x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെല്ല് പത്തായത്തിലുണ്ടെങ്കിൽ എലി വയനാട്ടിൽനിന്നും വരും' ഹ​​​​​​രി​​​​​​​​പ്പാ​​​​​​​​ട് കൊ​​​​​​​​ല​​​​​​​​പാ​​​​​​​​ത​​​​​​​​കവും പോ​​​​​​​​ലീ​​​​​​​​സി​​​​​​​​ന്‍റെ കാ​​​​​​​​ര്യ​​​​​​​​ക്ഷ​​​​​​​​മ​​​​​​​​ത​​​​​​​​​​​​​​​​യും!

ഋഷിമൊഴി / ഋ​ഷി​രാ​ജ് സിം​ഗ്
Published: August 30, 2026 01:07 AM IST | Updated: August 30, 2026 01:08 AM IST

പ്രതീകാത്മക ചിത്രം

നെല്ല് പത്തായത്തിലുണ്ടെങ്കിൽ എലി വയനാട്ടിൽ നിന്നു വരുംഎന്ന ​​​​​​​​പ​​​​​​​​ഴ​​​​​​​​ഞ്ചൊ​​​​​​​​ല്ലി​​​​​​​​നെ അ​​​​​​​​ന്വ​​​​​​​​ർ​​​​​​​​ഥ​​​​​​​​മാ​​​​​​​​ക്കു​​​​​​​​ന്ന ത​​​​​​​​ര​​​​​​​​ത്തി​​​​​​​​ലാ​​​​​​​​ണ് ക​​​​​​​​ഴി​​​​​​​​ഞ്ഞ​​​​​​​​ദി​​​​​​​​വ​​​​​​​​സം ഹ​​​​​​​​രി​​​​​​​​പ്പാ​​​​​​​​ട് ന​​​​​​​​ട​​​​​​​​ന്ന അ​​​​​​​​പ​​​​​​​​ക്വ​​​​​​​​ത​​​​​​​​യു​​​​​​​​ടെ മൂ​​​​​​​​ർ​​​​​​​​ത്തി​​​​​​​​മ​​​​​​​​ദ്ഭാ​​​​​​​​വ​​​​​​​​മാ​​​​​​​​യി മാ​​​​​​​​റി​​​​​​​​യ കൊ​​​​​​​​ല​​​​​​​​പാ​​​​​​​​ത​​​​​​​​ക​​​​​​​​ത്തി​​​​​​​​ൽ പോ​​​​​​​​ലീ​​​​​​​​സി​​​​​​​​ന്‍റെ ക​​​​​​​​ണ്ടെ​​​​​​​​ത്ത​​​​​​​​ൽ.

പ​​​​​​​​തി​​​​​​​​മൂ​​​​​​​​ന്നു വ​​​​​​​​യ​​​​​​​​സു​​​​​​​​കാ​​​​​​​​രി പെ​​​​​​​​ൺ​​​​​​​​കു​​​​​​​​ട്ടി​​​​​​​​യും ര​​​​​​​​ണ്ട് ആ​​​​​​​​ൺ സു​​​​​​​​ഹൃ​​​​​​​​ത്തു​​​​​​​​ക്ക​​​​​​​​ളും ഇ​​​​​​​​പ്പോ​​​​​​​​ൾ വി​​​​​​​​ചാ​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തും ഈ ​​​​​​​​പ​​​​​​​​ഴ​​​​​​​​ഞ്ചൊ​​​​​​​​ല്ലു​​​​​​​​ത​​​​​​​​ന്നെ​​​​​​​​യാ​​​​​​​​വും. പ്രാ​​​​​​​​യം ചെ​​​​​​​​ന്ന ഒ​​​​​​​​രു മ​​​​​​​​നു​​​​​​​​ഷ്യ​​​​​​​​നെ കൊ​​​​​​​​ല ചെ​​​​​​​​യ്താ​​​​​​​​ൽ നാ​​​​​​​​ട്ടു​​​​​​​​കാ​​​​​​​​രും പോ​​​​​​​​ലീ​​​​​​​​സും എ​​​​​​​​ങ്ങ​​​​​​​​നെ ക​​​​​​​​ണ്ടു​​​​​​​​പി​​​​​​​​ടി​​​​​​​​ക്കാ​​​​​​​​നാ​​​​​​​​ണ് എ​​​​​​​​ന്നു ക​​​​​​​​രു​​​​​​​​തി വ​​​​​​​​ള​​​​​​​​രെ കൂ​​​​​​​​ളാ​​​​​​​​യി ന​​​​​​​​ട​​​​​​​​ന്നി​​​​​​​​രി​​​​​​​​ക്കാം. ഇ​​​​​​​​ന്ന് പോ​​​​​​​​ലീ​​​​​​​​സ് ഉ​​​​​​​​പ​​​​​​​​യോ​​​​​​​​ഗി​​​​​​​​ച്ചു​​​​​​​​വ​​​​​​​​രു​​​​​​​​ന്ന ഏ​​​​​​​​റ്റ​​​​​​​​വും നൂ​​​​​​​​ത​​​​​​​​ന​​​​​​​​മാ​​​​​​​​യ സ​​​​​​​​ങ്കേ​​​​​​​​തി​​​​​​​​കവി​​​​​​​​ദ്യ​​​​​​​​യി​​​​​​​​ൽ​​​​​​നി​​​​​​​​ന്ന് ലോ​​​​​​​​ക​​​​​​​​ത്തി​​​​​​​​ലെ ഏ​​​​​​​​റ്റ​​​​​​​​വും വ​​​​​​​​ലി​​​​​​​​യ കു​​​​​​​​റ്റ​​​​​​​​വാ​​​​​​​​ളി​​​​​​​​ക്കു​​​​​​​​പോ​​​​​​​​ലും ര​​​​​​​​ക്ഷ​​​​​​​​പ്പ​​​​​​​​ടാ​​​​​​​​ൻ ക​​​​​​​​ഴി​​​​​​​​യി​​​​​​​​ല്ല എ​​​​​​​​ന്ന സ​​​​​​​​ത്യം ഇ​​​​​​​​ത്ത​​​​​​​​രം കു​​​​​​​​ട്ടി​​​​​​​​ക​​​​​​​​ളും മു​​​​​​​​തി​​​​​​​​ർ​​​​​​​​ന്ന​​​​​​​​വ​​​​​​​​രു​​​​​​​​മൊ​​​​​​​​ക്കെ മ​​​​​​​​ന​​​​​​​​സി​​​​​​​​ലാ​​​​​​​​ക്ക​​​​​​​​ണം.

