x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​​​​​ർ​​​​​മ​​​ക​​​​​ളി​​​​​ൽ മാ​​​​​യാ​​​​​തെ... ചെറുവയൽ രാമേട്ടൻ

ടി. ​​​​​സി​​​​​ദ്ദി​​​​​ഖ് കൃ​​​​​ഷി​​​​​വ​​​​​കു​​​​​പ്പ് മ​​​​​ന്ത്രി
Published: October 15, 2026 02:18 AM IST | Updated: October 15, 2026 02:19 AM IST

പ​​​​​ദ്മ​​​​​ശ്രീ ചെ​​​​​റു​​​​​വ​​​​​യ​​​​​ൽ രാ​​​​​മേ​​​​​ട്ട​​​​​നൊപ്പം മന്ത്രി ടി. സിദ്ദിഖ്

മ​​​​​ണ്ണി​​​​​നെ​​​​​യും കൃ​​​​​ഷി​​​​​യെ​​​​​യും സ്വ​​​​​ന്തം പ്രാ​​​​​ണ​​​​​നോ​​​​​ളം സ്നേ​​​​​ഹി​​​​​ക്കു​​​​​ക​​​​​യും പാ​​​​​ര​​​​​മ്പ​​​​​ര്യ നെ​​​​​ൽ​​​​​വി​​​​​ത്തു​​​​​ക​​​​​ളെ ജീ​​​​​വ​​​​​നെ​​​​​പ്പോ​​​​​ലെ കാ​​​​​ത്തു​​​​​സൂ​​​​​ക്ഷി​​​​​ക്കു​​​​​ക​​​​​യും​​​​ചെ​​​​​യ്ത പ​​​​​ദ്മ​​​​​ശ്രീ ചെ​​​​​റു​​​​​വ​​​​​യ​​​​​ൽ രാ​​​​​മേ​​​​​ട്ട​​​​​ന്‍റെ വി​​​​​യോ​​​​​ഗ​​​​​വാ​​​​​ർ​​​​​ത്ത അ​​​​​റി​​​​​ഞ്ഞ നി​​​​​മി​​​​​ഷം മു​​​​​ത​​​​​ൽ മ​​​​​ന​​​​സി​​​​​ലൊ​​​​​രു മ​​​​​ര​​​​​വി​​​​​പ്പാ​​​​​ണ്. മ​​​​​ണ്ണി​​​​​ന്‍റെ മ​​​​​ണ​​​​​മു​​​​​ള്ള ആ ​​​​​മ​​​​​നു​​​​​ഷ്യ​​​​​ൻ ഇ​​​​​നി ന​​​​​മു​​​​​ക്കി​​​​​ട​​​​​യി​​​​​ലി​​​​​ല്ലെ​​​​​ന്ന സ​​​​​ത്യം എ​​​​​ളു​​​​​പ്പ​​​​​ത്തി​​​​​ൽ ഉ​​​​​ൾ​​​​​ക്കൊ​​​​​ള്ളാ​​​​​നാ​​​​​കു​​​​​ന്നി​​​​​ല്ല.

ആ​​​​​രോ​​​​​ഗ്യ​​​​​പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ളെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ക​​​​​ൽ​​​​​പ്പ​​​​​റ്റ​​​​​യി​​​​​ലെ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​പ്പി​​​​​ച്ച അ​​​​​ദ്ദേ​​​​​ഹ​​​​​ത്തെ അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര​​​​​മാ​​​​​യി കോ​​​​ഴി​​​​ക്കോ​​​​ട് മെ​​​​​ഡി​​​​​ക്ക​​​​​ൽ കോ​​​​​ള​​​​​ജി​​​​​ലേ​​​​​ക്ക് മാ​​​​​റ്റ​​​​​ണ​​​​​മെ​​​​​ന്ന​​​​​റി​​​​​ഞ്ഞ​​​​​പ്പോ​​​​​ൾ, അ​​​​​വി​​​​​ട​​​​​ത്തെ ഡോ​​​​ക്‌​​​​ട​​​​ർ​​​​​മാ​​​​​രു​​​​​മാ​​​​​യി ആ​​​​​ലോ​​​​​ചി​​​​​ച്ച് ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ ക്ര​​​​​മീ​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ൾ ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. ചി​​​​​കി​​​​​ത്സ​​​​​യ്ക്കു​​​​​ശേ​​​​​ഷം പൂ​​​​​ർ​​​​​ണ ആ​​​​​രോ​​​​​ഗ്യ​​​​​വാ​​​​​നാ​​​​​യി രാ​​​​​മേ​​​​​ട്ട​​​​​ൻ തി​​​​​രി​​​​​ച്ചെ​​​​​ത്തു​​​​​മെ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു പ്ര​​​​​തീ​​​​​ക്ഷ. എ​​​​​ന്നാ​​​​​ൽ ശ​​​​​സ്ത്ര​​​​​ക്രി​​​​​യ​​​​​യ്ക്കു​​​​​ശേ​​​​​ഷം അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​ന്‍റെ ആ​​​​​രോ​​​​​ഗ്യ​​​​​നി​​​​​ല കൂ​​​​​ടു​​​​​ത​​​​​ൽ വ​​​​​ഷ​​​​​ളാ​​​​​വു​​​​​ക​​​​​യും ഒ​​​​​ടു​​​​​വി​​​​​ൽ വി​​​​​യോ​​​​​ഗ​​​​​വാ​​​​​ർ​​​​​ത്ത ഞെ​​​​​ട്ട​​​​​ലോ​​​​​ടെ കേ​​​​​ൾ​​​​​ക്കേ​​​​​ണ്ടി​​​​​വ​​​​​രി​​​​​ക​​​​​യും ചെ​​​​​യ്തു.

