x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അരാജകത്വമോ ജനാധിപത്യമോ?

  പ്ര​​​​​ഫ. ഡോ. ​​​​​പി.​​​​ജെ. ​തോ​​​​​മ​​​​​സ്
Published: October 13, 2026 04:14 AM IST | Updated: October 13, 2026 04:14 AM IST

ഇന്ത്യ സഖ്യം നേതാക്കൾ നടത്തിയ ‘മാർച്ച് ഫോർ ഡെമോക്രസി’ പ്രതിഷേധത്തിനിടെ സുപ്രീംകോടതിക്ക് പുറത്ത് പ്രതിഷേധക്കാർക്കുനേരേ ലാത്തിച്ചാർജ് നടത്തുന്ന സുരക്ഷാ ഉദ്യോഗസ്ഥർ.

 നി​​​​​ങ്ങ​​​​​ളു​​​​​ടെ വോ​​​​​ട്ട് നി​​​​​ങ്ങ​​​​​ളു​​​​​ടെ ഒ​​​​​പ്പാ​​​​​ണ്. അ​​​​​ത് നി​​​​​ങ്ങ​​​​​ളു​​​​​ടെ സ​​​​​മ്മ​​​​​ത​​​​​മി​​​​​ല്ലാ​​​​​തെ ആ​​​​​ർ​​​​​ക്കും വി​​​​​ട്ടു​​​​​കൊ​​​​​ടു​​​​​ക്ക​​​​​രു​​​​​ത് എ​​​​​ന്ന വാ​​​​​ച​​​​​കം ഒ​​​​​രു നി​​​​​ശ്ചി​​​​​ത വ്യ​​​​​ക്തി​​​​​യു​​​​​ടെ ഉ​​​​​ദ്ധ​​​​​ര​​​​​ണി​​​​​യ​​​​​ല്ല. മ​​​​​റി​​​​​ച്ച്, ഇ​​​​​ത് വോ​​​​​ട്ട​​​​​വ​​​​​കാ​​​​​ശ​​​​​ത്തെ​​​​​യും അ​​​​​തി​​​​​ന്‍റെ വ്യ​​​​​ക്തി​​​​​പ​​​​​ര​​​​​മാ​​​​​യ പ്രാ​​​​​ധാ​​​​​ന്യ​​​​​ത്തെ​​​​​യും ജ​​​​​ന​​​​​ങ്ങ​​​​​ളെ ബോ​​​​​ധ്യ​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​ൻവേ​​​​​ണ്ടി രൂ​​​​​പ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ ഒ​​​​​രു പൊ​​​​​തു​​​​​വാ​​​​​യ ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ ബോ​​​​​ധ​​​​​വ​​​​​ത്ക​​​​​ര​​​​​ണ സ​​​​​ന്ദേ​​​​​ശ​​​​​മാ​​​​​ണ്. ആ ​​​​​സ്വ​​​​​ന്തം ഒ​​​​​പ്പി​​​​​ന്‍റെ അ​​​​​വ​​​​​കാ​​​​​ശ​​​​​ത്തി​​​​​നു​​​​വേ​​​​​ണ്ടി​​​​​യാ​​​​​ണ് ഇ​​​​​ന്ന് ഇ​​​​​ന്ത്യ​​​​​യി​​​​​ലെ ചെ​​​​​റു​​​​​പ്പ​​​​​ക്കാ​​​​​ർ റോ​​​​​ഡി​​​​​ലി​​​​​റ​​​​​ങ്ങേ​​​​​ണ്ടിവ​​​​​രു​​​​​ന്ന​​​​​തും അ​​​​​തി​​​​​നെ ഗ​​​​​വ​​​​​ണ്മെ​​​​​ന്‍റി​​​​​ന് അ​​​​​ന്യാ​​​​​യ​​​​ മാ​​​​​ർ​​​​​ഗ​​​​​ത്തി​​​​​ൽ​​​​​കൂ​​​​​ടി നേ​​​​​രി​​​​​ടേ​​​​​ണ്ടിവ​​​​​രു​​​​​ന്ന​​​​​തും. ഇ​​​​​തു മൂ​​​​​ല​​​​​മു​​​​​ണ്ടാ​​​​​കു​​​​​ന്ന ചി​​​​​ല ജ​​​​​ന​​​​ജീ​​​​​വി​​​​​ത അ​​​​​സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ളും നി​​​​​യ​​​​​മ​​​​പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ളും"അ​​​​​രാ​​​​​ജ​​​​​ക​​​​​ത്വ’മാ​​​​​ണെ​​​​​ന്ന രീ​​​​​തി​​​​​യി​​​​​ൽ കു​​​​​റേ​​​​​പേ​​​​​രെ​​​​​ങ്കി​​​​​ലും വ്യാ​​​​​ഖ്യ​​​​ാനി​​​​​ക്കാ​​​​​ൻ ഇ​​​​​ട​​​​​യു​​​​​ണ്ട്.

