x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൂ​ത​പ്പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട ബാലന്‍റെ മൃ​ത​ദേ​ഹം പൊ​ന്നാ​നി​യി​ൽ

വെബ്ഡെസ്ക്
Published: August 29, 2026 01:39 AM IST | Updated: August 29, 2026 01:39 AM IST

മു​​​ഹ​​​മ്മ​​​ദ് സ​​​അ​​​ദ്

പ​​​ട്ടാ​​​ന്പി: തി​​​രു​​​വേ​​​ഗ​​​പ്പു​​​റ പൈ​​​ലി​​​പ്പു​​​റം തൂ​​​ത​​​പ്പു​​​ഴ​​​യു​​​ടെ ക​​​ട​​​വി​​​ൽ സ​​​ഹോ​​​ദ​​​ര​​​നൊ​​​പ്പം കു​​​ളി​​​ക്കാ​​​നി​​​റ​​​ങ്ങി ഒ​​​ഴു​​​ക്കി​​​ൽ​​​പ്പെ​​​ട്ടു കാ​​​ണാ​​​താ​​​യ എ​​​ട്ടു​​​വ​​​യ​​​സു​​​കാ​​​ര​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം പൊ​​​ന്നാ​​​നി​​​യി​​​ൽ ക​​​ണ്ടെ​​​ത്തി.

കൊ​​​ടു​​​മു​​​ണ്ട മൂ​​​ർ​​​ക്കാ​​​ൻ​​​കു​​​ഴി അ​​​ബ്ദു​​​ൾ​​​ഹ​​​ക്കീ​​​മി​​​ന്‍റെ മ​​​ക​​​ൻ മു​​​ഹ​​​മ്മ​​​ദ് സ​​​അ​​​ദി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹ​​​മാ​​​ണു പൊ​​​ന്നാ​​​നി​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഏ​​​ഴോ​​​ടെ നാ​​​ട്ടു​​​കാ​​​രാ​​​ണ് മൃ​​​ത​​​ദേ​​​ഹം ക​​​ണ്ട​​​ത്. പോ​​​ലീ​​​സും ഫ​​​യ​​​ർ​​​ഫോ​​​ഴ്സും നാ​​​ട്ടു​​​കാ​​​രും ചേ​​​ർ​​​ന്ന് തെ​​​ര​​​ച്ചി​​​ൽ തു​​​ട​​​രു​​​ന്ന​​​തി​​​ടെ​​​യാ​​​ണ് പൊ​​​ന്നാ​​​നി പു​​​ഴ​​​യോ​​​ര​​​ത്ത് കൈ​​​ലാ​​​സം​​​ക​​​ളം ക​​​ട​​​വി​​​ൽ മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

കൊ​​​ടു​​​മു​​​ണ്ട സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളാ​​​യ സ​​​അ​​​ദും സ​​​ഹ​​​ലും പൈ​​​ലി​​​പ്പു​​​റ​​​ത്ത് ഉ​​​മ്മ​​​യു​​​ടെ വീ​​​ട്ടി​​​ൽ വി​​​രു​​​ന്നു​​​വ​​​ന്ന​​​താ​​​യി​​​രു​​​ന്നു.

വ്യാ​​​ഴാ​​​ഴ്ച വൈ​​​കു​​ന്നേ​​ര​​മാ​​​ണ് വീ​​​ട്ടു​​​കാ​​​ർ​​​ക്കൊ​​​പ്പം തൂ​​​ത​​​പ്പു​​​ഴ പൈ​​​ലി​​​പ്പു​​​റം കാ​​​ളി​​​യാ​​​ർ​​​വെ​​​ട്ടം ക​​​ട​​​വി​​​ൽ കു​​​ളി​​​ക്കാ​​​ൻ ഇ​​​റ​​​ങ്ങി​​​യ ഇ​​​രു​​​വ​​​രും ഒ​​​ഴു​​​ക്കി​​​ൽ​​​പ്പെ​​​ട്ട​​​ത്. നാ​​​ട്ടു​​​കാ​​​ർ സ​​​ഹ​​​ലി​​​നെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ങ്കി​​​ലും സ​​​അ​​​ദി​​​നെ കാ​​​ണാ​​​താ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. പ​​​ള്ളി​​​പ്പു​​​റം സ​​​ഫ ഇം​​​ഗ്ലീ​​​ഷ് മീ​​​ഡി​​​യം സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​ണ് സ​​​അ​​​ദ്. അ​​മ്മ: മു​​​ർ​​​ശി​​​ദി.

Tags : Ponnani Body TuttapuzhaRiver MohammedSaad Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up