Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Memories

9/11 ഓർമകൾ; സമാധാനത്തിനായി ആഹ്വാനം ചെയ്യുന്നു: മാർപാപ്പ

വ​​​​​ത്തി​​​​​ക്കാ​​​​​ൻ സി​​​​​റ്റി: സെ​​​​​പ്റ്റം​​​​​ബ​​​​​ർ 11 ഭീ​​​​​ക​​​​​രാ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ന്‍റെ 25-ാം വാ​​​​​ർ​​​​​ഷി​​​​​ക​​​​​വേ​​​​​ള​​​​​യി​​​​​ൽ, ദു​​​​​ര​​​​​ന്ത​​​​​ത്തി​​​​​ൽ ജീ​​​​​വ​​​​​ൻ പൊ​​​​​ലി​​​​​ഞ്ഞ​​​​​വ​​​​​ർ​​​​​ക്കാ​​​​​യി പ്രാ​​​​​ർ​​​​​ഥി​​​​​ച്ചും ലോ​​​​​ക​​​​​സ​​​​​മാ​​​​​ധാ​​​​​ന​​​​​ത്തി​​​​​നാ​​​​​യി ആ​​​​​ഹ്വാ​​​​​നം ചെ​​​​​യ്തും ലെ​​​​​യോ പ​​​​​തി​​​​​നാ​​​​​ലാ​​​​​മ​​​​​ൻ മാ​​​​​ർ​​​​​പാ​​​​​പ്പ.

വ​​​​​ത്തി​​​​​ക്കാ​​​​​നി​​​​​ലെ സെ​​​​​ന്‍റ് പീ​​​​​റ്റേ​​​​​ഴ്‌​​​​​സ് ച​​​​​ത്വ​​​​​ര​​​​​ത്തി​​​​​ൽ ന​​​​​ട​​​​​ന്ന ത്രി​​​​​കാ​​​​​ല പ്രാ​​​​​ർ​​​​​ഥ​​​​​ന​​​​​യ്ക്കു​​​​​ശേ​​​​​ഷം വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ളെ അ​​​​​ഭി​​​​​സം​​​​​ബോ​​​​​ധ​​​​​ന ചെ​​​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ​​

ദു​​​​​ര​​​​​ന്ത​​​​​ത്തി​​​​​ൽ ജീ​​​​​വ​​​​​ൻ ന​​​​​ഷ്‌​​​​​ട​​​​​പ്പെ​​​​​ട്ട​​​​​വ​​​​​ർ​​​​​ക്കാ​​​​​യും മു​​​​​റി​​​​​വു​​​​​ക​​​​​ൾ ഇ​​​​​പ്പോ​​​​​ഴും പേ​​​​​റു​​​​​ന്ന​​​​​വ​​​​​ർ​​​​​ക്കാ​​​​​യും ത​​​​​ന്‍റെ പ്രാ​​​​​ർ​​​​​ഥ​​​​​ന​​​​​ക​​​​​ൾ പു​​​​​തു​​​​​ക്കു​​​​​ന്നു​​​​​വെ​​​​​ന്നും വ്യ​​​​​ക്ത​​​​​മാ​​​​​ക്കി. തു​​​​​ട​​​​​ർ​​​​​ന്ന് ലോ​​​​​ക​​​​​സ​​​​​മാ​​​​​ധാ​​​​​ന​​​​​ത്തി​​​​​നാ​​​​​യി അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര പ്രാ​​​​​ർ​​​​​ഥ​​​​​നാ ആ​​​​​ഹ്വാ​​​​​ന​​​​​വും അ​​​​​ദ്ദേ​​​​​ഹം ന​​​​​ട​​​​​ത്തി.

Leader Page

മാ​​ർ അ​​ഗ​​സ്റ്റി​​ൻ ക​​ണ്ട​​ത്തി​​ലി​​ന്‍റെ ദീ​​പ്ത​​സ്മൃ​​തി​​ക​​ൾ​​ക്ക് ഇ​​ന്ന് 70 വ​​യ​​സ്

