x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അതിവേഗം മൂലമുള്ള അപകടമരണം കൊലപാതകംതന്നെ

ഋഷിമൊഴി / ഋ​ഷി​രാ​ജ് സിം​ഗ്
Published: October 15, 2026 02:10 AM IST | Updated: October 15, 2026 02:10 AM IST

പ്രതീകാത്മക ചിത്രം - എഐ

ഞാ​​​​ൻ കോ​​​​ഴി​​​​ക്കോ​​​​ട് പൊലി​​​​സ് ക​​​​മ്മിഷ​​​​ണ​​​​റാ​​​​യി ജോ​​​​ലി ചെ​​​​യ്യു​​​​മ്പോ​​​​ൾ കു​​​​ന്ന​​​​മം​​​​ഗ​​​​ലം ഐ​​​​ഐ​​​​എ​​​​മ്മി​​​​ന​​​​ടു​​​​ത്ത് ഉ​​​​ണ്ടാ​​​​യ സം​​​​ഭ​​​​വം ഓ​​​​ർ​​​​ക്കു​​​​ക​​​​യാ​​​​ണ്. കു​​​റേ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ സ്കൂ​​​​ൾ വി​​​​ട്ട് കൈ​​​​ക​​​​ൾ കോ​​​​ർ​​​​ത്തു പി​​​​ടി​​​​ച്ച് റോ​​​​ഡ് മു​​​​റി​​​​ച്ചു​​​​ക​​​​ട​​​​ക്കു​​​​ന്ന സ​​​​മ​​​​യ​​​​ത്ത് ഒ​​​​രു ബ​​​​സ് അ​​​​മി​​​​ത​​​​വേ​​​​ഗ​​​​ത്തി​​​​ൽ പാഞ്ഞു​​​​വ​​​​ന്നു.

ഡ്രൈ​​​​വ​​​​ർ​​​​ക്ക് കു​​​​ട്ടി​​​​ക​​​​ളെ ദൂ​​​​രെ​​​​നി​​​​ന്നു​​​​ത​​​​ന്നെ കാ​​​​ണാ​​​​മാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നി​​​​ട്ടും അ​​​​യാ​​​​ൾ വേ​​​​ഗം കു​​​​റ​​​​ച്ചി​​​​ല്ല. ആ ​​​​സ​​​​മ​​​​യ​​​​ത്ത് റോ​​​​ഡി​​​​ൽ വീ​​​​ണ പു​​​​സ്ത​​​​ക​​​​മെ​​​​ടു​​​​ക്കാ​​​​ൻ കൂ​​​​ട്ട​​​​ത്തി​​​​ൽ ഒ​​​​രു കു​​​​ട്ടി ശ്ര​​​​മി​​​​ക്കു​​​​മ്പോ​​​​ൾ ഡ്രൈ​​​​വ​​​​ർ​​​​ക്ക് അ​​​​മി​​​​ത​​​​വേ​​​​ഗം​​​​നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞി​​​​ല്ല. കു​​​​ട്ടി​​​​യെ ഇ​​​​ടി​​​​ച്ചു തെ​​​​റി​​​​പ്പി​​​​ക്കു​​​​ക​​​​യും ഇ​​​​ടി​​​​യേ​​​​റ്റ കു​​​​ട്ടി 20 മീ​​​​റ്റ​​​​ർ അ​​​​ക​​​​ലെ തെ​​​​റി​​​​ച്ചു​​​​വീ​​​​ഴു​​​​ക​​​​യും ചെ​​​​യ്തു.

