Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Consideration

പ്രളയനഷ്ടമുണ്ടായ കർഷകരുടെ വായ്പകളിൽ മൊറട്ടോറിയം പരിഗണനയിൽ: മന്ത്രി

പ​ത്ത​നം​തി​ട്ട: പ്ര​ള​യ​ത്തി​ൽ നാ​ശ​ന​ഷ്ടം നേ​രി​ട്ട ക​ർ​ഷ​ക​രു​ടെ കാ​ർ​ഷി​ക വാ​യ്പ​ക​ൾ​ക്ക് മൊ​റ​ട്ടോ​റി​യം ന​ൽ​കു​ന്ന​തു സം​ബ​ന്ധി​ച്ച് പ​രി​ശോ​ധ​ന ന​ട‌​ത്തു​മെ​ന്ന് മ​ന്ത്രി ടി. ​സി​ദ്ദി​ഖ്.

വാ​യ്പ എ​ടു​ത്ത ക​ർ​ഷ​ക​ർ​ക്ക് എ​ത്ര​മാ​ത്രം നാ​ശ​ന​ഷ് ട​മു​ണ്ടാ​യി എ​ന്ന് സ​ർ​വേ ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ഉ​ദ്യോ​സ്ഥ​രോ​ട് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ർ​ബി​ഐ, ന​ബാ​ർ​ഡ് ഉ​ൾ​പ്പെ​ടെ ബാ​ങ്കിം​ഗ് പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ക​ഴി​ഞ്ഞ​ദി​വ​സം കൃ​ഷി, സ​ഹ​ക​ര​ണ മ​ന്ത്രി​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്നി​രു​ന്നു.

നി​ല​വി​ലെ വാ​യ്പ​ക​ളി​ൽ മൊ​റോ​ട്ടോ​റി​യം ന​ൽ​കു​ന്ന​തും പു​തി​യ വാ​യ്പ​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തു​മാ​യ വി​ഷ​യം യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്തു. ഉ​ജ്ജീ​വ​നം പ​ദ്ധ​തി​യി​ൽ ക​ർ​ഷ​ക​ർ​ക്കും വാ​യ്പ എ​ടു​ക്കാ​നാ​കും. വാ​യ്പ​യു​ടെ പേ​രി​ൽ ക​ർ​ഷ​ക​രെ ബു​ദ്ധി​മു​ട്ടി​ക്ക​രു​തെ​ന്നും തി​രി​ച്ച​ട​വി​ന്‍റെ കാ​ല​ദൈ​ർ​ഘ്യം വ​ർ​ധി​പ്പി​ച്ചു ന​ൽ​കാ​നും നി​ർ​ദേ​ശം ബാ​ങ്ക് അ​ധി​കൃ​ത​ർ​ക്കു ന​ൽ​കി​യി​ട്ടു​ണ്ട്.

ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​മാ​യി ഇ​ക്കാ​ര്യ​ങ്ങ​ൾ ആ​ലോ​ചി​ക്കും. പ്ര​ള​യ​ത്തെ സം​ബ​ന്ധി​ച്ചു മാ​പ്പിം​ഗ് ത​യാ​റാ​ക്കി ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ഇ​തു ന​ൽ​കു​ന്ന​തോ​ടെ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ വേ​ർ​തി​രി​ച്ച് തീ​രു​മാ​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​നാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

129 കോ​ടി​യു​ടെ ന​ഷ്ടം

സം​സ്ഥാ​ന​ത്ത് 129 കോ​ടി രൂ​പ​യു​ടെ കൃ​ഷി​നാ​ശം ഉ​ണ്ടാ​യ​താ​യാ​ണ് പ്രാ​ഥ​മി​ക​മാ​യി വി​ല​യി​രു​ത്തി​യി​ട്ടു​ള്ള​ത്. പ്ര​ള​യ​ത്തി​ലു​ണ്ടാ​യ കൃ​ഷി​നാ​ശ​ത്തെ​ക്കു​റി​ച്ച് ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ പ്ര​ഥ​മ വി​വ​ര റി​പ്പോ​ർ​ട്ട് പൂ​ർ​ത്തി​യാ​ക്കും.