ഇ​​ട​​വ​​ക​​യി​​ലെ വീ​​ടു​​ക​​ളെ പ​​ത്തോ ഇ​​രു​​പ​​തോ മു​​പ്പ​​തോ മ​​റ്റോ വീ​​തം വീ​​ടു​​ക​​ളു​​ടെ അ​​ടു​​പ്പ​​വും സൗ​​ക​​ര്യ​​വും അ​​നു​​സ​​രി​​ച്ചു തി​​രി​​ക്കു​​ക. ഓ​​രോ ഗ​​ണ​​ത്തി​​നും ഒ​​ന്നാം സെ​​റ്റ്, ര​​ണ്ടാം സെ​​റ്റ് എ​​ന്നി​​ങ്ങ​​നെ തു​​ട​​ര്‍​ച്ച​​യാ​​യി എ​​ണ്ണ​​മി​​ട​​ണം ഓ​​രോ സെ​​റ്റി​​ലു​​മു​​ള്ള വീ​​ടു​​ക​​ളി​​ല്‍​നി​​ന്നു ഭ​​ക്ത​​ന്മാ​​രും സ്ഥി​​രോ​​ത്സാ​​ഹി​​ക​​ളും ക​​ത്തോ​​ലി​​ക്കാ കാ​​ര്യ​​ങ്ങ​​ളി​​ല്‍ താ​​ത്പ​​ര്യ​​മു​​ള്ള​​വ​​രു​​മാ​​യ അ​​ഞ്ചോ എ​​ട്ടോ പേ​​രെ പ്ര​​വ​​ര്‍​ത്ത​​ക​​ന്മാ​​രാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​ണം. ഇ​​വ​​രാ​​ണ് അ​​ത​​തു സെ​​റ്റി​​ല്‍​പ്പെ​​ട്ട വീ​​ടു​​ക​​ളു​​ടെ പൊ​​തു​​ന​​ന്മ​​യ്ക്കു​​വേ​​ണ്ടി​​യും പ്ര​​ത്യേ​​ക ആ​​ത്മീ​​യ ഉ​​ന്ന​​തി​​ക്കാ​​യും വേ​​ണ്ട​​തു പ്ര​​വ​​ര്‍​ത്തി​​ക്കേ​​ണ്ട​​വ​​ര്‍.

എ​​റ​​ണാ​​കു​​ളം അ​​തി​​രൂ​​പ​​ത​​യു​​ടെ ആ​​ർ​​ച്ച്ബി​​ഷ​​പ്പാ​​യി​​രു​​ന്ന മാ​​ര്‍ അ​​ഗ​​സ്റ്റി​​ന്‍ ക​​ണ്ട​​ത്തി​​ല്‍ 1941 ഫെ​​ബ്രു​​വ​​രി​​യി​​ല്‍ പു​​റ​​പ്പെ​​ടു​​വി​​ച്ച സ​​ര്‍​ക്കു​​ല​​റി​​ലെ വാ​​ക്കു​​ക​​ളാ​​ണി​​ത്. ഇ​​ട​​വ​​ക​​യു​​ടെ​​യും സ​​ഭ​​യു​​ടെ​​യും വ​​ള​​ർ​​ച്ച​​യി​​ൽ ഗാ​​ർ​​ഹി​​ക​​സ​​ഭ​​യാ​​യ കു​​ടും​​ബ​​ങ്ങ​​ളു​​ടെ ആ​​ത്മീ​​യ കൂ​​ട്ടാ​​യ്മ​​യും വ​​ള​​ർ​​ച്ച​​യും എ​​ത്ര​​ത്തോ​​ളം പ്രാ​​ധാ​​ന​​പ്പെ​​ട്ട​​തെ​​ന്ന്, എ​​ട്ട​​ര പ​​തി​​റ്റാ​​ണ്ടു മു​​മ്പേ​​യു​​ള്ള ഓ​​ർ​​മ​​പ്പെ​​ടു​​ത്ത​​ൽ കൂ​​ടി​​യാ​​യി​​രു​​ന്നു ആ ​​വാ​​ക്കു​​ക​​ൾ.

മാ​​ർ അ​​ഗ​​സ്റ്റി​​ൻ ക​​ണ്ട​​ത്തി​​ൽ ദി​​വം​​ഗ​​ത​​നാ​​യി​​ട്ട് ഇ​​ന്ന് 70 വ​​ർ​​ഷം. നാ​​ലു വ​​ര്‍​ഷം അ​​പ്പ​​സ്‌​​തോ​​ലി​​ക് വി​​കാ​​രി​​യാ​​യും 33 വ​​ര്‍​ഷം മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യാ​​യു​​മു​​ൾ​​പ്പെ​​ടെ 37 വ​​ര്‍​ഷം എ​​റ​​ണാ​​കു​​ളം അ​​തി​​രൂ​​പ​​ത​​യെ​യും സീ​റോമ​ല​ബാ​ർ സ​ഭ​യെ​യും ന​​യി​​ച്ച സു​​കൃ​​ത​​സ​​മ്പ​​ന്ന​​മാ​​യ ഇ​​ട​​യ​​ജീ​​വി​​ത​​മാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹ​​ത്തി​​ന്‍റേ​​ത്.