ഞാ​​​​ൻ സം​​​​ഭ​​​​വ സ്ഥ​​​​ലം സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചു. വാ​​​​ഹ​​​​ന​​​​ത്തി​​​​ൽ യാ​​​​ത്ര ചെ​​​​യ്യു​​​​ന്ന പ​​​​ല​​​​രോ​​​​ടും സം​​​​സാ​​​​രി​​​​ച്ച​​​​പ്പോ​​​​ൾ അ​​​​വ​​​​ർ പ​​​​റ​​​​ഞ്ഞ​​​​ത്; “അ​​​​പ​​​​ക​​​​ടം ന​​​​ട​​​​ന്ന ആ ​​​​സ്ഥ​​​​ല​​​​ത്ത് എ​​​​ത്തു​​​​ന്ന​​​​തി​​​​ന് ഒ​​​​രു കി​​​​ലോ​​​​മീ​​​​റ്റ​​​​ർ മു​​​​മ്പു​​​​ത​​​​ന്നെ ത​​​​ങ്ങ​​​​ൾ ഡ്രൈ​​​​വ​​​​റോ​​​​ടു പ​​​​ല​​​​വ​​​​ട്ടം പ​​​​റ​​​​ഞ്ഞ​​​​താ​​​​ണ് കു​​​​ട്ടി​​​​ക​​​​ൾ പോ​​​​കു​​​​ന്ന വ​​​​ഴി​​​​യാ​​​​ണ്, സൂ​​​​ക്ഷി​​​​ക്ക​​​​ണ​​​​മെ​​​​ന്ന്. പ​​​​ക്ഷേ അ​​​​യാ​​​​ൾ കേ​​​​ട്ടി​​​​ല്ല എ​​​​ന്നു മാ​​​​ത്ര​​​​മ​​​​ല്ല, കു​​​​ട്ടി​​​​ക​​​​ളു​​​​ടെ കാ​​​​ര്യം മാ​​​​ത്രം നോ​​​​ക്കി​​​​യാ​​​​ൽ ബ​​​​സ് ഓ​​​​ടി​​​​ക്കാ​​​​നാ​​​​കു​​​​മോ” എ​​​​ന്ന​​​​യാ​​​​ൾ ചോ​​​​ദിക്കുകയും ചെയ്ത​​​​ത്രെ!

അ​​​​ന്വേ​​​​ഷ​​​​ണ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നാ​​​​യി​​​​രു​​​​ന്ന ട്രാ​​​​ഫി​​​​ക് സി​​​​ഐ രാ​​​​ജ്മോ​​​​ഹ​​​​നു​​​​മാ​​​​യി ഞാ​​​​ൻ സം​​​​സാ​​​​രി​​​​ച്ച് ഐ​​​​പി​​​​സി 302 പ്ര​​​​കാ​​​​രം കേ​​​​സെ​​​​ടു​​​​ക്കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ഒ​​​​രു വ്യ​​​​ക്തി മ​​​​റ്റൊ​​​​രാ​​​​ളെ കൊ​​​​ല്ല​​​​ണ​​​​മെ​​​​ന്ന വ്യ​​​​ക്ത​​​​മാ​​​​യ ഉ​​​​ദ്ദേ​​​​ശ്യ​​​​ത്തോ​​​​ടെ​​​​യോ അ​​​​ല്ലെ​​​​ങ്കി​​​​ൽ ചെ​​​​യ്താ​​​​ൽ മ​​​​ര​​​​ണം ഉ​​​​റ​​​​പ്പാ​​​​ണെ​​​​ന്ന് അ​​​​റി​​​​ഞ്ഞു​​​കൊ​​​​ണ്ടോ ചെ​​​​യ്യു​​​​ന്ന ക്രൂ​​​​ര​​​​മാ​​​​യ കു​​​​റ്റകൃ​​​​ത്യ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​ണ് ഈ ​​​​വ​​​​കു​​​​പ്പു പ്ര​​​​കാ​​​​രം കേ​​​​​സെ​​​ടു​​​​ക്കു​​​​ന്ന​​​​ത്.

