തിരുവനന്തപുരം: കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ ആവിഷ്കരിച്ച ഡോ. എ.പി.ജെ. അബ്ദുള്‍കലാം സ്കോളർഷിപ്പ് സ്കീമിലേക്ക് 2025-26 വർഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു.
14 വയസ് മുതൽ 20 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അത്ലറ്റിക്സ്, ബോക്സിംഗ്, സ്വിമ്മിംഗ്, ബാഡ്മിന്റൺ, സൈക്ലിംഗ്, കനോയിംഗ്- കയാക്കിംഗ്, റോവിംഗ് എന്നീ കായിക ഇനങ്ങളിൽ സ്കൂൾ, കോളജ് തലത്തിൽ ദേശീയ (സൗത്ത് സോൺ) മത്സരത്തിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കുകയാണ് കുറഞ്ഞ യോഗ്യത.
ഭിന്നശേഷിയുള്ള ഒരു കായിക താരത്തിനു പ്രതിമാസം പതിനായിരം രൂപ സ്കോളർഷിപ്പ് അനുവദിക്കും. അപേക്ഷകർ കായികനേട്ടം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ ഒക്്ടോബർ അഞ്ചിനു മുമ്പായി അപേക്ഷ സമർപ്പിക്കണം.