തയാറെടുപ്പിന് അഞ്ച് ഘട്ടം

കൊ​​​​​​​​ല​​​​​​​​പാ​​​​​​​​ത​​​​​​​​ക​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ ത​​​​​​​​യാ​​​​​​​​റെ​​​​​​​​ടു​​​​​​​​പ്പ് എ​​​​​​​​ന്ന​​​​​​​​തി​​​​​​​​ന് അ​​​​​​​​ഞ്ച് സ്‌​​​​​​​​റ്റേ​​​​​​​​ജു​​​​​​​​ക​​​​​​​​ളാ​​​​​​​​ണു​​​​​​​​ള്ള​​​​​​​​ത്. ഒ​​​​​​​​ന്നാ​​​​​​​​മ​​​​​​​​താ​​​​​​​​യി ഒ​​​​​​​​രാ​​​​​​​​ളെ കൊ​​​​​​​​ല്ലാ​​​​​​​​ൻ തീ​​​​​​​​രു​​​​​​​​മാ​​​​​​​​നി​​​​​​​​ക്കു​​​​​​​​ന്നു. ര​​​​​​​​ണ്ട് എ​​​​​​​​ങ്ങ​​​​​​​​നെ കൊ​​​​​​​​ല്ലാ​​​​​​​​മെ​​​​​​​​ന്നു തീ​​​​​​​​രു​​​​​​​​മാ​​​​​​​​നി​​​​​​​​ക്കു​​​​​​​​ന്നു. മൂ​​​​​​​​ന്നാ​​​​​​​​മ​​​​​​​​താ​​​​​​​​യി കൊ​​​​​​​​ല​​​​​​​​പാ​​​​​​​​ത​​​​​​​​ക​​​​​​​​ത്തി​​​​​​​​നു​​​​​​​​ള്ള സാ​​​​​​​​ധ​​​​​​​​നസാ​​​​​​​​മ​​​​​​​​ഗ്രി​​​​​​​​ക​​​​​​​​ൾ വാ​​​​​​​​ങ്ങു​​​​​​​​ക​​​​​​യും ശേ​​​​​​​​ഖ​​​​​​​​രി​​​​​​​​ക്കു​​​​​​​​ക​​​​​​യും സം​​​​​​​​ഭ​​​​​​​​വ​​​​​​​​സ്ഥ​​​​​​​​ല​​​​​​​​ത്ത് എ​​​​​​​​ത്തി​​​​​​​​ക്കു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്യു​​​​​​​​ന്നു. നാ​​​​​​​​ലാ​​​​​​​​മ​​​​​​​​താ​​​​​​​​യി കൃ​​​​​​​​ത്യം ന​​​​​​​​ട​​​​​​​​ത്തു​​​​​​​​ന്ന​​​​​​​​യി​​​​​​​​ട​​​​​​​​ത്തേ​​​​​​​​ക്കു​​​​​​​​ള്ള ട്രാ​​​​​​​​ൻ​​​​​​​​സ്പോ​​​​​​​​ർ​​​​​​​​ട്ടേ​​​​​​​​ഷ​​​​​​​​ൻ ഒ​​​​​​​​രു​​​​​​​​ക്കു​​​​​​​​ന്നു. അ​​​​​​​​ഞ്ചാ​​​​​​​​മ​​​​​​​​താ​​​​​​​​യി ന​​​​​​​​മ്മു​​​​​​​​ടെ സ​​​​​​​​ഹാ​​​​​​​​യി​​​​​​​​ക​​​​​​​​ളെ ക​​​​​​​​ണ്ടെ​​​​​​​​ത്തു​​​​​​​​ന്നു. പ​​​​​​​​ക്ഷേ, കൊ​​​​​​​​ല​​​​​​​​പാ​​​​​​​​ത​​​​​​​​ക​​​​​​​​ത്തി​​​​​​​​ന് എ​​​​​​​​ത്ര​​​​​​​​ത്തോ​​​​​​​​ളം സം​​​​​​​​വി​​​​​​​​ധാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളും സ​​​​​​​​ജ്ജീ​​​​​​​​ക​​​​​​​​ര​​​​​​​​ണ​​​​​​​​ങ്ങ​​​​​​​​ളും ഒ​​​​​​​​രു​​​​​​​​ക്കു​​​​​​​​മോ അ​​​​​​​​ത്ര​​​​​​​​ത്തോ​​​​​​​​ളം സാ​​​​​​​​ക്ഷി​​​​​​​​ക​​​​​​​​ളും ഉ​​​​​​​​ണ്ടാ​​​​​​​​വു​​​​​​​​മെ​​​​​​​​ന്ന് കൊ​​​​​​​​ല​​​​​​​​പാ​​​​​​​​ത​​​​​​​​കി​​​​​​​​ക​​​​​​​​ൾ മ​​​​​​​​റ​​​​​​​​ന്നു​​​​​​​​പോ​​​​​​​​കു​​​​​​​​ന്നു. ഈ ​​​​​​​​സ​​​​​​​​ജ്ജീ​​​​​​​​ക​​​​​​​​ര​​​​​​​​ണ​​​​​​​​ങ്ങ​​​​​​​​ളെ​​​​​​​​ല്ലാം​​​​​​ത​​​​​​​​ന്നെ പെ​​​​​​​​ട്ടെ​​​​​​​​ന്നു കേ​​​​​​​​സ് തെ​​​​​​​​ളി​​​​​​​​യി​​​​​​​​ക്കാ​​​​​​​​നു​​​​​​​​ള്ള മാ​​​​​​​​ർ​​​​​​​​ഗ​​​​​​മാ​​​​​​​​യി​​​​​​​​ത്ത​​​​​​​​ന്നെ വ​​​​​​​​ന്നു​​​​​​​​ഭ​​​​​​​​വി​​​​​​​​ക്കും.

ഹ​​​​​​​​രി​​​​​​​​പ്പാ​​​​​​​​ട് കേ​​​​​​​​സ് നോ​​​​​​​​ക്കു​​​​​​​​ക​​​​​​​​യാ​​​​​​​​ണെ​​​​​​​​ങ്കി​​​​​​​​ൽ ആ​​​​​​​​രാ​​​​​​​​യി​​​​​​​​രി​​​​​​​​ക്കാം ഈ ​​​​​​​​വ​​​​​​​​യോ​​​​​​​​ധി​​​​​​​​ക​​​​​​​​നെ കൊ​​​​​​​​ല്ലാ​​​​​​​​ൻ സാ​​​​​​​​ധ്യ​​​​​​​​ത​​​​​​​​യു​​​​​​​​ള്ള​​​​​​​​ത്, അ​​​​​​​​ദ്ദേ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​നു ശ​​​​​​​​ത്രു​​​​​​​​ക്ക​​​​​​​​ൾ ഉ​​​​​​​​ണ്ടാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നോ? മ​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​നു 48 മ​​​​​​​​ണി​​​​​​​​ക്കൂ​​​​​​​​റി​​​​​​​​നു​​​​​​​​ള്ളി​​​​​​​​ൽ ആ​​​​​​​​രൊ​​​​​​​​ക്കെ​​​​​​​​യാ​​​​​​​​യി​​​​​​​​രി​​​​​​​​ക്കും അ​​​​​​​​യാ​​​​​​​​ളു​​​​​​​​മാ​​​​​​​​യി ബ​​​​​​​​ന്ധ​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​ത്? കൊ​​​​​​​​ല​​​​​​​​പാ​​​​​​​​ത​​​​​​​​ക​​​​​​​​ത്തി​​​​​​​​ലേ​​​​​​ക്കു ന​​​​​​​​യി​​​​​​​​ച്ച കാ​​​​​​​​ര​​​​​​​​ണം എ​​​​​​​​ന്താ​​​​​​​​ണ്? ആ​​​​​​​​രു​​​​​​​​ടെ​​​​​​​​യെ​​​​​​​​ങ്കി​​​​​​​​ലും പ്രേ​​​​​​​​ര​​​​​​​​ണ ഉ​​​​​​​​ണ്ടാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നോ? തു​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യ കാ​​​​​​​​ര്യ​​​​​​​​ങ്ങ​​​​​​​​ളാ​​​​​​​​ണ് ആ​​​​​​​​ദ്യ​​​​​​ഘ​​​​​​​​ട്ട​​​​​​​​ത്തി​​​​​​​​ൽ പോ​​​​​​​​ലീ​​​​​​​​സ് പ​​​​​​​​രി​​​​​​​​ശോ​​​​​​​​ധി​​​​​​​​ച്ച​​​​​​​​തെ​​​​​​​​ന്നു വ്യ​​​​​​​​ക്തം.