പ​​​​​ച്ച​​​​​പ്പി​​​​​നെ സ്നേ​​​​​ഹി​​​​​ച്ച, വി​​​​​ത്തു​​​​​ക​​​​​ളി​​​​​ൽ നാ​​​​​ളെ​​​​​യു​​​​​ടെ പ്ര​​​​​തീ​​​​​ക്ഷ​​​​​ക​​​​​ൾ സൂ​​​​​ക്ഷി​​​​​ച്ച, പ്ര​​​​​കൃ​​​​​തി​​​​​യെ സ്വ​​​​​ന്തം ജീ​​​​​വി​​​​​തം​​​​​കൊ​​​​​ണ്ട് ചേ​​​​​ർ​​​​​ത്തു​​​​​പി​​​​​ടി​​​​​ച്ച ഒ​​​​​രു മ​​​​​നു​​​​​ഷ്യ​​​​​ൻ​​​​കൂ​​​​​ടി ഓ​​​​​ർ​​​​​മ​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് മ​​​​​ട​​​​​ങ്ങു​​​​​ക​​​​​യാ​​​​​ണ്. ക​​​​​ർ​​​​​ഷ​​​​​ക​​​​​രു​​​​​ടെ​​​​​യും ക​​​​​ർ​​​​​ഷ​​​​​ക​​​​​പ്ര​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും അ​​​​​ഭി​​​​​മാ​​​​​ന​​​​​മാ​​​​​യി​​​​​രു​​​​​ന്ന ചെ​​​​​റു​​​​​വ​​​​​യ​​​​​ൽ രാ​​​​​മേ​​​​​ട്ട​​​​​ന്‍റെ വി​​​​​യോ​​​​​ഗം ഒ​​​​​രു വ്യ​​​​​ക്തി​​​​​യു​​​​​ടെ വേ​​​​​ർ​​​​​പാ​​​​​ടു മാ​​​​​ത്ര​​​​​മ​​​​​ല്ല. മ​​​​​ണ്ണി​​​​​നെ സ്നേ​​​​​ഹി​​​​​ക്കു​​​​​ന്ന ഓ​​​​​രോ മ​​​​​നു​​​​​ഷ്യ​​​​​ന്‍റെ​​​​​യും ഹൃ​​​​​ദ​​​​​യ​​​​​ത്തി​​​​​ൽ ആ​​​​​ഴ​​​​​ത്തി​​​​​ൽ പ​​​​​തി​​​​​യു​​​​​ന്ന ന​​​​​ഷ്‌​​​​ട​​​​​മാ​​​​​ണ​​​​​ത്.

വി​ത്തു​സൂ​ക്ഷി​പ്പു​കാ​ര​ൻ

1952 ജൂ​​​​​ൺ ആ​​​​​റി​​​​​ന് ജ​​​​​നി​​​​​ച്ച ത​​​​​ല​​​​​ക്ക​​​​​ര ചെ​​​​​റി​​​​​യ രാ​​​​​മ​​​​​ൻ എ​​​​​ന്ന ചെ​​​​​റു​​​​​വ​​​​​യ​​​​​ൽ രാ​​​​​മ​​​​​ൻ, ക​​​​​മ്മ​​​​​ന ന​​​​​വോ​​​​​ദ​​​​​യ എ​​​​​ൽ​​​​പി സ്കൂ​​​​​ളി​​​​​ലെ പ്രാ​​​​​ഥ​​​​​മി​​​​​ക വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം പ​​​​​ത്താ​​​​​മ​​​​​ത്തെ വ​​​​​യ​​​​സി​​​​​ലാ​​​​​ണ് കാ​​​​​ർ​​​​​ഷി​​​​​ക​​​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ലേ​​​​​ക്ക് പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യി ക​​​​​ട​​​​​ന്നു​​​​​വ​​​​​രു​​​​​ന്ന​​​​​ത്. അ​​​​​ന്നു​​​​​മു​​​​​ത​​​​​ൽ ജീ​​​​​വി​​​​​താ​​​​​വ​​​​​സാ​​​​​നം​​​​ വ​​​​​രെ കൃ​​​​​ഷി​​​​​യെ ഹൃ​​​​​ദ​​​​​യ​​​​​ത്തോ​​​​​ടു​​​​​ചേ​​​​​ർ​​​​​ത്തു​​​​​പി​​​​​ടി​​​​​ച്ച് മ​​​​​ണ്ണി​​​​​ലി​​​​​റ​​​​​ങ്ങി അ​​​​​ധ്വാ​​​​​നി​​​​​ച്ചു. 45ലേ​​​​​റെ ത​​​​​ദ്ദേ​​​​​ശീ​​​​​യ നെ​​​​​ൽ​​​​​വി​​​​​ത്തി​​​​​ന​​​​​ങ്ങ​​​​​ളെ വം​​​​​ശ​​​​​നാ​​​​​ശ​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്ന് സം​​​​​ര​​​​​ക്ഷി​​​​​ച്ചു​​​​​ നി​​​​​ർ​​​​​ത്തി​​​​​യ​​​​​തി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണ് അ​​​​​ദ്ദേ​​​​​ഹം രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ ശ്ര​​​​​ദ്ധ പി​​​​​ടി​​​​​ച്ചു​​​​​പ​​​​​റ്റി​​​​​യ​​​​​ത്. പ​​​​​തി​​​​​റ്റാ​​​​​ണ്ടു​​​​​ക​​​​​ളാ​​​​​യി പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യും ജൈ​​​​​വ​​​​​രീ​​​​​തി​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ കൃ​​​​​ഷി. നെ​​​​​ൽ​​​​​വി​​​​​ത്തു​​​​​ക​​​​​ൾ​​​​​ക്കു പു​​​​​റ​​​​​മേ പാ​​​​​ര​​​​​മ്പ​​​​​ര്യ പ​​​​​ച്ച​​​​​ക്ക​​​​​റി​​​​​ക​​​​​ൾ, ഔ​​​​​ഷ​​​​​ധ​​​​​സ​​​​​സ്യ​​​​​ങ്ങ​​​​​ൾ, വി​​​​​വി​​​​​ധ​​​​​യി​​​​​നം വൃ​​​​​ക്ഷ​​​​​ങ്ങ​​​​​ൾ എ​​​​​ന്നി​​​​​വ​​​​​യും അ​​​​​ദ്ദേ​​​​​ഹം ത​​​​ന്‍റെ തോ​​​​​ട്ട​​​​​ത്തി​​​​​ൽ സം​​​​​ര​​​​​ക്ഷി​​​​​ച്ചു​​​​​പോ​​​​​ന്നു.

