി​​​പ​​​ക്ഷ സ​​​മ​​​ര​​​ത്തി​​​നു ക​​​ഴി​​​ഞ്ഞു. ല​​​ക്ഷ്യ​​​ത്തി​​​ലേ​​​ക്ക് ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​ണെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷം തെ​​​ളി​​​യി​​​ച്ചു. ഗ്യാ​​​നേ​​​ഷ് കു​​​മാ​​​റി​​​ന്‍റെ രാ​​​ജി​​​യി​​​ല്‍ കു​​​റ​​​ഞ്ഞ​​​തൊ​​​ന്നും വി​​​ല​​​പ്പോ​​​കി​​​ല്ല.
പൊ​​​ലി​​​സും അ​​​ര്‍ധ​​​സൈ​​​നി​​​ക വി​​​ഭാ​​​ഗ​​​ങ്ങ​​​ളും കി​​​ണ​​​ഞ്ഞുശ്ര​​​മി​​​ച്ചി​​​ട്ടും രാ​​​ഹു​​​ലി​​​നെ​​​യും പ്രി​​​യ​​​ങ്ക​​​യെ​​​യും അ​​​റ​​​സ്റ്റ് ചെ​​​യ്തു നീ​​​ക്കാ​​​ന്‍പോ​​​ലും മ​​​ണി​​​ക്കൂ​​​റു​​​ക​​​ളെ​​​ടു​​​ത്തു. പ്ര​​​തി​​​പ​​​ക്ഷ എം​​​പി​​​മാ​​​രെ​​​യെ​​​ല്ലാം അ​​​ണി​​​നി​​​ര​​​ത്തി ന​​​ട​​​ത്തി​​​യ സ​​​മ​​​ര​​​മാ​​​ര്‍ച്ചി​​​നെ ത​​​ട​​​യാ​​​ന്‍ പൊ​​​ലി​​​സി​​ന്‍റെ​​​യും ബാ​​​രി​​​ക്കേ​​​ഡു​​​ക​​​ളു​​​ടെ​​​യും ബ​​​ലം പോ​​​രാ​​​യി​​​രു​​​ന്നു.

കേ​​​ര​​​ള​​​ത്തി​​​ല്‍നി​​​ന്നു​​​ള്ള യു​​​ഡി​​​എ​​​ഫ്, എ​​​ല്‍ഡി​​​എ​​​ഫ് എം​​​പി​​​മാ​​​രെ​​​ല്ലാം മാ​​​ര്‍ച്ചി​​​ല്‍ സ​​​ജീ​​​വ​​​മാ​​​യി​​​രു​​​ന്നു. ചൊ​​​വ്വാ​​​ഴ്ച ആ​​​കാ​​​ശ​​​വാ​​​ണി നി​​​ല​​​യ​​​ത്തി​​​ന്‍റെ വ​​​ള​​​പ്പി​​​ലെ ബോ​​​ധി​​​വൃ​​​ക്ഷച്ചു​​​വ​​​ട്ടി​​​ലി​​​രു​​​ന്നാ​​​യി​​​രു​​​ന്നു ഇ​​​രു​​​വ​​​രു​​​ടെ​​​യും മ​​​ണി​​​ക്കൂ​​​റു​​​ക​​​ള്‍ നീ​​​ണ്ട ചെ​​​റു​​​ത്തു​​​നി​​​ല്‍പ്. കി​​​ണ​​​ഞ്ഞുശ്ര​​​മി​​​ച്ചി​​​ട്ടും രാ​​​ത്രി വ​​​രെ രാ​​​ഹു​​​ലും പ്രി​​​യ​​​ങ്ക​​​യും വേ​​​ണു​​​ഗോ​​​പാ​​​ലും ആ​​​ല്‍മ​​​ര ചു​​​വ​​​ട്ടി​​​ല്‍ തു​​​ട​​​ര്‍ന്ന് രാ​​​ജ്യ​​​ത്താ​​​കെ ജ​​​ന​​​വി​​​കാ​​​രം ഉ​​​ണ​​​ര്‍ത്തി. മ​​​ന്ത്രി​​​മാ​​​രു​​​ടേ​​​തി​​​നു തു​​​ല്യ​​​മാ​​​യ കാ​​​ബി​​​ന​​​റ്റ് പ​​​ദ​​​വി​​​യു​​​ള്ള പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​നും പ്രി​​​യ​​​ങ്ക​​​യ്ക്കു​​​മെ​​​തി​​​രേ ബ​​​ല​​​പ്ര​​​യോ​​​ഗ​​​വും മ​​​ര്‍ദ​​​ന​​​വു​​​മു​​​ണ്ടാ​​​യ​​​തു ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​നു ഭൂ​​​ഷ​​​ണ​​​മ​​​ല്ല. മു​​​തി​​​ര്‍ന്ന​​​വ​​​രും വ​​​നി​​​ത​​​ക​​​ളു​​​മാ​​​യ എം​​​പി​​​മാ​​​ര്‍ക്കു​​​മെ​​​തി​​​രേ കൈ​​​യ​​​റ്റം ന​​​ട​​​ന്ന​​​താ​​​യാ​​​ണു പ​​​രാ​​​തി. പ്ര​​​തി​​​ഷേ​​​ധം ആ​​​ളി​​​ക്ക​​​ത്തി​​​ക്കാ​​​നും ഗ്യാ​​​നേ​​​ഷി​​​ന്‍റെ രാ​​​ജി ഉ​​​റ​​​പ്പി​​​ക്കാ​​​നും മാ​​​ത്ര​​​മേ സ​​​ര്‍ക്കാ​​​രി​​​ന്‍റെ സ​​​മ​​​ര​​​വി​​​രു​​​ദ്ധ ന​​​ട​​​പ​​​ടി​​​ക​​​ള്‍ വ​​​ഴി​​​തെ​​​ളി​​​ക്കൂ.