അ​​​താ​​​യ​​​ത്, ഒ​​​​രാ​​​​ൾ വ​​​​ള​​​​രെ അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​യ രീ​​​​തി​​​​യി​​​​ൽ വാ​​​​ഹ​​​​ന​​​​മോ​​​​ടി​​​​ച്ച​​​​തു​​​​ കാ​​​​ര​​​​ണം മ​​​​റ്റൊ​​​​രാ​​​​ൾ മ​​​​ര​​​​ണ​​​​പ്പെ​​​​ട്ടാ​​​​ൽ അ​​​​യാ​​​​ൾ​​​​ക്കെ​​​​തി​​​​രേ കൊ​​​​ല​​​​പാ​​​​ത​​​​ക​​​ക്കു​​​​റ്റ​​​​ത്തി​​​​ന് കേ​​​​​സ് എ​​​​ടു​​​​ക്കാ​​​​മെ​​​​ന്ന​​​​ർ​​​​ഥം. പ്ര​​​​സ്തു​​​​ത വ​​​​കു​​​​പ്പു ചു​​​​മ​​​​ത്തി കേ​​​സെ​​​​ടു​​​​ക്കു​​​​ക​​​​യും ന​​​​ല്ല രീ​​​​തി​​​​യി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി പെ​​​​ട്ടെ​​​​ന്നു​​​ത​​​​ന്നെ കോ​​​​ട​​​​തി​​​​യി​​​​ൽ ചാ​​​​ർ​​​​ജ് ഷീ​​​​റ്റ് സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​തി​​​​നാ​​​​ൽ ജാ​​​​മ്യം കി​​​​ട്ടാ​​​​തെ ഡ്രൈ​​​​വ​​​​ർ​​​​ക്ക് ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തോ​​​​ളം ജ​​​​യി​​​​ലി​​​​ൽ കി​​​​ട​​​​ക്കേ​​​​ണ്ടിവ​​​​ന്നി​​​​ട്ടു​​​​ണ്ട്. ഒ​​​​രു റോ​​​​ഡ് ട്രാ​​​​ഫി​​​​ക് അ​​​പ​​​ക​​​ട കേ​​​​സ് ഐ​​​​പി​​​​സി സെ​​​ക്‌​​​ഷ​​​ൻ 302 ​പ്ര​​​​കാ​​​​രം ചാ​​​​ർ​​​​ജ് ചെ​​​​യ്ത രാ​​​​ജ്യ​​​​ത്തെ ആ​​​​ദ്യ കേ​​​​സാ​​​യി​​​രു​​​ന്നു അ​​​ത്.

അ​​​​പ​​​​ക​​​​ടസാ​​​​ധ്യ​​​​ത കാ​​​​ണു​​​​മ്പോ​​​​ൾ വാ​​​​ഹ​​​​ന​​​​ത്തി​​​ന്‍റെ വേ​​​​ഗം എ​​​​ത്ര​​​​യാ​​​​യി​​​​രു​​​​ന്നു, ഇ​​​​ടി​​​​ക്കു​​​​മ്പോ​​​​ൾ എ​​​​ത്ര​​​​യാ​​​​യി​​​​രു​​​​ന്നു, ഇ​​​​ടി​​​​യേ​​​​റ്റ​​​​യാ​​​​ൾ എ​​​​ത്ര ദൂ​​​​രം തെ​​​​റി​​​​ച്ചു​​​​വീ​​​​ണു എ​​​​ന്നി​​​​ങ്ങ​​​​നെ മൂ​​​ന്നു കാ​​​​ര്യ​​​​ങ്ങ​​​​ളാ​​​​ണ് പ്ര​​​​ധാ​​​​ന​​​​മാ​​​​യി വ​​​​രു​​​​ന്ന​​​​ത്. ട​​​​യ​​​​ർ മാ​​​​ർ​​​​ക്കും സ​​​​ഹ​​​​യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ​​​​യും സാ​​​​ക്ഷി​​​​ക​​​​ളു​​​​ടെ​​​​യും മൊ​​​​ഴി​​​​യും പ്ര​​​​ധാ​​​​നം​​​ത​​​​ന്നെ. ഇ​​​​ങ്ങ​​​​നെ വാ​​​​ഹ​​​​ന​​​​മോ​​​​ടി​​​​ച്ചാ​​​​ൽ അ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന് ഡ്രൈ​​​​വ​​​​ർ​​​​ക്ക് അ​​​​റി​​​​യാ​​​​മെ​​​​ന്നി​​​​രി​​​​ക്കെ ക​​​​രു​​​​തി​​​​ക്കൂ​​​​ട്ടി അ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​ക്കി​​​​യ​​​​താ​​​​ണ് എ​​​​ന്ന അ​​​​ർ​​​​ഥ​​​​ത്തി​​​​ൽ വാ​​​​ദം ന​​​​ട​​​​ത്തു​​​​ക​​​​യും പ്ര​​​​തി​​​​ക്ക് ഏ​​​ഴു വ​​​​ർ​​​​ഷം ശി​​​​ക്ഷ​​​​ വാ​​​​ങ്ങി​​​​ക്കൊ​​​​ടു​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