ര​​​​​​​​ണ്ടാ​​​​​​​​മ​​​​​​​​താ​​​​​​​​യി, പോ​​​​​​​​സ്റ്റ്​​​​​​​​മോ​​​​​​​​ർ​​​​​​​​ട്ട​​​​​​​​വു​​​​​​​​മാ​​​​​​​​യി ബ​​​​​​​​ന്ധ​​​​​​​​പ്പെ​​​​​​​​ട്ട തെ​​​​​​​​ളി​​​​​​​​വെ​​​​​​​​ടു​​​​​​​​പ്പു​​​​​​​​ക​​​​​​​​ളാ​​​​​​​​ണ് ന​​​​​​​​ട​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്. മ​​​​​​​​ര​​​​​​​​ണ​​​​​​​​ത്തി​​​​​​​​നു​​​​​​​​മു​​​​​​​​മ്പ് പ​​​​​​​​രി​​​​​​​​ക്കു​​​​​​​​ക​​​​​​​​ൾ ഉ​​​​​​​​ണ്ടാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നോ? കൊ​​​​​​​​ല ന​​​​​​​​ട​​​​​​​​ന്ന സ്ഥ​​​​​​​​ല​​​​​​​​ത്ത് വി​​​​​​​​ര​​​​​​​​ല​​​​​​​​ട​​​​​​​​യാ​​​​​​​​ള​​​​​​​​മു​​​​​​​​ൾ​​​​​​​​പ്പെ​​​​​​​​ടെ എ​​​​​​​​ന്തെ​​​​​​​​ങ്കി​​​​​​​​ലും തെ​​​​​​​​ളി​​​​​​​​വു​​​​​​​​ക​​​​​​​​ൾ ല​​​​​​​​ഭ്യ​​​​​​​​മാ​​​​​​​​ണോ എ​​​​​​​​ന്ന​​​​​​​​താ​​​​​​​​വും അ​​​​​​​​വി​​​​​​​​ടെ ക​​​​​​​​ണ്ടെ​​​​​​​​ത്തു​​​​​​​​ക. അ​​​​​​​​തു​​​​​​​​പോ​​​​​​​​ലെ മൃ​​​​​​​​ത​​​​​​​​ദേ​​​​​​​​ഹം മ​​​​​​​​റ​​​​​​​​വു ചെ​​​​​​​​യ്യാ​​​​​​​​ൻ കൊ​​​​​​​​ല​​​​​​​​യാ​​​​​​​​ളി ശ്ര​​​​​​​​മി​​​​​​​​ച്ചാ​​​​​​​​ൽ അ​​​​​​​​തി​​​​​​​​നും പ​​​​​​​​ല തെ​​​​​​​​ളി​​​​​​​​വു​​​​​​​​ക​​​​​​​​ളും അ​​​​​​​​വ​​​​​​​​ശേ​​​​​​​​ഷി​​​​​​​​ക്കു​​​​​​​​ന്നു​​​​​​​​ണ്ടാ​​​​​​​​വും.