ജ​​​നാ​​​ധി​​​പ​​​ത്യ വ്യ​​​വ​​​സ്ഥി​​​തി​​​യി​​​ല്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ക്കും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​നും പ്ര​​​തി​​​ഷേ​​​ധി​​​ക്കാ​​​നും സ​​​മ​​​രം ന​​​യി​​​ക്കാ​​​നു​​​മു​​​ള്ള അ​​​വ​​​കാ​​​ശം അ​​​മ​​​ര്‍ച്ച ചെ​​​യ്യാ​​​മെ​​​ന്ന കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രി​​​ന്‍റെ മോ​​​ഹം​​പോ​​​ലും അ​​​പ​​​ക​​​ട​​​മാ​​​കും. സ​​​ര്‍ക്കാ​​​രി​​​ന്‍റെ നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ത്തി​​​നെ​​​തി​​​രേ നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ളും വേ​​​ണ്ടി വ​​​രു​​​മെ​​​ന്ന പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​ക്ക​​​ളു​​​ടെ നി​​​ല​​​പാ​​​ടു തെ​​​റ്റാ​​​കി​​​ല്ല.
കേ​​​ര​​​ള മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​നും തെ​​​ലു​​​ങ്കാ​​​ന മു​​​ഖ്യ​​​മ​​​ന്ത്രി രേ​​​വ​​​ന്ത് റെ​​​ഡ്ഡി​​​യും ഇ​​​ന്ന​​​ലെ ഡ​​​ല്‍ഹി​​​യി​​​ലെ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത​​​തും ശ്ര​​​ദ്ധേ​​​യ​​​മാ​​​യി.