വാ​​​​​സ്ത​​​​​വ​​​​​ത്തി​​​​​ൽ ഭ​​​​​ര​​​​​ണഘ​​​​​ട​​​​​ന ആ​​​​​ർ​​​​​ട്ടി​​​​​ക്കിൾ 19(1) a, b പ്ര​​​​​കാ​​​​​രം ഉ​​​​​റ​​​​​പ്പു​​​​ത​​​​​രു​​​​​ന്ന മൗ​​​​​ലി​​​​​കാവ​​​​​കാ​​​​​ശ​​​​​മാ​​​​​ണ് അ​​​​​ഭി​​​​​പ്രാ​​​​​യപ്ര​​​​​ക​​​​​ട​​​​​ന​​​​​ത്തി​​​​​നും ഒ​​​​​ന്നി​​​​​ച്ചു​​​​​ കൂ​​​​​ടാ​​​​​നു​​​​​മു​​​​​ള്ള സ്വാ​​​​​ത​​​​​ന്ത്ര്യം. അ​​​​​തി​​​​​പ്പോ​​​​​ൾ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന​​​​​താ​​​​​ക​​​​​ട്ടെ ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​ത്തി​​​​​ലെ അ​​​​​ടി​​​​​സ്ഥാ​​​​​ന സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​മാ​​​​​യ വോ​​​​​ട്ട​​​​​വ​​​​​കാ​​​​​ശം സം​​​​​ര​​​​​ക്ഷി​​​​​ക്കാ​​​​​നും ഇ​​​​​തു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട ദു​​​​​രൂ​​​​​ഹ​​​​​ത​​​​​ക​​​​​ൾ നീ​​​​​ക്കാ​​​​​നും ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു​​​​കൊ​​​​​ണ്ടാ​​​​​ണ്.