രാ​​​​​മേ​​​​​ട്ട​​​​​ന് കൃ​​​​​ഷി കേ​​​​​വ​​​​​ല​​​​​മൊ​​​​​രു ഉ​​​​​പ​​​​​ജീ​​​​​വ​​​​​ന​​​​​മാ​​​​​ർ​​​​​ഗ​​​​​മാ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല. പ്ര​​​​​കൃ​​​​​തി​​​​​യോ​​​​​ടും മ​​​​​ണ്ണി​​​​​നോ​​​​​ടും വ​​​​​രും​​​​​ത​​​​​ല​​​​​മു​​​​​റ​​​​​യോ​​​​​ടു​​​​​മു​​​​​ള്ള ക​​​​​ട​​​​​പ്പാ​​​​​ടി​​​​​ന്‍റെ മ​​​​​ഹ​​​​​ത്താ​​​​​യ ആ​​​​​വി​​​​​ഷ്കാ​​​​​ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ത്. മ​​​​​റ്റു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്ക് കൃ​​​​​ഷി ഒ​​​​​രു തൊ​​​​​ഴി​​​​​ലാ​​​​​യി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ൽ രാ​​​​​മേ​​​​​ട്ട​​​​​ന് അ​​​​​തൊ​​​​​രു ജീ​​​​​വി​​​​​ത​​​​​ദ​​​​​ർ​​​​​ശ​​​​​ന​​​​​മാ​​​​​യി​​​​​രു​​​​​ന്നു. മ​​​​​റ്റു​​​​​ള്ള​​​​​വ​​​​​ർ വി​​​​​ത്തി​​​​​ൽ ഒ​​​​​രു വി​​​​​ള​​​​​വി​​​​​ന്‍റെ സാ​​​​​ധ്യ​​​​​ത ക​​​​​ണ്ട​​​​​പ്പോ​​​​​ൾ അ​​​​​ദ്ദേ​​​​​ഹം അ​​​​​തി​​​​​ൽ ത​​​​​ല​​​​​മു​​​​​റ​​​​​ക​​​​​ളു​​​​​ടെ പൈ​​​​​തൃ​​​​​ക​​​​​വും മ​​​​​നു​​​​​ഷ്യ​​​​​രാ​​​​​ശി​​​​​യു​​​​​ടെ ഭാ​​​​​വി​​​​​യും ക​​​​​ണ്ടു.

ലാ​ളി​ത്യ​ത്തി​ന്‍റെ മു​ഖം

രാ​​​​​മേ​​​​​ട്ട​​​​​നു​​​​​മാ​​​​​യി ദീ​​​​​ർ​​​​​ഘ​​​​​കാ​​​​​ല​​​​​ത്തെ വ്യ​​​​​ക്തി​​​​​ബ​​​​​ന്ധ​​​​​മാ​​​​​ണു​​​​​ള്ള​​​​​ത്. അ​​​​​ദ്ദേ​​​​​ഹ​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ച് ഓ​​​​​ർ​​​​​ക്കു​​​​​മ്പോ​​​​​ൾ മ​​​​​ന​​​​​സി​​​​ലേ​​​​​ക്ക് ആ​​​​​ദ്യം ക​​​​​ട​​​​​ന്നു​​​​​വ​​​​​രു​​​​​ന്ന​​​​​ത് വ​​​​​ലി​​​​​യ വേ​​​​​ദി​​​​​ക​​​​​ളി​​​​​ൽ ആ​​​​​ദ​​​​​ര​​​​​വു​​​​​ക​​​​​ൾ ഏ​​​​​റ്റു​​​​​വാ​​​​​ങ്ങി നി​​​​​ൽ​​​​​ക്കു​​​​​ന്ന രൂ​​​​​പ​​​​​മ​​​​​ല്ല. മ​​​​​റി​​​​​ച്ച്, ലാ​​​​​ളി​​​​​ത്യ​​​​​വും സ്നേ​​​​​ഹ​​​​​വും നി​​​​​റ​​​​​ഞ്ഞ ന​​​​​ന്മ​​​​​യു​​​​​ടെ മു​​​​​ഖ​​​​​മാ​​​​​ണ്. കാ​​​​​ണു​​​​​മ്പോ​​​​​ഴെ​​​​​ല്ലാം വീ​​​​​ട്ടി​​​​​ൽ​​​​​നി​​​​​ന്ന് കൊ​​​​​ണ്ടു​​​​​വ​​​​​രു​​​​​ന്ന ഉ​​​​​ച്ച​​​​​ഭ​​​​​ക്ഷ​​​​​ണ​​​​​പ്പൊ​​​​​തി​​​​​യു​​​​​മാ​​​​​യി എ​​​​​ത്തു​​​​​ന്ന രാ​​​​​മേ​​​​​ട്ട​​​​​ൻ ഇ​​​​​ന്നും മ​​​​​ന​​​​​സി​​​​​ലു​​​​​ണ്ട്. ആ ​​​​​ഭ​​​​​ക്ഷ​​​​​ണ​​​​​പ്പൊ​​​​​തി​​​​​യി​​​​​ൽ​​​​​പ്പോ​​​​​ലും അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ലെ ലാ​​​​​ളി​​​​​ത്യ​​​​​വും മ​​​​​ണ്ണി​​​​​നോ​​​​​ടു​​​​​ള്ള അ​​​​​ടു​​​​​പ്പ​​​​​വും സ്നേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ഊ​​​​​ഷ്മ​​​​​ള​​​​​ത​​​​​യും നി​​​​​റ​​​​​ഞ്ഞു​​​​​നി​​​​​ന്നി​​​​​രു​​​​​ന്നു.