രാ​​​ഹു​​​ലി​​നെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത കൊ​​​ണ്ടു​​​പോ​​​യ ബാ​​​ര​​​ക്കം​​​ബ റോ​​​ഡ് പൊലിസ് സ്‌​​​റ്റേ​​​ഷ​​​നി​​​ലേ​​​ക്കു ഇ​​​ന്ന​​​ലെ രാ​​​ത്രി ന​​​ട​​​ന്നു പോ​​​യ മു​​​ഖ്യ​​​മ​​​ന്ത്രി സ​​​തീ​​​ശ​​​ന​​​യെും എം​​​പി​​​മാ​​​രെ​​​യും പോ​​​ലീ​​​സ് ത​​​ട​​​ഞ്ഞ​​​തി​​​നും ന്യാ​​​യീ​​​ക​​​ര​​​ണ​​​മി​​​ല്ല. ഒ​​​ടു​​​വി​​​ല്‍ പ്ര​​​തി​​​ഷേ​​​ധം ക​​​ന​​​ത്ത​​​തോ​​​ടെ​​​യാ​​​ണു സ​​​തീ​​​ശ​​​നെ​​​യും പി​​​ന്നാ​​​ലെ​​​യെ​​​ത്തി​​​യ രേ​​​വ​​​ന്ത് റെ​​​ഡ്ഡി​​​യെ​​​യും പൊലിസ് സ്‌​​​റ്റേ​​​ഷ​​​നി​​​ലു​​​ള്ള രാ​​​ഹു​​​ലി​​​നെ കാ​​​ണാ​​​ന്‍ അ​​​നു​​​വ​​​ദി​​​ച്ച​​​ത്. കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വി​​​നെ കാ​​​ണാ​​​ന്‍ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പാ​​​ര്‍ട്ടി​​​യി​​​ലെ മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​രെ​​​യും എം​​​പി​​​മാ​​​രെ​​​യും അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടി​​​നു ന്യാ​​​യീ​​​ക​​​ര​​​ണം പോ​​​ലു​​​മി​​​ല്ല. തീ​​​ക്കൊ​​​ള്ളി​​​കൊ​​​ണ്ടു ത​​​ല ചൊ​​​റി​​​യു​​​ക​​​യാ​​​ണു കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രെ​​​ന്ന് എം​​​പി​​​മാ​​​ര്‍ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്‍കി​​​യി​​​ട്ടു​​​ണ്ട്. എ​​​ന്താ​​​യാ​​​ലും പ്ര​​​തി​​​ഷേ​​​ധി​​​ക്കാ​​​നു​​​ള്ള അ​​​വ​​​കാ​​​ശം ക​​​വ​​​രാ​​​ന്‍ ആ​​​രെ​​​യും അ​​​നു​​​വ​​​ദി​​​ച്ചു​​​കൂ​​​ടാ.

മു​​​ന്നി​​​ല്‍ കാ​​​ണാ​​​തെ വെ​​​ട്ടി​​​ലാ​​​യി കേ​​​ന്ദ്രം

മി​​​ന്ന​​​ല്‍സ​​​മ​​​ര​​​ങ്ങ​​​ളു​​​ടെ പു​​​തു​​​രൂ​​​പ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യാ​​​ണു രാ​​​ഹു​​​ല്‍ ഗാ​​​ന്ധി കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രി​​​നെ തു​​​ട​​​ര്‍ച്ച​​​യാ​​​യി വെ​​​ട്ടി​​​ലാ​​​ക്കു​​​ന്ന​​​ത്. നേ​​​ര​​​ത്തെ നീ​​​റ്റ് ചോ​​​ദ്യ​​​പേ​​​പ്പ​​​ര്‍ ചോ​​​ര്‍ച്ച​​​യ്‌​​​ക്കെ​​​തി​​​രേ അ​​​തീ​​​വ​​​സു​​​ര​​​ക്ഷ​​​യു​​​ള്ള പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​ക്കു പു​​​റ​​​ത്തു മ​​​ണി​​​ക്കൂ​​​റു​​​ക​​​ള്‍ ധ​​​ര്‍ണ ന​​​ട​​​ത്താ​​​ന്‍ രാ​​​ഹു​​​ലി​​​നും കൂ​​​ട്ട​​​ര്‍ക്കും ക​​​ഴി​​​ഞ്ഞു. സ്വ​​​ത​​​ന്ത്ര ഭാ​​​ര​​​ത​​​ത്തി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ല്‍ ആ​​​ദ്യ​​​മാ​​​യാ​​​ണ് അ​​​ത്ത​​​ര​​​ത്തി​​​ലൊ​​​രു പ്ര​​​തി​​​ഷേ​​​ധം ന​​​ട​​​ന്ന​​​ത്. ചൊ​​​വ്വാ​​​ഴ്ച തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മി​​​ഷ​​​ന്‍ ആ​​​സ്ഥാ​​​ന​​​ത്തേ​​​ക്കു ന​​​ട​​​ത്തി​​​യ എം​​​പി​​​മാ​​​രു​​​ടെ മാ​​​ര്‍ച്ച് അ​​​വ​​​സാ​​​നി​​​ച്ചു​​​വെ​​​ന്ന തോ​​​ന്നി​​​ച്ച​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു രാ​​​ഹു​​​ലി​​​ന്‍റെ അ​​​പ്ര​​​തീ​​​ക്ഷി​​​ത നീ​​​ക്കം. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മി​​​ഷ​​​നോ​​​ടു ചേ​​​ര്‍ന്നു​​​ള്ള ആ​​​കാ​​​ശ​​​വാ​​​ണി മ​​​ന്ദി​​​ര വ​​​ള​​​പ്പി​​​ലേ​​​ക്കു​​​ള്ള രാ​​​ഹു​​​ലി​​ന്‍റെ കു​​​തി​​​പ്പ് പൊ​​​ലി​​​സി​​​നെ സ്തം​​​ബ്ധ​​​രാ​​​ക്കി. എ​​​ട്ടു മ​​​ണി​​​ക്കൂ​​​റോ​​​ളം ക​​​ഴി​​​ഞ്ഞാ​​​ണ് രാ​​​ഹു​​​ലി​​​നെ​​​യും പ്രി​​​യ​​​ങ്ക​​​യെ​​​യും ബ​​​ല​​​മാ​​​യി നീ​​​ക്കാ​​​ന്‍ ക​​​ഴി​​​ഞ്ഞ​​​ത്.

