x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജനങ്ങൾക്കു പഞ്ചായത്തുകളെ റേറ്റ് ചെയ്യാവുന്ന സംവിധാനം പരി​ഗണനയിൽ: കെ.എം. ഷാജി

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: July 2, 2026 11:41 PM IST | Updated: July 2, 2026 11:41 PM IST

മ​​​​ന്ത്രി കെ.​​​​എം.​​​​ഷാ​​​​ജി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഭ​​​​ക്ഷ​​​​ണ​​​​വും ഹോ​​​​ട്ട​​​​ലു​​​​ക​​​​ളും റേ​​​​റ്റ് ചെ​​​​യ്യു​​​​ന്ന​​​​തു​​​​പോ​​​​ലെ പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളെ റേ​​​​റ്റ് ചെ​​​​യ്യാ​​​​വു​​​​ന്ന സം​​​​വി​​​​ധാ​​​​ന​​​​വും സ​​​​ർ​​​​ക്കാ​​​​ർ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​താ​​​യി ത​​​​ദ്ദേ​​​​ശ​​​​സ്വ​​​​യം​​​​ഭ​​​​ര​​​​ണ​​​​വ​​​​കു​​​​പ്പ് മ​​​​ന്ത്രി കെ.​​​​എം.​​​​ഷാ​​​​ജി.

ഓ​​​​രോ പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലും സ​​​​വി​​​​ശേ​​​​ഷ ക്യൂആ​​​​ർ കോ​​​​ഡു​​​​ക​​​​ൾ ന​​​​ൽ​​​​കി ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​തു സ്കാ​​​​ൻ ചെ​​​​യ്തു റേ​​​​റ്റ് ചെ​​​​യ്യാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന സം​​​​വി​​​​ധാ​​​​ന​​​മാ​​​ണ് ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​തെ​​​ന്നും കേ​​​​ര​​​​ള പ​​​​ത്ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക യൂ​​​​ണി​​​​യ​​​​ൻ (കെ​​​​യു​​​​ഡ​​​​ബ്ല്യു​​​​ജെ) ഡ​​​​ൽ​​​​ഹി ഘ​​​​ട​​​​കം സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ‘മൈ​​​​ക്ക് ടു​​​​ഗെ​​​​ദ​​​​ർ’ സം​​​​വാ​​​​ദ​​​​പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ സം​​​സാ​​​രി​​​ക്ക​​​വേ ഷാ​​​ജി അ​​​റി​​​യി​​​ച്ചു.

പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ലെ ക്യൂ​​​​ആ​​​​ർ കോ​​​​ഡു​​​​ക​​​​ൾ സ്കാ​​​​ൻ ചെ​​​​യ്തു പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ആ ​​​​പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​നെ​​​ക്കു​​​റി​​​ച്ച് അ​​​​ഭി​​​​പ്രാ​​​​യം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്താ​​​​മെ​​​​ന്നും അ​​​​ത​​​​ത് പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളു​​​​ടെ റേ​​​​റ്റിം​​​​ഗും അ​​​​ഭി​​​​പ്രാ​​​​യ​​​​ങ്ങ​​​​ളും തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​പ്പെ​​​​ടു​​​​മെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളു​​​​ടെ പ്ര​​​​ക​​​​ട​​​​നം മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്താ​​​​നു​​​​ള്ള ആ​​​​ശ​​​​യ​​​​മാ​​​​യാ​​​​ണ് റേ​​​​റ്റിം​​​​ഗ് സം​​​​വി​​​​ധാ​​​​ന​​​​ത്തെ മ​​​​ന്ത്രി വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ന്ന​​​​ത്.

ഗ്രാ​​​​മ​​​​സ​​​​ഭ​​​​ക​​​​ളി​​​​ലെ പ​​​​ങ്കാ​​​​ളി​​​​ത്ത​​​​വും പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​വും മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​ന് ഓ​​​​ൺ​​​​ലൈ​​​​ൻ ഗ്രാ​​​​മ​​​​സ​​​​ഭ​​​​ക​​​​ളും ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​ത് പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്നു​​​​ണ്ട്. ലോ​​​​ക​​​​മെ​​​​മ്പാ​​​​ടു​​​​മു​​​​ള്ള പ്ര​​​​വാ​​​​സി​​​​ക​​​​ളാ​​​​യ മ​​​​ല​​​​യാ​​​​ളി​​​​ക​​​​ൾ​​​​ക്ക് പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​വു​​​​ന്ന ഓ​​​​ൺ​​​​ലൈ​​​​ൻ ഗ്രാ​​​​മ​​​​സ​​​​ഭ​​​​ക​​​​ൾ പ​​​​രീ​​​​ക്ഷ​​​​ണാ​​​​ർ​​​​ഥം ന​​​​ട​​​​ത്തി​​​​യ​​​​ത് വി​​​​ജ​​​​യ​​​​മാ​​​​യ​​​​തു ക​​​​ണ്ടാ​​​​ണ് കേ​​​​ര​​​​ള​​​​ത്തി​​​​ലു​​​​ട​​​​നീ​​​​ളം ഓ​​​​ൺ​​​​ലൈ​​​​ൻ ഗ്രാ​​​​മ​​​​സ​​​​ഭ​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന​​​​ത് പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​ത്-​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Tags : K.M. Shaji System consideration people rate panchayats

Recent News

Corehub Up