x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഈ ​രീ​തി​യി​ൽ തു​ട​രാ​നാ​വി​ല്ല; കേ​ന്ദ്ര​ത്തി​ന് സു​പ്രീം​കോ​ട​തി​യു​ടെ താ​ക്കീ​ത്

വെബ് ഡെസ്ക്
Published: July 24, 2026 03:03 PM IST | Updated: July 24, 2026 03:05 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടി​ലും വീ​ഴ്ച​ക​ളി​ലും കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സു​പ്രീംകോ​ട​തി. പ​രീ​ക്ഷ ന​ട​ത്തി​പ്പി​ലെ വീ​ഴ്ച​ക​ൾ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ കോ​ട​തി വി​ഷ​യം അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​തെ​ന്നും ഓ​ർ​മ്മി​പ്പി​ച്ചു.

ജ​സ്റ്റീ​സു​മാ​രാ​യ പി.​എ​സ്. ന​ര​സിം​ഹ, അ​ലോ​ക് ആ​രാ​ധെ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ച്ച​ത്. നീ​റ്റ് പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​കു​ന്ന പി​ഴ​വു​ക​ളു​ടെ പ​ര​മ്പ​ര​യ്ക്ക് എ​ത്ര​യും വേ​ഗം അ​റു​തി വ​രു​ത്ത​ണ​മെ​ന്ന് സു​പ്രീംകോ​ട​തി കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

പ​രീ​ക്ഷാ വി​വാ​ദ​ങ്ങ​ളി​ലെ പി​ഴ​വു​ക​ൾ പൂ​ർ​ണ​മാ​യും ത​ട​യ​ണം. ഈ ​വി​ഷ​യ​ത്തെ കോ​ട​തി വ​ള​രെ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. പ​രീ​ക്ഷാ സം​വി​ധാ​ന​ത്തി​ലെ വീ​ഴ്ച​ക​ൾ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി​യെ ബാ​ധി​ക്കു​ന്ന​താ​ണെ​ന്നും ഇ​നി​യൊ​രു വീ​ഴ്ച പോ​ലും അ​നു​വ​ദി​ക്കി​ല്ലെ​ന്നും ബെ​ഞ്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

പ​രീ​ക്ഷ പൂ​ർ​ണ​മാ​യും ഓ​ൺ​ലൈ​നി​ലാ​ക്കു​മ്പോ​ൾ എ​ങ്ങ​നെ​യാ​ണ് ഡേ​റ്റ​യു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ക​യെ​ന്ന് പ​റ​യാ​നും കോ​ട​തി കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ മി​ക​ച്ച ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത കോ​ട​തി​യെ അ​റി​യി​ച്ചു. കേ​സ് 27ന് ​കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Tags : NEET SupremeCourt NEETControversy NTA NEETPaperLeak Deepika DeepikaNewspaper BreakingNews

Recent News

Corehub Up