പോ​​​​​​​​സ്റ്റ്‌​​​​​​​​മോ​​​​​​​​ർ​​​​​​​​ട്ട​​​​​​​​ത്തി​​​​​​​​ൽ എല്ലാമറിയാം

ഏ​​​​​​​​തു രീ​​​​​​​​തി​​​​​​​​യി​​​​​​​​ലാ​​​​​​​​ണ് കൊ​​​​​​​​ല ന​​​​​​​​ട​​​​​​​​ത്തി​​​​​​​​യ​​​​​​​​ത് എ​​​​​​​​ന്നു ക​​​​​​​​ണ്ടു​​​​​​​​പി​​​​​​​​ടി​​​​​​​​ക്കാ​​​​​​​​ൻ ഇ​​​​​​​​ന്ന് യാ​​​​​​​​തൊ​​​​​​​​രു പ്ര​​​​​​​​യാ​​​​​​​​സ​​​​​​​​വു​​​​​​​​മി​​​​​​​​ല്ല. ഉ​​​​​​​​ദാ​​​​​​​​ഹ​​​​​​​​ര​​​​​​​​ണ​​​​​​​​ത്തി​​​​​​​​ന്, ശ്വാ​​​​​​​​സം മു​​​​​​​​ട്ടി​​​​​​​​ച്ചു കൊ​​​​​​​​ന്നു​​​​​​വെ​​​​​​​​ന്നി​​​​​​​​രി​​​​​​​​ക്ക​​​​​​​​ട്ടെ. അ​​​​​​​​തു ക​​​​​​​​ണ്ടെ​​​​​​​​ത്തു​​​​​​​​ന്ന​​​​​​​​തി​​​​​​​​നു​​​​​​​​ള്ള സാ​​​​​​​​ധ്യ​​​​​​​​ത​​​​​​​​ക​​​​​​​​ൾ നോ​​​​​​​​ക്കാം. ഇ​​​​​​​​ര​​​​​​​​യു​​​​​​​​ടെ ക​​​​​​​​ഴു​​​​​​​​ത്തി​​​​​​​​ലെ ന​​​​​​​​ഖ​​​​​​​​ത്തി​​​​​​​​ന്‍റെ പാ​​​​​​​​ടു​​​​​​​​ക​​​​​​​​ൾ, ക​​​​​​​​ഴു​​​​​​​​ത്തി​​​​​​​​ലെ അ​​​​​​​​സ്ഥി​​​​​​​​ക​​​​​​​​ൾ​​​​​​​​ക്ക് സം​​​​​​​​ഭ​​​​​​​​വി​​​​​​​​ക്കു​​​​​​​​ന്ന പൊ​​​​​​​​ട്ട​​​​​​​​ൽ തു​​​​​​​​ട​​​​​​​​ങ്ങി പ​​​​​​​​ല​​​​​​​​തും പോ​​​​​​​​സ്റ്റ്‌​​​​​​​​മോ​​​​​​​​ർ​​​​​​​​ട്ട​​​​​​​​ത്തി​​​​​​​​ൽ ക​​​​​​​​ണ്ടെ​​​​​​​​ത്താ​​​​​​​​ൻ സാ​​​​​​​​ധി​​​​​​​​ക്കും. ക​​​​​​​​യ​​​​​​​​ർ, അ​​​​​​​​ല്ലെ​​​​​​​​ങ്കി​​​​​​​​ൽ തു​​​​​​​​ണി, ഷാ​​​​​​​​ൾ, വ​​​​​​​​യ​​​​​​​​ർ, നൂ​​​​​​​​ൽ​​​​​​​​ക​​​​​​​​മ്പി, കേ​​​​​​​​ബി​​​​​​​​ൾ തു​​​​​​​​ട​​​​​​​​ങ്ങി ഏ​​​​​​​​തെ​​​​​​​​ങ്കി​​​​​​​​ലും വ​​​​​​​​സ്‌​​​​​​​​തു ഉ​​​​​​​​പ​​​​​​​​യോ​​​​​​​​ഗി​​​​​​​​ച്ചാ​​​​​​​​ലും ക​​​​​​​​ണ്ടെ​​​​​​​​ത്താ​​​​​​​​ൻ ബു​​​​​​​​ദ്ധി​​​​​​​​മു​​​​​​​​ട്ടി​​​​​​ല്ല. ​​അ​​​​​​​​തു​​​​​​​​മ​​​​​​​​ല്ല ത​​​​​​​​ല​​​​​​​​യ​​​​​​​​ണ, പ്ലാ​​​​​​​​സ്റ്റി​​​​​​​​ക് ക​​​​​​​​വ​​​​​​​​ർ, തു​​​​​​​​ണി തു​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യ​​​​​​​​വ ഉ​​​​​​​​പ​​​​​​​​യോ​​​​​​​​ഗി​​​​​​​​ച്ചോ കൈ​​​​​​​​ക​​​​​​​​ൾ കൊ​​​​​​​​ണ്ടോ മൂ​​​​​​​​ക്കും വാ​​​​​​​​യും അ​​​​​​​​മ​​​​​​​​ർ​​​​​​​​ത്തി​​​​​​​​പ്പി​​​​​​​​ടി​​​​​​​​ച്ച് ശ്വാ​​​​​​​​സം മു​​​​​​​​ട്ടി​​​​​​​​ച്ചോ കൊ​​​​​​​​ന്നാ​​​​​​​​ലും നെ​​​​​​​​ഞ്ചി​​​​​​​​ൽ അ​​​​​​​​മ​​​​​​​​ർ​​​​​​​​ത്തി​​​​​​​​യോ ക​​​​​​​​യ​​​​​​​​റി​​​​​​​​യി​​​​​​​​രു​​​​​​​​ന്നോ അ​​​​​​​​സാ​​​​​​​​ധാ​​​​​​​​ര​​​​​​​​ണ ഭാ​​​​​​​​രം ക​​​​​​​​യ​​​​​​​​റ്റി വ​​​​​​​​ച്ചോ ശ്വാ​​​​​​​​സം​​​​​​​​മു​​​​​​​​ട്ടി​​​​​​​​ച്ചു കൊ​​​​​​​​ന്നാ​​​​​​​​ലും അ​​​​​​​​തു പോ​​​​​​​​സ്റ്റ്​​​​​​​​മോ​​​​​​​​ർ​​​​​​​​ട്ട​​​​​​​​ത്തി​​​​​​​​ലൂ​​​​​​​​ടെ തെ​​​​​​​​ളി​​​​​​​​യി​​​​​​​​ക്കാ​​​​​​​​നാ​​​​​​​​വും.​​ കൊ​​​​​​​​ല​​​​​​​​യാ​​​​​​​​ളി മു​​​​​​​​ഖം​​​​​​​​മൂ​​​​​​​​ടി​​​​​​വ​​​​​​​​ച്ചാലും ര​​​​​​​​ക്ഷ​​​​​​​​യി​​​​​​​​ല്ല. കാ​​​​​​​​ര​​​​​​​​ണം, "Gait Analysis’ വ​​​​​​​​ഴി കൊ​​​​​​​​ല​​​​​​​​യാ​​​​​​​​ളി എ​​​​​​​​ങ്ങ​​​​​​​​നെ ന​​​​​​​​ട​​​​​​​​ക്കു​​​​​​​​ന്നു അ​​​​​​​​തും തി​​​​​​​​രി​​​​​​​​ച്ചു ക​​​​​​​​ണ്ടു​​​​​​​​പി​​​​​​​​ടി​​​​​​​​ക്കാ​​​​​​​​ൻ പ​​​​​​റ്റും.

പോ​​​​​​​​ലീ​​​​​​​​സ് നാ​​​​​​​​യ​​​​​​​​യെ ഉ​​​​​​​​പ​​​​​​​​യോ​​​​​​​​ഗി​​​​​​​​ച്ചു മാ​​​​​​​​ത്ര​​​​​​​​മ​​​​​​​​ല്ല ഇ​​​​​​​​ന്ന് കൊ​​​​​​​​ല​​​​​​​​പാ​​​​​​​​ത​​​​​​​​കി​​​​​​​​യു​​​​​​​​ടെ ഗ​​​​​​​​ന്ധം തി​​​​​​​​രി​​​​​​​​ച്ച​​​​​​​​റി​​​​​​​​യു​​​​​​​​ന​​​​​​​​ത്. കു​​​​​​​​റ്റ​​​​​​​​കൃ​​​​​​​​ത്യം ന​​​​​​​​ട​​​​​​​​ന്ന സ്ഥ​​​​​​​​ല​​​​​​​​ത്തെ വ​​​​​​​​സ്തു​​​​​​​​ക്ക​​​​​​​​ളി​​​​​​​​ൽ​​​​​​നി​​​​​​​​ന്നോ വാ​​​​​​​​യു​​​​​​​​വി​​​​​​​​ൽ​​​​​​നി​​​​​​​​ന്നോ കു​​​​​​​​റ്റ​​​​​​​​വാ​​​​​​​​ളി​​​​​​​​യു​​​​​​​​ടെ ഗ​​​​​​​​ന്ധം വ​​​​​​​​ലി​​​​​​​​ച്ചെ​​​​​​​​ടു​​​​​​​​ക്കാ​​​​​​​​ൻ ഉ​​​​​​​​പ​​​​​​​​യോ​​​​​​​​ഗി​​​​​​​​ക്കു​​​​​​​​ന്ന പ്ര​​​​​​​​ത്യേ​​​​​​​​ക വാ​​​​​​​​ക്വം ഉ​​​​​​​​പ​​​​​​​​ക​​​​​​​​ര​​​​​​​​ണ​​​​​​​​ങ്ങ​​​​​​ൾ ഇ​​​​​​​​ന്നു​​​​​​​​ണ്ട്. നാ​​​​​​​​യ​​​​​​​​യു​​​​​​​​ടെ മൂ​​​​​​​​ക്കി​​​​​​​​ന് സ​​​​​​​​മാ​​​​​​​​ന​​​​​​​​മാ​​​​​​​​യി ഗ​​​​​​​​ന്ധം പി​​​​​​​​ടി​​​​​​​​ച്ചെ​​​​​​​​ടു​​​​​​​​ക്കാ​​​​​​​​ൻ ക​​​​​​​​ഴി​​​​​​​​യു​​​​​​​​ന്ന സെ​​​​​​​​ൻ​​​​​​​​സ​​​​​​​​റു​​​​​​​​ക​​​​​​​​ളു​​​​​​​​ള്ള ഇ​​​​​​​​ല​​​​​​​​ക‌്ട്രോ​​​​​​​​ണി​​​​​​​​ക് നോ​​​​​​​​സ് ഉ​​​​​​​​പ​​​​​​​​ക​​​​​​​​ര​​​​​​​​ണ​​​​​​​​ങ്ങ​​​​​​​​ളും ല​​​​​​​​ഭ്യ​​​​​​​​മാ​​​​​​​​ണ്. ആ​​​​​​​​ർ​​​​​​​​ട്ടി​​​​​​​​ഫി​​​​​​​​ഷ​​​​​​ൽ ഇ​​​​​​ന്‍റ​​​​​​​​ലി​​​​​​​​ജ​​​​​​​​ൻ​​​​​​​​സ് സം​​​​​​​​വി​​​​​​​​ധാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​പ​​​​​​​​യോ​​​​​​​​ഗി​​​​​​​​ച്ച് വാ​​​​​​​​യു​​​​​​​​വി​​​​​​​​ലെ നേ​​​​​​​​രി​​​​​​​​യ രാ​​​​​​​​സ​​​​​​​​മാ​​​​​​​​റ്റ​​​​​​​​ങ്ങ​​​​​​​​ൾ​​​​​​പോ​​​​​​​​ലും തി​​​​​​​​രി​​​​​​​​ച്ച​​​​​​​​റി​​​​​​​​ഞ്ഞ് ഗ​​​​​​​​ന്ധ​​​​​​​​ത്തി​​​​​​​​ന്‍റെ ഉ​​​​​​​​റ​​​​​​​​വി​​​​​​​​ടം ക​​​​​​​​ണ്ടെ​​​​​​​​ത്താ​​​​​​​​ൻ ഇ​​​​​​​​തു സ​​​​​​​​ഹാ​​​​​​​​യി​​​​​​​​ക്കു​​​​​​​​ന്നു.

