Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Absconding

സുഹൃത്തിനെ വിളിച്ചുവരുത്തി വെട്ടിപരിക്കേൽപിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

ആലപ്പുഴ: സുഹൃത്തിനെ ഫോണിലൂടെ വിളിച്ചുവരുത്തി വെട്ടിപ്പരിക്കേൽപിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. മാരാരിക്കുളം പഞ്ചായത്ത് 12-ാം വാർഡിൽ പുത്തൻപുരയ്ക്കൽ വീട്ടിൽ അഭിജിത്താണ് ആലപ്പുഴ നോർത്ത് പൊലിസിന്‍റെ പിടിയിലായത്.

ഓഗസ്റ്റ് 29-ന് രാത്രി പതിനൊന്നരയോടെ പാതിരാപ്പള്ളി പടിഞ്ഞാറെ ജംഗ്ഷനു തെക്കുവശമുള്ള ഇറച്ചിക്കടയുടെ പടിഞ്ഞാറുവശത്തെ ഇടവഴിയിൽവച്ചായിരുന്നു അക്രമം ഉണ്ടായത്.

സുഹൃത്തായ അനിലിനെ ഫോണിൽ വിളിച്ച് സ്ഥലത്തെത്തിച്ചശേഷം അസഭ്യം പറയുകയും കൈയിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് തലയ്ക്കും ഇടതുതോളിനും വെട്ടി ഗുരുതരമായി പരിക്കേല്പിക്കുകയുമായിരുന്നു.

സംഭവത്തിനുശേഷം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ മാന്നാർ പൊലിസ് സ്റ്റേഷൻ പരിധിയിൽനിന്നാണ് പിടികൂടിയത്. ആലപ്പുഴ നോർത്ത് സബ് ഇൻസ്പെക്ടർ ദേവികയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Kerala

തി​രു​വ​ല്ല സ്പാ ​പീ​ഡ​ന​ക്കേ​സ്; പ്ര​തി​ക​ൾ ബം​ഗ​ളൂ​രു​വി​ലേ​ക്ക് ക​ട​ന്ന​താ​യി സൂ​ച​ന

പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല സ്പാ ​പീ​ഡ​ന​ക്കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. കി​ര​ൺ, സ​ജി​ൻ, പ്ര​ഷോ​ഭ് ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണെ​ന്നും ഇ​തി​ൽ ര​ണ്ട് പേ​ർ ബം​ഗ​ളൂ​രു​വി​ലേ​ക്ക് ക​ട​ന്ന​താ​യി സൂ​ച​ന ല​ഭി​ച്ചെ​ന്നും അ​ന്വേ​ഷ​ണ സം​ഘം പ​റ​ഞ്ഞു.

ഗു​ണ്ടാ​പി​രി​വ് ന​ൽ​കാ​ത്ത​തി​നാ​യി​രു​ന്നു സ്പാ ​ജീ​വ​ന​ക്കാ​രി​യെ കാ​പ്പാ പ്ര​തി മ​ര​ണ സു​ബി​ൻ അ​തി​ക്രൂ​ര പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്. മ​ര​ണ സു​ബി​ന് പു​റ​മെ ബെ​ർ​ലി​ൻ ദാ​സ് എ​ന്ന പ്ര​തി​യെ​യും മു​ൻ​പ് പി​ടി​കൂ​ടി​യി​രു​ന്നു. സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ​പ്പോ​യ വ​രു​ൺ കു​മാ​റി​നെ ആ​ലു​വ​യി​ൽ നി​ന്ന് പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

എ​തി​ർ ബി​സി​ന​സ് ഗ്രൂ​പ്പ് ന​ൽ​കി​യ ക്വ​ട്ടേ​ഷ​നാ​ണ് സു​ബി​നും കൂ​ട്ട​രും ന​ട​പ്പാ​ക്കി​യ​തെ​ന്ന ആ​രോ​പ​ണ​വും ഉ​യ​ർ​ന്നി​രു​ന്നു. ഇ​തി​നെ​ക്കു​റി​ച്ചും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Kerala

