x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീണ്ടും കണ്ണീരായി ഹിമാലയം

ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
Published: August 29, 2026 01:24 AM IST | Updated: August 29, 2026 01:31 AM IST

നേ​​​പ്പാ​​​ളി​​​ലെ മി​​​ന്ന​​​ല്‍പ്ര​​​ള​​​യ​​​ത്തി​​​ല്‍ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ള്‍ കണ്ടെടുക്കുന്ന സേനാംഗങ്ങൾ.

ക​​​ണ്ണീ​​​രൊ​​​ഴു​​​ക്കു​​​ന്ന ഹി​​​മാ​​​ല​​​യം! നാ​​​ലു വ​​​ര്‍ഷം​​​മു​​​മ്പ് ദീ​​​പി​​​ക​​​യി​​​ലെ ഇ​​​തേ പം​​​ക്തി​​​യി​​​ലെ​​​ഴു​​​തി​​​യ ലേ​​​ഖ​​​ന​​​ത്തി​​​ന്‍റെ ത​​​ല​​​ക്കെ​​​ട്ടാ​​​ണി​​​ത്. പ​​​ഠ​​​ന റി​​​പ്പോ​​​ര്‍ട്ടു​​​ക​​​ളും മു​​​ന്ന​​​റി​​​യി​​​പ്പു​​​ക​​​ളും പ​​​തി​​​വു​​​പോ​​​ലെ അ​​​വ​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ട്ടു. പ്ര​​​കൃ​​​തി​​​ദു​​​ര​​​ന്ത​​​ങ്ങ​​​ള്‍ ആ​​​വ​​​ര്‍ത്തി​​​ക്ക​​​പ്പെ​​​ടു​​​ന്നു. നേ​​​പ്പാ​​​ളി​​​ലെ മി​​​ന്ന​​​ല്‍പ്ര​​​ള​​​യ​​​ത്തി​​​ല്‍ 475 മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ള്‍ ക​​​ണ്ടെ​​​ടു​​​ത്ത​​​താ​​​യി പോ​​​ലീ​​​സ് ഇ​​​ന്ന​​​ലെ അ​​​റി​​​യി​​​ച്ചു. 1,545 പേ​​​രെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി. മ​​​ല​​​യാ​​​ളി​​​ക​​​ള്‍ അ​​​ട​​​ക്കം 1,500 പേ​​​രെ കാ​​​ണാ​​​താ​​​യി. ഇ​​​വ​​​രി​​​ല്‍ പ​​​ല​​​രും സു​​​ര​​​ക്ഷി​​​ത​​​രാ​​​ണെ​​​ന്നു ക​​​രു​​​താം.

നേ​​​പ്പാ​​​ളി​​​ലെ ഭോ​​​ട്ടെ​​​കോ​​​ശി, ത്രി​​​ശൂ​​​ലി ന​​​ദീ​​​തീ​​​ര​​​ങ്ങ​​​ളി​​​ലെ മി​​​ന്ന​​​ല്‍പ്ര​​​ള​​​യ​​​വും മ​​​ണ്ണി​​​ടി​​​ച്ചി​​​ലും ജീ​​​വ​​​ഹാ​​​നി​​​യും ഞെ​​​ട്ട​​​ലോ​​​ടെ​​​യാ​​​ണു ലോ​​​കം കേ​​​ട്ട​​​ത്. നേ​​​പ്പാ​​​ളു​​​മാ​​​യി അ​​​തി​​​ര്‍ത്തി പ​​​ങ്കി​​​ടു​​​ന്ന ചൈ​​​ന​​​യു​​​ടെ ടി​​​ബ​​​റ്റൻ മേ​​​ഖ​​​ല​​​യി​​​ലു​​​ണ്ടാ​​​യ വെ​​​ള്ള​​​പ്പൊ​​​ക്ക​​​ത്തിൽ അ​​​ഞ്ചു പേ​​​ര്‍ മ​​​രി​​​ക്കു​​​ക​​​യും 558 പേ​​​രെ കാ​​​ണാ​​​താ​​​വു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ട്.

