ഒറ്റപ്പാലം: പള്ളിയിൽ ചെറിയ പെരുന്നാൾ ഖുതുബ പ്രസംഗം നടത്തുന്നതിനിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു.
ഒറ്റപ്പാലം തൃക്കടീരിക്കടുത്തുള്ള ആറ്റാശേരിയിലെ ഇസ്ലാമിക് സർവീസ് സൊസൈറ്റി ജുമാമസ്ജിദ് ഇമാം മൗലവി അബ്ദുൾ ഷുക്കൂർ ഖാസിമി(54)യാണു മരിച്ചത്.
ചെറിയ പെരുന്നാൾ നമസ്കാരം നിർവഹിച്ചു പ്രസംഗിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. പള്ളിയിലുണ്ടായിരുന്നവർ പ്രഥമശുശ്രൂഷ നൽകിയെങ്കിലും രക്ഷിക്കാനായില്ല. തൊടുപുഴ സ്വദേശിയാണ്. ഭാര്യയും ഒരു മകനുമുണ്ട്.
Tags : Imam dies collapsing mosque Maulvi Abdul Shukoor Qasimi Juma Masjid in Attasseri