കാ​ർ​ഷി​കോ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​ച്ച​ത്, ബ​ണ്ട് ത​ക​ർ​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യു​ടെ വി​വ​ര​ശേ​ഖ​ര​ണ​ത്തി​നാ​യി സ്പെ​ഷ​ൽ ഡ്രൈ​വ് ന​ട​ത്തും. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലേ​ക്ക് ഇ​തി​നാ​യി കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്കും. മൂ​ന്നാ​ഴ്ച​യ്ക്കു​ള്ളി​ൽ ഇ​തി​ന്‍റെ പൂ​ർ​ണ​വി​വ​ര​വും ല​ഭ്യ​മാ​ക്കും.

100 കോ​ടി രൂ​പ​യു​ടെ അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം തേ​ടി കേ​ന്ദ്ര കൃ​ഷി മ​ന്ത്രി​ക്കു ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്. പു​ന​ർ​ന​ടീ​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ​ത്തു കോ​ടി രൂ​പ കൂ​ടി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ടി. ​സി​ദ്ദി​ഖ് പ​റ​ഞ്ഞു.

Kerala

സംഘടനാ രൂപവത്കരണം ആലോചനയിൽ: വി. കുഞ്ഞികൃഷ്ണൻ

ക​​​​ണ്ണൂ​​​​ര്‍: സം​​​ഘ​​​ട​​​ന രൂ​​​പ​​​വത്ക​​​രി​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ആ​​​ലോ​​​ച​​​ന​​​യു​​​ണ്ടെ​​​ന്നും പാ​​​ർ​​​ട്ടി രൂ​​​പ​​​വത്ക​​​ര​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ച് ആ​​​ലോ​​​ചി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും പ​​​യ്യ​​​ന്നൂ​​​ർ എം​​​​എ​​​​ൽ​​​​എ വി. ​​​​കു​​​​ഞ്ഞി​​​​കൃ​​​​ഷ്ണ​​​​ന്‍. സ്വ​​​കാ​​​ര്യ ചാ​​​ന​​​ലി​​​നു ന​​​ൽ​​​കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ലാ​​​ണ് വി. ​​​കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ൻ ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

ഇ​​​​തു​​​​വ​​​​രെ ആ​​​​ള്‍​ക്കൂ​​​​ട്ട രൂ​​​​പ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു ത​​​​ന്‍റെ കൂ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​രു​​​​ടെ പ്ര​​​​വ​​​​ര്‍​ത്ത​​​​നം. ഇ​​​തി​​​ന് സം​​​​ഘ​​​​ടി​​​​ത രൂ​​​​പം വേ​​​​ണ​​​​മെ​​​​ന്നു​​​​ള്ള അ​​​​ഭി​​​​പ്രാ​​​​യം പ​​​​ല​​​രി​​​ൽ​​​നി​​​ന്നും ഉ​​​യ​​​ർ​​​ന്നുവ​​​ന്നി​​​ട്ടു​​​ണ്ട്.

ഒ​​​​രു ക​​​​ണ്‍​വ​​​​ന്‍​ഷ​​​​ന്‍ വി​​​​ളി​​​​ച്ചു​​​​ചേ​​​​ര്‍​ത്ത് സം​​​ഘ​​​ട​​​നാ രൂ​​​പ​​​വ​​​ത്ക​​​ര​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​​​യ്ത ശേ​​​ഷ​​​മാ​​​യി​​​രി​​​ക്കും തു​​​ട​​​ർന​​​ട​​​പ​​​ടി​​​ക​​​ൾ. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ത​​​​നി​​​​ക്ക് ര​​​​ഹ​​​​സ്യ​​​​മാ​​​​യി നി​​​ര​​​വ​​​ധി പേ​​​ർ പി​​​ന്തു​​​ണ ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​വ​​​ർ സം​​​ഘ​​​ട​​​ന​​​യി​​​ലേ​​​ക്കു വ​​​രു​​​മെ​​​ന്നു ക​​​രു​​​തു​​​ന്നി​​​ല്ല.