ഗന്ധം വഴിയും

ക്രൈം ​​​​​​​​ന​​​​​​​​ട​​​​​​​​ന്ന സ്ഥ​​​​​​​​ല​​​​​​​​ത്തു​​​​​​നി​​​​​​​​ന്നു കി​​​​​​​​ട്ടി​​​​​​​​യ ഗ​​​​​​​​ന്ധ​​​​​​​​വും സം​​​​​​​​ശ​​​​​​​​യി​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്ന വ്യ​​​​​​​​ക്തി​​​​​​​​യു​​​​​​​​ടെ ശ​​​​​​​​രീ​​​​​​​​ര​​​​​​​​ത്തി​​​​​​​​ലെ ഗ​​​​​​​​ന്ധ​​​​​​​​വും ത​​​​​​​​മ്മി​​​​​​​​ൽ ശാ​​​​​​​​സ്ത്രീ​​​​​​​​യ​​​​​​​​മാ​​​​​​​​യി ഒ​​​​​​​​ത്തു​​​​​​​​നോ​​​​​​​​ക്കു​​​​​​​​ന്ന ഗ്യാ​​​​​​​​സ് ക്രോ​​​​​​​​മാ​​​​​​​​റ്റോ​​​​​​​​ഗ്രാ​​​​​​​​ഫി​​​​​​​​യും സം​​​​​​​​ശ​​​​​​​​യി​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്ന വ്യ​​​​​​​​ക്തി​​​​​​​​ക​​​​​​​​ളു​​​​​​​​ടെ ശ​​​​​​​​രീ​​​​​​​​ര​​​​​​​​ത്തി​​​​​​​​ൽ​​​​​​നി​​​​​​​​ന്ന് നേ​​​​​​​​രി​​​​​​​​ട്ട് ഗ​​​​​​​​ന്ധം ശേ​​​​​​​​ഖ​​​​​​​​രി​​​​​​​​ക്കാ​​​​​​​​ൻ ഉ​​​​​​​​പ​​​​​​​​യോ​​​​​​​​ഗി​​​​​​​​ക്കു​​​​​​​​ന്ന ​ഡോ​​​​​​​​സ്മെ​​​​​​​​ട്രി പാ​​​​​​​​ച്ചു​​​​​​​​ക​​​​​​​​ളും ഇ​​​​​​​​ന്ന് തെ​​​​​​​​ളി​​​​​​​​വുശേ​​​​​​​​ഖ​​​​​​​​ര​​​​​​​​ണ​​​​​​​​ത്തി​​​​​​​​ന് ഉ​​​​​​​​പ​​​​​​​​യോ​​​​​​​​ഗി​​​​​​​​ച്ചു​​​​​​​​വ​​​​​​​​രു​​​​​​​​ന്നു​​​​​​​​ണ്ട്.

വി​​​​​​ര​​​​​​ല​​​​​​ട​​​​​​യാ​​​​​​ളം മാ​​​​​​​​ത്ര​​​​​​​​മ​​​​​​​​ല്ല, കൊ​​​​​​​​ല​​​​​​​​പാ​​​​​​​​ത​​​​​​​​കം ന​​​​​​​​ട​​​​​​​​ന്ന സ്ഥ​​​​​​​​ല​​​​​​​​ത്തു​​​​​​​​നി​​​​​​​​ന്നു ശേ​​​​​​​​ഖ​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന ര​​​​​​​​ക്ത​​​​​​​​ത്തു​​​​​​​​ള്ളി​​​​​​​​ക​​​​​​​​ൾ, മു​​​​​​​​ടി, സി​​​​​​​​ഗ​​​​​​​​ര​​​​​​​​റ്റ് കു​​​​​​​​റ്റി​​​​​​​​ക​​​​​​​​ളി​​​​​​​​ലും ഗ്ലാ​​​​​​​​സി​​​​​​​​ലു​​​​​​​​മൊ​​​​​​​​ക്കെ​​​​​​​​യു​​​​​​​​ള്ള ഉ​​​​​​​​മി​​​​​​​​നീ​​​​​​​​ർ, ഇ​​​​​​​​ര​​​​​​​​യു​​​​​​​​ടെ ന​​​​​​​​ഖ​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്കി​​​​​​​​ട​​​​​​​​യി​​​​​​​​ൽ കു​​​​​​​​ടു​​​​​​​​ങ്ങി​​​​​​​​യ കു​​​​​​​​റ്റ​​​​​​​​വാ​​​​​​​​ളി​​​​​​​​യു​​​​​​​​ടെ തൊ​​​​​​​​ലി​​​​​​​​യു​​​​​​​​ടെ​​​​​​​​യോ മാം​​​​​​​​സ​​​​​​​​ത്തി​​​​​​​​ലെ​​​​​​​​യോ കോ​​​​​​​​ശ​​​​​​​​ങ്ങ​​​​​​​​ൾ പോ​​​​​​​​ലും ഡി​​​​​​എ​​​​​​​​ൻ​​​​​​എ തെ​​​​​​​​ളി​​​​​​​​വാ​​​​​​​​യി മാ​​​​​​​​റു​​​​​​​​ന്ന കാ​​​​​​​​ല​​​​​​​​ത്ത് ആ​​​​​​​​രു​​​​​​​​മ​​​​​​​​റി​​​​​​​​യി​​​​​​​​ല്ല എ​​​​​​​​ന്ന ധാ​​​​​​​​ര​​​​​​​​ണ​​​​​​​​യി​​​​​​​​ൽ കൊ​​​​​​​​ല​​​​​​​​പാ​​​​​​​​ത​​​​​​​​കം ന​​​​​​​​ട​​​​​​​​ത്തു​​​​​​​​ന്ന​​​​​​​​ത് എ​​​​​​​​ത്ര അ​​​​​​​​പ​​​​​​​​ഹാ​​​​​​​​സ്യ​​​​​​​​മാ​​​​​​​​ണ്.

