Kerala
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ ആറംഗ സംഘം മര്‍ദിച്ചതായി പരാതി. സെക്യൂരിറ്റി സൂപ്പര്‍ വൈസറായ നിലമ്പൂര്‍ സ്വദേശി പ്രശാന്തനാണ് മര്‍ദനമേറ്റത്.
രോഗിയുടെ കൂടെ കൂടുതല്‍ ആളുകളെ ആശുപത്രിയുടെ ഉള്ളിലേക്ക് കയറ്റിയതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. കഴുത്തിനു പരിക്കേറ്റ പ്രശാന്തനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ മഞ്ചേരി പോലീസ് അന്വേഷണം തുടങ്ങി.
Kerala
മലപ്പുറം: മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ആദിവാസി ബാലികയ്ക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം. പുഴുവരിക്കുന്ന വ്രണവുമായി എത്തിയ അഞ്ചുവയസുളള ബാലികയ്ക്കാണ് ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച് ആദിവാസി കുടുംബം രംഗത്തുവന്നിരിക്കുന്നത്.
പോത്തുകല്‍ ചെമ്പ്ര നഗറിലെ സുരേഷ്, സുനിത ദമ്പതികളുടെ മകള്‍ സുനിമോള്‍ക്ക് ചികിത്സ ലഭിച്ചില്ലെന്നാണ് പരാതി. കുഞ്ഞിന്റെ തലയിലെ വ്രണം അഴുകിയ നിലയിലായിരുന്നു. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിന്ന് മഞ്ചേരി മെഡിക്കൽ കോളജിലേക്ക് റെഫർ ചെയ്തതാണ്.
മഞ്ചേരി ആശുപത്രിയിലെത്തിച്ച കുട്ടിയെ ഇന്ന് രാവിലെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. അതിന് ശേഷം വീട്ടിലേക്ക് പോകാൻ ഓട്ടോ വിളിച്ച്, ഡ്രൈവര്‍ കുഞ്ഞിനെ ഓട്ടോയിലേക്ക് കയറ്റുന്ന സമയത്താണ് തലയിലെ മുറിവിൽ പുഴുവുള്ളതായി കാണുന്നത്. തുടര്‍ന്ന് വീണ്ടും നിലമ്പൂര്‍ ആശുപത്രിയിലേക്ക് എത്തിച്ചു. കുഞ്ഞിന്റെ തലയിൽ നിന്ന് 30ലേറെ പുഴുക്കളെയാണ് നീക്കം ചെയ്തത്.
കുട്ടി ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഓട്ടോക്കാരന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. അന്വേഷിച്ച് പറയാമെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണം.
District News
മഞ്ചേരി: നാലുദിവസമായി മഞ്ചേരി ഗേള്‍സ് എച്ച്എസ്എസില്‍ നടന്ന ഉപജില്ലാ കേരള സ്കൂള്‍ കലോത്സവത്തില്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ മഞ്ചേരി എച്ച്എംവൈഎച്ച്എസ്എസ് ചാമ്പ്യന്മാരായി.
ഹൈസ്കൂള്‍ വിഭാഗം രണ്ടാംസ്ഥാനം മഞ്ചേരി ഗവ.ബോയ്സ് എച്ച്എസ്എസും മൂന്നാം സ്ഥാനം പന്തല്ലൂര്‍ എച്ച് എസ് എസും നേടി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ രണ്ടാം സ്ഥാനം ഗവ. ബോയ്സ് മഞ്ചേരിയും മൂന്നാം സ്ഥാനം കാരക്കുന്ന് ജിഎച്ച്എസ്എസും കരസ്ഥമാക്കി. യുപി വിഭാഗം മത്സരങ്ങളില്‍ തുറക്കല്‍ എച്ച്എംഎസ് എയുപി സ്കൂള്‍, ചെമ്പ്രശ്ശേരി എയുപിഎസ്, മഞ്ചേരി ജിയുപിഎസ് എന്നീ സ്കൂളുകള്‍ തുല്യപോയിന്റുകള്‍ നേടി ഒന്നാംസ്ഥാനം പങ്കിട്ടു. പുല്ലൂര്‍ സ്കൂള്‍, മഞ്ചേരി ഗവ.ബോയ്സ് ടീമുകള്‍ രണ്ടാംസ്ഥാനം നേടി. എല്‍പി സ്കൂളുകളുടെ മത്സരത്തില്‍ മഞ്ചേരി ജിഎല്‍പിഎസ് ഒന്നും മഞ്ഞപ്പറ്റ ജിഎംഎല്‍പിഎസ് രണ്ടും സ്ഥാനങ്ങള്‍ നേടി. തുറക്കല്‍ എച്ച്എംഎസ് എയുപി
സ്കൂള്‍,കൊടശ്ശേരി,പന്തല്ലൂര്‍ ഗവ.സ്കൂളുകള്‍ മൂന്നാം സ്ഥാനം പങ്കിട്ടു. എല്‍പി വിഭാഗം അറബിക് കലോത്സവത്തില്‍ മഞ്ചേരി ജിഎല്പിഎസിനാണ് കൂടുതല്‍ പോയിന്റ്. യുപിവിഭാഗത്തില്‍ അനക്കയംജിപി സ്കൂള്‍,തുറക്കല്‍ സ്കൂള്‍,മഞ്ചേരി എച്ച് എംവൈ,പാണ്ടിക്കാട് ജിഎച്ച്എസ് എന്നീ സ്കൂളികള്‍ തുല്യപോയിന്തുകള് നേടി ഒന്നാംസ്ഥാനത്തെത്തി.ഹൈസ്കൂള്‍ വിഭാഗത്തില്‍ പന്തല്ലൂര്‍ എച്ച് എസ്എസ് ചാമ്പ്യന്മാരായി.തുല്യപോയിന്റുകള്‍ നേടിയ എടവണ്ണ ഐഒഎച്ച്എസ്എസ്, മഞ്ചേരി എച്ചഎഎവൈ സ്കൂളുകള്‍ രണ്ടാം സ്ഥാനം പങ്കിട്ടു.
