Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bans

സ്കൂ​ളു​ക​ളി​ലേ​ക്ക് യു​ട്യൂ​ബ​ർ​മാ​രു​ടെ പ്ര​വേ​ശ​നം നി​രോ​ധി​ച്ച് ഉ​ത്ത​ർ​പ്ര​ദേ​ശ്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പു​​​​റ​​​​ത്തു​​​​നി​​​​ന്നു​​​​ള്ള​​​​വ​​​​രും യു​​​​ട്യൂ​​​​ബ​​​​ർ​​​​മാ​​​​രും സ​​​​ർ​​​​ക്കാ​​​​ർ സ്കൂ​​​​ളു​​​​ക​​​​ളി​​​​ലേ​​​​ക്കു പ്ര​​​​വേ​​​​ശി​​​​ക്കു​​​​ന്ന​​​​തു നി​​​​രോ​​​​ധി​​​​ച്ച് ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ്. രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ള​​​​മു​​​​ള്ള സ​​​​ർ​​​​ക്കാ​​​​ർ സ്കൂ​​​​ളു​​​​ക​​​​ളു​​​​ടെ ശോ​​​​ച​​​​നീ​​​​യാ​​​​വ​​​​സ്ഥ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ കോ​​​​ക്രോ​​​​ച്ച് ജ​​​​ന​​​​താ പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ (സി​​​​ജെ​​​​പി) നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ തു​​​​റ​​​​ന്നു​​​​കാ​​​​ട്ടു​​​​ന്ന​​​​തി​​​​നി​​​​ട​​​​യി​​​​ലാ​​​​ണ് യു​​​​ട്യൂ​​​​ബ​​​​ർ​​​​മാ​​​​ർ സം​​​​സ്ഥാ​​​​ന​​​​ത്തെ സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ പ്ര​​​​വേ​​​​ശി​​​​ക്കു​​​​ന്ന​​​​ത് നി​​​​രോ​​​​ധി​​​​ച്ചു​​​​കൊ​​​​ണ്ട് യു​​​​പി​​​​യി​​​​ലെ വി​​​​വി​​​​ധ ജി​​​​ല്ലാ വി​​​​ദ്യാ​​​​ഭ്യാ​​​​സ ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​ർ ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ൾ പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

സ്കൂ​​​​ളു​​​​ക​​​​ളി​​​​ലെ​​​​ത്തി വീ​​​​ഡി​​​​യോ​​​​ക​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യു​​​​ന്ന​​​​ത് പ​​​​ഠ​​​​ന​​​​ത്തെ ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തു​​​​വെ​​​​ന്നും അ​​​​ധ്യാ​​​​പ​​​​ന തൊ​​​​ഴി​​​​ലി​​​​ന്‍റെ അ​​​​ന്ത​​​​സി​​​​നെ ബാ​​​​ധി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു​​​​വെ​​​​ന്നാ​​​​ണ് അ​​​​യോ​​​​ധ്യ​​​​യി​​​​ലെ സ​​​​ർ​​​​ക്കാ​​​​ർ സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ പു​​​​റ​​​​ത്തു​​​​നി​​​​ന്നു​​​​ള്ള​​​​വ​​​​രു​​​​ടെ പ്ര​​​​വേ​​​​ശ​​​​നം നി​​​​രോ​​​​ധി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​ള്ള അ​​​​യോ​​​​ധ്യ ബേ​​​​സി​​​​ക് എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ൻ ഓ​​​​ഫീ​​​​സ​​​​റു​​​​ടെ ഉ​​​​ത്ത​​​​ര​​​​വി​​​​ൽ പ​​​​റ​​​​യു​​​​ന്ന​​​​ത്. യു​​​​പി​​​​യി​​​​ലെ അ​​​​സം​​​​ഗ​​​​ഡ്, ബ​​​​ല്ലി​​​​യ, ബ​​​​സ്തി, ബ​​​​ൽ​​​​റാം​​​​പു​​​​ർ, ഷം​​​​ലി, ആ​​​​ഗ്ര തു​​​​ട​​​​ങ്ങി​​​​യ സ്കൂ​​​​ളി​​​​ലേ​​​​ക്കും പു​​​​റ​​​​ത്തു​​​​നി​​​​ന്നു​​​​ള്ള​​​​വ​​​​രു​​​​ടെ പ്ര​​​​വേ​​​​ശ​​​​നം നി​​​​രോ​​​​ധി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​ള്ള ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ൾ ഇ​​​​തി​​​​നോ​​​​ട​​​​ക​​​​മു​​​​ണ്ട്.