ആ​​​​​രോ​​​​​ടും അ​​​​​നാ​​​​​യാ​​​​​സം സൗ​​​​​ഹൃ​​​​​ദം സ്ഥാ​​​​​പി​​​​​ക്കാ​​​​​നും ക​​​​​ണ്ടു​​​​​മു​​​​​ട്ടു​​​​​ന്ന​​​​​വ​​​​​രു​​​​​ടെ ഹൃ​​​​​ദ​​​​​യ​​​​​ത്തി​​​​​ൽ ഇ​​​​​ടം​​​​നേ​​​​​ടാ​​​​​നും അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന് പ്ര​​​​​ത്യേ​​​​​ക ക​​​​​ഴി​​​​​വു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. വ​​​​​ലി​​​​​യ അം​​​​​ഗീ​​​​​കാ​​​​​ര​​​​​ങ്ങ​​​​​ൾ തേ​​​​​ടി​​​​​പ്പോ​​​​​കാ​​​​​ത്ത, എ​​​​​ന്നാ​​​​​ൽ ത​​​​​ന്‍റെ ജീ​​​​​വി​​​​​തം​​​​​കൊ​​​​​ണ്ട് വ​​​​​ലി​​​​​യ അം​​​​​ഗീ​​​​​കാ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്ക് അ​​​​​ർ​​​​​ഹ​​​​​നാ​​​​​യ മ​​​​​നു​​​​​ഷ്യ​​​​​ൻ. അ​​​​​ദ്ദേ​​​​​ഹ​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ച് ഓ​​​​​ർ​​​​​ത്തെ​​​​​ടു​​​​​ക്കാ​​​​​ൻ എ​​​​​ത്ര​​​​​യോ അ​​​​​നു​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ളു​​​​​ണ്ട്. പ​​​​​റ​​​​​ഞ്ഞു​​​​​തീ​​​​​ർ​​​​​ക്കാ​​​​​നാ​​​​​കാ​​​​​ത്ത​​​​​ത്ര ഓ​​​​​ർ​​​​​മ​​​​​ക​​​​​ൾ.

സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​ദി​​​​​ന​​​​​ത്തി​​​​​ലും റി​​​​​പ്പ​​​​​ബ്ലി​​​​​ക് ദി​​​​​ന​​​​​ത്തി​​​​​ലും വ​​​​​യ​​​​​നാ​​​​​ട്ടി​​​​​ലെ എ​​​​​സ്കെ​​​​​എം​​​​​ജെ. ഹൈ​​​​​സ്കൂ​​​​​ൾ ഗ്രൗ​​​​​ണ്ടി​​​​​ൽ ദേ​​​​​ശീ​​​​​യ​​​​​പ​​​​​താ​​​​​ക​​​​​യെ സാ​​​​​ക്ഷി​​​​​നി​​​​​ർ​​​​​ത്തി ന​​​​​ട​​​​​ക്കു​​​​​ന്ന ഔ​​​​​ദ്യോ​​​​​ഗി​​​​​ക ച​​​​​ട​​​​​ങ്ങു​​​​​ക​​​​​ളി​​​​​ൽ അ​​​​​തി​​​​​ഥി​​​​​യാ​​​​​യി എ​​​​​ത്തു​​​​​ന്ന രാ​​​​​മേ​​​​​ട്ട​​​​​ന്‍റെ ചി​​​​​ത്രം ഇ​​​​​ന്നും ഓ​​​​​ർ​​​​​മ​​​​​ക​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് മാ​​​​​യു​​​​​ന്നി​​​​​ല്ല.

