x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സുഹൃത്തിനെ വിളിച്ചുവരുത്തി വെട്ടിപരിക്കേൽപിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

വെബ് ഡെസ്ക്
Published: September 9, 2026 10:11 PM IST | Updated: September 9, 2026 10:11 PM IST

പ്രതീകാത്മക ചിത്രം

ആലപ്പുഴ: സുഹൃത്തിനെ ഫോണിലൂടെ വിളിച്ചുവരുത്തി വെട്ടിപ്പരിക്കേൽപിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. മാരാരിക്കുളം പഞ്ചായത്ത് 12-ാം വാർഡിൽ പുത്തൻപുരയ്ക്കൽ വീട്ടിൽ അഭിജിത്താണ് ആലപ്പുഴ നോർത്ത് പൊലിസിന്‍റെ പിടിയിലായത്.

ഓഗസ്റ്റ് 29-ന് രാത്രി പതിനൊന്നരയോടെ പാതിരാപ്പള്ളി പടിഞ്ഞാറെ ജംഗ്ഷനു തെക്കുവശമുള്ള ഇറച്ചിക്കടയുടെ പടിഞ്ഞാറുവശത്തെ ഇടവഴിയിൽവച്ചായിരുന്നു അക്രമം ഉണ്ടായത്.

സുഹൃത്തായ അനിലിനെ ഫോണിൽ വിളിച്ച് സ്ഥലത്തെത്തിച്ചശേഷം അസഭ്യം പറയുകയും കൈയിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് തലയ്ക്കും ഇടതുതോളിനും വെട്ടി ഗുരുതരമായി പരിക്കേല്പിക്കുകയുമായിരുന്നു.

സംഭവത്തിനുശേഷം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ മാന്നാർ പൊലിസ് സ്റ്റേഷൻ പരിധിയിൽനിന്നാണ് പിടികൂടിയത്. ആലപ്പുഴ നോർത്ത് സബ് ഇൻസ്പെക്ടർ ദേവികയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags : Absconding Accused Arrested Friend Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up