◄30 മി​​​നി​​​റ്റി​​​ല്‍ ത​​​ക​​​ര്‍ത്തെ​​​റി​​​ഞ്ഞു

വെ​​​റും 30 മി​​​നി​​​റ്റി​​​നു​​​ള്ളി​​​ല്‍ ത്രി​​​ശൂ​​​ലി ന​​​ദി​​​യി​​​ലെ ജ​​​ല​​​നി​​​ര​​​പ്പ് ഒ​​​മ്പ​​​തു മീ​​​റ്റ​​​ര്‍ വ​​​രെ ഉ​​​യ​​​ര്‍ന്നു. ചെ​​​ളി​​​യും മ​​​ഞ്ഞും പാ​​​റ​​​ക്ക​​​ല്ലു​​​ക​​​ളും വെ​​​ള്ള​​​വും നേ​​​പ്പാ​​​ളി​​​ലെ ഏ​​​ഴു ജി​​​ല്ല​​​ക​​​ളി​​​ലൂ​​​ടെ ഏ​​​ക​​​ദേ​​​ശം 170 കി​​​ലോ​​​മീ​​​റ്റ​​​ര്‍ ദൂ​​​ര​​​ത്തേ​​​ക്ക് ഒ​​​ഴു​​​കി​​​യെ​​​ത്തി. കു​​​ത്തി​​​യൊ​​​ലി​​​ച്ചെ​​​ത്തി​​​യ വെ​​​ള്ള​​​ത്തി​​​ല്‍ വീ​​​ടു​​​ക​​​ള്‍, റോ​​​ഡു​​​ക​​​ള്‍, പാ​​​ല​​​ങ്ങ​​​ള്‍ അ​​​ട​​​ക്കം വ​​​ഴി​​​യി​​​ലെ എ​​​ല്ലാം ത​​​ക​​​ര്‍ത്തെ​​​റി​​​ഞ്ഞു.

◄ഒ​​​രു ഹി​​​മാ​​​ല​​​യ​​​ന്‍ മു​​​ന്ന​​​റി​​​യി​​​പ്പ്

ഓ​​​ഗ​​​സ്റ്റ് 26ന് ​​​നേ​​​പ്പാ​​​ളി​​​ല്‍ എ​​​ന്താ​​​ണു സം​​​ഭ​​​വി​​​ച്ച​​​ത്? നേ​​​പ്പാ​​​ള്‍-​​​ചൈ​​​ന അ​​​തി​​​ര്‍ത്തി​​​ക്കു സ​​​മീ​​​പ​​​മു​​​ള്ള റാ​​​സു​​​വ ജി​​​ല്ല​​​യി​​​ലു​​​ണ്ടാ​​​യ അ​​​തി​​​ശ​​​ക്തമായ മി​​​ന്ന​​​ല്‍പ്ര​​​ള​​​യം എ​​​ങ്ങനെ​​​യു​​​ണ്ടാ​​​യി? എ​​​ന്തു​​​കൊണ്ടു മു​​​ന്ന​​​റി​​​യി​​​പ്പു​​​ക​​​ളു​​​ണ്ടാ​​​യി​​​ല്ല? ശ​​​രി​​​യാ​​​യ ഉ​​​ത്ത​​​രം കി​​​ട്ടേ​​​ണ്ട നി​​​ര​​​വ​​​ധി ചോ​​​ദ്യ​​​ങ്ങ​​​ളു​​​ണ്ട്. നേ​​​പ്പാ​​​ളി​​​ലെ ദു​​​ര​​​ന്തം കേ​​​ര​​​ള​​​ത്തി​​​നുകൂ​​​ടി​​​യു​​​ള്ള മു​​​ന്ന​​​റി​​​യി​​​പ്പാ​​​ണ്. ഒ​​​രു ഹി​​​മാ​​​ല​​​യ​​​ന്‍ മു​​​ന്ന​​​റി​​​യി​​​പ്പ്! ഹി​​​മാ​​​ല​​​യ​​​ന്‍ കൊ​​​ടു​​​മു​​​ടി​​​ക​​​ളി​​​ലെ മ​​​ഞ്ഞു​​​രു​​​കു​​​ന്ന​​​തി​​​ന്‍റെ നേ​​​ര്‍സാ​​​ക്ഷ്യ​​​മാ​​​ണു മ​​​ഴ​​​യി​​​ല്ലാ​​​തെ​​​യു​​​ള്ള നേ​​​പ്പാളിലെ മി​​​ന്ന​​​ല്‍പ്ര​​​ള​​​യം. ഇ​​​ന്ത്യ​​​ന്‍ മ​​​ഹാ​​​സ​​​മു​​​ദ്ര​​​ത്തിലെ​​​യും അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ലെ​​​യും ജ​​​ല​​​നി​​​ര​​​പ്പ് ഉയ​​​രു​​​ന്ന​​​തി​​​ന്‍റെ പ്ര​​​ത്യാ​​​ഘാ​​​തം കേ​​​ര​​​ള​​​ത്തി​​​നു​​​മു​​​ണ്ടാ​​​കും.