എ​​​​​ന്തി​​​​​നേ​​​​​റെ, പ്ര​​​​​ധാ​​​​​ന​​​​മ​​​​​ന്ത്രി മ​​​​​ത്സ​​​​​രി​​​​​ച്ച വാ​​​​​രാ​​​​​ണസി​​​​​യി​​​​​ൽ​​​​പോ​​​​​ലും വോ​​​​​ട്ട​​​​​ർ​​​​​പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ വ്യാ​​​​​ജ പേ​​​​​രു​​​​​ക​​​​​ൾ ചേ​​​​​ർ​​​​​ത്ത​​​​​താ​​​​​യും വോ​​​​​ട്ട് രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​ൻ പു​​​​​റ​​​​​ത്തു​​​​​നി​​​​​ന്നു​​​​​ള്ള ആ​​​​​ളു​​​​​ക​​​​​ളെ വാ​​​​​ര​​​​​ാണസി​​​​​യി​​​​​ൽ എ​​​​​ത്തി​​​​​ച്ച​​​​​താ​​​​​യും ഗൗ​​​​​ര​​​​​വ​​​​​മാ​​​​​യ ആ​​​​​രോ​​​​​പ​​​​​ണം ഉ​​​​​യ​​​​​ർ​​​​​ന്നു. അ​​​​​തു​​​​​കൊ​​​​​ണ്ടു​​​​ത​​​​​ന്നെ ഇ​​​​​ല​​​​​ക്‌​​​​ഷ​​​​​ൻ ക​​​​​മ്മി​​​​​ഷ​​​​​നു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട ദു​​​​​രൂ​​​​​ഹ​​​​​ത​​​​​ക​​​​​ൾ പ​​​​​രി​​​​​ഹ​​​​​രി​​​​​ക്കേ​​​​​ണ്ട​​​​​തു​​​​​ണ്ട്. അ​​​​​തി​​​​​പ്പോ​​​​​ൾ തീ​​​​​വ്ര വോ​​​​​ട്ട് പ​​​​​രി​​​​​ഷ്ക​​​​​ര​​​​​ണ അ​​​​​ഴി​​​​​മ​​​​​തി​​​​​യി​​​​​ൽ എ​​​​​ത്തിനി​​​​​ൽ​​​​​ക്കു​​​​​ന്നു. ഇ​​​​​താ​​​​​ക​​​​​ട്ടെ ഇ​​​​​ന്ത്യ​​​​​ൻ ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ സം​​​​​വി​​​​​ധാ​​​​​ന​​​​​ത്തി​​​​ന്‍റെ​​​​​യും പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നങ്ങ​​​​​ളു​​​​​ടെ​​​​​യും ആ​​​​​ധി​​​​​കാ​​​​​രി​​​​​ക​​​​​ത​​​​​യും നി​​​​​യ​​​​​മസാ​​​​​ധു​​​​​ത​​​​​യും​​​​പോ​​​​​ലും സം​​​​​ശ​​​​​യ​​​​​ത്തി​​​​​ലാ​​​​​ക്കു​​​​​ന്നു.

ഇ​​​​​ത്ര​​​​​യും ഗൗ​​​​​ര​​​​​വ​​​​മു​​​​​ള്ള വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ന്‍റെ പേ​​​​​രി​​​​​ൽ പ്ര​​​​​തി​​​​​ഷേ​​​​​ധി​​​​​ക്കു​​​​​ന്ന യു​​​​​വ​​​​ജ​​​​​ന​​​​​ത​​​​​യെ​​​​​യും നേ​​​​​താ​​​​​ക്ക​​​​​ളെ​​​​​യും കേ​​​​​വ​​​​​ലം ക​​​​​ക്ഷി​​​​രാ​​​​​ഷ്‌​​​​​ടീ​​​​​യ​​​​​ത്തി​​​​​ന്‍റെ പേ​​​​​രി​​​​​ലും ക​​​​​ക്ഷി​​​​നേ​​​​​താ​​​​​ക്ക​​​​​ളു​​​​​ടെ പേ​​​​​രി​​​​​ലും സാ​​​​​ധാ​​​​​ര​​​​​ണ​​​​​യാ​​​​​യി ന​​​​​ട​​​​​ത്ത​​​​​പ്പെ​​​​​ടു​​​​​ന്ന നി​​​​​യ​​​​​മലം​​​​​ഘ​​​​​ന​​​​​വു​​​​​മാ​​​​​യോ മ​​​​​റ്റ് സ​​​​​മ​​​​​ര​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യോ താ​​​​​ര​​​​​ത​​​​​മ്യം​​​​പോ​​​​​ലും ഇ​​​​​ല്ലാ​​​​​ത്ത​​​​​താ​​​​​ണ്. അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ൽ ജോ​​​​​ർ​​​​​ജ് ഫ്ലോ​​​​​യി​​​​​ഡി​​​​​ന്‍റെ മ​​​​​ര​​​​​ണ​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ടു​​​​​ണ്ടാ​​​​​യ "എ​​​​​നി​​​​​ക്ക് ശ്വ​​​​​സി​​​​​ക്ക​​​​​ണം’എ​​​​​ന്ന മു​​​​​ദ്ര​​​​​വാ​​​​​ക്യ​​​​​ത്തെ ഓ​​​​​ർ​​​​​മ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്നു "എ​​​​​നി​​​​​ക്ക് വോ​​​​​ട്ട് ചെ​​​​​യ്യ​​​​​ണം’എ​​​​​ന്നു​​​​​ള്ള ഇ​​​​​ന്ത്യ​​​​​യി​​​​​ലെ യു​​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​​ളു​​​​​ടെ ആ​​​​​വ​​​​​ശ്യം. ഇ​​​​​തി​​​​​നെ അ​​​​​രാ​​​​​ജ​​​​​ക​​​​​ത്വം എ​​​​​ന്ന, ആ​​​​​ളു​​​​​ക​​​​​ൾ നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ളൊ​​​​​ന്നും പാ​​​​​ലി​​​​​ക്കാ​​​​​തെ സ്വ​​​​​ന്തം ഇ​​​​​ഷ്ട​​​​​പ്ര​​​​​കാ​​​​​രം മാ​​​​​ത്രം പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സ്ഥ അ​​​​​ല്ലെ​​​​​ന്നു​​​​​ള്ള​​​​​ത് മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കേ​​​​​ണ്ട​​​​​ത്, ഈ ​​​​​സ​​​​​മ​​​​​ര​​​​​ത്തി​​​​​ന്‍റെ പ്രാ​​​​​ധാ​​​​​ന്യ​​​​​ത്തോ​​​​​ളം​​​​ത​​​​​ന്നെ പ്ര​​​​​ധാ​​​​​ന​​​​​മാ​​​​​ണ്.