പു​​​​റ​​​​ത്തു​​​​നി​​​​ന്നു​​​​ള്ള​​​​വ​​​​ർ സ​​​​ർ​​​​ക്കാ​​​​ർ സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ പ്ര​​​​വേ​​​​ശി​​​​ക്ക​​​​രു​​​​തെ​​​​ന്ന് ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം രാ​​​​ജ​​​​സ്ഥാ​​​​ൻ സ​​​​ർ​​​​ക്കാ​​​​രും ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചി​​​​രു​​​​ന്നു. രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ള​​​​മു​​​​ള്ള സ​​​​ർ​​​​ക്കാ​​​​ർ സ്കൂ​​​​ളു​​​​ക​​​​ളു​​​​ടെ മോ​​​​ശം അ​​​​വ​​​​സ്ഥ​​​​ക​​​​ൾ​​​​ക്കു പ​​​​രി​​​​ഹാ​​​​രം ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​യി സ്വാ​​​​ത​​​​ന്ത്ര്യ​​​​ദി​​​​ന​​​​ത്തി​​​​ൽ സി​​​​ജെ​​​​പി ആ​​​​രം​​​​ഭി​​​​ച്ച സ്കൂ​​​​ൾ ഠീ​​​​ക് ക​​​​രോ കാ​​​​മ്പ​​​​യി​​​​ൻ മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ലെ​​​​യും രാ​​​​ജ​​​​സ്ഥാ​​​​നി​​​​ലെ​​​​യും നി​​​​ര​​​​വ​​​​ധി സ​​​​ർ​​​​ക്കാ​​​​ർ സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ മ​​​​തി​​​​യാ​​​​യ ടോ​​​​യ്‌​​​​ല​​​​റ്റ് സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ​​​​പ്പോ​​​​ലും നി​​​​ല​​​​വി​​​​ലി​​​​ല്ലാ​​​​ത്ത​​​​ത് സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യി​​​​രു​​​​ന്നു.

യു​​​​പി​​​​യി​​​​ലെ നി​​​​ര​​​​വ​​​​ധി സ​​​​ർ​​​​ക്കാ​​​​ർ സ്കൂ​​​​ളു​​​​ക​​​​ളി​​​​ലെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​ക​​​​ട്ടെ സ്കൂ​​​​ളു​​​​ക​​​​ളി​​​​ലെ മോ​​​​ശം ഭ​​​​ക്ഷ​​​​ണ​​​​നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​നെ​​​​തി​​​​രേ​​​​യും കു​​​​ടി​​​​വെ​​​​ള്ള പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യും തെ​​​​രു​​​​വു​​​​ക​​​​ളി​​​​ൽ സ​​​​മ​​​​ര​​​​ത്തി​​​​നി​​​​റ​​​​ങ്ങു​​​​ക​​​​യു​​​​മാ​​​​ണ്. യു​​​​പി​​​​യി​​​​ലെ ല​​​​ക്നോ​​​​യി​​​​ലും ഹ​​​​സ​​​​ൻ​​​​ഗ​​​​ഞ്ജി​​​​ലും ക​​​​ന്നൗ​​​​ജി​​​​ലും ഹാ​​​​മി​​​​ർ​​​​പു​​​​രി​​​​ലു​​​​മെ​​​​ല്ലാം നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​നു വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​ണ് സ്കൂ​​​​ളു​​​​ക​​​​ളി​​​​ലെ മോ​​​​ശം അ​​​​വ​​​​സ്ഥ​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ പ്ര​​​​തി​​​​ഷേ​​​​ധി​​​​ക്കാ​​​​ൻ ക്ലാ​​​​സ്റൂ​​​​മു​​​​ക​​​​ൾ ബ​​​​ഹി​​​​ഷ്ക​​​​രി​​​​ച്ച​​​​ത്.