◄മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ര്‍ വെ​​​റും ആ​​​ശ​​​ങ്ക​​​യ​​​ല്ല

പ​​​രി​​​സ്ഥി​​​തിലോ​​​ല പ്ര​​​ദേ​​​ശ​​​ങ്ങ​​​ളാ​​​യ ഹി​​​മാ​​​ല​​​യ​​​ന്‍ താ​​​ഴ്‌​​​വ​​​ര​​​ക​​​ളും പ​​​ശ്ചി​​​മ​​​ഘ​​​ട്ട മേ​​​ഖ​​​ല​​​യു​​​മാ​​​ണു പ്ര​​​കൃ​​​തി​​​ക്ഷോ​​​ഭ സാ​​​ധ്യ​​​ത കൂ​​​ടു​​​ത​​​ലു​​​ള്ള പ്ര​​​ദേ​​​ശ​​​ങ്ങ​​​ള്‍. മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ര്‍ അ​​​ണ​​​ക്കെ​​​ട്ടി​​​ന്‍റെ സു​​​ര​​​ക്ഷ​​​യെ ചൊ​​​ല്ലി​​​യു​​​ള്ള ആ​​​ശ​​​ങ്ക​​​ക​​​ള്‍ ഇ​​​നി​​​യെ​​​ത്ര കാ​​​ലം അ​​​വ​​​ഗ​​​ണി​​​ക്കാ​​​നാ​​​കും? പു​​​തി​​​യ അ​​​ണ​​​ക്കെ​​​ട്ടി​​​നാ​​​യി കേ​​​ര​​​ളം കൂ​​​ടു​​​ത​​​ല്‍ ശ​​​ബ്ദ​​​മു​​​യ​​​ര്‍ത്തി​​​യേ മ​​​തി​​​യാ​​​കൂ. അ​​​യ​​​ല്‍ക്കാ​​​രു​​​മാ​​​യി വ​​​ഴ​​​ക്കി​​​ടാ​​​തെ വ​​​സ്തു​​​ത​​​ക​​​ള്‍ ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്താ​​​നാ​​​ക​​​ണം. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ത്തി​​​ല്‍നി​​​ന്നു കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​ര്‍ ഒ​​​ളി​​​ച്ചോ​​​ട​​​രു​​​ത്.