നാ​ടി​ന്‍റെ പാ​ട്ടും പൈ​തൃ​ക​വും

നാ​​​​​ട​​​​​ൻ​​​​​പാ​​​​​ട്ടു​​​​​ക​​​​​ളും ആ​​​​​ദി​​​​​വാ​​​​​സി ഊ​​​​​രു​​​​​ക​​​​​ളു​​​​​ടെ ത​​​​​നി​​​​​മ​​​​​യാ​​​​​ർ​​​​​ന്ന പാ​​​​​ട്ടു​​​​​ക​​​​​ളും ഹൃ​​​​​ദ​​​​​യ​​​​​ത്തി​​​​​ൽ സൂ​​​​​ക്ഷി​​​​​ച്ച മ​​​​​നു​​​​​ഷ്യ​​​​​നാ​​​​​യി​​​​​രു​​​​​ന്നു രാ​​​​​മേ​​​​​ട്ട​​​​​ൻ. പാ​​​​​ട്ടി​​​​​ന്‍റെ താ​​​​​ള​​​​​ത്തി​​​​​നൊ​​​​​പ്പം ആ​​​​​ടി​​​​​യും പാ​​​​​ടി​​​​​യും ആ​​​​​സ്വാ​​​​​ദ​​​​​ക​​​​​രു​​​​​ടെ മ​​​​​ന​​​​സ് കീ​​​​​ഴ​​​​​ട​​​​​ക്കു​​​​​ന്ന അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​ന്‍റെ രൂ​​​​​പം ആ​​​​​രെ​​​​​യും ആ​​​​​ക​​​​​ർ​​​​​ഷി​​​​​ക്കു​​​​​ന്ന​​​​​താ​​​​​യി​​​​​രു​​​​​ന്നു. പ്ര​​​​​കൃ​​​​​തി​​​​​യോ​​​​​ടു​​​​​ള്ള സ്നേ​​​​​ഹ​​​​​വും നാ​​​​​ടി​​​​​ന്‍റെ പാ​​​​​ര​​​​​മ്പ​​​​​ര്യ​​​​​ത്തോ​​​​​ടു​​​​​ള്ള ആ​​​​​ദ​​​​​ര​​​​​വും ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ന്‍റെ ലാ​​​​​ളി​​​​​ത്യ​​​​​വും ആ ​​​​​പാ​​​​​ട്ടു​​​​​ക​​​​​ളി​​​​​ലും ചി​​​​​രി​​​​​യി​​​​​ലും നി​​​​​റ​​​​​ഞ്ഞു​​​​​നി​​​​​ന്നു.

അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ജീ​​​​​വി​​​​​തം ന​​​​​മ്മെ പ​​​​​ഠി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത് വ​​​​​ലി​​​​​യ കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ ചെ​​​​​യ്യാ​​​​​ൻ വ​​​​​ലി​​​​​യ സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ളോ വ​​​​​ലി​​​​​യ പ​​​​​ദ​​​​​വി​​​​​ക​​​​​ളോ ആ​​​​​വ​​​​​ശ്യ​​​​​മി​​​​​ല്ലെ​​​​​ന്ന സ​​​​​ത്യ​​​​​മാ​​​​​ണ്. സ്വ​​​​​ന്തം മ​​​​​ണ്ണി​​​​​ൽ ഉ​​​​​റ​​​​​ച്ചു​​​​​നി​​​​​ന്ന്, പൈ​​​​​തൃ​​​​​ക​​​​​ത്തെ നെ​​​​​ഞ്ചോ​​​​​ടു​​​​​ചേ​​​​​ർ​​​​​ത്ത്, വ​​​​​രും​​​​​ത​​​​​ല​​​​​മു​​​​​റ​​​​​യ്ക്കു​​​​​വേ​​​​​ണ്ടി ജീ​​​​​വി​​​​​തം സ​​​​​മ​​​​​ർ​​​​​പ്പി​​​​​ച്ചാ​​​​​ൽ ഒ​​​​​രാ​​​​​ൾ​​​​​ക്ക് കാ​​​​​ല​​​​​ത്തെ അ​​​​​തി​​​​​ജീ​​​​​വി​​​​​ക്കാ​​​​​നാ​​​​​കു​​​​​മെ​​​​​ന്ന് രാ​​​​​മേ​​​​​ട്ട​​​​​ൻ തെ​​​​​ളി​​​​​യി​​​​​ച്ചു.

തു​ട​രേ​ണ്ട ദൗ​ത്യം

രാ​​​​​മേ​​​​​ട്ട​​​​​ന്‍റെ വി​​​​​യോ​​​​​ഗ​​​​​ത്തോ​​​​​ടെ അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ജീ​​​​​വി​​​​​ത​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ അ​​​​​വ​​​​​സാ​​​​​നി​​​​​ക്കു​​​​​ന്നി​​​​​ല്ല. അ​​​​​ദ്ദേ​​​​​ഹം കാ​​​​​ത്തു​​​​​സൂ​​​​​ക്ഷി​​​​​ച്ച വി​​​​​ത്തു​​​​​ക​​​​​ളും സ്വ​​​​​രൂ​​​​​പി​​​​​ച്ച അ​​​​​റി​​​​​വു​​​​​ക​​​​​ളും പു​​​​​തി​​​​​യ ത​​​​​ല​​​​​മു​​​​​റ​​​​​യി​​​​​ലേ​​​​​ക്ക് പ​​​​​ക​​​​​ർ​​​​​ന്നു​​​​​ന​​​​​ൽ​​​​​കേ​​​​​ണ്ട​​​​​ത് ന​​​​​മ്മു​​​​​ടെ ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വ​​​​​മാ​​​​​ണ്. അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ അ​​​​​മൂ​​​​​ല്യ​​​​​മാ​​​​​യ വി​​​​​ത്തു​​​​​ശേ​​​​​ഖ​​​​​ര​​​​​വും കാ​​​​​ർ​​​​​ഷി​​​​​ക​​​​​വി​​​​​ജ്ഞാ​​​​​ന​​​​​വും സം​​​​​ര​​​​​ക്ഷി​​​​​ക്കാ​​​​​നും അ​​​​​വ ഭാ​​​​​വി​​​​​ത​​​​​ല​​​​​മു​​​​​റ​​​​​യ്ക്ക് പ്ര​​​​​യോ​​​​​ജ​​​​​ന​​​​​പ്പെ​​​​​ടു​​​​​ന്ന രീ​​​​​തി​​​​​യി​​​​​ൽ കൈ​​​​​മാ​​​​​റാ​​​​​നും കൃ​​​​​ഷി​​​​​വ​​​​​കു​​​​​പ്പി​​​​​ന്‍റെ​​​​​യും സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ​​​​​യും ഭാ​​​​​ഗ​​​​​ത്തു​​​​​നി​​​​​ന്ന് ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ എ​​​​​ല്ലാ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളും സ്വീ​​​​​ക​​​​​രി​​​​​ക്കും. രാ​​​​​മേ​​​​​ട്ട​​​​​ന്‍റെ ഓ​​​​​ർ​​​​​മ​​​​​ക​​​​​ൾ​​​​​ക്ക് ന​​​​​ൽ​​​​​കാ​​​​​വു​​​​​ന്ന ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ ആ​​​​​ദ​​​​​ര​​​​​വ് അ​​​​​ദ്ദേ​​​​​ഹം തു​​​​​ട​​​​​ങ്ങി​​​​​വച്ച ദൗ​​​​​ത്യം മു​​​​​ന്നോ​​​​​ട്ടു​​​​​ കൊ​​​​​ണ്ടു​​​​​പോ​​​​​കു​​​​​ക എ​​​​​ന്ന​​​​​താ​​​​​ണ്.