സം​​​​സ്ഥാ​​​​ന​​​​മാ​​​​കെ​​​​യു​​​​ള്ള ഇ​​​​ട​​​​തു​​​​പ​​​​ക്ഷ കൂ​​​​ട്ടാ​​​​യ്മ ആ​​​​രെ​​​​ങ്കി​​​​ലും ഉ​​​​ണ്ടാ​​​​ക്കി​​​​യാ​​​​ല്‍ അ​​​​തി​​​​ലേ​​​​ക്കു ചേ​​​​രേ​​​​ണ്ട​​​​തു​​​​ണ്ടോ എ​​​​ന്നു​​​​ള്ള കാ​​​​ര്യ​​​​ങ്ങ​​​​ളെ​​​​ല്ലാം ക​​​ൺ​​​വ​​​ൻ​​​ഷ​​​നി​​​ൽ തീ​​​രു​​​മാ​​​നി​​​ക്കു​​​മെ​​​ന്നും വി. ​​​കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ൻ എം​​​എ​​​ൽ​​​എ പ​​​റ​​​ഞ്ഞു.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ സി​​​​പി​​​​എ​​​​മ്മി​​​​നു​​​​ണ്ടാ​​​​യ പ​​​​രാ​​​​ജ​​​​യ​​​​ത്തി​​​​ന്‍റെ​​​​യും ഇ​​​പ്പോ​​​ഴു​​​ള്ള പ്ര​​​​തി​​​​സ​​​​ന്ധി​​​​യു​​​​ടെ​​​​യും പൂ​​​​ര്‍​ണ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം പാ​​​​ര്‍​ട്ടി നേ​​​​തൃ​​​​ത്വ​​​​ത്തി​​​​നു മാ​​​ത്ര​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ര​​​​ക്ത​​​​സാ​​​​ക്ഷി ഫ​​​​ണ്ട് മോ​​​​ഷ്ടി​​​​ച്ച​​​വ​​​ർ​​​ക്കു യ​​​ഥാ​​​ർ​​​ഥ പാ​​​ർ​​​ട്ടി​​​ക്കാ​​​രാ​​​യ ആ​​​രാ​​​ണു വോ​​​ട്ട്ചെ​​​യ്യു​​​ക​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം ചോ​​​ദി​​​ച്ചു. സം​​​​ഘ​​​​ട​​​​നാ​​​​ത​​​​ല​​​​ത്തി​​​​ല്‍ ഇ​​​ക്കാ​​​ര്യം വ​​​​ലി​​​​യ വി​​​​ഭാ​​​​ഗം ആ​​​​ളു​​​​ക​​​​ള്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രു​​​ന്നു.

പ​​​​ക്ഷേ, ഇ​​​തൊ​​​ന്നും ചെ​​​വി​​​ക്കൊ​​​ള്ളാ​​​ൻ പാ​​​ർ​​​ട്ടി നേ​​​തൃ​​​ത്വം ത​​​യാ​​​റാ​​​യി​​​ല്ല. താ​​​​ന്‍ ഉ​​​​യ​​​​ര്‍​ത്തി​​​​ക്കാ​​​ട്ടി​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ള്‍ പാ​​​ർ​​​ട്ടി പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും അ​​​ണി​​​ക​​​ളും ഏ​​​റ്റെ​​​ടു​​​ത്തു​​​വെ​​​ന്നു തെ​​​ളി​​​യി​​​ച്ച​​​താ​​​ണു പ​​​യ്യ​​​ന്നൂ​​​രി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫ​​​ല​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

District News

അ​ന​ധ്യാ​പ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ പ​രി​ഗ​ണ​ന കാ​ണി​ക്കണം: വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി

മ​ണ്ണാ​ർ​ക്കാ​ട്: അ​ന​ധ്യാ​പ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ​രി​ഗ​ണ​ന കാ​ണി​ക്കേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചെ​ന്ന് വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി. ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും കു​ട്ടി​ക​ൾ​ക്കും സ്വ​സ്ഥ​മാ​യ അ​ന്ത​രീ​ക്ഷം വി​ദ്യാ​ല​യ​ത്തി​ൽ ഉ​ണ്ടാ​ക​ണം. ശ​മ്പ​ള​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന ജീ​വ​ന​ക്കാ​രു​ടെ മാ​ന​സി​കാ​വ​സ്ഥ സ​ർ​ക്കാ​ർ കാ​ണ​ണം. അ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​മ്പോ​ൾ സ​മ്മ​ർ​ദ്ദം കു​ട്ടി​ക​ൾ​ക്കും പൊ​തു വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തും ഉ​ണ്ടാ​കും.

വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ നേ​ട്ട​ങ്ങ​ൾ ഇ​ല്ലാ​താ​ക്കു​ന്ന സാ​ഹ​ച​ര്യം ഒ​രു ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​ക​രു​ത്. യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ സ​ർ​ക്കാ​ർ വ​ന്നാ​ൽ അ​ന​ധ്യാ​പ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് മു​ൻ​കൈ​യെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള എ​യ്ഡ​ഡ് സ്കൂ​ൾ നോ​ൺ ടീ​ച്ചിം​ഗ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​തി​നി​ധി സ​മ്മേ​ള​നം മ​ണ്ണാ​ർ​ക്കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷി​നോ​ജ് പാ​പ്പ​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ. ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​സ​ജ്‌​ന വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് ദാ​നം നി​ർ​വ​ഹി​ച്ചു.

Kerala

സ്വ​ർ​ണ​ക്കൊ​ള്ളയിൽ വീ​ണ്ടു​മൊ​രു കേ​സ്കൂ​ടി ആ​ലോ​ച​ന​യി​ൽ


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള​​​യി​​​ൽ വീ​​​ണ്ടു​​​മൊ​​​രു കേ​​​സ്കൂ​​​ടി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​ൻ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ആ​​​ലോ​​​ചി​​​ക്കു​​​ന്നു. ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ടി​​​മ​​​രം പു​​​നഃ​​​പ്ര​​​തി​​​ഷ്ഠ ന​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​കും കേ​​​സ്.

കൊ​​​ടി​​​മ​​​രം ചി​​​ത​​​ല​​​രി​​​ച്ച​​​താ​​​യും പു​​​നഃ​​​പ്ര​​​തി​​​ഷ്ഠ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നു​​​മു​​​ള്ള തീ​​​രു​​​മാ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ണി​​​ത്. പു​​​നഃ​​​പ്ര​​​തി​​​ഷ്ഠാ ന​​​ട​​​പ​​​ടി തു​​​ട​​​ങ്ങി​​​യ​​​പ്പോ​​​ൾ കൊ​​​ടി​​​മ​​​രം കോ​​​ണ്‍​ക്രീ​​​റ്റി​​​ൽ തീ​​​ർ​​​ത്ത​​​താ​​​ണെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​താ​​​ണ് സം​​​ശ​​​യ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യാ​​​ക്കി​​​യ​​​ത്.

കേ​​​സി​​​ൽ ആ​​​രെ​​​യൊ​​​ക്കെ പ്ര​​​തി​​​യാ​​​ക്ക​​​ണ​​​മെ​​​ന്നു പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ​​​ക്കു ശേ​​​ഷ​​​മാ​​​കും പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം തീ​​​രു​​​മാ​​​നി​​​ക്കു​​​ക. ര​​​ണ്ടു പ​​​തി​​​റ്റാ​​​ണ്ടാ​​​യു​​​ള്ള ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ ന​​​ട​​​പ​​​ടി അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്ന ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശം അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണു കൊ​​​ടി​​​മ​​​ര പു​​​നഃ​​​പ്ര​​​തി​​​ഷ്ഠ സം​​​ബ​​​ന്ധി​​​ച്ചും അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​ത്.