ഇ​​​ന്ന​​​ലെ​​​യാ​​​ക​​​ട്ടെ ഇ​​​ന്ത്യ സ​​​ഖ്യം എം​​​പി​​​മാ​​​രെ ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണ​​​ത്തി​​​നു ക്ഷ​​​ണി​​​ച്ച​​​പ്പോ​​​ഴും ഡ​​​ല്‍ഹി പൊലിസി​​​നും കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രും അ​​​പ​​​ക​​​ടം മ​​​ണ​​​ക്കാ​​​നാ​​​യി​​​ല്ല. കൊണാ​​​ട്ട് പ്ലേ​​​സി​​​ന​​​ടു​​​ത്ത് ഭ​​​ക്ഷ​​​ണം ക​​​ഴി​​​ഞ്ഞ് മൂ​​​ന്നു മ​​​ണി​​​യോ​​​ടെ കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ന്‍ മ​​​ല്ലി​​​കാ​​​ര്‍ജു​​​ന്‍ ഖാ​​​ര്‍ഗെ അ​​​ട​​​ക്ക​​​മു​​​ള്ള എം​​​പി​​​മാ​​​ര്‍ മൂ​​​ന്നു ബ​​​സു​​​ക​​​ളി​​​ലാ​​​യ തി​​​രി​​​ച്ച​​​പ്പോ​​​ള്‍ മാ​​​ത്ര​​​മാ​​​ണു പൊലിസ് സം​​​ശ​​​യി​​​ച്ച​​​ത്. വി​​​ന്‍ഡ്‌​​​സ​​​ര്‍ പ്ലേ​​​സ് സ​​​ര്‍ക്കി​​​ളി​​​ല്‍ ബ​​​സു​​​ക​​​ള്‍ ത​​​ട​​​ഞ്ഞെ​​​ങ്കി​​​ലും രാ​​​ഹു​​​ലും പ്രി​​​യ​​​ങ്ക​​​യും നേ​​​രി​​​ട്ടി​​​റ​​​ങ്ങി​​​യ​​​തോ​​​ടെ പൊലിസ് വെ​​​ട്ടി​​​ലാ​​​യി. രാ​​​ഹു​​​ലി​​​നെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത ശേ​​​ഷം പ​​​ഞ്ച​​​റാ​​​യ വാ​​​ഹ​​​നം മ​​​ണി​​​ക്കൂ​​​റോ​​​ളം പ്ര​​​ധാ​​​ന റോ​​​ഡി​​​ല്‍ കി​​​ട​​​ന്നു​​​വെ​​​ന്ന​​​തും പൊലിസി​​​നു നാ​​​ണ​​​ക്കേ​​​ടാ​​​യി. ഇ​​​ന്ന​​​ലെ രാ​​​ത്രി ഏ​​​ഴു വ​​​രെ​​​യെ​​​ങ്കി​​​ലും രാ​​​ഹു​​​ലി​​​നെ കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തു ത​​​ട​​​യാ​​​ന്‍ യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ്, എ​​​ന്‍എ​​​സ്‌​​​യു, മ​​​ഹി​​​ളാ കോ​​​ണ്‍ഗ്ര​​​സ് പ്ര​​​വ​​​ര്‍ത്ത​​​ക്കു ക​​​ഴി​​​ഞ്ഞു.

ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു പൊ​​​ലി​​​സു​​​കാ​​​രെ​​​യും കേ​​​ന്ദ്ര​​​സേ​​​നാം​​​ഗ​​​ങ്ങ​​​ളെ​​​യും രം​​​ഗ​​​ത്തി​​​റ​​​ക്കി​​​യി​​​ട്ടും രാ​​​ഹു​​​ലും പ്ര​​​തി​​​പ​​​ക്ഷ എം​​​പി​​​മാ​​​രും സ​​​മ​​​ര​​​ല​​​ക്ഷ്യം ക​​​ണ്ടു. ബി​​​ജെ​​​പി​​​യി​​​ലെ​​​യും പൊലിസി​​​ലെ​​​യും ത​​​ന്ത്ര​​​ജ്ഞ​​​രു​​​ടെ പ​​​ദ്ധ​​​തി​​​ക​​​ളെ​​​ല്ലാം പൊ​​​ളി​​​ഞ്ഞു.

ഭി​​​ന്നി​​​ച്ച പ്ര​​​തി​​​പ​​​ക്ഷ​​​ത്തെ ഒ​​​ന്നി​​​പ്പി​​​ച്ചു

കേ​​​ര​​​ളം ഉ​​​ള്‍പ്പടെ​​​യു​​​ള്ള നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ല്‍ ഭി​​​ന്നി​​​ച്ചു നി​​​ന്നി​​​രു​​​ന്ന പ്ര​​​തി​​​പ​​​ക്ഷ​​​ത്തെ ഒ​​​ന്നി​​​പ്പി​​​ക്കാ​​​ന്‍ പു​​​തി​​​യ സ​​​മ​​​രപ​​​ര​​​മ്പ​​​ര​​​ക​​​ള്‍ക്കു ക​​​ഴി​​​ഞ്ഞു. കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മി​​​ഷ​​​നും ചേ​​​ര്‍ന്നു വോ​​​ട്ട​​​ര്‍പ​​​ട്ടി​​​ക​​​യി​​​ലും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലും കൃ​​​ത്രി​​​മം കാ​​​ട്ടി ജ​​​ന​​​വി​​​ധി​​​ക​​​ള്‍ അ​​​ട്ടി​​​മ​​​റി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ രാ​​​ജ്യ​​​ത്താ​​​കെ ജ​​​ന​​​വി​​​കാ​​​രം ഉ​​​ണ​​​ര്‍ത്താ​​​നും രാ​​​ഹു​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ നി​​​ശ്ച​​​യ​​​ദാ​​​ര്‍ഢ്യ​​​ത്തോ​​​ടെ ന​​​ട​​​ത്തി​​​യ പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ള്‍ക്കു ക​​​ഴി​​​ഞ്ഞു.

 

രാ​​​ഹു​​​ലി​​​നും പ്രി​​​യ​​​ങ്ക​​​യ്ക്കും പി​​​ന്തു​​​ണ​​​യു​​​മാ​​​യി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ കോ​​​ണ്‍ഗ്ര​​​സ് എം​​​പി​​​മാ​​​രും അ​​​വ​​​ര്‍ക്കൊ​​​പ്പം തൃ​​​ണ​​​മൂ​​​ല്‍, സ​​​മാ​​​ജ്‌​​​വാ​​​ദി, പ​​​വാ​​​റി​​ന്‍റെ എ​​​ന്‍സി​​​പി, ഇ​​​ട​​​തു​​​പ​​​ക്ഷം, മു​​​സ്‌​​​ലിം ലീ​​​ഗ്, കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സു​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ പാ​​​ര്‍ട്ടി​​​ക​​​ള​​​ട​​​ക്കം ഇ​​​ന്ത്യ സ​​​ഖ്യ​​​ത്തി​​​ലെ 250ലേ​​​റെ എം​​​പി​​​മാ​​​ര്‍ പ്ര​​​തി​​​പ​​​ക്ഷ സ​​​മ​​​ര​​​ത്തി​​​നു ക​​​രു​​​ത്തേ​​​കി​​​യെ​​​ന്ന​​​തു നി​​​സാ​​​ര​​​മ​​​ല്ല.