വിദേശ ജോലിയുടെ പേരിൽ 33.8 ലക്ഷം തട്ടി; ഉടമ അറസ്റ്റില്‍, യുവതിക്കായി തെരച്ചിൽ

കൊച്ചി: വിദേശ ജോലി വാഗ്ദാനം ചെയ്ത് 41 പേരില്‍നിന്നായി 33,80,000 രൂപ തട്ടിയെടുത്ത കേസില്‍ സ്ഥാപന ഉടമ അറസ്റ്റില്‍. ഇടപ്പള്ളി നോര്‍ത്ത് ചങ്ങമ്പുഴ പാര്‍ക്കിനു സമീപം പ്രവര്‍ത്തിക്കുന്ന ഫ്‌ളോറെന്‍സോ ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിന്‍റെ ഉടമ നിസാമുദീനെ(50)യാണ് എളമക്കര പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.ബി. ഹരികൃഷ്ണന്‍റെ നേതൃത്വത്തിലുളള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടാളിയായ യുവതിയെ കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചു.
എളമക്കര പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ മൂന്നു കേസുകളാണ് എടുത്തിട്ടുള്ളത്.
ഓസ്ട്രയയിലെ വെയര്‍ ഹൗസില്‍ ജോലി വാങ്ങിക്കൊടുക്കാമെന്നു വിശ്വസിപ്പിച്ചു പാലക്കാട് സ്വദേശിയില്‍നിന്നും സഹോദരനില്‍നിന്നും 2023 ജൂണ്‍ 10 മുതല്‍ 2025 സെപ്റ്റംബര്‍ ആറു വരെയുള്ള കാലയളവില്‍ നിസാമുദീന്‍ നേരിട്ടും ഗൂഗിള്‍ പേ വഴിയും 2,25,000 രൂപ തട്ടിയെടുത്തതിനാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്.

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് എറണാകുളം സ്വദേശിയില്‍നിന്ന് 2025 മാര്‍ച്ച് 19 മുതല്‍ 22 വരെയുളള കാലയളവില്‍ ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിള്‍ പേയിലൂടെയും ഒരു ലക്ഷം രൂപ വാങ്ങിയെടുത്തെങ്കിലും ജോലി ലഭിക്കാതായതോടെ ഇദ്ദേഹം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മകനു കിംസ് ആശുപത്രിയില്‍ നഴ്‌സിംഗ് അഡ്മിഷന്‍ തരപ്പെടുത്തിക്കൊടുക്കാമെന്നു വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിയില്‍നിന്ന് 1,40,000 രൂപ പണമായും പരാതിക്കാരന്‍റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടില്‍നിന്നും ഗൂഗിള്‍ പേയിലൂടെയും 1,60,000 രൂപയും തട്ടിയെടുത്തു.
അഡ്മിഷന്‍ ലഭിക്കാതെ വന്നതിനെത്തുടർന്നു പണം തിരികെ കൊടുക്കാതായതോടെയാണ് ഇദ്ദേഹവും പരാതി നല്‍കിയത്. തട്ടിപ്പിന് ഇരയായവര്‍ ഇനിയും പരാതിയുമായി എത്തുമെന്നാണ് പോലീസ് കരുതുന്നത്. പ്രതിയെ ഇന്ന് ഉച്ചയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും.

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ഒ​ളി​വി​ൽ തു​ട​രു​ന്നു; ചു​വ​ന്ന പോ​ളോ കാ​റി​ന്‍റെ ഉ​ട​മ​യെ പൊ​ലീ​സ് ചോ​ദ്യം ചെ​യ്യും

പാ​ല​ക്കാ​ട്: ലൈം​ഗി​ക പീ​ഡ​ന​ക്കേ​സി​ൽ പ്ര​തി​യാ​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ ഒ​ളി​വി​ൽ തു​ട​രു​ന്നു. രാ​ഹു​ലി​നെ ക​ണ്ടെ​ത്താ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ വി​വി​ധ സം​ഘ​ളാ​യി തി​രി​ഞ്ഞ് പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.