നേ​​​ര​​​ത്തേ ത​​​ടി​​​യി​​​ൽ തീ​​​ർ​​​ത്ത കൊ​​​ടി​​​മ​​​ര​​​മാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ കോ​​​ണ്‍​ക്രീ​​​റ്റ് കൊ​​​ടി​​​മ​​​രം നി​​​ർ​​​മി​​​ച്ച​​​തു സം​​​ബ​​​ന്ധി​​​ച്ച രേ​​​ഖ​​​ക​​​ളൊ​​​ന്നും ഇ​​​പ്പോ​​​ൾ ക​​​ണ്ടെ​​​ത്താ​​​നാ​​​കാ​​​ത്ത​​​താ​​ണു പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​ൽ സം​​​ശ​​​യ​​​മു​​​ണ്ടാ​​​ക്കി​​​യ​​​ത്.

കൊ​​​ടി​​​മ​​​രം പു​​​നഃ​​​പ്ര​​​തി​​​ഷ്ഠ ന​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത് 2014 മു​​​ത​​​ലാ​​​ണ്. അ​​​തി​​​നാ​​​ൽ 2014മു​​​ത​​​ലു​​​ള്ള ന​​​ട​​​പ​​​ടി പ​​​രി​​​ശോ​​​ധി​​​ക്കും. കോ​​​ണ്‍​ക്രീ​​​റ്റ് തൂ​​​ണി​​​ൽ ചി​​​ത​​​ല​​​രി​​​ച്ച​​​തും പു​​​നഃ​​​പ്ര​​​തി​​​ഷ്ഠ​​​യ്ക്കാ​​​യി ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ലെ സ്പോ​​​ണ്‍​സ​​​റെ ക​​​ണ്ടെ​​​ത്തി​​​യ​​​തും ഉ​​​ൾ​​​പ്പെടെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ അ​​​ന്വേ​​​ഷ​​​ണ വി​​​ധേ​​​യ​​​മാ​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ണ്ട്.

ആ​​​ദ്യ കേ​​​സി​​​ൽ മു​​​ഖ്യ സൂ​​​ത്ര​​​ധാ​​​ര​​​ൻ ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ പോ​​​റ്റി​​​ക്കു ജാ​​​മ്യം ല​​​ഭി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കു​​​റ്റ​​​പ​​​ത്രം വൈ​​​കാ​​​തെ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തും പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്നു.

അ​​​തേ​​​സ​​​മ​​​യം, സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വൈ​​​കാ​​​തെ കൂ​​​ടു​​​ത​​​ൽ അ​​​റ​​​സ്റ്റു​​​ക​​​ൾ ഉ​​​ണ്ടാ​​​കു​​​മെ​​​ന്നാ​​ണു പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം പ​​​റ​​​യു​​​ന്ന​​​ത്.