പ്ര​​ഥ​​മ മെ​​ത്രാ​​പ്പോ​​ലീ​​ത്ത

എ​​റ​​ണാ​​കു​​ളം അ​​തി​​രൂ​​പ​​ത​​യു​​ടെ പ്ര​​ഥ​​മ മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യാ​​ണ് മാ​​ർ അ​​ഗ​​സ്റ്റി​​ൻ‌ ക​​ണ്ട​​ത്തി​​ൽ. 1874 ഓ​​ഗ​​സ്റ്റ് 25ന് ​​വൈ​​ക്ക​​ത്തി​​ന​​ടു​​ത്ത് ചെ​​മ്പ് ഗ്രാ​​മ​​ത്തി​​ല്‍ ജ​​നി​​ച്ച മാ​​ര്‍ ക​​ണ്ട​​ത്തി​​ല്‍ 1901 ഡി​​സം​​ബ​​ർ 21ന് ​​കാ​​ൻ​​ഡി പേ​​പ്പ​​ൽ സെ​​മി​​നാ​​രി​​യി​​ൽ പൗ​​രോ​​ഹി​​ത്യം സ്വീ​​ക​​രി​​ച്ചു. എ​​റ​​ണാ​​കു​​ളം വി​​കാ​​രി​​യാ​​ത്തി​​ന്‍റെ അ​​ന്ന​​ത്തെ അ​​പ്പ​​സ്‌​​തോ​​ലി​​ക് വി​​കാ​​രി മാ​​ര്‍ ളൂ​​യി​​സ് പ​​ഴേ​​പ​​റ​​മ്പി​​ലി​​ന്‍റെ സ​​ഹാ​​യി​​യാ​​യി (കോ- ​​അ​​ദ്യു​ക്തോ​ർ) നി​​യോ​​ഗ​​മേ​​ൽ​​ക്കു​​മ്പോ​​ൾ മാ​​ർ ക​​ണ്ട​​ത്തി​​ലി​​നു വ​​യ​​സ് 37.

1919ല്‍ ​​മാ​​ര്‍ ളൂ​​യി​​സ് പ​​ഴേ​​പ​​റ​​മ്പി​​ലി​​ന്‍റെ നി​​ര്യാ​​ണം. വി​​കാ​​രി​​യാ​​ത്തി​​ന്‍റെ ഔ​​ദ്യോ​​ഗി​​ക ചു​​മ​​ത​​ല ഏ​​റ്റെ​​ടു​​ത്തു. തു​​ട​​ര്‍​ന്ന് 1923 ഡി​​സം​​ബ​​ർ 21ന് ​​പ​​തി​​നൊ​​ന്നാം പീ​​യൂ​​സ് മാ​​ര്‍​പാ​​പ്പ സീ​​റോമ​​ല​​ബാ​​ര്‍ ഹ​​യ​​രാ​​ര്‍​ക്കി സ്ഥാ​​പി​​ച്ച​​തോ​​ടെ എ​​റ​​ണാ​​കു​​ള​​ത്തെ അ​​തി​​രൂ​​പ​​ത​​യാ​​യി ഉ​​യ​​ര്‍​ത്തി. മാ​​ർ ക​​ണ്ട​​ത്തി​​ല്‍ ആ​​ദ്യ​​ത്തെ മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യാ​​യി.

1956 ജ​​നു​​വ​​രി പ​​ത്തി​​ന് 81-ാം വ​​യ​​സി​​ലാ​​ണു മാ​​ർ ക​​ണ്ട​​ത്തി​​ലി​​ന്‍റെ നി​​ര്യാ​​ണം. എ​​റ​​ണാ​​കു​​ളം അ​​തി​​രൂ​​പ​​ത​​യെ ഏ​​റ്റ​​വും ദീ​​ര്‍​ഘ​​കാ​​ലം ന​​യി​​ച്ച ഇ​​ട​​യ​​നെ​​ന്ന ഖ്യാ​​തി മാ​​ർ ക​​ണ്ട​​ത്തി​​ലി​​ന്‍റെ പേ​​രി​​ൽ കു​​റി​​ക്ക​​പ്പെ​​ട്ടു.

അ​​തി​​രൂ​​പ​​ത​​യു​​ടെ ശി​​ല്പി

“എ​​റ​​ണാ​​കു​​ളം അ​​തി​​രൂ​​പ​​ത​​യു​​ടെ യ​​ഥാ​​ർ​​ഥ ശി​​ല്പി”- ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​സ​​ഫ് പാ​​റേ​​ക്കാ​​ട്ടി​​ൽ ത​​ന്‍റെ മു​​ൻ​​ഗാ​​മി​​യാ​​യ മാ​​ർ അ​​ഗ​​സ്റ്റി​​ൻ ക​​ണ്ട​​ത്തി​​ലി​​നെ​​ക്കു​​റി​​ച്ചു പ​​റ​​ഞ്ഞ വാ​​ക്കു​​ക​​ളാ​​ണി​​ത്. 30 പേ​​ര​​ട​​ങ്ങു​​ന്ന വേ​​ദ​​പ്ര​​ചാ​​ര​​സം​​ഘം സ്ഥാ​​പി​​ച്ച് അ​​വ​​രെ ഇ​​ട​​വ​​ക​​ക​​ളി​​ലേ​​ക്ക് അ​​യ​​ച്ച​​ത് അ​​ന്നു സു​​വി​​ശേ​​ഷ​​വ​​ത്ക​​ര​​ണ​​ത്തി​​ന്‍റെ ന​​വ​​മാ​​തൃ​​ക​​യാ​​യി. ഇ​​ട​​യ​​ലേ​​ഖ​​ന​​ങ്ങ​​ളും അ​​തി​​രൂ​​പ​​ത​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളും ആ​​ളു​​ക​​ളി​​ലേ​​ക്കെ​​ത്തി​​ക്കാ​​ൻ എ​​റ​​ണാ​​കു​​ളം മി​​സം ആ​​രം​​ഭി​​ച്ചു.