കോ​യ​മ്പ​ത്തൂ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. രാ​ഹു​ൽ പാ​ല​ക്കാ​ട് നി​ന്ന് മു​ങ്ങാ​ൻ ഉ​പ​യോ​ഗി​ച്ചെ​ന്ന് ക​രു​തു​ന്ന ചു​വ​ന്ന പോ​ളോ കാ​റി​ന്‍റെ ഉ​ട​മ​യെ പൊ​ലീ​സ് ചോ​ദ്യം ചെ​യ്യും.

ഏ​ത് സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കാ​ർ രാ​ഹു​ലി​ന് കൈ​മാ​റി​യ​തെ​ന്ന് പ​രി​ശോ​ധി​ക്കും. പാ​ല​ക്കാ​ട് നി​ന്ന് പോ​കും മു​മ്പ് രാ​ഹു​ൽ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​വ​രെ​യും ചോ​ദ്യം ചെ​യ്യും. ക​ഴി​ഞ്ഞ ദി​വ​സം പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി​യു​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്ന് മൊ​ഴി എ​ടു​ത്തി​രു​ന്നു.

Kerala

രാഹുല്‍ കടന്നത് സിനിമാ താരത്തിന്‍റെ വാഹനത്തിൽ? ചുവന്ന പോളോ കാർ തേടി അന്വേഷണസംഘം

പാലക്കാട്: കേസെടുത്തതിനു പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട് വിട്ടത് സിനിമാ താരത്തിന്‍റെ വാഹനത്തിലെന്ന് സംശയം. ഇതേത്തുടർന്ന് ചുവന്ന ഫോക്സ്‌വാഗൺ പോളോ കാര്‍ കേന്ദ്രീകരിച്ച് എസ്‌ഐടി അന്വേഷണം വ്യാപിപിച്ചു.

രാഹുലിന്‍റെ പേഴ്‌സണൽ സ്റ്റാഫ്, ഡ്രൈവർ എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നാണ് എസ്‌ഐടി സംഘത്തിന് നിർണായക വിവരം ലഭിച്ചത്. ബുധനാഴ്ച മുതൽ കാർ പാലക്കാട് ഉണ്ടായിരുന്നുവെന്നാണ് വിവരം. കാർ സഞ്ചരിച്ച വഴി കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം.

അതേസമയം, ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ കൂടുതൽ സംഘം രൂപീകരിക്കും. എല്ലാ ജില്ലകളിലും ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിൽ സംഘങ്ങൾ രൂപീകരിക്കാൻ എഡിജിപി നിർദേശം നൽകി.

രാഹുലിനായി കേരളത്തിന് പുറത്തും അന്വേഷണം നടത്തുന്നുണ്ട്. എംഎൽഎ തമിഴ്‌നാട്ടിലേക്ക് കടന്നതായുള്ള സംശയത്തിന് പിന്നാലെ എസ്‌ഐടി സംഘം തമിഴ്‌നാട്ടിലെത്തിയിരുന്നു.

Kerala

രാ​ഹു​ൽ ഒളിവിൽതന്നെ; മു​ൻ​കൂ​ർ ജാ​മ്യ​പേ​ക്ഷ അ​റ​സ്റ്റി​നു ത​ട​സ​മ​ല്ലെ​ന്ന് പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: ഒ​ളി​വി​ൽ ക​ഴി​യു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ അ​റ​സ്റ്റ് ചെ​യ്യാ​ൻ എ​ല്ലാ ജി​ല്ല​ക​ളി​ലും അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി​യു​ടെ നി​ർ​ദേ​ശം. രാ​ഹു​ൽ മു​ൻ​കൂ​ർ ജാ​മ്യ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത് അ​റ​സ്റ്റി​നു ത​ട​സ​മ​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വാ​ദം. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ത​ല​സ്ഥാ​ന​ത്തെ​ത്തി വ​ക്കാ​ല​ത്തി​ൽ ഒ​പ്പി​ട്ടു​വെ​ന്ന പ്ര​ചാ​ര​ണം രാ​ഹു​ലി​നെ ക​ണ്ടെ​ത്താ​നു​ള്ള നീ​ക്കം വ​ഴി​ത്തെ​റ്റി​ക്കാ​നു​ള്ള ശ്ര​മ​മാ​യാ​ണ് പോ​ലീ​സ് കാ​ണു​ന്ന​ത്.