ശി​​​​ക്ഷ​​​​യ്ക്കെ​​​​തി​​​​രേ പ്ര​​​​തി ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ചെ​​​​ങ്കി​​​​ലും സെ​​​​ക്‌​​​ഷ​​​​ൻ 302ൽനി​​​​ന്ന് 304 മ​​​​നഃ​​​​പൂ​​​​ർ​​​​വ​​​​മ​​​​ല്ലാ​​​​ത്ത ന​​​​ര​​​​ഹ​​​​ത്യ​​​​യി​​​​ലേ​​​ക്ക് മാ​​​​റ്റു​​​​ക​​​​യാ​​​​ണു​​​​ണ്ടാ​​​​യ​​​​ത്. ഹൈ​​​ക്കോ​​​ട​​​തി ശി​​​​​ക്ഷ അ​​​ഞ്ചു വ​​​​ർ​​​​ഷ​​​​മാ​​​​ക്കി കു​​​​റ​​​​ച്ചു​​​വെ​​​ന്നു മാ​​​ത്രം. പ്ര​​​​തി സു​​​​പ്രീം​​​കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ചെ​​​​ങ്കി​​​​ലും, വ​​​​ള​​​​രെ ക്രൂ​​​​ര​​​​മാ​​​​യ കൃ​​​​ത്യ​​​​മാ​​​​ണ് ന​​​​ട​​​​ന്ന​​​​തെ​​​​ന്നും ഇ​​​​ത്ത​​​​രം കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ൾ​​​​ക്ക് 304 ചു​​​​മ​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​വേ​​​​ണ്ട ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് സു​​​​പ്രീം​​​കോ​​​​ട​​​​തി ഓ​​​​ർ​​​​മ​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും ചെ​​​​യ്തു.

സ​​​​മാ​​​​ന കേ​​​​സു​​​​ക​​​​ൾ അ​​​​ന്വേ​​​​ഷി​​​​ക്കു​​​​മ്പോ​​​​ൾ പ്ര​​​​സ്തു​​​​ത കേ​​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട എ​​​​ല്ലാ വി​​​​ധി​​​​ക​​​​ളും ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ പ​​​​രി​​​​ശോ​​​​ധി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്. പ്രാ​​​​യ​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​യ ഒ​​​​രാ​​​​ൾ കേ​​​​ര​​​​ള​​​​ത്തി​​​​ലെ ചെ​​​​റി​​​​യ റോ​​​​ഡു​​​​ക​​​​ളി​​​​ൽ 200 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ വേ​​​​ഗ​​​ത്തി​​​​ൽ വാ​​​​ഹ​​​​ന​​​​മോ​​​​ടി​​​​ക്കു​​​​ന്ന​​​​ത് അ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന് അ​​​​റി​​​​യാ​​​​ത്ത​​​​തു​​​​കൊ​​​​ണ്ട​​​​ല്ല; മ​​​​റി​​​​ച്ച്, എ​​​​ന്താ​​​​യാ​​​​ലും ത​​​​നി​​​​ക്കൊ​​​​ന്നു​​​​മി​​​​ല്ല എ​​​​ന്ന വി​​​​വേ​​​​ക​​​​മി​​​​ല്ലാ​​​​യ്മ കൊ​​​​ണ്ടാ​​​​ണ്. ന​​​​മ്മു​​​​ടെ നാ​​​​ട്ടി​​​​ൽ ഈ​​​​യി​​​​ടെ ന​​​​ട​​​​ന്ന അ​​​​പ​​​​ക​​​​ട​​​​വും ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ നി​​​​രീ​​​​ക്ഷി​​​​ക്കു​​​​ക​​​​യും അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​ക​​​​യും വേ​​​​ണ​​​​മെ​​​​ന്നു​​​​ മാ​​​​ത്ര​​​​മ​​​​ല്ല, 302 പോ​​​​ലെ​​​​യു​​​​ള്ള വ​​​​കു​​​​പ്പു​​​​ക​​​​ൾ ചു​​​​മ​​​​ത്തു​​​​ക​​​​യും വേ​​​​ണം. എ​​​​ങ്കി​​​​ലേ ഇ​​​​ത്ത​​​​രം തെ​​​​റ്റു​​​​ക​​​​ൾ ആ​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​തി​​​​രി​​​​ക്കു​​​​ക​​​​യു​​​​ള്ളൂ.

Tags : AccidentalDeath Speeding Indeed Murder Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up