ശ്ര​​ദ്ധേ​​യം ഈ ​​തു​​ട​​ക്ക​​ങ്ങ​​ൾ

പ്ര​​ബു​​ദ്ധ​​മാ​​യ വി​​ശ്വാ​​സി​​സ​​മൂ​​ഹ​​ത്തി​​ന്‍റെ രൂ​​പീ​​ക​​ര​​ണം സ്വ​​പ്നം ക​​ണ്ട മാ​​ർ ക​​ണ്ട​​ത്തി​​ൽ മ​​ല​​ബാ​​ര്‍ മെ​​യി​​ല്‍, സ​​ത്യ​​ദീ​​പം, അ​​മ്മ മാ​​സി​​ക, കു​​ടും​​ബ​​ദീ​​പം എ​​ന്നീ പ്ര​​സി​​ദ്ധീ​​ക​​ര​​ണ​​ങ്ങ​​ൾ ആ​​രം​​ഭി​​ക്കു​​ന്ന​​തി​​ൽ നി​​ർ​​ണാ​​യ​​ക​​മാ​​യ പ​​ങ്കു​​വ​​ഹി​​ച്ചു.

എ​​റ​​ണാ​​കു​​ളം ലി​​സി, അ​​ങ്ക​​മാ​​ലി ലി​​റ്റി​​ല്‍ ഫ്‌​​ള​​വ​​ര്‍ ആ​​ശു​​പ​​ത്രി​​ക​​ൾ, മൂ​​വാ​​റ്റു​​പു​​ഴ നി​​ര്‍​മ​​ല കോ​​ള​​ജ് എ​​ന്നി​​വ മാ​​ർ ക​​ണ്ട​​ത്തി​​ലി​​ന്‍റെ സാ​​ര​​ഥ്യ​​ത്തി​​ൽ പി​​റ​​വി​​യെ​​ടു​​ത്ത ശ്ര​​ദ്ധേ​​യ സ്ഥാ​​പ​​ന​​ങ്ങ​​ളാ​​ണ്. 30 സ്കൂ​​ളു​​ക​​ള്‍, മൂ​​ന്നു കോ​​ള​​ജു​​ക​​ൾ, 71 മ​​ഠ​​ങ്ങ​​ള്‍, 61 പ​​ള്ളി​​ക​​ള്‍, 30 കു​​രി​​ശു​​പ​​ള്ളി​​ക​​ള്‍... മാ​​ർ ക​​ണ്ട​​ത്തി​​ലി​​ന്‍റെ നേ​​തൃ​​മി​​ക​​വി​​ൽ തു​​ട​​ക്ക​​മി​​ട്ട ന​​ന്മ​​ക​​ൾ ഇ​​നി​​യു​​മൊ​​ട്ടേ​​റെ.

സ​​ന്യ​​സ്ത​​ർ​​ക്കു പ്ര​​ചോ​​ദ​​നം

അ​​തി​​രൂ​​പ​​ത​​യി​​ൽ സ​​ന്യ​​സ്ത​​രു​​ടെ സേ​​വ​​നം പ്ര​​ധാ​​ന​​മാ​​ണെ​​ന്ന ദ​​ർ​​ശ​​ന​​മാ​​യി​​രു​​ന്നു മാ​​ർ ക​​ണ്ട​​ത്തി​​ലി​​ന് ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്. പു​​തി​​യ സ​​ന്യാ​​സ​​മൂ​​ഹ​​ങ്ങ​​ൾ ആ​​രം​​ഭി​​ക്കു​​ന്ന​​തി​​നും മാ​​ർ ക​​ണ്ട​​ത്തി​​ൽ പ്രോ​​ത്സാ​​ഹ​​നം ന​​ൽ​​കി. ര​​ണ്ടു സ​​ന്യാ​​സ​​സ​​ഭ​​ക​​ളു​​ടെ സ്ഥാ​​പ​​ക​​നെ​​ന്ന നി​​ല​​യി​​ൽ​​ക്കൂ​​ടി മാ​​ർ അ​​ഗ​​സ്റ്റി​​ൻ ക​​ണ്ട​​ത്തി​​ൽ ഇ​​ന്നു സ​​ഭാ​​ച​​രി​​ത്ര​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​ണ്. മൂ​​ക്ക​​ന്നൂ​​ർ കേ​​ന്ദ്ര​​മാ​​ക്കി 1931ല്‍ ​​ആ​​രം​​ഭി​​ച്ച കോ​​ൺ​​ഗ്രി​​ഗേ​​ഷ​​ൻ ഓ​​ഫ് സെ​​ന്‍റ് തെ​​രേ​​സ് ഓ​​ഫ് ലി​​സ്യൂ (സി​​എ​​സ്ടി ബ്ര​​ദേ​​ഴ്‌​​സ്), എ​​ട​​ക്കു​​ന്ന് പാ​​ദു​​വാ​​പു​​ര​​ത്ത് ആ​​രം​​ഭി​​ച്ച ന​​സ്ര​​ത്ത് സ​​ഹോ​​ദ​​രി​​ക​​ളു​​ടെ സ​​മൂ​​ഹം (സി​​എ​​സ്എ​​ൻ) എ​​ന്നി​​വ​​യു​​ടെ സ്ഥാ​​പ​​ക​​ൻ മാ​​ർ‌ ക​​ണ്ട​​ത്തി​​ലാ​​ണ്.