പ്ര​​​​​മു​​​​​ഖ ചി​​​​​ന്ത​​​​​ക​​​​​നും ഭാ​​​​​ഷാ​​​​​ശാ​​​​​സ്ത്ര​​​​​ജ്ഞ​​​​​നു​​​​​മാ​​​​​യ നോം ​​​​​ചോം​​​​​സ്കി, അ​​​​​നാ​​​​​ർ​​​​​ക്കി​​​​​സ​​​​​മെ​​​​ന്ന അ​​​​​രാ​​​​​ജ​​​​​ക​​​​​വാ​​​​​ദ​​​​ത്തെ​​​​ക്കു​​​​​റി​​​​​ച്ച് പ​​​​​റ​​​​​ഞ്ഞ​​​​​ത് ഇ​​​​​പ്പോ​​​​​ൾ പ്ര​​​​​സ​​​​​ക്ത​​​​​മാ​​​​​ണ്: ""എ​​​​​ന്‍റെ കാ​​​​​ഴ്ച​​​​​പ്പാ​​​​​ടി​​​​​ൽ അ​​​​​നാ​​​​​ർ​​​​​ക്കി​​​​​സം എ​​​​​ന്ന​​​​​ത്, പ്ര​​​​​യോ​​​​​ഗി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന ഏ​​​​​തൊ​​​​​രു അ​​​​​ധി​​​​​കാ​​​​​ര​​​​​വും ആ​​​​​ധി​​​​​പ​​​​​ത്യ​​​​​വും ശ്രേ​​​​​ണീ​​​​​വ്യ​​​​​വ​​​​​സ്ഥ​​​​​യും അ​​​​​തി​​​​​ന്‍റെ ന്യാ​​​​​യ​​​​​സാ​​​​​ധു​​​​​ത തെ​​​​​ളി​​​​​യി​​​​​ക്കേ​​​​​ണ്ട​​​​​ത് അ​​​​​ത് പ്ര​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന​​​​​വ​​​​​രു​​​​​ടെ ബാ​​​​​ധ്യ​​​​​ത​​​​​യാ​​​​​ണ് എ​​​​​ന്ന ആ​​​​​ശ​​​​​യ​​​​​ത്തി​​​​​ന്‍റെ ആ​​​​​വി​​​​​ഷ്കാ​​​​​ര​​​​​മാ​​​​​ണ്. അ​​​​​തു ന്യാ​​​​​യ​​​​​മാ​​​​​ണെ​​​​​ന്ന് അ​​​​​വ​​​​​ർ​​​​​ക്കു തെ​​​​​ളി​​​​​യി​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യ​​​​​ണം. സാ​​​​​ധി​​​​​ച്ചി​​​​​ല്ലെ​​​​​ങ്കി​​​​​ൽ, ആ ​​​​​അ​​​​​ധി​​​​​കാ​​​​​ര​​​​​ത്തെ ഉ​​​​​ട​​​​​ന​​​​​ടി ഇ​​​​​ല്ലാ​​​​​താ​​​​​ക്കേ​​​​​ണ്ട​​​​​തു​​​​​ണ്ട്. ''

സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ലെ എ​​​​​ല്ലാ​​​​​ത്ത​​​​​രം അ​​​​​ധി​​​​​കാ​​​​​ര രൂ​​​​​പ​​​​​ങ്ങ​​​​​ളെ​​​​​യും (അ​​​​​ത് ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ട​​​​​മാ​​​​​യാ​​​​​ലും മു​​​​​ത​​​​​ലാ​​​​​ളി​​​​​ത്ത​​​​​മാ​​​​​യാ​​​​​ലും) നി​​​​​ര​​​​​ന്ത​​​​​രം ചോ​​​​​ദ്യം ചെ​​​​​യ്യ​​​​​ണ​​​​​മെ​​​​​ന്നാ​​​​​ണ് ചോം​​​​​സ്കി പ​​​​​റ​​​​​യു​​​​​ന്ന​​​​​ത്. ഒ​​​​​രു അ​​​​​ധി​​​​​കാ​​​​​ര വ്യ​​​​​വ​​​​​സ്ഥ​​​​​യ്ക്കും സ്വ​​​​​യം നി​​​​​ല​​​​​നി​​​​​ൽ​​​​​ക്കാ​​​​​ൻ അ​​​​​വ​​​​​കാ​​​​​ശ​​​​​മി​​​​​ല്ല. അ​​​​​ത് ജ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്ക് ഗു​​​​​ണ​​​​​ക​​​​​ര​​​​​മാ​​​​​ണെ​​​​​ന്ന് തെ​​​​​ളി​​​​​യി​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​ഞ്ഞി​​​​​ല്ലെ​​​​​ങ്കി​​​​​ൽ അ​​​​​തി​​​​​നെ ഇ​​​​​ല്ലാ​​​​​താ​​​​​ക്ക​​​​​ണം.

അ​​​​​നാ​​​​​ർ​​​​​ക്കി എ​​​​​ന്നാ​​​​​ൽ ക്ര​​​​​മ​​​​​സ​​​​​മാ​​​​​ധാ​​​​​ന​​​​​മി​​​​​ല്ലാ​​​​​യ്മ​​​​​യോ കു​​​​​ഴ​​​​​പ്പ​​​​​ങ്ങ​​​​​ളോ അ​​​​​ല്ല. മ​​​​​റി​​​​​ച്ച്, ജ​​​​​ന​​​​​ങ്ങ​​​​​ൾ പ​​​​​ര​​​​​സ്പ​​​​​ര സ​​​​​ഹ​​​​​ക​​​​​ര​​​​​ണ​​​​​ത്തോ​​​​​ടെ​​​​​യും സ്വ​​​​​യം​​​​​ഭ​​​​​ര​​​​​ണ​​​​​ത്തി​​​​​ലൂ​​​​​ടെ​​​​​യും ന​​​​​യി​​​​​ക്കു​​​​​ന്ന ഒ​​​​​രു സ്വ​​​​​ത​​​​​ന്ത്ര സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ണ് എ​​​​​ന്നാ​​​​​ണ് അ​​​​​ദ്ദേ​​​​​ഹം അ​​​​​ർ​​​​​ഥ​​​​​മാ​​​​​ക്കു​​​​​ന്ന​​​​​ത്. അ​​​​​ങ്ങ​​​​​നെ അ​​​​രാ​​​​​ജ​​​​​ക​​​​​ത്വം എ​​​​​ന്ന് ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചാ​​​​​ൽത​​​​​ന്നെ, അ​​​​​ത് ഒ​​​​​രു സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ സം​​​​​ര​​​​​ക്ഷ​​​​​ണ യ​​​​​ജ്ഞ​​​​​മാ​​​​​യി​​​​​വേ​​​​​ണം മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കാ​​​​​ൻ.

