Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DeadBodies

മൃതദേഹങ്ങൾ സംസ്കരിക്കാൻ സ്ഥലമില്ല: റിപ്പോർട്ട് തേടി ഡൽഹി ഹൈക്കോടതി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ക്രി​സ്ത്യ​ൻ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ക്കാ​ൻ സെ​മി​ത്തേ​രി സൗ​ക​ര്യ​മി​ല്ലെ​ന്ന ഹ​ർ​ജി​യി​ൽ ഡ​ൽ​ഹി സ​ർ​ക്കാ​ർ, മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ, ഡ​ൽ​ഹി ഡെ​വ​ല​പ്‌​മെ​ന്‍റ് അ​ഥോ​റി​റ്റി എ​ന്നി​വ​രോ​ട് ഹൈ​ക്കോ​ട​തി റി​പ്പോ​ർ​ട്ട് തേ​ടി.

ചീ​ഫ് ജ​സ്റ്റീ​സ് ദേ​വേ​ന്ദ്ര കു​മാ​ർ ഉ​പാ​ധ്യാ​യ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ചാ​ണ് ഉ​ത്ത​ര​വി​ട്ട​ത്. പൗ​ര​ന്മാ​ർ​ക്കു ശ്മ​ശാ​ന സൗ​ക​ര്യം ഉ​റ​പ്പാ​ക്കു​ന്ന​ത് എം​സി​ഡി​യു​ടെ പ്രാ​ഥ​മി​ക ചു​മ​ത​ല​യാ​ണെ​ന്നു നി​രീ​ക്ഷി​ച്ച കോ​ട​തി, ഡ​ൽ​ഹി​യി​ലെ സെ​മി​ത്തേ​രി​ക​ളു​ടെ വി​വ​ര​ങ്ങ​ളും സ്ഥ​ല​സൗ​ക​ര്യ​വും സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ചു.

ത​ല​സ്ഥാ​ന​ത്തെ സെ​മി​ത്തേ​രി​ക​ൾ നി​റ​ഞ്ഞ​തി​നാ​ൽ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്കാ​യി മ​റ്റു സം​സ്ഥാ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ടി​വ​രു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ലീ​ഗ​ൽ ക്രി​സ്റ്റ്യ​ൻ​സ് ആ​ക്‌​ഷ​ൻ ക​മ്മി​റ്റി​യാ​ണു കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Latest News

Corehub Up