കാൻബറ: യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇറേനിയൻ പൗരന്മാർക്ക് ആറു മാസത്തേക്ക് സന്ദർശക വീസ അനുവദിക്കില്ലെന്ന് ഓസ്ട്രേലിയ അറിയിച്ചു.
ഹ്രസ്വകാല വീസയിലെത്തുന്ന ഇറേനിയൻ പൗരന്മാർക്കു തിരിച്ചുപോകാൻ പറ്റാത്ത സാഹചര്യമുണ്ടാകാം എന്ന നിഗമനത്തിലാണു നടപടിയെന്ന് ഓസ്ട്രേലിയൻ ആഭ്യന്തരവകുപ്പ് അറിയിച്ചു. ഇറേനിയൻ പൗരന്മാർ മടങ്ങാൻ വിസമ്മതിക്കുന്ന സാഹചര്യവും ഉണ്ടാകാം.
ഇപ്പോൾ ഓസ്ട്രേലിയയിൽ ഇല്ലാത്തവർക്കാണു നടപടി ബാധകം. വീസ അനുവദിക്കപ്പെട്ടവരും ഇതിൽ ഉൾപ്പെടും.
Tags : Australia suspends visitor visa Iranian citizens Bans