ജ​​​​​ന​​​​​ങ്ങ​​​​​ൾ താ​​​​​ഴേ​​​​​ത്ത​​​​​ട്ടി​​​​​ൽ​​​​നി​​​​​ന്ന് ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​പ​​​​​ര​​​​​മാ​​​​​യി സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ക്കു​​​​​ന്ന ഒ​​​​​രു വ്യ​​​​​വ​​​​​സ്ഥ​​​​​യെ​​​​​യാ​​​​​ണ് ചോം​​​​​സ്കി അ​​​​​രാ​​​​​ജ​​​​​ക​​​​​ത്വം എ​​​​​ന്ന് മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കു​​​​​ന്ന​​​​​ത്. ഇ​​​​​ത്‌ വെ​​​​​റും ഒ​​​​​രു രാ​​​​​ഷ്‌​​​​ട്രീ​​​​​യ സി​​​​​ദ്ധാ​​​​​ന്ത​​​​​മ​​​​​ല്ല; മ​​​​​റി​​​​​ച്ച് മ​​​​​നു​​​​​ഷ്യ​​​​​ന്‍റെ സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​ത്തെ​​​​​യും സ​​​​​ർ​​​​​ഗാ​​​​​ത്മ​​​​​ക​​​​​ത​​​​​യെ​​​​​യും മു​​​​​ൻ​​​​​നി​​​​​ർ​​​​​ത്തി​​​​​യു​​​​​ള്ള ആ​​​​​ഴ​​​​​ത്തി​​​​​ലു​​​​​ള്ള ഒ​​​​​രു ത​​​​​ത്വ​​​​​ശാ​​​​​സ്ത്ര​​​​​മാ​​​​​ണ്.