കാ​​​​​ല​​​​​ത്തെ അ​​​​​തി​​​​​ജീ​​​​​വി​​​​​ച്ച് രാ​​​​​മേ​​​​​ട്ട​​​​​ൻ കാ​​​​​ത്തു​​​​​സൂ​​​​​ക്ഷി​​​​​ച്ച ഓ​​​​​രോ വി​​​​​ത്തി​​​​​ലും അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ അ​​​​​ധ്വാ​​​​​ന​​​​​ത്തി​​​​​ന്‍റെ ക​​​​​ഥ​​​​​യു​​​​​ണ്ട്. വ​​​​​യ​​​​​നാ​​​​​ടി​​​​​ന്‍റെ മ​​​​​ണ്ണി​​​​​ൽ പ​​​​​ട​​​​​രു​​​​​ന്ന ഓ​​​​​രോ പ​​​​​ച്ച​​​​​പ്പി​​​​​ലും അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ പ്ര​കൃ​തി​സ്നേ​ഹ​ത്തി​ന്‍റെ അ​ട​യാ​ള​മു​ണ്ട്. നാ​​​​​ട​​​​​ൻ​​​​​പാ​​​​​ട്ടു​​​​​ക​​​​​ളു​​​​​ടെ ഈ​​​​​ണ​​​​​ങ്ങ​​​​​ളി​​​​​ലും ഗ്രാ​​​​​മ​​​​​വ​​​​​ഴി​​​​​ക​​​​​ളി​​​​​ലെ നി​​​​​ഷ്ക​​​​​ള​​​​​ങ്ക​​​​​മാ​​​​​യ ചി​​​​​രി​​​​​ക​​​​​ളി​​​​​ലും അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ സാ​​​​​ന്നി​​​​​ധ്യം ഇ​​​​​നി​​​​​യും അ​​​​​നു​​​​​ഭ​​​​​വി​​​​​ക്കാ​​​​​നാ​​​​​കും.

രാ​​​​​മേ​​​​​ട്ട​​​​​ൻ ബാ​​​​​ക്കി​​​​​വ​​​​​ച്ച നാ​​​​​ട​​​​​ൻ അ​​​​​റി​​​​​വു​​​​​ക​​​​​ളു​​​​​ടെ​​​​​യും ശാ​​​​​സ്ത്ര​​​​​ലോ​​​​​ക​​​​​ത്തി​​​​​ന് കൗ​​​​​തു​​​​​ക​​​​​വും പ​​​​​ഠ​​​​​ന​​​​​സാ​​​​​ധ്യ​​​​​ത​​​​​ക​​​​​ളും പ​​​​​ക​​​​​രു​​​​​ന്ന വി​​​​​ജ്ഞാ​​​​​ന​​​​​ത്തി​​​​​ന്‍റെ​​​​​യും മു​​​​​ദ്ര​​​​​ക​​​​​ൾ നി​​​​​ല​​​​​നി​​​​​ർ​​​​​ത്തു​​​​​ക എ​​​​​ന്ന വ​​​​​ലി​​​​​യ ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വം ഈ ​​​​​സ​​​​​ന്ദ​​​​​ർ​​​​​ഭ​​​​​ത്തി​​​​​ൽ നാം ​​​​​ഏ​​​​​റ്റെ​​​​​ടു​​​​​ക്ക​​​​​ണം. രാ​​​​​മേ​​​​​ട്ട​​​ന്‍റെ വി​​​​​ത്തു​​​​​ശേ​​​​​ഖ​​​​​ര​​​​​വും അ​​​​​മൂ​​​​​ല്യ​​​​​മാ​​​​​യ അ​​​​​റി​​​​​വു​​​​​ക​​​​​ളും പു​​​​​തു​​​​​ത​​​​​ല​​​​​മു​​​​​റ​​​​​യി​​​​​ലേ​​​​​ക്ക് പ​​​​​ക​​​​​ർ​​​​​ന്നു​​​​​ന​​​​​ൽ​​​​​കാ​​​​​ൻ കൃ​​​​​ഷി​​​​​വ​​​​​കു​​​​​പ്പി​​​ന്‍റെ​​​​​യും സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ​​​​​യും ഭാ​​​​​ഗ​​​​​ത്തു​​​​​നി​​​​​ന്ന് ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ എ​​​​​ല്ലാ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളും ഉ​​​​​ണ്ടാ​​​​​കും.

പ്രി​​​​​യ​​​​​പ്പെ​​​​​ട്ട രാ​​​​​മേ​​​​​ട്ട​​​​​ന് ആ​​​​​ദ​​​​​രാ​​​​​ഞ്ജ​​​​​ലി​​​​​ക​​​​​ൾ...