Kerala

കൂടുതൽ സീറ്റും പരിഗണനയും എൽഡിഎഫ് നൽകുന്നുവെന്ന് ജോസ് കെ. മാണി

കോ​​​ട്ട​​​യം: യു​​​ഡി​​​എ​​​ഫ് ന​​​ല്‍കി​​​യ​​​തി​​​നേ​​​ക്കാ​​​ള്‍ സീ​​​റ്റും പ​​​രി​​​ഗ​​​ണ​​​ന​​​യും കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് എ​​​മ്മി​​​ന് എ​​​ല്‍ഡി​​​എ​​​ഫി​​​ല്‍ ല​​​ഭി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് ചെ​​​യ​​​ര്‍മാ​​​ന്‍ ജോ​​​സ് കെ. ​​​മാ​​​ണി എം​​​പി. ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ 1200ല​​​ധി​​​കം സീ​​​റ്റു​​​ക​​​ളി​​​ലാ​​​ണ് പാ​​​ര്‍ട്ടി മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​തെ​​ന്നും കോ​​​ട്ട​​​യം പ്ര​​​സ് ക്ലബിൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച മു​​​ഖാ​​​മു​​​ഖം പ​​​രി​​​പാ​​​ടി​​​യി​​​ല്‍ അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ല്‍ 470 സീ​​​റ്റു​​​ക​​​ളി​​​ലും ജ​​​ന​​​വി​​​ധി തേ​​​ടു​​​ന്നു. യു​​​ഡി​​​എ​​​ഫ് മു​​​ന്ന​​​ണി​​​യി​​​ലാ​​​യി​​​രു​​​ന്ന​​​പ്പോ​​​ള്‍ ഇ​​​ത്ര​​​യും പ​​​രി​​​ഗ​​​ണ​​​ന​​​യും സീ​​​റ്റും ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല. ആ​​​യി​​​ര​​​ത്തി​​​ല്‍ താ​​​ഴെ സീ​​​റ്റു​​​ക​​​ള്‍ മാ​​​ത്ര​​​മാ​​​ണ് ല​​​ഭി​​​ച്ച​​​ത്. എ​​​ല്ലാ ജി​​​ല്ല​​​യി​​​ലും സാ​​​ന്നി​​​ധ്യ​​​മ​​​റി​​​യി​​​ക്കാ​​​ന്‍ കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് എ​​​മ്മി​​​നു സാ​​​ധി​​​ക്കു​​​ന്നു​​​ണ്ട്. യു​​​ഡി​​​എ​​​ഫി​​​ല്‍ സീ​​​റ്റ് ല​​​ഭി​​​ക്കു​​​മ്പോ​​​ള്‍ ഒ​​​പ്പം റി​​​ബ​​​ലു​​​ക​​​ളെ​​​യും ല​​​ഭി​​​ക്കും. ഇ​​​പ്പോ​​​ള്‍ അ​​​തി​​​ല്ല. പ​​​ല​​​വാ​​​ര്‍ഡു​​​ക​​​ളി​​​ലും സ്ഥാ​​​നാ​​​ര്‍ഥി​​​ക​​​ളി​​​ല്ലാ​​​തെ യു​​​ഡി​​​എ​​​ഫ് ത​​​ക​​​ര്‍ച്ച​​​യി​​​ലേ​​​ക്കു പോ​​​കു​​​ക​​​യാ​​​ണ്. കോ​​​ണ്‍ഗ്ര​​​സി​​​നെ​​​തി​​​രേ കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് ജോ​​​സ​​​ഫ് വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള്ള​​​വ​​​ര്‍ റി​​​ബ​​​ലാ​​​യി മ​​​ത്സ​​​രി​​​ക്കു​​​ന്നു. എ​​​ല്‍ഡി​​​എ​​​ഫി​​​നൊ​​​പ്പം ഉ​​​റ​​​ച്ചു​​​നി​​​ല്‍ക്കു​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് എ​​​മ്മി​​​നു​​​ള്ള​​​ത്.

തീ​​​വ്ര​​​വ​​​ര്‍ഗീ​​​യ ശ​​​ക്തി​​​ക​​​ളു​​​മാ​​​യി യു​​​ഡി​​​എ​​​ഫ് പ്ര​​​ത്യ​​​ക്ഷ​​​ത്തി​​​ല്‍ത​​​ന്നെ കൂ​​​ട്ടു​​​കൂ​​​ടു​​​ക​​​യാ​​​ണ്. മ​​​ത​​​സൗ​​​ഹാ​​​ര്‍ദം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ര്‍ എ​​​ല്‍ഡി​​​എ​​​ഫി​​​നൊ​​​പ്പം നി​​​ല്‍ക്കും.