രാ​ഹു​ൽ വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​തി​രി​ക്കാ​ൻ ലു​ക്കൗ​ട്ട് നോ​ട്ടീ​സും പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. പീ​ഡ​നം ന​ട​ന്ന ഫ്ലാ​റ്റി​ൽ പ​രാ​തി​ക്കാ​രി​യു​മാ​യെ​ത്തി പോ​ലീ​സ് മ​ഹ​സ​ർ രേ​ഖ​പ്പെ​ടു​ത്തി. കൂ​ടു​ത​ൽ സാ​ക്ഷി​ക​ളു​ടെ മൊ​ഴി ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും. സീ​ൽ​ഡ് ക​വ​റി​ലാ​യി ഒ​മ്പ​ത് തെ​ളി​വു​ക​ളാ​ണ് പ​രാ​തി​കാ​രി​ക്ക് എ​തി​രെ രാ​ഹു​ൽ കോ​ട​തി​യി​ൽ ന​ൽ​കി​യ​ത്. ബാ​ഹ്യ​പ്രേ​ര​ണ​കൊ​ണ്ടാ​ണ് യു​വ​തി രാ​ഹു​ലി​നെ​തി​രെ പ​രാ​തി ന​ൽ​കി​തെ​ന്നും ഗ​ര്‍​ഭ​ച്ഛി​ദ്രം യു​വ​തി സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​ര​മാ​ണ് ന​ട​ത്തി​യ​തെ​ന്നു​മ​ട​ക്കം സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള തെ​ളി​വു​ക​ളും രേ​ഖ​ക​ളു​മാ​ണ് ന​ൽ​കി​യ​ത്.

ബ​ലാ​ത്സം​ഗം ന​ട​ന്നെ​ന്ന് പ​റ​യു​ന്ന കാ​ല​ത്ത് ഭ​ര്‍​ത്താ​വി​നൊ​പ്പ​മാ​ണ് യു​വ​തി ക​ഴി​ഞ്ഞി​രു​ന്ന​തി​നു​ള്ള തെ​ളി​വു​ക​ളും രാ​ഹു​ൽ ന​ൽ​കി​യ രേ​ഖ​ക​ളി​ലു​ണ്ടെ​ന്നാ​ണ് വി​വ​രം. വി​വാ​ഹ ബ​ന്ധം ഒ​ഴി​ഞ്ഞ​പ്പോ​ൾ രാ​ഹു​ൽ ആ​ശ്വ​സി​പ്പി​ക്കാ​നെ​ത്തി​യെ​ന്നാ​ണ് യു​വ​തി​യു​ടെ മൊ​ഴി. ഒ​രു​മി​ച്ചു ജീ​വി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് പ്ര​ലോ​ഭി​പ്പി​ച്ച് ക്രൂ​ര​മാ​യി ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്നാ​ണ് മൊ​ഴി. ന​ഗ്ന ദൃ​ശ്യ​ങ്ങ​ൾ എ​ടു​ത്ത് ഭീ​ഷ​ണി​പ്പെ​ടു​ത്തി വ​രു​തി​യി​ലാ​ക്കി​യെ​ന്നും യു​വ​തി പോ​ലീ​സി​നെ അ​റി​യി​ച്ചു.

Latest News

Corehub Up