ഇ​​​​​​​​ന്നു ന​​​​​​​​ട​​​​​​​​ക്കു​​​​​​​​ന്ന കൊ​​​​​​​​ല​​​​​​​​പാ​​​​​​​​ത​​​​​​​​ക​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ 99 ശ​​​​​​​​ത​​​​​​​​മാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ലും മൊ​​​​​​​​ബൈ​​​​​​​​ൽ ഫോ​​​​​​​​ണി​​​​​​​​ന്‍റെ ഉ​​​​​​​​പ​​​​​​​​യോ​​​​​​​​ഗം കാ​​​​​​​​ണാം. അ​​​​​​​​താ​​​​​​​​ണ് മ​​​​​​​​റ്റൊ​​​​​​​​രു പ്ര​​​​​​​​ധാ​​​​​​​​ന തെ​​​​​​​​ളി​​​​​​​​വ്. ആ​​​​​​​​സൂ​​​​​​​​ത്രി​​​​​​​​ത​​​​​​​​മാ​​​​​​​​യ കൊ​​​​​​​​ല​​​​​​​​പാ​​​​​​​​ത​​​​​​​​ക​​​​​​​​ങ്ങ​​​​​​​​ൾ ന​​​​​​​​ട​​​​​​​​ത്തു​​​​​​​​ന്ന​​​​​​​​തി​​​​​​​​നു ര​​​​​​​​ണ്ടു​​​​​​​​മൂ​​​​​​​​ന്നു മാ​​​​​​​​സം മു​​​​​​​​മ്പു​​​​​​​​ത​​​​​​​​ന്നെ കാ​​​​​​​​ര്യ​​​​​​​​ങ്ങ​​​​​​​​ൾ ഒ​​​​​​​​രു​​​​​​​​ക്കി​​​​​​​​ത്തു​​​​​​​​ട​​​​​​​​ങ്ങും. അ​​​​​​​​വി​​​​​​​​ടെ ഏ​​​​​​​​തെ​​​​​​​​ങ്കി​​​​​​​​ലും ത​​​​​​​​ര​​​​​​​​ത്തി​​​​​​​​ലു​​​​​​​​ള്ള സെ​​​​​​​​ൽ​​​​​​​​ഫോ​​​​​​​​ൺ ഉ​​​​​​​​പ​​​​​​​​യോ​​​​​​​​ഗ​​​​​​​​വും ഉ​​​​​​​​ണ്ടാ​​​​​​​​വും. അ​​​​​​​​വ​​​​​​​​സാ​​​​​​​​ന കോ​​​​​​​​ളു​​​​​​​​ക​​​​​​​​ളു​​​​​​​​ടെ​​​​​​​​യും ചാ​​​​​​​​റ്റു​​​​​​​​ക​​​​​​​​ളു​​​​​​​​ടെ​​​​​​​​യും എ​​​​​​​​സ്​​​​​​​​എം​​​​​​എ​​​​​​​​സു​​​​​​​​ക​​​​​​​​ളു​​​​​​​​ടെ​​​​​​​​യും വി​​​​​​​​വ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ൾ പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മാ​​​​​​​​ണ്. കൊ​​​​​​​​ല​​​​​​​​പാ​​​​​​​​ത​​​​​​​​ക​​​​​​​​ത്തി​​​​​​​​നു മു​​​​​​​​മ്പ് പ്ര​​​​​​​​തി​​​​​​​​യും ഇ​​​​​​​​ര​​​​​​​​യും ത​​​​​​​​മ്മി​​​​​​​​ൽ സം​​​​​​​​സാ​​​​​​​​രി​​​​​​​​ച്ചി​​​​​​​​രു​​​​​​​​ന്നോ അ​​​​​​​​ല്ലെ​​​​​​​​ങ്കി​​​​​​​​ൽ ആ​​​​​​​​രാ​​​​​​​​ണ് ഇ​​​​​​​​ര​​​​​​​​യോ​​​​​​​​ട് അ​​​​​​​​വ​​​​​​​​സാ​​​​​​​​ന​​​​​​​​മാ​​​​​​​​യി സം​​​​​​​​സാ​​​​​​​​രി​​​​​​​​ച്ച​​​​​​ത്, എ​​​​​​​​ത്ര സ​​​​​​​​മ​​​​​​​​യം സം​​​​​​​​സാ​​​​​​​​രി​​​​​​​​ച്ചു തു​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യ വി​​​​​​​​വ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ൾ പോ​​​​​​​​ലീ​​​​​​​​സ് ശേ​​​​​​​​ഖ​​​​​​​​രി​​​​​​​​ക്കും. ഗൂ​​​​​​​​ഗി​​​​​​​​ൾ​​​​​​പോ​​​​​​​​ലെ​​​​​​​​യു​​​​​​​​ള്ള സെ​​​​​​​​ർ​​​​​​​​ച്ച് എ​​​​​​​​ൻ​​​​​​ജി​​​​​​​​നു​​​​​​​​ക​​​​​​​​ളി​​​​​​​​ൽ കൊ​​​​​​​​ല​​​​​​​​പാ​​​​​​​​ത​​​​​​​​കങ്ങ​​​​​​​​ളു​​​​​​​​മാ​​​​​​​​യി ബ​​​​​​​​ന്ധ​​​​​​​​പ്പെ​​​​​​​​ട്ട എ​​​​​​​​ന്തെ​​​​​​​​ങ്കി​​​​​​​​ലും കാ​​​​​​​​ര്യം (എ​​​​​​​​ങ്ങ​​​​​​​​നെ കൊ​​​​​​​​ല​​​​​​​​ചെ​​​​​​​​യ്യാം, കൊ​​​​​​​​ല ചെ​​​​​​​​യ്ത​​​​​​​​ശേ​​​​​​​​ഷം എ​​​​​​​​ങ്ങ​​​​​​​​നെ ര​​​​​​​​ക്ഷ​​​​​​​​പ്പെ​​​​​​​​ടാം) പ്ര​​​​​​​​തി സെ​​​​​​​​ർ​​​​​​​​ച്ച് ചെ​​​​​​​​യ്തോ എ​​​​​​​​ന്ന​​​​​​​​തും പ്ര​​​​​​​​തി​​​​​​​​യു​​​​​​​​ടെ​​​​​​​​യും ഇ​​​​​​​​ര​​​​​​​​യു​​​​​​​​ടെ​​​​​​​​യും ബാ​​​​​​​​ങ്ക്, യു​​​​​​പി​​​​​​ഐ ട്രാ​​​​​​​​ൻ​​​​​​​​സാ​​​​​​​​ക്‌​​​​​​ഷ​​​​​​​​​​നു​​​​​​​​ക​​​​​​​​ളും ജി​​​​​​പി​​​​​​എ​​​​​​​​സ് ട്രാ​​​​​​​​ക്കിം​​​​​​​​ഗും എ​​​​​​​​ല്ലാം പ​​​​​​​​രി​​​​​​​​ശോ​​​​​​​​ധ​​​​​​​​ന​​​​​​​​യി​​​​​​​​ൽ വ​​​​​​​​രു​​​​​​​​ന്ന​​​​​​​​താ​​​​​​​​ണ്.