ബി​​​ജെ​​​പി​​​യു​​​മാ​​​യി യു​​​ഡി​​​എ​​​ഫി​​​നു പ​​​ല​​​യി​​​ട​​​ത്തും അ​​​ന്ത​​​ര്‍ധാ​​​ര​​​യു​​​ണ്ട്. പാ​​​ലാ ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ലു​​​ള്‍പ്പ​​​ടെ സ്വ​​​ത​​​ന്ത്ര​​​സ്ഥാ​​​നാ​​​ര്‍ഥി​​​യാ​​​യി മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​വ​​​ര്‍ക്കെ​​​തി​​​രേ യു​​​ഡി​​​എ​​​ഫും ബി​​​ജെ​​​പി​​​യും സ്ഥാ​​​നാ​​​ര്‍ഥി​​​യെ നി​​​ര്‍ത്തി​​​യി​​​ട്ടി​​​ല്ല. യു​​​ഡി​​​എ​​​ഫു​​​മാ​​​യി അ​​​ക​​​ന്നു​​​നി​​​ന്ന സ​​​മ​​​യ​​​ത്ത് ര​​​ണ്ട​​​ര​​​മാ​​​സം അ​​​വ​​​രു​​​ടെ നി​​​ല​​​പാ​​​ട് നോ​​​ക്കി​​​യി​​​രു​​​ന്നു. തു​​​ട​​​ര്‍ന്നു എ​​​ല്‍ഡി​​​എ​​​ഫി​​​ല്‍ ചേ​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു.

ജ​​​ന​​​കീ​​​യ വി​​​ഷ​​​യ​​​ങ്ങ​​​ള്‍ ഏ​​​റ്റെ​​​ടു​​​ത്തു കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് എം ​​​പ്ര​​​വ​​​ര്‍ത്ത​​​നം സ​​​ജീ​​​വ​​​മാ​​​ക്കു​​​ന്നു. ലേ​​​ബ​​​ര്‍ കോ​​​ഡ്, വ​​​നം​-​​വ​​​ന്യ​​​ജീ​​​വി ഭേ​​​ദ​​​ഗ​​​തി, ഭൂ​​​പ​​​തി​​​വ് ഭേ​​​ദ​​​ഗ​​​തി, റ​​​ബ​​​ര്‍, നെ​​​ല്ല് താ​​​ങ്ങു​​​വി​​​ല തു​​​ട​​​ങ്ങി എ​​​ല്ലാ വി​​​ഷ​​​യ​​​ങ്ങ​​ളി​​​ലും കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് എം ​​​നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്കു​​​ക​​​യും ജ​​​ന​​​ങ്ങ​​​ള്‍ക്കൊ​​​പ്പം നി​​​ല്‍ക്കു​​​ക​​​യും ചെ​​​യ്തു​​വെ​​ന്നും ജോ​​സ് കെ. ​​മാ​​ണി പ​​റ​​ഞ്ഞു.

എ​​​ല്‍ഡി​​​എ​​​ഫ് സ​​​ര്‍ക്കാ​​​ര്‍ സ​​​മ്പൂ​​​ര്‍ണ​​​വി​​​ജ​​​യ​​​മാ​​​ണ്. ക​​​ഴി​​​ഞ്ഞ പ്ര​​​വി​​​ശ്യ​​​ത്തെ​​​ക്കാ​​​ള്‍ കൂ​​​ടു​​​ത​​​ള്‍ സീ​​​റ്റു​​​ക​​​ളി​​​ല്‍ എ​​​ല്‍ഡി​​​എ​​​ഫ് വി​​​ജ​​​യി​​​ച്ചു അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തും. ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ഭ​​​ര​​​ണ​​​സ​​​സ​​​മി​​​യെ നി​​​ശ്ച​​​യി​​​ക്കു​​​മ്പോ​​​ള്‍ കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് എ​​​മ്മി​​​നു മു​​​ഖ്യ​​​പ​​​ങ്ക് വ​​​ഹി​​​ക്കാ​​​നാ​​​കും. അ​​​ടു​​​ത്ത തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ കൈ​​​വി​​​ട്ടു​​​പോ​​​യ പാ​​​ലാ, ക​​​ടു​​​ത്തു​​​രു​​​ത്തി, ചാ​​​ല​​​ക്കു​​​ടി, പെ​​​രു​​​മ്പാ​​​വൂ​​​ര്‍ മ​​​ണ്ഡ​​​ല​​​ങ്ങ​​​ള്‍ തി​​​രി​​​ച്ചു​​​പി​​​ടി​​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

Latest News

Corehub Up