അ​ർ​ഹ​ത​യ്ക്കു​ള്ള പു​ര​സ്കാ​രം

കൃ​​​​​ഷി​​​​​മ​​​​​ന്ത്രി​​​​​യാ​​​​​യി ചു​​​​​മ​​​​​ത​​​​​ല​​​​​യേ​​​​​റ്റ​​​​​ശേ​​​​​ഷം, അ​​​​​ന്ത​​​​​രി​​​​​ച്ച മു​​​​​ൻ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി ഉ​​​​​മ്മ​​​​​ൻ​​​​​ചാ​​​​​ണ്ടി​​​​യു​​​​ടെ പേ​​​​രി​​​​ൽ ഒ​​​​​രു പു​​​​​ര​​​​​സ്കാ​​​​​രം ന​​​​​ൽ​​​​​കാ​​​​​ൻ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ച​​​​​പ്പോ​​​​​ൾ, ആ ​​​​​അം​​​​​ഗീ​​​​​കാ​​​​​ര​​​​​ത്തി​​​​​ന് ഏ​​​​​റ്റ​​​​​വും അ​​​​​ർ​​​​​ഹ​​​​​നാ​​​​​യ വ്യ​​​​​ക്തി ആ​​​​​രെ​​​​​ന്ന കാ​​​​​ര്യ​​​​​ത്തി​​​​​ൽ ഞ​​​​​ങ്ങ​​​​​ൾ​​​​​ക്ക് സം​​​​​ശ​​​​​യ​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല.

എ​​​​​ല്ലാ​​​​​വ​​​​​രും ഒ​​​​​രേ മ​​​​​ന​​​​​സോ​​​​​ടെ പ​​​​​റ​​​​​ഞ്ഞ പേ​​​​​ര് ചെ​​​​​റു​​​​​വ​​​​​യ​​​​​ൽ രാ​​​​​മേ​​​​​ട്ട​​​​​ന്‍റേ​​​​​താ​​​​​യി​​​​​രു​​​​​ന്നു. അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ജീ​​​​​വി​​​​​ത​​​​​ത്തി​​​​​നും പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കും ന​​​​​ൽ​​​​​കാ​​​​​വു​​​​​ന്ന ആ​​​​​ദ​​​​​ര​​​​​വാ​​​​​യാ​​​​​ണ് ആ ​​​​​പു​​​​​ര​​​​​സ്കാ​​​​​ര​​​​​ത്തെ ഞ​​​​​ങ്ങ​​​​​ൾ ക​​​​​ണ്ട​​​​​ത്. മ​​​​​നു​​​​​ഷ്യ​​​​​ർ​​​​​ക്കു​​​​​വേ​​​​​ണ്ടി ജീ​​​​​വി​​​​​ച്ച ഉ​​​​​മ്മ​​​​​ൻ​​​​​ചാ​​​​​ണ്ടി സാ​​​​​റി​​​​​ന്‍റെ പേ​​​​രി​​​​​ലു​​​​​ള്ള പു​​​​​ര​​​​​സ്കാ​​​​​രം രാ​​​​​മേ​​​​​ട്ട​​​​​നു ന​​​​​ൽ​​​​​കാ​​​​​ൻ ക​​​​​ഴി​​​​​ഞ്ഞ​​​​​ത് കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ​​​​​ക്കും കൃ​​​​​ഷി​​​​​വ​​​​​കു​​​​​പ്പി​​​​​നും ല​​​​​ഭി​​​​​ച്ച അം​​​​​ഗീ​​​​​കാ​​​​​ര​​​​​മാ​​​​​യാ​​​​​ണ് ഞാ​​​​​ൻ കാ​​​​​ണു​​​​​ന്ന​​​​​ത്.

ആ ​​​​​സ​​​​​ന്തോ​​​​​ഷ​​​​​വാ​​​​​ർ​​​​​ത്ത അ​​​​​റി​​​​​യി​​​​​ക്കാ​​​​​ൻ അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ വീ​​​​​ട്ടി​​​​​ലെ​​​​​ത്തി​​​​​യ നി​​​​​മി​​​​​ഷം ഇ​​​​​ന്നും മ​​​​​ന​​​​​സ്സി​​​​​ൽ മാ​​​​​യാ​​​​​തെ നി​​​​​ൽ​​​​​ക്കു​​​​​ന്നു. നി​​​​​റ​​​​​ഞ്ഞ സ്നേ​​​​​ഹ​​​​​ത്തോ​​​​​ടെ​​​​​യും പ​​​​​തി​​​​​വ് പു​​​​​ഞ്ചി​​​​​രി​​​​​യോ​​​​​ടെ​​​​​യും അ​​​​​ദ്ദേ​​​​​ഹം ഞ​​​​​ങ്ങ​​​​​ളെ സ്വീ​​​​​ക​​​​​രി​​​​​ച്ചു. വ​​​​​ലി​​​​​യൊ​​​​​രു അം​​​​​ഗീ​​​​​കാ​​​​​രം ല​​​​​ഭി​​​​​ച്ചു​​​​​വെ​​​​​ന്ന​​​​​തി​​​​​ലു​​​​​പ​​​​​രി, ത​​​​​ന്‍റെ ജീ​​​​​വി​​​​​തം​​​​​കൊ​​​​​ണ്ട് മ​​​​​ണ്ണി​​​​​നു​​​​​വേ​​​​​ണ്ടി ചെ​​​​​യ്ത പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ തി​​​​​രി​​​​​ച്ച​​​​​റി​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്നു എ​​​​​ന്ന സ​​​​​ന്തോ​​​​​ഷം ആ ​​​​​മു​​​​​ഖ​​​​​ത്ത് വാ​​​​​യി​​​​​ച്ചെ​​​​​ടു​​​​​ക്കാ​​​​​മാ​​​​​യി​​​​​രു​​​​​ന്നു.

