സൗത്ത് ഇന്ത്യൻ ബാങ്കും മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡും തമ്മിൽ ബിസിനസ് പങ്കാളിത്തം
കൊച്ചി: കുറഞ്ഞ ചെലവിൽ ഭവന വായ്പകൾ ലഭ്യമാക്കുന്നതിനായി പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്കും മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡും തമ്മിൽ ബിസിനസ് പങ്കാളിത്തം.
സൗത്ത് ഇന്ത്യന്‍ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പി.ആര് ശേഷാദ്രി, മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മാത്യു മുത്തൂറ്റ് എന്നിവർ പങ്കാളിത്ത കരാർ കൈമാറി.
കരാർ പ്രകാരം, വിവിധ പ്രദേശങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട മുത്തൂറ്റ് എംക്രെഡ് ശാഖകൾ വഴി സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഭവനവായ്പകൾ യോഗ്യരായ ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. ഇത് സാധാരണക്കാർക്ക് വലിയ തോതിൽ ഭവനവായ്പ എളുപ്പത്തിൽ ലഭിക്കാൻ വഴിയൊരുക്കുമെന്ന് അധികൃതർ പറഞ്ഞു.
Tags : HousingLoans SIB MuthootEmcred agreement