എ​​റ​​ണാ​​കു​​ള​​ത്തു വേ​​രു​​ക​​ൾ പാ​​ക​​പ്പെ​​ട്ട അ​​ഗ​​തി​​ക​​ളു​​ടെ സ​​ഹോ​​ദ​​രി​​ക​​ളു​​ടെ സ​​ഭ, ക്ലാ​​ര​​സ​​ഭ, ആ​​രാ​​ധ​​നാ​​സ​​ഭ, മെ​​ഡി​​ക്ക​​ല്‍ സി​​സ്റ്റേ​​ഴ്‌​​സ് ഓ​​ഫ് സെ​​ന്‍റ് ജോ​​സ​​ഫ് (എം​​എ​​സ്ജെ), അ​​സീ​​സി സി​​സ്റ്റേ​​ഴ്‌​​സ് ഓ​​ഫ് മേ​​രി ഇ​​മ്മാ​​ക്കു​​ലേ​​റ്റ് (ഗ്രീ​​ന്‍ ഗാ​​ര്‍​ഡ​​ന്‍​സ്) എ​​ന്നി​​വ ആ​​രം​​ഭി​​ച്ച​​തും മാ​​ർ ക​​ണ്ട​​ത്തി​​ൽ മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യാ​​യി​​രു​​ന്ന കാ​​ല​​ഘ​​ട്ട​​ത്തി​​ലാ​​ണ്.

ദൈ​​വാ​​ശ്ര​​യ​​ബോ​​ധ​​ത്തി​​ൽ

നി​​ന്നി​​ല്‍ ഞാ​​ന്‍ ശ​​ര​​ണം​​വ​​ച്ചു- എ​​ന്ന​​താ​​യി​​രു​​ന്നു മാ​​ർ അ​​ഗ​​സ്റ്റി​​ൻ ക​​ണ്ട​​ത്തി​​ലി​​ന്‍റെ അ​​ജ​​പ​​ല​​ന-​​ഇ​​ട​​യ​​ജീ​​വി​​ത​​ത്തി​​ന്‍റെ ആ​​പ്ത​​വാ​​ക്യം. തി​​ക​​ഞ്ഞ ദൈ​​വാ​​ശ്ര​​യ​​ബോ​​ധ​​ത്തി​​ൽ അ​​ടി​​യു​​റ​​ച്ച​​താ​​യി​​രു​​ന്നു ആ ​​ഇ​​ട​​യ​​ശു​​ശ്രൂ​​ഷ.

Business

ഓ​​ർ​​മകളിൽ പീ​​യു​​ഷ് പാ​​ണ്ഡെ​​

ഇ​ന്ത്യ​ൻ പ​ര​സ്യ​ക​ല​യ്ക്ക് സ്വ​ന്ത​മാ​യൊ​രു ശൈ​ലി​യും രൂ​പ​വും സ​മ്മാ​നി​ച്ച വ്യ​ക്തി​യെ​യാ​ണ് പീ​യൂ​ഷ് പാ​ണ്ഡെ​യു​ടെ നി​ര്യാ​ണ​ത്തോ​ടെ ന​ഷ്ട​മാ​യി​രി​ക്കു​ന്ന​ത്. 70കാ​ര​നാ​യ പീ​യു​ഷ് പാ​ണ്ഡെ ഇ​ന്ന​ലെ​യാ​ണ് അ​ന്ത​രി​ച്ച​ത്.