◄ചെ​​​കു​​​ത്താ​​​നും ക​​​ട​​​ലി​​​നു​​​മി​​​ട​​​യി​​​ല്‍

ഉ​​​രു​​​ള്‍പൊ​​​ട്ട​​​ലു​​​ക​​​ളും മ​​​ല​​​യി​​​ടി​​​ച്ചി​​​ലു​​​ക​​​ളും പേ​​​മാ​​​രി​​​യു​​​മെ​​​ല്ലാം നാ​​​ശം​​​വി​​​ത​​​യ്ക്കു​​​ന്ന മ​​​ല​​​യോ​​​ര ജ​​​ന​​​ത​​​യു​​​ടെ തീ​​​രാ​​​വേ​​​ദ​​​ന അ​​​നു​​​ഭ​​​വി​​​ച്ച​​​വ​​​ര്‍ക്കേ മ​​​ന​​​സി​​​ലാ​​​കൂ. വ​​​യ​​​നാ​​​ട്, ഇ​​​ടു​​​ക്കി, പ​​​ത്ത​​​നം​​​തി​​​ട്ട, കോ​​​ട്ട​​​യം അ​​​ട​​​ക്ക​​​മു​​​ള്ള പ​​​ല ജി​​​ല്ല​​​ക​​​ളും ഈ ​​​വ​​​ര്‍ഷ​​​വും വെ​​​ള്ള​​​പ്പൊ​​​ക്ക​​​ത്തി​​​ന്‍റെ​​​യും ഉ​​​രു​​​ള്‍പൊ​​​ട്ട​​​ലി​​​ന്‍റെ​​​യും ഇ​​​ര​​​ക​​​ളാ​​​യി. ജ​​​ന​​​സാ​​​ന്ദ്ര​​​ത​​​യേ​​​റി​​​യ 590 കി​​​ലോ​​​മീ​​​റ്റ​​​ര്‍ ദൈ​​​ര്‍ഘ്യ​​​മു​​​ള്ള കേ​​​ര​​​ള​​​ത്തി​​​ന്‍റെ തീ​​​ര​​​പ്ര​​​ദേ​​​ശ​​​വും കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​ന​​​ങ്ങ​​​ളു​​​ടെ ഇ​​​ര​​​യാ​​​ണ്. കു​​​ട്ട​​​നാ​​​ട്ടി​​​ലെ​​​യും ഇ​​​ട​​​നാ​​​ട്ടി​​​ലെ​​​യും ജ​​​ന​​​ത​​​യാ​​​ക​​​ട്ടെ ചെ​​​കുത്താ​​​നും ക​​​ട​​​ലി​​​നു​​​മി​​​ട​​​യി​​​ലെ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ്. മാ​​​റാ​​​രോ​​​ഗ​​​ങ്ങ​​​ളും കൃ​​​ഷി​​​നാ​​​ശ​​​വും പ​​​തി​​​വാ​​​യി​​​രി​​​ക്കു​​​ന്നു. സ​​​ര്‍ക്കാ​​​രു​​​ക​​​ളാ​​​ക​​​ട്ടെ വേ​​​ണ്ട​​​ത്ര ഉ​​​ണ​​​ര്‍ന്നി​​​ട്ടി​​​ല്ല.

◄എ​​​വി​​​ടെ ന​​​വ​​​കേ​​​ര​​​ള സ്വ​​​പ്നം‍?