ഡ​​​ല്‍ഹി​​​യി​​​ലെ ജ​​​ന്ത​​​ര്‍ മ​​​ന്ത​​​ര്‍ റോ​​​ഡ് പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ര്‍ക്കാ​​​യി പ്ര​​​ത്യേ​​​കം നീ​​​ക്കി​​​വ​​​ച്ചി​​​ട്ടു​​​ള്ള​​​താ​​​ണ്. മ​​​ന്‍മോ​​​ഹ​​​ന്‍ സിം​​​ഗ് സ​​​ര്‍ക്കാ​​​രി​​​നെ​​​തി​​​രേ അ​​​ണ്ണാ ഹ​​​സാ​​​രെ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ സ​​​മ​​​രം ന​​​ട​​​ത്തി​​​യ​​​തും ഇ​​​തേ വേ​​​ദി​​​യി​​​ലാ​​​ണ്. നീ​​​റ്റ് ചോ​​​ദ്യ​​പേ​​​പ്പ​​​ര്‍ ചോ​​​ര്‍ച്ച​​​യ്‌​​​ക്കെ​​​തി​​​രേ സി​​​ജെ​​​പി​​​യെ​​​ന്ന പാ​​​റ്റ പാ​​​ര്‍ട്ടി ആ​​​ഹ്വാ​​​നം ചെ​​​യ്ത് വി​​​ദ്യാ​​​ര്‍ഥി പ്ര​​​ക്ഷോ​​​ഭ​​​വും സോ​​​നം വാം​​​ഗ്ചു​​​ക്കി​​​ന്‍റെ നി​​​രാ​​​ഹാ​​​ര​​​വു​​​മെ​​​ല്ലാം ജ​​​ന്ത​​​ര്‍ മ​​​ന്ത​​​റി​​​ലാ​​​യി​​​രു​​​ന്നു.

പ​​​ക്ഷേ സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യി സ​​​മ​​​രം ചെ​​​യ്ത വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ക്കു​​ നേ​​​രേ അ​​​തി​​​ക്രൂ​​​ര​​​മാ​​​യി ലാ​​​ത്തി​​​ച്ചാ​​​ര്‍ജ് നടത്തിയതോ​​​ടെ ചി​​​ത്രം മാ​​​റി. വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ക്കു​​ നേ​​​രേ പെ​​​ല്ല​​​റ്റ് തോ​​​ക്കു​​കൊ​​​ണ്ടു വെ​​​ടി​​​വ​​​ച്ച​​​തും ക​​​ണ്ണീ​​​ര്‍വാ​​​ത​​​ക ഷെ​​​ല്ലു​​​ക​​​ള്‍ പൊ​​​ട്ടി​​​ച്ച​​​തും പ്ര​​​ശ്‌​​​നം വ​​​ഷ​​​ളാ​​​ക്കി. വി​​​ദ്യാ​​​ര്‍ഥിപ്ര​​​ക്ഷോ​​​ഭ​​​ത്തെ അ​​​ടി​​​ച്ച​​​മ​​​ര്‍ത്താ​​​മെ​​​ന്ന സ​​​ര്‍ക്കാ​​​രി​​ന്‍റെ മോ​​​ഹം തി​​​രി​​​ച്ച​​​ടി​​​ച്ച​​​തോ​​​ടെ​​​യാ​​​ണു ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ ലാ​​​ത്തി​​​ച്ചാ​​​ര്‍ജും ജ​​​ല​​​പീ​​​ര​​​ങ്കി​​​യും​​ പോ​​​ലും പൊ​​​ലി​​​സ് ഒ​​​ഴി​​​വാ​​​ക്കി​​​യ​​​ത്. അ​​​ത്ര​​​യും ന​​​ന്ന്. എ​​​ന്നാ​​​ല്‍ പൊ​​​ലി​​​സു​​​കാ​​​രു​​​ടെ കൈ​​​യേ​​​റ്റ​​​ങ്ങ​​​ള്‍ക്കു ന്യാ​​​യീ​​​ക​​​ര​​​ണ​​​മി​​​ല്ല.

Tags : Protest RahulGandhi PriyankaGandhi Congress Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up