ഫോൺ ഓഫ് ചെയ്താലും പെടും

കൊ​​​​​​​​ല​​​​​​​​പാ​​​​​​​​ത​​​​​​​​കസ​​​​​​​​മ​​​​​​​​യ​​​​​​​​ത്ത് ഉ​​​​​​​​പ​​​​​​​​യോ​​​​​​​​ഗി​​​​​​​​ച്ചി​​​​​​​​രു​​​​​​​​ന്ന സിം ​​​​​​​​ന​​​​​​​​ശി​​​​​​​​പ്പി​​​​​​​​ച്ച ശേ​​​​​​​​ഷം പു​​​​​​​​തി​​​​​​​​യ സിം ​​​​​​​​ആ ഫോ​​​​​​​​ണി​​​​​​​​ൽ ഉ​​​​​​​​പ​​​​​​​​യോ​​​​​​​​ഗി​​​​​​​​ച്ചാ​​​​​​​​ലും, ഫോ​​​​​​​​ൺ ന​​​​​​​​ശി​​​​​​​​പ്പി​​​​​​​​ച്ച​​​​​​​​ശേ​​​​​​​​ഷം മ​​​​​​​​റ്റൊ​​​​​​​​രു ഫോ​​​​​​​​ണി​​​​​​​​ൽ പ​​​​​​​​ഴ​​​​​​​​യ സിം ​​​​​​​​ഉ​​​​​​​​പ​​​​​​​​യോ​​​​​​​​ഗി​​​​​​​​ച്ചാ​​​​​​​​ലും നി​​​​​​​​സാ​​​​​​​​ര​​​​​​​​മാ​​​​​​​​യി പോ​​​​​​​​ലീ​​​​​​​​സി​​​​​​​​നു ക​​​​​​​​ണ്ടെ​​​​​​​​ത്താ​​​​​​​​വു​​​​​​​​ന്ന​​​​​​​​തേ​​​​​​​​യു​​​​​​​​ള്ളൂ. ഫോ​​​​​​​​ൺ ഓ​​​​​​​​ഫ് ചെ​​​​​​​​യ്തു​​​​​​​​വ​​​​​​​​ച്ച ശേ​​​​​​​​ഷം കു​​​​​​​​റ്റ​​​​​​​​കൃ​​​​​​​​ത്യ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ ഏ​​​​​​​​ർ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്ന​​​​​​​​വ​​​​​​​​രും പോ​​​​​​​​ലീ​​​​​​​​സ് വ​​​​​​​​ല​​​​​​​​യ​​​​​​​​ത്തി​​​​​​​​ൽ പെ​​​​​​​​ടു​​​​​​​​മെ​​​​​​​​ന്ന​​​​​​​​തി​​​​​​​​ൽ സം​​​​​​​​ശ​​​​​​​​യം വേ​​​​​​​​ണ്ട. കു​​​​​​​​റ്റ​​​​​​​​വാ​​​​​​​​ളി​​​​​​​​യെ പി​​​​​​​​ടി​​​​​​​​കൂ​​​​​​​​ടാ​​​​​​​​ൻ പോ​​​​​​​​ലീ​​​​​​​​സ് ഉ​​​​​​​​പ​​​​​​​​യോ​​​​​​​​ഗി​​​​​​​​ക്കു​​​​​​​​ന്ന മ​​​​​​​​റ്റൊ​​​​​​​​രു സം​​​​​​​​വി​​​​​​​​ധാ​​​​​​​​ന​​​​​​​​മാ​​​​​​​​ണ് നി​​​​​​​​രീ​​​​​​​​ക്ഷ​​​​​​​​ണ കാ​​​​​​​​മ​​​​​​​​റ​​​​​​​​ക​​​​​​​​ൾ. വി​​​​​​​​ദ്യാ​​​​​​​​ർ​​​​​​​​ഥി​​​​​​​​ക​​​​​​​​ളാ​​​​​​​​യാ​​​​​​​​ലും തൊ​​​​​​​​ഴി​​​​​​​​ലാ​​​​​​​​ളി​​​​​​​​ക​​​​​​​​ളാ​​​​​​​​യാ​​​​​​​​ലും ഉ​​​​​​​​ദ്യോ​​​​​​​​ഗ​​​​​​​​സ്ഥ​​​​​​​​രാ​​​​​​​​യാ​​​​​​​​ലും കൊ​​​​​​​​ല​​​​​​​​പാ​​​​​​​​ത​​​​​​​​ക​​​​​​​​ത്തി​​​​​​​​നു മു​​​​​​​​മ്പോ ശേ​​​​​​​​ഷ​​​​​​​​മോ മ​​​​​​​​ണി​​​​​​​​ക്കൂ​​​​​​​​റു​​​​​​​​ക​​​​​​​​ളോ ദി​​​​​​​​വ​​​​​​​​സ​​​​​​​​ങ്ങ​​​​​​​​ളോ അ​​​​​​​​വ​​​​​​​​ര​​​​​​​​​​വ​​​​​​​​രു​​​​​​​​ടെ ത​​​​​​​​ട്ട​​​​​​​​ക​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലേ​​​​​​​​ക്ക് എ​​​​​​​​ത്തി​​​​​​​​ച്ചേ​​​​​​​​രാ​​​​​​​​തി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തും കേ​​​​​​​​സ് തെ​​​​​​​​ളി​​​​​​​​യി​​​​​​​​ക്കാ​​​​​​​​ൻ പോ​​​​​​​​ലീ​​​​​​​​സി​​​​​​​​നു സ​​​​​​​​ഹാ​​​​​​​​യ​​​​​​​​ക​​​​​​​​മാ​​​​​​​​ണ്.

അ​​​​​​​​തു​​​​​​​​പോ​​​​​​​​ലെ​​​​​​ത​​​​​​​​ന്നെ​​​​​​​​യാ​​​​​​​​ണ് മോ​​​​​​​​ഷ​​​​​​​​ണ​​​​​​​​ത്തി​​​​​​​​ൽ സം​​​​​​​​ഭ​​​​​​​​വി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തും. ഒ​​​​​​​​രു ല​​​​​​​​ക്ഷം രൂ​​​​​​​​പ​​​​​​​​യു​​​​​​​​ടെ മൊ​​​​​​​​ബൈ​​​​​​​​ൽ ഫോ​​​​​​​​ണും സ്വ​​​​​​​​ർ​​​​​​​​ണ​​​​​​​​വു​​​​​​​​മെ​​​​​​​​ല്ലാം കു​​​​​​​​റ​​​​​​​​ഞ്ഞ വി​​​​​​​​ല​​​​​​​​യ്ക്കു വി​​​​​​​​ല്ക്കാ​​​​​​​​ൻ ശ്ര​​​​​​​​മി​​​​​​​​ക്കു​​​​​​​​മ്പോ​​​​​​​​ൾ വാ​​​​​​​​ങ്ങു​​​​​​​​ന്ന​​​​​​​​യാ​​​​​​​​ളി​​​​​​​​ന് സം​​​​​​​​ശ​​​​​​​​യം ഉ​​​​​​​​ണ്ടാ​​​​​​​​വും. അ​​​​​​​​തു​​​​​​​​കൊ​​​​​​​​ണ്ട് മോ​​​​​​​​ഷ​​​​​​​​ണവ​​​​​​​​സ്തു ഉ​​​​​​​​പ​​​​​​​​യോ​​​​​​​​ഗി​​​​​​​​ച്ചാ​​​​​​​​ലും വി​​​​​​​​റ്റാ​​​​​​​​ലും വി​​​​​​​​ല്ക്കാ​​​​​​​​ൻ ശ്ര​​​​​​​​മി​​​​​​​​ച്ചാ​​​​​​​​ലും കേ​​​​​​​​സി​​​​​​​​നു തു​​​​​​​​മ്പു ല​​​​​​​​ഭി​​​​​​​​ക്കു​​​​​​​​മെ​​​​​​​​ന്ന​​​​​​​​തി​​​​​​​​ൽ സം​​​​​​​​ശ​​​​​​​​യം വേ​​​​​​​​ണ്ട.