2018ലെ ​​​മ​​​ഹാ​​​പ്ര​​​ള​​​യ​​​ത്തി​​​നു ശേ​​​ഷം യു​​​എ​​​ന്‍ ഏ​​​ജ​​​ന്‍സി​​​ക​​​ള്‍ ന​​​ട​​​ത്തി​​​യ പ​​​ഠ​​​ന​​​ത്തി​​​ല്‍ (പോ​​​സ്റ്റ് ഡി​​​സാ​​​സ്റ്റ​​​ര്‍ നീ​​​ഡ്സ് അ​​​സ​​​സ്‌​​​മെ​​​ന്‍റ്-പി​​​ഡി​​​എന്‍എ) കേ​​​ര​​​ള​​​ത്തി​​​ന്‍റെ വീ​​​ണ്ടെ​​​ടു​​​പ്പി​​​നും പു​​​ന​​​ര്‍നി​​​ര്‍മാ​​​ണ​​​ത്തി​​​നും 31,000 കോ​​​ടി രൂ​​​പ (440 കോ​​​ടി ഡോ​​​ള​​​ര്‍) വേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നാ​​​ണു വി​​​ല​​​യി​​​രു​​​ത്തി​​​യ​​​ത്. പു​​​ന​​​ര്‍നി​​​ര്‍മി​​​ച്ച ന​​​വ​​​കേ​​​ര​​​ളം എ​​​ന്ന​​​തൊ​​​ക്കെ സ്വ​​​പ്ന​​​വും മു​​​ദ്രാ​​​വാ​​​ക്യ​​​വു​​​മാ​​​യി ഒ​​​തു​​​ങ്ങി. അ​​​പ​​​ക​​​ട​​​സാ​​​ധ്യ​​​ത​​​ക​​​ളു​​​ടെ ല​​​ഘൂ​​​ക​​​ര​​​ണ​​​ത്തി​​​ലും ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ​​​ത്തി​​​ലും വേ​​​ണ്ട​​​ത്ര ആ​​​സൂ​​​ത്ര​​​ണം പോ​​​ലു​​​മി​​​ല്ല.

◄മ​​​നു​​​ഷ്യ​​​കു​​​ല​​​ത്തി​​​നാ​​​കെ വെ​​​ല്ലു​​​വി​​​ളി

സ​​​മീ​​​പ​​​ഭാ​​​വി​​​യി​​​ലെ ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട ഭീ​​​ഷ​​​ണി​​​യും വെ​​​ല്ലു​​​വി​​​ളി​​​യും കാ​​​ലാ​​​വ​​​സ്ഥ​​​യി​​​ലെ അ​​​പ​​​ക​​​ട​​​സാ​​​ധ്യ​​​ത ആ​​​ണെ​​​ന്ന് ഐ​​​ക്യ​​​രാ​​​ഷ്‌ട്ര​​​സ​​​ഭാ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ല്‍ അ​​​ന്‍റോ​​​ണി​​​യോ ഗു​​​ട്ട​​​റെ​​​സ് പ​​​റ​​​യു​​​ന്നു. സ്ഥി​​​തി ഗു​​​രു​​​ത​​​ര​​​മാ​​​ണെ​​​ന്നാ​​​ണ് എ​​​ല്ലാ സൂ​​​ച​​​ക​​​ങ്ങ​​​ളും കാ​​​ണി​​​ക്കു​​​ന്ന​​​ത്.