യ​​​​​ഥാ​​​​​ർ​​​​​ഥ​​​​​ത്തി​​​​​ൽ നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ല്ലാ​​​​​ത്ത, അ​​​​​ടി​​​​​പി​​​​​ടി​​​​​യും കു​​​​​ഴ​​​​​പ്പ​​​​​ങ്ങ​​​​​ളും നി​​​​​റ​​​​​ഞ്ഞ അ​​​​​രാ​​​​​ജ​​​​​ക​​​​​ത്വം എ​​​​​ന്ന നി​​​​​ഷേ​​​​​ധാ​​​​​ത്മ​​​​​ക സാ​​​​​ഹ​​​​​ച​​​​​ര്യം സൃ​​​​​ഷ്ടി​​​​​ക്കു​​​​​ന്ന​​​​​ത് ജ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെമേ​​​​​ൽ അ​​​​​ടി​​​​​ച്ചേ​​​​​ൽ​​​​​പ്പി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന സ്റ്റേ​​​​​റ്റി​​​​​ന്‍റെ​​​​​യോ ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ട​​​​​ത്തി​​​​​ന്‍റെ​​​​​യോ നേ​​​​​തൃ​​​​ത്വ​​​​​ത്തി​​​​​ലാ​​​​​ണ്. അ​​​​​തി​​​​​നെ​​​​​തി​​​​​രേ​​​​​യു​​​​​ള്ള ബ​​​​​ഹു​​​​​ജ​​​​​ന കൂ​​​​​ട്ടാ​​​​​യ്മ​​​​​ക​​​​​ൾ ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​പ​​​​​ര​​​​​മാ​​​​​യു​​​​​ള്ള, സ​​​​​ർ​​​​​ഗാ​​​​​ത്മ​​​​​ക "അ​​​​​രാ​​​​​ജ​​​​​ക​​​​​ത്വം’ ആ​​​​​ണ്. ഇ​​​​​വ​​​​​യെ ത​​​​​മ്മി​​​​​ൽ കൂ​​​​​ട്ടി​​​​ക്കു​​​​​ഴ​​​​​യ്ക്കു​​​​​ന്ന​​​​​തും ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​പ​​​​​ര​​​​​വും ന്യാ​​​​​യ​​​​​വു​​​​​മാ​​​​​യ സ​​​​​മ​​​​​ര​​​​​ങ്ങ​​​​​ളെ വെ​​​​​റും ഒ​​​​​രു സാ​​​​​ധാ​​​​​ര​​​​​ണ​​​​​ക്കാ​​​​​ര​​​​ന്‍റെ സം​​​​​ഭാ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ലെ "നി​​​​​യ​​​​​മ​​​​​വാ​​​​​ഴ്ച​​​​​യി​​​​​ല്ലാ​​​​​ത്ത ക​​​​​ടു​​​​​ത്ത കു​​​​​ഴ​​​​​പ്പ​​​​ങ്ങ​​​​ൾ നി​​​​റ​​​​​ഞ്ഞ അ​​​​​വ​​​​​സ്ഥ’ എ​​​​​ന്നു തെ​​​​​റ്റി​​​​​ദ്ധ​​​​​രി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തും അ​​​​​ടി​​​​​ച്ച​​​​​മ​​​​​ർ​​​​​ത്തു​​​​​ന്ന​​​​​തും, ചോം​​​​​സ്കി പ​​​​​റ​​​​​യു​​​​​ന്ന​​​​​തു​​​​​പോ​​​​​ലെത​​​​​ന്നെ ജ​​​​​ന​​​​​ങ്ങ​​​​​ളെ അ​​​​​ടി​​​​​മ​​​​​ക​​​​​ളാ​​​​​ക്കി നി​​​​​ർ​​​​​ത്തു​​​​​ന്ന​​​​​തി​​​​​ന് തു​​​​​ല്യ​​​​വു​​​​മാ​​​​​ണ്. ഇ​​​​​ത്ു സാ​​​​​ധി​​​​​ക്കു​​​​​ന്ന​​​​​ത് അ​​​​​ക്ര​​​​​മ​​​​​ത്തി​​​​​ലൂ​​​​​ടെ​​​​​യ​​​​​ല്ല; മ​​​​​റി​​​​​ച്ച് മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ​​​​​യും പ​​​​​ര​​​​​സ്യ​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ​​​​​യും വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​ത്തി​​​​​ലൂ​​​​​ടെ​​​​​യും ജ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ പൊ​​​​​തു​​​​​ബോ​​​​​ധ​​​​​ത്തെ നി​​​​​യ​​​​​ന്ത്രി​​​​​ച്ചു​​​​​കൊ​​​​​ണ്ടാ​​​​​ണ്. ഇ​​​​​തി​​​​​നെ​​​​​യാ​​​​​ണ് അ​​​​​ദ്ദേ​​​​​ഹം "മാ​​​​​നു​​​​​ഫാ​​​​​ക്ച​​​​​റിം​​​​​ഗ് ക​​​​​ൺ​​​​​സെ​​​​​ന്‍റ്’(സ​​​​​മ്മ​​​​​തി നി​​​​​ർ​​​​​മി​​​​​തി) എ​​​​​ന്നു വി​​​​​ളി​​​​​ക്കു​​​​​ന്ന​​​​​ത്.

