x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്തോനേഷ്യയിൽ കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗത്തിനു വിലക്ക്


Published: March 7, 2026 12:01 AM IST | Updated: March 7, 2026 12:01 AM IST

ജ​​​ക്കാ​​​ർ​​​ത്ത: ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​യ്​​​ക്കു പി​​​ന്നാ​​​ലെ കു​​​ട്ടി​​​ക​​​ളു​​​ടെ സാ​​​മൂ​​​ഹി​​​ക മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ ഉ​​​പ​​​യോ​​​ഗ​​​ത്തി​​​നു വി​​​ല​​​ക്കേ​​​ർ​​​പ്പെ​​​ടു​​​ത്താ​​​നൊ​​​രു​​​ങ്ങി ഇ​​​ന്തോ​​​നേ​​​ഷ്യ.

16 വ​​​യ​​​സി​​​ൽ താ​​​ഴെ​​​യു​​​ള്ള കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​ണ് യു​​​ട്യൂ​​​ബ്, ഫേസ്ബു​​​ക്ക്, ടി​​​ക്‌​​​ടോ​​​ക്, ഇ​​​ൻ​​​സ്റ്റഗ്രാം, എ​​​ക്‌​​​സ്, റോ​​​ബ്‌​​​ലോ​​​ക്‌​​​സ് അ​​​ട​​​ക്ക​​​മു​​​ള്ള മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നു​​വി​​​ല​​​ക്കേ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്.

ഈ മാസം 28 മു​​​ത​​​ൽ ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള നി​​​യ​​​മം പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രു​​​മെ​​​ന്ന് വാ​​​ർ​​​ത്താ​​​വി​​​നി​​​മ​​​യ വ​​​കു​​​പ്പ് മ​​​ന്ത്രി മ്യൂ​​​ട്ട്യ ഹാ​​​ഫി​​​ദ് പ​​​റ​​​ഞ്ഞു. സ​​മൂ​​ഹ​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ ഉ​​​പ​​​യോ​​​ഗം കു​​​ട്ടി​​​ക​​​ളു​​​ടെ മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യ​​​ത്തെ ബാ​​​ധി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നു മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത​​​വ​​​രു​​​ടെ സു​​​ര​​​ക്ഷ​​​യി​​​ലും മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യ​​​ത്തി​​​ലും സ​​മൂ​​ഹ​​മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ ചെ​​​ലു​​​ത്തു​​​ന്ന സ്വാ​​​ധീ​​​ന​​​ത്തെ​​​പ്പ​​​റ്റി ആ​​​ശ​​​ങ്ക വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു സ​​​ർ​​​ക്കാ​​​ർ ഇ​​​ത്ത​​​ര​​​മൊ​​​രു തീ​​​രു​​​മാ​​​നം എ​​​ടു​​​ത്ത​​​തെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Tags : Indonesia bans social media children's

Recent News

Corehub Up