◄ഹി​​​മാ​​​ല​​​യം ഉ​​​രു​​​കി​​​യാ​​​ല്‍ ബാ​​​ധി​​​ക്കും

ഹി​​​മാ​​​ല​​​യ​​​ത്തി​​​ലെ മ​​​ഞ്ഞു​​​ക​​​ട്ട​​​ക​​​ള്‍ ഉ​​​രു​​​കു​​​ന്ന​​​തും പ​​​ര്‍വ​​​ത​​​ങ്ങ​​​ള്‍ ചു​​​രു​​​ങ്ങു​​​ന്ന​​​തും കേ​​​ര​​​ള​​​ത്തെ എ​​​ങ്ങി​​​നെ ബാ​​​ധി​​​ക്കു​​​മെ​​​ന്നു ചോ​​​ദി​​​ക്കു​​​ന്ന ചി​​​ല​​​രു​​​ണ്ടാ​​​കാ​​​മെ​​​ന്ന് 2022ല്‍ ​​​ഇ​​​തേ പം​​​ക്തി​​​യി​​​ല്‍ പ​​​റ​​​ഞ്ഞി​​​രു​​​ന്നു. നേ​​​പ്പാ​​​ളി​​​ലെ​​​ത്തി ഒ​​​രാ​​​ഴ്ച താ​​​മ​​​സി​​​ച്ചു ന​​​ട​​​ത്തി​​​യ പ​​​ഠ​​​ന​​​ത്തി​​​ല്‍ ല​​​ഭി​​​ച്ച മു​​​ന്ന​​​റി​​​യി​​​പ്പു​​​ക​​​ള്‍ ഞെ​​​ട്ടി​​​ച്ചു. കാ​​​ഠ്മ​​​ണ്ഡു​​​വി​​​ലെ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ല്‍ സെ​​​ന്‍റ​​​ര്‍ ഫോ​​​ര്‍ ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് മൗ​​​ണ്ട​​​ന്‍ ഡെ​​​വ​​​ല​​​പ്മെ​​​ന്‍റി​​​ലെ മു​​​തി​​​ര്‍ന്ന ശാ​​​സ്ത്ര​​​ജ്ഞ​​​ര്‍, കാ​​​ലാ​​​വ​​​സ്ഥാ വി​​​ദ​​​ഗ്ധ​​​ര്‍, യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി പ്ര​​​ഫ​​​സ​​​ര്‍മാ​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​മാ​​​യി ന​​​ട​​​ത്തി​​​യ ച​​​ര്‍ച്ച​​​ക​​​ള്‍ കേ​​​ര​​​ള​​​ത്തി​​​നു​​​ള്ള മു​​​ന്ന​​​റി​​​യി​​​പ്പു​​​ക​​​ള്‍ കൂ​​​ടി​​​യാ​​​യി​​​രു​​​ന്നു.

◄ഭീ​​​ഷ​​​ണി​​​യി​​​ല്‍ കൊ​​​ച്ചി, മും​​​ബൈ

ആ​​​ഗോ​​​ളതാ​​​പ​​​ന​​​ത്തി​​​ന്‍റെ ഫ​​​ല​​​മാ​​​യി ഹി​​​മാ​​​ല​​​യ​​​ത്തി​​​ലെ മ​​​ഞ്ഞു​​​ക​​​ട്ട​​​ക​​​ള്‍ ഉ​​​രു​​​കു​​​ന്ന​​​തു ഗു​​​രു​​​ത​​​ര സ്ഥി​​​തി​​​യി​​​ലേ​​​ക്കാ​​​ണു നീ​​​ങ്ങു​​​ന്ന​​​തെ​​​ന്ന് ഹി​​​ന്ദു​​​കു​​​ഷ് ഹി​​​മാ​​​ല​​​യ​​​ന്‍ മേ​​​ഖ​​​ല​​​യു​​​ടെ ഗ​​​വേ​​​ഷ​​​ണ ശാ​​​സ്ത്ര​​​ജ്ഞ​​​രാ​​​യ ഡോ. ​​​ഭൂ​​​പേ​​​ഷ് അ​​​ധി​​​കാ​​​രി, ഡോ. ​​​അ​​​ബി​​​ദ് ഹു​​​സൈ​​​ന്‍, ഡോ. ​​​ബ​​​ന്ദ​​​ന ഷ​​​ക്യ എ​​​ന്നി​​​വ​​​ര്‍ പ​​​റ​​​ഞ്ഞു. താ​​​പ​​​ന​​​തോ​​​തി​​​ല്‍ ഒ​​​രു ഡി​​​ഗി​​​യു​​​ടെ വ​​​ര്‍ധ​​​ന​​​യു​​​ണ്ടാ​​​യാ​​​ലും ഹി​​​മാ​​​ല​​​യ​​​ത്തി​​​ല്‍നി​​​ന്ന് ഉ​​​ത്ഭ​​​വി​​​ക്കു​​​ന്ന പ​​​ത്തു പ്ര​​​ധാ​​​ന ന​​​ദി​​​ക​​​ളു​​​ടെ തീ​​​ര​​​ങ്ങ​​​ളി​​​ല്‍ വെ​​​ള്ള​​​പ്പൊ​​​ക്ക​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​കും. ഗം​​​ഗാ, സിന്ധു, ബ്ര​​​ഹ്മ​​​പു​​​ത്ര തു​​​ട​​​ങ്ങി​​​യ ന​​​ദീ​​​ത​​​ട​​​ങ്ങ​​​ളി​​​ലെ 190 കോ​​​ടി ജ​​​ന​​​ങ്ങ​​​ളെ​​​യാ​​​കും ഇ​​​തു ബാ​​​ധി​​​ക്കു​​​ക.

