ദുബായ്: അച്ചായന്‍സ് ഗോള്‍ഡിന്റെ വളര്‍ച്ചയിലെ സുപ്രധാന നാഴികക്കല്ലായി, യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ആദ്യ ഷോറൂം ദുബായ് അല്‍ മങ്കൂല് യുഡബ്ള്യു മാളില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
അച്ചായന്‍സ് ഗോള്‍ഡന്റെ 50-ാമത് ഷോറൂം കൂടിയാണിത്. അച്ചായന്‍സ് ഗോള്‍ഡ് ഉടമ ടോണി വര്ക്കിച്ചന് ഉദ്ഘാടനം നിര്‍വഹിച്ചു. ജനറല്‍ മാനേജര്‍ ഷിനില്‍ കുര്യന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ പ്രമുഖ വ്യക്തികളും അതിഥികളും പങ്കെടുത്തു.
വര്‍ഷങ്ങളായി നേടിയെടുത്ത വിശ്വാസ്യതയുടെയും തുടര്‍ച്ചയായ വളര്‍ച്ചയുടെയും പ്രതിഫലനമാണ് ഈ നേട്ടം. വിശ്വാസ്യത, സുതാര്യത, ഉപഭോക്തൃ സംതൃപ്തി എന്നിവയെ അടിസ്ഥാനമാക്കിയാണ് അച്ചായന്‍സ് ഗോള്‍ഡ് പ്രവര്‍ത്തിക്കുന്നത്.
സ്വര്‍ണ ഇടപാടുകളില്‍ വ്യക്തതയും സുതാര്യതയും ഉറപ്പാക്കുന്നതിനൊപ്പം, ഉപഭോക്താക്കള്‍ക്ക് വിശ്വസനീയവും പ്രഫഷണലുമായ സേവനം നല്കുന്നതിലാണ് ബ്രാന്‍ഡ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.