നൽകേണ്ടത് ന​​​​​​​​ല്ല അ​​​​​​​​നു​​​​​​​​ഭ​​​​​​​​വം

കു​​​​​​​​ട്ടി​​​​​​​​ക​​​​​​​​ൾ എ​​​​​​​​ന്തു​​​​​​​​കൊ​​​​​​​​ണ്ടാ​​​​​​​​ണി​​​​​​​​ത്ത​​​​​​​​രം അ​​​​​​​​ബ​​​​​​​​ദ്ധ​​​​​​​​ങ്ങ​​​​​​​​ൾ കാ​​​​​​​​ണി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തെ​​​​​​​​ന്നു​​​​​​​​കൂ​​​​​​​​ടി നോ​​​​​​​​ക്കാം. നാ​​​​​​​​മ​​​​​​​​നു​​​​​​​​ഭ​​​​​​​​വി​​​​​​​​ക്കു​​​​​​​​ന്ന കാ​​​​​​​​ഴ്ച​​​​​​ക​​​​​​​​ളും ശ​​​​​​​​ബ്ദ​​​​​​​​ങ്ങ​​​​​​​​ളും രു​​​​​​​​ചി​​​​​​​​ക​​​​​​​​ളു​​​​​​​​മൊ​​​​​​​​ക്കെ ന​​​​​​​​മ്മു​​​​​​​​ടെ ത​​​​​​​​ല​​​​​​​​ച്ചോ​​​​​​​​റി​​​​​​​​ന്‍റെ വി​​​​​​​​കാ​​​​​​​​സ​​​​​​​​ത്തി​​​​​​​​ൽ വ​​​​​​​​ലി​​​​​​​​യ പ​​​​​​​​ങ്കു വ​​​​​​​​ഹി​​​​​​​​ക്കു​​​​​​​​ന്നു​​​​​​​​ണ്ട്. വ​​​​​​​​യ​​​​​​​​ല​​​​​​​​ൻ​​​​​​​​സും ക്രൈ​​​​​​​​മും അ​​​​​​​​ടി​​​​​​​​പി​​​​​​​​ടി​​​​​​​​യും വെ​​​​​​​​ടി​​​​​​​​വ​​​​​​​​യ്പും സെ​​​​​​​​ന്‍റി​​​​​​മെ​​​​​​​​ന്‍റ്സും ഹൊ​​​​​​​​റ​​​​​​​​റു​​​​​​​​മൊ​​​​​​​​ക്കെ ക​​​​​​​​ണ്ടു വ​​​​​​​​ള​​​​​​​​രു​​​​​​​​ന്ന കു​​​​​​​​ട്ടി​​​​​​​​യു​​​​​​​​ടെ ത​​​​​​​​ല​​​​​​​​ച്ചോ​​​​​​​​റ് ആ ​​​​​​​​രീ​​​​​​​​തി​​​​​​​​യി​​​​​​​​ലാ​​​​​​​​യി​​​​​​​​രി​​​​​​​​ക്കും പ​​​​​​​​രു​​​​​​​​വ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്ന​​​​​​​​ത്. അ​​​​​​​​തു​​​​​​​​കൊ​​​​​​​​ണ്ട് ര​​​​​​​​ക്ഷി​​​​​​​​താ​​​​​​​​ക്ക​​​​​​​​ൾ കു​​​​​​​​ട്ടി​​​​​​​​ക​​​​​​​​ൾ​​​​​​​​ക്ക് ന​​​​​​​​ല്ല അ​​​​​​​​നു​​​​​​​​ഭ​​​​​​​​വ​​​​​​​​ങ്ങ​​​​​​​​ളാ​​​​​​​​ണ് ന​​​​​​​​ല്കേ​​​​​​​​ണ്ട​​​​​​​​ത്.

ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള വൈ​​​ദ​​​ഗ്ധ‍്യ​​വും സാ​​ങ്കേ​​തി​​ക​​വി​​ദ‍്യ​​ക​​ളും 30 വ​​​ർ​​​ഷം മു​​​മ്പ് കേ​​ര​​ള പോ​​ലീ​​സി​​ന് ല​​ഭ‍്യ​​മാ​​യി​​രു​​ന്നെ​​ങ്കി​​ൽ ഒ​​​രു​​പ​​​ക്ഷേ സു​​​കു​​​മാ​​​ര​​​ക്കു​​​റു​​​പ്പി​​ന് കൊ​​​ല ന​​​ട​​​ത്തി ര​​ക്ഷ​​പ്പെ​​ടാ​​ൻ ക​​ഴി​​യു​​മാ​​യി​​രു​​ന്നി​​ല്ല. കു​​റു​​പ്പി​​​നെ പോ​​​ലീ​​​സ് പി​​​ടി​​​ച്ചേ​​നെ; കാ​​​ര​​​ണം കേ​​​ര​​​ള പോ​​​ലീ​​​സ് അ​​​ന്നും​ സ്മാ​​​ർ​​​ട്ട്‌ ആ​​​യി​​​രു​​​ന്നു. പ്ര​​ശ​​സ്ത ഫോ​​റ​​ൻ​​സി​​ക് സ​​ർ​​ജ​​ൻ ഡോ. ​​ബി. ഉ​​മാ​​ദ​​ത്ത​​ൻ ര​​ചി​​ച്ച ജ​​ന​​പ്രി​​യ കു​​റ്റാ​​ന്വേ​​ഷ​​ണ ഗ്ര​​ന്ഥ​​മാ​​യ "ക​​പാ​​ല'ത്തി​​​ൽ ഈ ​​കേ​​സ് ​വി​​​ശ​​​ദ​​​മാ​​​യി പ്ര​​തി​​പാ​​ദി​​ച്ചി​​​ട്ടു​​​ണ്ട്.​ സു​​കു​​മാ​​ര​​ക്കു​​റി​​പ്പി​​നെ പി​​ടി​​കൂ​​ടാ​​ൻ ക​​ഴി​​യാ​​തെ​​പോ​​യ​​ത് ഒ​​​രു പ​​​ക്ഷേ, കേ​​​ര​​​ള പോ​​​ലീ​​​സി​​ന്‍റെ ഭാ​​​ഗ്യ​​ക്കു​​റ​​​വാ​​യി​​പ്പോ​​​യി എ​​​ന്നു പ​​​റ​​​യാം.

Tags : HaripadMurder Police Incompletence Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up