പ​​​ത്തു വ​​​ര്‍ഷ​​​ത്തി​​​നു​​​ള്ളി​​​ല്‍ ആ​​​ഗോ​​​ള സ​​​മു​​​ദ്ര​​​നി​​​ര​​​പ്പ് ശ​​​രാ​​​ശ​​​രി 3.1 മി​​​ല്ലി​​​മീ​​​റ്റ​​​ര്‍ കൂ​​​ടി​​​യി​​​ട്ടു​​​ണ്ട്. അ​​​ടു​​​ത്ത പ​​​ത്തു വ​​​ര്‍ഷ​​​ത്തി​​​ന​​​കം കൊ​​​ച്ചി, മും​​​ബൈ, കോ​​​ല്‍ക്ക​​​ത്ത, ക​​​ട്ട​​​ക് തു​​​ട​​​ങ്ങി പ​​​ല ന​​​ഗ​​​ര​​​ങ്ങ​​​ളു​​​ടെ​​​യും ഭൂ​​​രി​​​ഭാ​​​ഗം മേ​​​ഖ​​​ല​​​ക​​​ളും വേ​​​ലി​​​യേ​​​റ്റ ലെവ​​​ലി​​​നേ​​​ക്കാ​​​ള്‍ താ​​​ഴെ​​​യാ​​​കു​​​മെ​​​ന്നാ​​​ണ് നേ​​​ച്ച​​​ര്‍ കമ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍ ജേ​​​ണ​​​ലി​​​ലെ പ​​​ഠ​​​ന റി​​​പ്പോ​​​ര്‍ട്ട്. 2018ല്‍ ​​​മാ​​​ത്രം ആ​​​റുകോ​​​ടി ആ​​​ളു​​​ക​​​ളു​​​ടെ ജീ​​​വി​​​ത​​​ത്തെ തീ​​​വ്ര കാ​​​ലാ​​​വ​​​സ്ഥാ സം​​​ഭ​​​വ​​​ങ്ങ​​​ള്‍ ബാ​​​ധി​​​ച്ചു​​​വെ​​​ന്ന് ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ​​​യു​​​ടെ യു​​​ണൈ​​​റ്റ​​​ഡ് നേ​​​ഷ​​​ന്‍സ് ഓ​​​ഫീ​​​സ് ഫോ​​​ര്‍ ഡി​​​സാ​​​സ്റ്റ​​​ര്‍ റിസ്‌​​​ക് റി​​​ഡ​​​ക‌്ഷ​​​ന്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച റി​​​പ്പോ​​​ര്‍ട്ടി​​​ലു​​​ണ്ട്.