ഭാ​ര​തീ​യ ജ​ന​താ പാ​ർ​ട്ടി​യു​ടെ "അ​ബ് കി ​ബാ​ർ, മോ​ദി സ​ർ​ക്കാ​ർ’, കാ​ഡ്ബ​റി​യു​ടെ "കു​ച്ച് ഖാ​സ് ഹേ’, ​ഏ​ഷ്യ​ൻ പെ​യി​ന്‍റ്സി​ന്‍റെ "ഹ​ർ ഘ​ർ കു​ച്ച് കെ​ഹ്താ ഹേ’ ​തു​ട​ങ്ങി​യ പ​ര​സ്യ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ലെ സ​ർ​ഗാ​ത്മ​ക ശ​ക്തി​യാ​യി​രു​ന്നു പാ​ണ്ഡെ. ക​ഴി​ഞ്ഞ നാ​ല് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ഇ​ന്ത്യ​ൻ ഉ​പ​ഭോ​ക്താ​ക്ക​ളെ​ക്കു​റി​ച്ചു​ള്ള ധാ​ര​ണ​യോ​ടെ, പാ​ണ്ഡെ രാ​ജ്യ​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ ചി​ല പ്ര​ചാ​ര​ണ​ങ്ങ​ൾ ത​യാ​റാ​ക്കി, നി​ര​വ​ധി ബ്രാ​ൻ​ഡു​ക​ളെ ഇ​ന്ത്യ​യി​ൽ മു​ഴു​വ​ൻ പ​രി​ചി​ത​മാ​ക്കി മാ​റ്റി. ത​നി നാ​ട​ൻ ന​ർ​മ​ബോ​ധ​വും ക​ഥ​പ​റ​യാ​നു​ള്ള സ്വാ​ഭാ​വി​ക​മാ​യ ക​ഴി​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ര​സ്യ​ങ്ങ​ളെ ഇ​ന്ത്യ​ക്കാ​രു​ടെ ജീ​വി​ത​ത്തി​ന്‍റെ നേ​ർ​ക്കാ​ഴ്ച​ക​ളാ​ക്കി. പ​ര​സ്യ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന് ഇ​ന്ത്യ​ൻ പ​ര​സ്യ​ങ്ങ​ളു​ടെ പി​താ​വ് എ​ന്ന പേ​ര് ന​ൽ​കി.

നാ​ലു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ഒ​ഗി​ൽ​വി ഇ​ന്ത്യ​യെ​ന്ന പ​ര​സ്യ ഏ​ജ​ൻ​സി​യു​ടെ ഭാ​ഗ​മാ​യി​രു​ന്ന പാ​ണ്ഡെ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും സ്വാ​ധീ​ന​മു​ള്ള പ​ര​സ്യ​നി​ർ​മാ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. പ​ര​സ്യ​രം​ഗം ഇം​ഗ്ലീ​ഷ് ഭാ​ഷ​യു​ടെ പി​ടി​യി​ൽ അ​മ​ർ​ന്നി​രു​ന്ന കാ​ല​ത്താ​ണ് ഇ​ന്ത്യ​ൻ ശൈ​ലി​യി​ലു​ള്ള പ​ര​സ്യ​ങ്ങ​ളു​മാ​യി പാ​ണ്ഡെ​യു​ടെ രം​ഗ​പ്ര​വേ​ശം. ഇ​ന്ത്യ​ക്കാ​രു​ടെ ദൈ​നം​ദി​ന ജീ​വി​ത​ത്തെ​യും വി​കാ​ര​ങ്ങ​ളെ​യും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തും ഇ​ന്ത്യ​ൻ പ്രേ​ക്ഷ​ക​രെ ആ​ഴ​ത്തി​ൽ സ്വാ​ധീ​നി​ക്കു​ന്ന​തു​മാ​യ പ​ര​സ്യ​ങ്ങ​ൾ തീ​ർ​ത്ത പാ​ണ്ഡെ പ​ര​സ്യ വ്യ​വ​സാ​യ​ത്തി​ൽ വി​പ്ല​വം സൃ​ഷ്ടി​ച്ചു.

ജ​യ്പു​രി​ലാ​ണ് പാ​ണ്ഡെ ജ​നി​ച്ച​ത്. 1982ൽ 27-ാം ​വ​യ​സി​ൽ ഒ​ഗി​ൽ​വി​ൽ​നി​ന്നു വി​ളി വ​രും മു​ന്പ് ടീ ​ടേ​സ്റ്റിം​ഗി​ലും നി​ർ​മാ​ണ രം​ഗ​ത്തും പ്ര​വ​ർ​ത്തി​ച്ചു. ക്രി​ക്ക​റ്റ് ക​ളി​ക്കാ​ര​നു​മാ​യി​രു​ന്നു. ക്രി​ക്ക​റ്റി​ൽ ര​ഞ്ജി ട്രോ​ഫി ലെ​വ​ലി​ൽ വ​രെ​യെ​ത്തി​യി​രു​ന്നു.

സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ ഭാ​ഷ​യി​ൽ സം​സാ​രി​ച്ച് അ​ദ്ദേ​ഹം പ​ര​സ്യ രം​ഗ​ത്തെ അ​ടി​മു​ടി മാ​റ്റി. അ​ദ്ദേ​ഹം ത​യാ​റാ​ക്കി​യ പ​ര​സ്യ​ങ്ങ​ൾ ഇ​ന്ത്യ​ക്കാ​രു​ടെ സം​സ്കാ​ര​ത്തി​ന്‍റെ ഭാ​ഗം കൂ​ടി​യാ​യി മാ​റി. ജ​ന​ങ്ങ​ൾ എ​ല്ലാ​ക്കാ​ല​ത്തും ഓ​ർ​ത്തു​വ​യ്ക്കു​ന്ന നി​ര​വ​ധി പ​ര​സ്യ​ങ്ങ​ൾ പി​യൂ​ഷ് പാ​ണ്ഡെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​റ​ത്തി​റ​ങ്ങി.