K-Rail Survey

ജീ​വി​ക്കു​ന്ന വി​ജ്ഞാ​ന​കോ​ശം

ക​​​​​ർ​​​​​ഷ​​​​​ക​​​​​രും പൊ​​​​​തു​​​​​സ​​​​​മൂ​​​​​ഹ​​​​​വും സ്നേ​​​​​ഹാ​​​​​ദ​​​​​ര​​​​​ങ്ങ​​​​​ളോ​​​​​ടെ അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന് ചാ​​​​​ർ​​​​​ത്തി​​​​​ക്കൊ​​​​​ടു​​​​​ത്ത ‘നെ​​​​​ല്ല​​​​​ച്ഛ​​​​​ൻ’ എ​​​​​ന്ന പേ​​​​​ര് വെ​​​​​റു​​​​​മൊ​​​​​രു വി​​​​​ശേ​​​​​ഷ​​​​​ണ​​​​​മാ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല.

മ​​​​​ണ്ണി​​​​​ന്‍റെ മ​​​​​ണ​​​​​മു​​​​​ള്ള ഒ​​​​​രു ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ന്‍റെ നേ​​​​​ർ​​​​​സാ​​​​​ക്ഷ്യ​​​​​മാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ത്. അ​​​​​ത്യ​​​​​പൂ​​​​​ർ​​​​​വ​​​​​മാ​​​​​യ നെ​​​​​ൽ​​​​​വി​​​​​ത്തു​​​​​ക​​​​​ളു​​​​​ടെ അ​​​​​മൂ​​​​​ല്യ​​​​​ശേ​​​​​ഖ​​​​​രം സ്വ​​​​​ന്ത​​​​​മാ​​​​​യു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന അ​​​​​ദ്ദേ​​​​​ഹം, വി​​​​​ത്തു പാ​​​​​കു​​​​​ന്ന​​​​​തു​​​​​ മു​​​​​ത​​​​​ൽ വി​​​​​ള​​​​​വെ​​​​​ടു​​​​​പ്പു​​​​​ വ​​​​​രെ​​​​​യു​​​​​ള്ള ഓ​​​​​രോ ഘ​​​​​ട്ട​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ചും അ​​​​​നു​​​​​ഭ​​​​​വ​​​​​സ​​​​​മ്പ​​​​​ത്തി​​​​​ന്‍റെ വെ​​​​​ളി​​​​​ച്ച​​​​​ത്തി​​​​​ൽ സം​​​​​സാ​​​​​രി​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യു​​​​​ന്ന, ജീ​​​​​വി​​​​​ക്കു​​​​​ന്ന വി​​​​​ജ്ഞാ​​​​​ന​​​​​കോ​​​​​ശ​​​​​മാ​​​​​യി​​​​​രു​​​​​ന്നു.

മ​​​​​ണ്ണി​​​​​ന്‍റെ ഘ​​​​​ട​​​​​ന​​​​​യും പ്ര​​​​​കൃ​​​​​തി​​​​​യു​​​​​ടെ സ്വ​​​​​ഭാ​​​​​വ​​​​​വും കാ​​​​​ലാ​​​​​വ​​​​​സ്ഥ​​​​​യി​​​​​ലെ മാ​​​​​റ്റ​​​​​ങ്ങ​​​​​ളും മാ​​​​​ത്ര​​​​​മ​​​​​ല്ല, സ​​​​​മീ​​​​​പ​​​​​കാ​​​​​ല​​​​​ത്ത് നാം ​​​​​അ​​​​​നു​​​​​ഭ​​​​​വി​​​​​ച്ച ഉ​​​​​രു​​​​​ൾ​​​​​പൊ​​​​​ട്ട​​​​​ലു​​​​​ക​​​​​ളു​​​​​ടെ കാ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​​പോ​​​​​ലും ആ​​​​​ഴ​​​​​ത്തി​​​​​ലു​​​​​ള്ള അ​​​​​റി​​​​​വോ​​​​​ടെ സം​​​​​സാ​​​​​രി​​​​​ക്കാ​​​​​ൻ അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​നു ക​​​​​ഴി​​​​​ഞ്ഞി​​​​​രു​​​​​ന്നു. പു​​​​​സ്ത​​​​​ക​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്നു മാ​​​​​ത്രം നേ​​​​​ടി​​​​​യ അ​​​​​റി​​​​​വാ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല അ​​​​​ത്. മ​​​​​ണ്ണി​​​​​നൊ​​​​​പ്പം ജീ​​​​​വി​​​​​ച്ചും പ്ര​​​​​കൃ​​​​​തി​​​​​യെ നി​​​​​ര​​​​​ന്ത​​​​​രം നി​​​​​രീ​​​​​ക്ഷി​​​​​ച്ചും ജീ​​​​​വി​​​​​താ​​​​​നു​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ ആ​​​​​ർ​​​​​ജി​​​​​ച്ചെ​​​​​ടു​​​​​ത്ത അ​​​​​റി​​​​​വാ​​​​​യി​​​​​രു​​​​​ന്നു. പ്ര​​​​​കൃ​​​​​തി​​​​​യെ കീ​​​​​ഴ​​​​​ട​​​​​ക്കേ​​​​​ണ്ട ഒ​​​​​ന്നാ​​​​​യ​​​​​ല്ല, തി​​​​​രി​​​​​ച്ച​​​​​റി​​​​​യു​​​​​ക​​​​​യും സം​​​​​ര​​​​​ക്ഷി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്യേ​​​​​ണ്ട മ​​​​​ഹാ​​​​​ശ​​​​​ക്തി​​​​​യാ​​​​​യാ​​​​​ണ് രാ​​​​​മേ​​​​​ട്ട​​​​​ൻ ക​​​​​ണ്ട​​​​​ത്.

Tags : CheruvayalRamettan Memories Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up