◄പ​​​രി​​​സ്ഥി​​​തിസൗ​​​ഹൃ​​​ദ​​​മാ​​​ക​​​ട്ടെ

പ്രാ​​​ദേ​​​ശി​​​ക പാ​​​രി​​​സ്ഥി​​​തി​​​ക, ആ​​​വാ​​​സ​​​വ്യ​​​വ​​​സ്ഥ​​​യു​​​ടെ പ്ര​​​ത്യേ​​​ക​​​ത​​​ക​​​ളെ സ​​​മ​​​ന്വ​​​യി​​​പ്പി​​​ക്കു​​​ന്ന എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ് പ​​​രി​​​ഹാ​​​ര​​​ങ്ങ​​​ളി​​​ല്‍ കേ​​​ര​​​ളം ശ്ര​​​ദ്ധ ചെ​​​ലു​​​ത്തു​​​മെ​​​ന്ന് സം​​​സ്ഥാ​​​ന ആ​​​സൂ​​​ത്ര​​​ണ ബോ​​​ര്‍ഡി​​​ന്‍റെ പ​​​തി​​​നാ​​​ലാം പ​​​ഞ്ച​​​വ​​​ത്സ​​​ര പ​​​ദ്ധ​​​തി​​​യു​​​ടെ സ​​​മീ​​​പ​​​ന പേ​​​പ്പ​​​റി​​​ല്‍ പ​​​റ​​​യു​​​ന്നു​​​ണ്ട്. പ​​​ക്ഷേ ദു​​​ര​​​ന്ത​​​സാ​​​ധ്യ​​​ത ല​​​ഘൂ​​​ക​​​രി​​​ക്കാ​​​ന്‍പോ​​​ലും ന​​​മു​​​ക്കു ക​​​ഴി​​​യു​​​ന്നി​​​ല്ല.

പ്ര​​​കൃ​​​തി​​​യു​​​മാ​​​യി ചേ​​​ര്‍ന്ന ശാ​​​സ്ത്രീ​​​യ​​​വും സു​​​സ്ഥി​​​ര​​​വു​​​മാ​​​യ ബ​​​ഹു​​​മു​​​ഖ പ​​​രി​​​ഹാ​​​ര​​​ങ്ങ​​​ള്‍ ഉ​​​ണ്ടാ​​​കേ​​​ണ്ട​​​തു​​​ണ്ട്. അ​​​ത​​​തു മേ​​​ഖ​​​ല​​​യി​​​ലെ ജ​​​ന​​​ത​​​യു​​​ടെ സു​​​ര​​​ക്ഷ​​​യും സം​​​ര​​​ക്ഷ​​​ണ​​​വും ജി​​​വി​​​ത​​​മാ​​​ര്‍ഗ​​​വും ഉ​​​റ​​​പ്പാ​​​ക്കി​​​യാ​​​ക​​​ണം എ​​​ല്ലാ ബ​​​ദ​​​ല്‍ മാ​​​ര്‍ഗ​​​ങ്ങ​​​ളും ഉ​​​ണ്ടാ​​​ക്കേ​​​ണ്ട​​​ത്.

◄ഹ​​​രി​​​താ​​​ഭവാ​​​സം അ​​​വ​​​കാ​​​ശം

ജെ​​​ന്‍ സി​​​ക്കും ജെ​​​ന്‍ ആ​​​ല്‍ഫ​​​യ്ക്കും ഹ​​​രി​​​താ​​​ഭ​​​മാ​​​യ വാ​​​സം ഉ​​​റ​​​പ്പാ​​​ക്കാ​​​നും മ​​​ലി​​​നീ​​​ക​​​ര​​​ണം കു​​​റ​​​യ്ക്കാ​​​നും ന​​​മു​​​ക്കു ബാ​​​ധ്യ​​​ത​​​യു​​​ണ്ട്. കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ചു കൂ​​​ടു​​​ത​​​ല്‍ അ​​​റി​​​യു​​​ന്ന​​​തി​​​നോ കൂ​​​ടു​​​ത​​​ല്‍ പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന​​​തി​​​നോ 25 വ​​​ര്‍ഷം മു​​​മ്പ് ആ​​​ളു​​​ക​​​ള്‍ക്കു കാ​​​ത്തി​​​രി​​​ക്കാ​​​മാ​​​യി​​​രു​​​ന്നു. ഇ​​​നി ഒ​​​ഴി​​​വു​​​ക​​​ഴി​​​വി​​​ല്ല - ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​ന്‍ നേ​​​താ​​​വ് ബി​​​ഷ​​​പ് ഡെ​​​സ്മ​​​ണ്ട് ടു​​​ട്ടു പ​​​റ​​​ഞ്ഞ​​​തെ​​​ങ്കി​​​ലും മ​​​റ​​​ക്കാ​​​തി​​​രി​​​ക്കു​​​ക.

Tags : Himalayas Tears Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up