ശ്ര​ദ്ധേ​യ​മാ​യ പ​ര​സ്യ​ങ്ങ​ൾ

ദേ​ശീ​യോ​ദ്ഗ്ര​ഥ​ന ഗാ​നം - മി​ലേ സു​ർ മേ​രാ തും​ഹാ​ര

ദേ​ശീ​യോ​ദ്ഗ്ര​ഥ​ന​ത്തെ​യും വൈ​വി​ധ്യ​ത്തി​ൽ ഏ​ക​ത്വ​ത്തെ​യും പ്രോ​ത്സാ​ഹി​പ്പി​ച്ചാ​യി​രു​ന്നു ഈ ​കാ​ന്പെ​യ്ൻ. ഇ​ന്ത്യ​യു​ടെ മ​നോ​ഹ​ര​മാ​യ പ​ശ്ചാ​ത്ത​ല​ങ്ങ​ളി​ൽ, വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ, മ​ത​ങ്ങ​ൾ, ഭാ​ഷ​ക​ൾ എ​ന്നി​വ​യി​ൽ നി​ന്നു​ള്ള പ്ര​മു​ഖ​രാ​യ ഇ​ന്ത്യ​ൻ വ്യ​ക്തി​ക​ൾ ഒ​രു​മി​ച്ച് പാ​ടു​ന്ന​ത് പ​ര​സ്യ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. വൈ​വി​ധ്യ​മാ​ർ​ന്ന സം​സ്കാ​ര​ങ്ങ​ൾ എ​ങ്ങ​നെ ഒ​ത്തു​ചേ​രാ​മെ​ന്ന് കാ​ണി​ക്കു​ന്ന​തി​നാ​യി സം​ഗീ​തം, ദൃ​ശ്യ​ങ്ങ​ൾ, സ​ബ്ടൈ​റ്റി​ലു​ക​ൾ എ​ന്നി​വ ഇ​തി​ൽ സം​യോ​ജി​പ്പി​ച്ചി​രു​ന്നു, ഇ​ത് ത​ല​മു​റ​ക​ൾ​ക്ക് ഒ​രു ദേ​ശ​സ്നേ​ഹ ഗാ​ന​മാ​ക്കി മാ​റ്റി.

കാ​ഡ്ബെ​റി ഡെ​യ​റി മി​ൽ​ക്ക്- കു​ച്ച് ഖാ​സ് ഹേ

​കാ​ഡ്ബെ​റി ചോ​ക്ലേ​റ്റ് പ​ങ്കു​വ​ച്ചു​കൊ​ണ്ടു​ള്ള സ​ന്തോ​ഷ​വും ആ​ഹ്ലാ​ദ​വും ചെ​റി​യ ആ​ഘോ​ഷ​ങ്ങ​ളു​ടെ വി​ഷ​യ​മാ​ക്കി​യാ​ണ് ഈ ​പ​ര​സ്യം ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റു​ന്ന​ത്. കു​ടും​ബാം​ഗ​ങ്ങ​ളും ദ​ന്പ​തി​ക​ളും സു​ഹൃ​ത്തു​ക്ക​ളും ചോ​ക്ലേ​റ്റ് കൈ​മാ​റു​ന്ന​തും ഇ​തു കാ​ണി​ച്ചു​ത​ന്നു. കാ​ഡ്ബെ​റി​യു​ടെ പ​ര​സ്യ​ത്തി​ൽ ഏ​റ്റ​വും ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച​ത് വി​ജ​യാ​ഹ്ലാ​ദ​ത്തി​ൽ ക്രി​ക്ക​റ്റ് മൈ​താ​ന​ത്ത് നൃ​ത്തം ചെ​യ്യു​ന്ന കാ​ഡ്ബെ​റി ഗേ​ൾ ആ​യി​രു​ന്നു.