International

ഭക്ഷ്യകയറ്റുമതി ഇറാൻ നിരോധിച്ചു

ടെ​​​ഹ്റാ​​​ൻ: യു​​​എ​​​സ്-​​​ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ളു​​​ടെ​​​യും കാ​​​ർ​​​ഷി​​കോ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ​​​യും ക​​​യ​​​റ്റു​​​മ​​​തി ഇ​​​റാ​​​ൻ നി​​​രോ​​​ധി​​​ച്ചു. അ​​​വ​​​ശ്യ​​​വ​​​സ്തു​​​ക്ക​​​ളു​​​ടെ ല​​​ഭ്യ​​​ത ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​നാ​​​ണി​​​തെ​​​ന്ന് ഇ​​​റേ​​​നി​​​യ​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.

യു​​​ദ്ധം നീ​​​ളു​​​മെ​​​ന്ന ഭീ​​​തി​​​യി​​​ൽ ഇ​​​റേ​​​നി​​​യ​​​ൻ ജ​​​ന​​​ത ഭ​​​ക്ഷ​​​ണ​​​വും മ​​​റ്റ് അ​​​വ​​​ശ്യ​​​വ​​​സ്തു​​​ക്ക​​​ളും ശേ​​​ഖ​​​രി​​​ച്ചു​​​വ​​​യ്ക്കു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ടെ​​​ഹ്റാ​​​നി​​​ൽ​​​നി​​​ന്നു ജ​​​ന​​​ങ്ങ​​​ൾ ഭീ​​​തി മൂ​​​ലം പ​​​ലാ​​​യ​​​നം ചെ​​​യ്യാ​​​ൻ തു​​​ട​​​ങ്ങി​​​യെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.

Kerala

മ​റു​നാ​ട​ൻ ബ​സു​ക​ൾ മു​ഖം മി​നു​ക്കി ഓ​ടു​ന്ന​തി​ന് വി​ല​ക്ക്; പ​ണി​കി​ട്ടി​യ​ത് ഇ​രു​ന്നൂ​റോ​ളം ബ​സു​ക​ൾ​ക്ക്

തി​രു​വ​ന​ന്ത​പു​രം: മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് കാ​ലാ​വ​ധി തീ​ർ​ന്ന ബ​സു​ക​ൾ പു​തു​ക്കി​പ​ണു​ത് കേ​ര​ള​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ഇ​രു​ന്നൂ​റോ​ളം ബ​സു​ക​ൾ ഷെ​ഡി​ൽ ക​യ​റ്റി​യി​ടേ​ണ്ട അ​വ​സ്ഥ​യാ​ണ്.

ഡ​ൽ​ഹി, ഹ​രി​യാ​ന, ഹി​മാ​ച​ൽ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ സ​ർ​വീ​സ് ബ​സു​ക​ളു​ടെ ഉ​പ​യോ​ഗ​കാ​ലാ​വ​ധി എ​ട്ടു മു​ത​ൽ 10 വ​ർ​ഷം വ​രെ​യാ​ണ്. കേ​ര​ള​ത്തി​ൽ ഇ​ത് 22 വ​ർ​ഷ​മാ​ണ്. ബ​സു​ക​ൾ മാ​റ്റാ​റാ​കു​മ്പോ​ൾ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് കു​റ​ഞ്ഞ വി​ല​യ്ക്ക് ബ​സ് വാ​ങ്ങി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി ര​ജി​സ്ട്രേ​ഷ​ൻ കേ​ര​ള​ത്തി​ലേ​ക്ക് മാ​റ്റി സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്നു.

ഇ​തി​നാ​ണി​പ്പോ​ൾ ഗ​താ​ഗ​ത​വ​കു​പ്പ് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പു​തി​യ ബ​സ് വാ​ങ്ങാ​ൻ 50 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ് വ​രു​മ്പോ​ൾ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലെ കാ​ലാ​വ​ധി തീ​ർ​ന്ന ബ​സു​ക​ൾ 10 ല​ക്ഷം രൂ​പ മു​ത​ൽ ല​ഭി​ക്കും. പ​ഴ​ഞ്ച​ൻ വാ​ഹ​ന​ങ്ങ​ളു​ടെ ഇ​ട​മാ​യി കേ​ര​ളം മാ​റാ​തി​രി​ക്കാ​നാ​ണ് ക​ടു​ത്ത തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Latest News

Corehub Up