x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന​ധ്യാ​പ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ പ​രി​ഗ​ണ​ന കാ​ണി​ക്കണം: വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി


Published: April 25, 2026 01:42 AM IST | Updated: April 25, 2026 01:42 AM IST

മ​ണ്ണാ​ർ​ക്കാ​ട് ന​ട​ന്ന കേ​ര​ള എ​യ്‌​ഡ​ഡ് സ്കൂ​ൾ നോ​ൺ ടീ​ച്ചിം​ഗ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​തി​നി​ധി സ​മ്മേ​ള​നം വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മ​ണ്ണാ​ർ​ക്കാ​ട്: അ​ന​ധ്യാ​പ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ​രി​ഗ​ണ​ന കാ​ണി​ക്കേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചെ​ന്ന് വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി. ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും കു​ട്ടി​ക​ൾ​ക്കും സ്വ​സ്ഥ​മാ​യ അ​ന്ത​രീ​ക്ഷം വി​ദ്യാ​ല​യ​ത്തി​ൽ ഉ​ണ്ടാ​ക​ണം. ശ​മ്പ​ള​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന ജീ​വ​ന​ക്കാ​രു​ടെ മാ​ന​സി​കാ​വ​സ്ഥ സ​ർ​ക്കാ​ർ കാ​ണ​ണം. അ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​മ്പോ​ൾ സ​മ്മ​ർ​ദ്ദം കു​ട്ടി​ക​ൾ​ക്കും പൊ​തു വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തും ഉ​ണ്ടാ​കും.

വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ നേ​ട്ട​ങ്ങ​ൾ ഇ​ല്ലാ​താ​ക്കു​ന്ന സാ​ഹ​ച​ര്യം ഒ​രു ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​ക​രു​ത്. യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ സ​ർ​ക്കാ​ർ വ​ന്നാ​ൽ അ​ന​ധ്യാ​പ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് മു​ൻ​കൈ​യെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള എ​യ്ഡ​ഡ് സ്കൂ​ൾ നോ​ൺ ടീ​ച്ചിം​ഗ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​തി​നി​ധി സ​മ്മേ​ള​നം മ​ണ്ണാ​ർ​ക്കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷി​നോ​ജ് പാ​പ്പ​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ. ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​സ​ജ്‌​ന വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് ദാ​നം നി​ർ​വ​ഹി​ച്ചു.

Tags : Consideration nattuvishesham local news

Recent News

Corehub Up