ഫെ​വി​ക്കോ​ൾ- ഫെ​വി​കോ​ൾ കാ ​ജോ​ഡ് ഹെ ​ടൂ​ട്ടേ​ഗ ന​ഹി

ഫെ​വി​ക്കോ​ൾ പ​ശ​യു​ടെ ശ​ക്ത​മാ​യ ബ​ന്ധ​ന​ശേ​ഷി ഈ ​പ​ര​സ്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി. ന​ർ​മ​ത്തി​ൽ ചാ​ലി​ച്ച അ​തി​ശ​യോ​ക്തി ക​ല​ർ​ന്ന പ​ര​സ്യ​ങ്ങ​ളാ​യി​രു​ന്നു ഇ​തി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ച​ത്. വീ​ടി​നു മു​ക​ളി​ൽ​നി​ന്നു താ​ഴേ​ക്കു വീ​ണി​ട്ടും പൊ​ട്ടാ​ത്ത കോ​ഴി മു​ട്ട​യു​ടെ പ​ര​സ്യം ശ്ര​ദ്ധേ​യ​മാ​യി. കൂ​ടാ​തെ തി​ങ്ങി നി​റ​ഞ്ഞ ബ​സി​നു മു​ക​ളി​ലി​രു​ന്ന് യാ​ത്ര ചെ​യ്യു​ന്ന ആ​ൾ​ക്കാ​രു​ടെ പ​ര​സ്യ​വും.

ഏ​ഷ്യ​ൻ പെ​യി​ന്‍റ്സ്- ഹ​ർ ഖ​ർ കു​ച്ച് കെ​ഹ്താ ഹേ

​ഓ​രോ വീ​ടി​ന്‍റെ​യും വ്യ​ക്തി​ത്വ​ത്തെ​യും ഓ​ർ​മ​ക​ളെ​യും പെ​യി​ന്‍റ് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു എ​ന്ന ആ​ശ​യ​മാ​ണ് ഇ​തി​ൽ കാ​ണി​ച്ച​ത്. ഈ ​പ​ര​സ്യ​ങ്ങ​ൾ ഉ​ത്സ​വ​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന, വീ​ടു​ക​ൾ പു​തു​ക്കി​പ്പ​ണി​യു​ന്ന, പു​തി​യ ഓ​ർ​മ​ക​ൾ സൃ​ഷ്ടി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളെ ചി​ത്രീ​ക​രി​ച്ചു.

പോ​ളി​യോ നി​ർ​മാ​ർ​ജ​ന കാം​പ​യി​ൻ-ദോ ​ബൂ​ന്ദ് സി​ന്ദ​ഗി കെ

​പോ​ളി​യോ​യ്ക്കെ​തി​രേ കു​ട്ടി​ക​ൾ​ക്കു വാ​ക്സി​ൻ ന​ല്കാ​ൻ മാ​താ​പി​താ​ക്ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന​താ​യി​രു​ന്നു ഈ ​പ​ര​സ്യ​ത്തി​ന്‍റെ ല​ക്ഷ്യം. ഈ ​പ​ര​സ്യ​ത്തി​ലേ​ക്ക് ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ അ​മി​താ​ഭ് ബ​ച്ച​ൻ, ജാ​ക്കി ഷ​റോ​ഫ്, ഐ​ശ്വ​ര്യ റാ​യി എ​ന്നി​വ​രെ അ​ഭി​ന​യി​പ്പി​ച്ചു.

2014ലെ ​ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം-​അ​ബ് കി ​ബാ​ർ, മോ​ദി സ​ർ​ക്കാ​ർ’ബി​ജെ​പി​യു​ടെ ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് മു​ദ്രാ​വാ​ക്യം ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വ​ലി​യ ത​രം​ഗം സൃ​ഷ്ടി​ച്ചു.

വോ​ഡ​ഫോ​ണ്‍-​സൂ​സൂ

ഐ​പി​എ​ൽ സീ​സ​ണി​ൽ വോ​ഡ​ഫോ​ണി​ന്‍റെ മൊ​ബൈ​ൽ, ഡാ​റ്റ സേ​വ​ന​ങ്ങ​ളെ വ​ള​രെ ര​സ​ക​ര​വും വി​ചി​ത്ര​വു​മാ​യ രീ​തി​യി​ൽ അ​വ​ത​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു ഈ ​പ​ര​സ്യം. സാ​ധാ​ര​ണ​കാ​ര്യ​ങ്ങ​ൾ ത​മാ​ശ​യും അ​തി​ശ​യോ​ക്തി​യും ക​ല​ർ​ന്ന രീ​തി​യി​ൽ ചെ​യ്യു​ന്ന വ​ലി​യ ത​ല​ക​ളും വെ​ള്ള മു​ട്ട​യു​ടെ ആ​കൃ​തി​യി​ലു​ള്ള ശ​രീ​ര​വു​മു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​ണ് (സൂ​സൂ) പ​ര​സ്യ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച​ത്.


ഫെ​വി​ക്വി​ക്കി​ന്‍റെ 'തോ​ഡോ ന​ഹീം, ജോ​ഡോ', പോ​ഡ്സി​ന്‍റെ "ഗൂ​ഗ്ലി വൂ​ഗ്ലി വൂ​ഷ്', ഹ​ച്ചി​ന്‍റെ പ​ര​സ്യ​ത്തി​ലെ പ​ഗ്ഗ് നാ​യ എ​ന്നി​വ​യും പാ​ണ്ഡെ​യു​ടെ അ​വ​ത​ര​ണ​ങ്ങ​ളാ​യി​രു​ന്നു.

Latest News

Corehub Up