സംസ്കൃതോത്സവത്തില്‍ യുപി വിഭാഗത്തില്‍ പത്തപ്പിരിയം ജിയുപിഎസും ഹൈസ്കൂള്‍ വിഭാഗത്തില്‍ പന്തല്ലൂര്‍ സ്കൂളും ഒന്നാമതായി. മഞ്ചേരി എഇഒ ബീന മാണിക്കോത്ത് സമ്മാനദാനം നടത്തി. ജിജിഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ എം. അലി അധ്യക്ഷനായി. ബിപിസി കെ ബിന്ദു, മഞ്ചേരി ഗവ. ബോയ്സ് പ്രിന്‍സിപ്പല്‍ മനില ദേവി, ഗേള്‍സ് എച്ച്എസ്എസ് പ്രഥമാധ്യാപിക ആമിന ബീഗം, എച്ച്എംവൈഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ സി. കെ. സാലിഹ്, പ്രഥമാധ്യാപകന് എം. അന്‍വര്‍ ഷക്കീല്‍, എന്‍എസ്എസ് സ്കൂള്‍ പ്രിന്‍സിപ്പല്‍ വി. കെ. സജികുമാര്‍, ഷീബാ ഷെറില്‍, എച്ച്എം ഫോറം സെക്രട്ടറി കെ. ജയദീപ്, പിടിഎ പ്രസിഡന്റ് യൂസുഫ് മേച്ചേരി, എന്‍.ടി. ഫാറൂഖ്, മോഹനന്, എബി മാത്യു എന്നിവര്‍ പ്രസംഗിച്ചു.
District News
മഞ്ചേരി: മഞ്ചേരി ഉപജില്ല സ്കൂൾ കലോത്സവം "രാഗ്രംഗ്’ ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ അഡ്വ. യു.എ. ലത്തീഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ യാഷിക് മേച്ചേരി അധ്യക്ഷത വഹിച്ചു.
വാർഡ് കൗണ്‍സിലർ അഡ്വ. പ്രേമ രാജീവ്, എഇഒ ബീന മാണിക്കോത്ത്, എച്ച്എം ഫോറം കണ്‍വീനർ കെ. ജയദീപ്, ബിപിസി കെ. ബിന്ദു, മഞ്ചേരി ഗേൾസ് എച്ച്എസ്എസ് പ്രിൻസിപ്പൽ എം. അലി, പ്രധാനാധ്യാപിക ആമിന ബീഗം, എച്ച്എംവൈഎച്ച്എസ്എസ് പ്രധാനാധ്യാപകൻ എം. അൻവർ ഷക്കീൽ തുടങ്ങിയവർ പ്രസംഗിച്ചു. കലോത്സവ ലോഗോ തയാറാക്കിയ തുറക്കൽ എച്ച്എംഎസ്എയുപി സ്കൂൾ അധ്യാപകൻ ഇ.പി. അബ്ദുൾ അലിക്ക് ചടങ്ങിൽ ഉപഹാരം നൽകി.
District News
മഞ്ചേരി: മഞ്ചേരി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ മഞ്ചേരി എച്ച്എംവൈഎച്ച്എസ്എസ് ചാന്പ്യൻമാരായി. എടവണ്ണ ഐഒഎൽപിഎസ് എൽപി വിഭാഗത്തിൽ ഒന്നാമതായി.
എൽപി വിഭാഗത്തിൽ മംഗലശേരി ജിഎംഎൽപി സ്കൂൾ രണ്ടാംസ്ഥാനം നേടി. രാമൻകുളം ജിഎൽപിഎസും കിടങ്ങഴി എൽപിഎസും മൂന്നാം സ്ഥാനം പങ്കിട്ടു. യുപി വിഭാഗത്തിൽ മഞ്ചേരി ബോയ്സ് എച്ച്എസ് രണ്ടും തുറക്കൽ എച്ച്എംഎസ്എയുപി സ്കൂൾ മൂന്നും സ്ഥാനങ്ങൾ നേടി.
ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ മഞ്ചേരി ബോയ്സ്, കാരക്കുന്ന് ജിഎച്ച്എസ്എസ് സ്കൂളുകളാണ് യഥാക്രമം രണ്ടാമതായത്. എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിൽ മൂന്നാം സ്ഥാനം പന്തല്ലൂർ എച്ച്എസ്എസിനാണ്. എളങ്കൂർ പിഎംഎസ്എഎച്ച്എസിൽ ചേർന്ന സമാപന സമ്മേളനത്തിൽ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.കെ. മഞ്ജുഷ ട്രോഫികൾ സമ്മാനിച്ചു.
വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സീനരാജൻ, എഇഒ ബീന മാണിക്കോത്ത്, പിടിഎ പ്രസിഡന്റ് അബ്ദുൾ മജീദ് എന്നിവർ പ്രസംഗിച്ചു.
District News
മഞ്ചേരി: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണ് വീട്ടമ്മ മരിക്കാനിടയായ സംഭവത്തിന്റെ ഉത്തരാവദിത്വം ഏറ്റെടുത്ത് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മഞ്ചേരിയിൽ റോഡ് ഉപരോധിച്ചു.
ആരോഗ്യവകുപ്പിന്റെ കെടുകാര്യസ്ഥതയും മന്ത്രിയുടെ നിരുത്തരവാദ സമീപനവുമാണ് ഒരു രോഗിയുടെ ജീവൻ നഷ്ടമാക്കിയതെന്ന് റോഡ് ഉപരോധ സമരം ഉദ്ഘാടനം ചെയ്ത മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് കെ.കെ.ബി. മുഹമ്മദലി പറഞ്ഞു. മുനിസിപ്പൽ പ്രസിഡന്റ് യാഷിക് മേച്ചേരി അധ്യക്ഷനായിരുന്നു.
യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി യൂസുഫ് വല്ലാഞ്ചിറ, മണ്ഡലം ജനറൽ സെക്രട്ടറി വി.എം. സജറുദീൻ മൊയ്തു, മുനിസിപ്പൽ ജനറൽ സെക്രട്ടറി ബാവ കൊടക്കാടൻ, വല്ലാഞ്ചിറ അബ്ദുൾ മജീദ്, സാദിക് കൂളമഠത്തിൽ, ഇഖ്ബാൽ വടക്കേങ്ങര, റഷീദ് വല്ലാഞ്ചിറ, എ.പി. ഷിഹാബ്, ജൈസൽ കാരശേരി, ഹകിം ചെരണി, ഷിഹാബ് പയ്യനാട്, ജംഷി മേച്ചേരി, നാസർ എലന്പ്ര എന്നിവർ പ്രസംഗിച്ചു.
മുസ്ലിം ലീഗ് ഓഫീസിൽ നിന്ന് പ്രകടനമായി എത്തിയ പ്രവർത്തകർ മഞ്ചേരി ടൗണ്‍ ചുറ്റി സെൻട്രൽ ജംഗ്ഷനിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയായിരുന്നു. മഞ്ചേരി പോലീസ് ഇൻസ്പെക്ടർ വി. പ്രതാപ് കുമാറിന്റെ നേതൃത്വത്തിലെത്തിയ പോലീസ് പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കി.
തിരൂർക്കാട്: മന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് തിരൂർക്കാട് മേഖല കമ്മിറ്റി തിരൂർക്കാട് സ്കൂൾപ്പടിയിൽ റോഡ് ഉപരോധിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. അൻസാർ സമരം ഉദ്ഘാടനം ചെയ്തു. ഷെബീർ മാഞ്ഞാന്പ്ര, ഷഫീക്ക് തിരൂർക്കാട്, അഫ്സൽ തിരൂർക്കാട്, മിസ്ഹബ് ഇപ്പുഴിയിൽ, ഫായിസ്, ഷാഫി, ഇക്ബാൽ, ഷാഹിദ് തുടങ്ങിയവർ നേതൃത്വം നൽകി.
എടക്കര: മന്ത്രിയുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് എടക്കരയിൽ പ്രകടനം നടത്തി. പ്രസിഡന്റ് മൻസൂർ കൈതവളപ്പിൽ, ജനറൽ സെക്രട്ടറി ബാപ്പു ചേരലിൽ, കെ.പി. റമീസ്, എം.എ. സൽമാനുൽ ഫാരിസ്, റിഷാദ് തെക്കിൽ, എൻ.കെ. അഫ്സൽ, നംഷാർ, കെ.എം. ഉനീസ്, ടി.പി. ഷരീഫ്, ടി.കെ. ആഷിഖ്, അൻവർ മണക്കാട് എന്നിവർ നേതൃത്വം നൽകി.