ജ​​​​​ന​​​​​ങ്ങ​​​​​ളെ വെ​​​​​റും ഉ​​​​​പ​​​​​ഭോ​​​​​ക്താ​​​​​ക്ക​​​​​ൾ മാ​​​​​ത്ര​​​​​മാ​​​​​ക്കി മാ​​​​​റ്റി അ​​​​​വ​​​​​രു​​​​​ടെ ചി​​​​​ന്താ​​​​​ശേ​​​​​ഷി​​​​​യെ​​​​​യും പ്ര​​​​​തി​​​​​ക​​​​​ര​​​​​ണ ശേ​​​​​ഷി​​​​​യെ​​​​​യും ഇ​​​​​ല്ലാ​​​​​താ​​​​​ക്കു​​​​​ന്ന ഈ ​​​​​വ്യ​​​​​വ​​​​​സ്ഥ​​​​​യെ ചോം​​​​​സ്കി ശ​​​​​ക്ത​​​​​മാ​​​​​യി വി​​​​​മ​​​​​ർ​​​​​ശി​​​​​ക്കു​​​​​ന്നു​​​​​ണ്ട്. ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​ത്തി​​​​ന്‍റെ​​​​ത​​​​​ന്നെ വ​​​​​ലി​​​​​യ വെ​​​​​ല്ലു​​​​​വി​​​​​ളി​​​​യാ​​​​​ണ് ഇ​​​​​ന്നി​​​​​ത്. ഇ​​​​​ന്ത്യ​​​​​യി​​​​​ലെ​​​​​യും സ്ഥി​​​​​തി വ്യ​​​​​ത്യ​​​​​സ്ത​​​​​മ​​​​​ല്ല. ഇ​​​​​ന്ത്യ​​​​​യി​​​​​ൽ ഈ "​​​​സ​​​​​മ്മ​​​​​തി നി​​​​​ർ​​​​​മി​​​​​തി’ക്കെ​​​​​തി​​​​​രേ പൊ​​​​​തു​​​​ബോ​​​​​ധം രൂ​​​​​പ​​​​​പ്പെ​​​​​ടേ​​​​​ണ്ട​​​​​തു​​​​​ണ്ട്. അ​​​​​തി​​​​​നു​​​​​ള്ള ശ്ര​​​​​മ​​​​​മാ​​​​​യി വേ​​​​​ണം ഇ​​​​​പ്പോ​​​​​ഴ​​​​​ത്തെ യു​​​​​വാ​​​​​ക്ക​​​​​ളു​​​​​ടെ സ​​​​​മ​​​​​ര​​​​​ത്തെ കാ​​​​​ണാ​​​​​നും പി​​​​​ന്തു​​​​​ണ​​​​​ക്കാ​​​​​നും.

അ​​​​​തി​​​​​നെ വെ​​​​​റും അരാ​​​​​ജ​​​​​ക​​​​​ത്വ​​​​​മാ​​​​​യി മു​​​​​ദ്രകു​​​​​ത്തി, യു​​​​​വാ​​​​​ക്ക​​​​​ളെ അ​​​​​ക്ര​​​​​മ​​​​​ത്തി​​​​​ലൂ​​​​​ടെ അ​​​​​ടി​​​​​ച്ച​​​​​മ​​​​​ർ​​​​​ത്തി ന​​​​​ശി​​​​​പ്പി​​​​​ക്കാ​​​​​ൻ ശ്ര​​​​​മി​​​​​ച്ചാ​​​​​ൽ, ചി​​​​​ലി​​​​​യ​​​​​ൻ ക​​​​​വി​​​​​യാ​​​​​യ നേ​​​​​രു​​​​​ദാ എ​​​​​ഴു​​​​​തി​​​​​യ​​​​​തു​​​​​പോ​​​​​ലെ സം​​​​​ഭ​​​​​വി​​​​​ക്കും. ""നി​​​​​ങ്ങ​​​​​ൾ​​​​​ക്ക് എ​​​​​ല്ലാ പൂ​​​​​ക്ക​​​​​ളും കൊ​​​​​യ്തെ​​​​​ടു​​​​​ക്കാം, എ​​​​​ന്നാ​​​​​ൽ വ​​​​​സ​​​​​ന്തം വ​​​​​രു​​​​​ന്ന​​​​​ത് ത​​​​​ട​​​​​യാ​​​​​ൻ നി​​​​​ങ്ങ​​​​​ൾ​​​​​ക്ക് ക​​​​​ഴി​​​​​യി​​​​​ല്ല.''

Tags : Deepika DeepikaNewspaper BreakingNews Anarchy or Democracy?

Recent News

Corehub Up