Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cjp

അഭിജിത് ദിപ്കെയ്ക്ക് നേരെ മഷിയേറ്; ജന്തർ മന്തറിൽ സംഘർഷാവസ്ഥ

ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെയ്ക്ക് നേരെ മഷിയേറ്. ശനിയാഴ്ച പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ ഒരു യുവതി ദിപ്കെയുടെ മുഖത്തേക്ക് നീല മഷി ഒഴിക്കുകയായിരുന്നു.

ആക്രമണത്തെത്തുടർന്ന് സമരവേദിയിൽ വലിയ തോതിൽ സംഘർഷാവസ്ഥ ഉടലെടുക്കുകയും, പ്രകോപിതരായ ദിപ്കെയുടെ അനുയായികൾ സ്റ്റേജിലേക്ക് ഇരച്ചുകയറുകയും ചെയ്തു.

സാമൂഹിക പ്രവർത്തകൻ സോനം വാംഗ്ചുക്കിനെ പോലീസ് ബലമായി നീക്കം ചെയ്ത് ആശുപത്രിയിലാക്കിയതിൽ പ്രതിഷേധിച്ച് ദിപ്കെ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്.

അതേസമയം, ആക്രമണത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിൽ പങ്കുവച്ച ദിപ്കെ, "നീല എന്‍റെ നിറമാണ്... ജയ് ഭീം!' എന്ന് കുറിച്ചുകൊണ്ട് ശക്തമായി പ്രതികരിച്ചു.

ആക്രമണം നടത്തിയ സ്ത്രീയുടെ വ്യക്തിവിവരങ്ങളോ ഇതിന് പിന്നിലെ ലക്ഷ്യമോ ഇതുവരെ വ്യക്തമായിട്ടില്ല.

National

സി​ജെ​പി സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി സോ​നം വാം​ഗ്‌​ചു​ക്, ഇ​ന്ന് മു​ത​ൽ ജ​ന്ത​ർ മന്ത​റി​ൽ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം 

ന്യൂ​ഡ​ൽ​ഹി: പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രെ​യും വി​ദ്യാ​ഭ്യാ​സ പ​രി​ഷ്ക​ര​ണ​ങ്ങ​ൾ​ക്കാ​യും ഡ​ൽ​ഹി ജ​ന്ത​ർ മ​ന്ദ​റി​ൽ കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് പ്ര​മു​ഖ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സോ​നം വാം​ഗ്ചു​ക് ഇ​ന്ന് മു​ത​ൽ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ക്കും. പ​രീ​ക്ഷാ ത​ട്ടി​പ്പു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വെ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ ജൂ​ൺ 27-ന​കം കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ നി​രാ​ഹാ​ര​ത്തി​ലേ​ക്ക് ക​ട​ക്കു​മെ​ന്ന് അ​ദ്ദേ​ഹം മു​ൻ​പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 

അ​ഭി​ജീ​ത് ദി​പ്കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന്ത​ർ മ​ന്ദ​റി​ൽ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധം തു​ട​ർ​ച്ച​യാ​യ ഒ​ന്പ​താം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച്  സോ​നം വാം​ഗ്‌​ചു​ക്കും സ​മ​ര​വേ​ദി​യി​ലേ​ക്ക് എ​ത്തി​യ​ത്. പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ൽ പൂ​ർ​ണ​മാ​യ സു​താ​ര്യ​ത ഉ​റ​പ്പാ​ക്കു​ക, വി​ശ്വ​സ​നീ​യ​മാ​യ രീ​തി​യി​ൽ പ​രീ​ക്ഷാ സം​വി​ധാ​നം പ​രി​ഷ്ക​രി​ക്കു​ക, നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ൾ​ക്ക് ഇ​ര​യാ​യ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് സ​മ​ര​ക്കാ​ർ ഉ​ന്ന​യി​ക്കു​ന്ന​ത്. 

National

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ‘പാ​​​റ്റ​​​’ക​​​ൾ ജ​​​ന്തർ​​​മ​​​ന്തറി​​​ലേ​​​ക്ക്

ന്യൂ​​​ഡ​​​ൽ​​​ഹി: നീ​​​റ്റ് പ​​​രീ​​​ക്ഷ​​​യി​​​ലെ പി​​​ഴ​​​വു​​​ക​​​ളു​​​ടെ പേ​​​രി​​​ൽ കേ​​​ന്ദ്ര വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി ധ​​​ർ​​​മേ​​​ന്ദ്ര പ്ര​​​ധാ​​​ന്‍റെ രാ​​​ജി​​​യാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് നാ​​​ള കോ​​​ക്രോ​​​ച്ച് ജ​​​ന​​​ത പാ​​​ർ​​​ട്ടി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ജ​​​ന്ത​​​ർ​​​മ​ന്ത​​​റി​​​ൽ പ്ര​​​തി​​​ഷേ​​​ധം സം​​​ഘ​​​ടി​​​പ്പി​​​ക്കും.

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും ക​​​ർ​​​ഷ​​​ക​​​രും സാ​​​മൂ​​​ഹ്യ​​​സം​​​ഘ​​​ട​​​ന​​​ക​​​ളും പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​കു​​​മെ​​​ന്ന് കോ​​​ക്രോ​​​ച്ച് പാ​​​ർ​​​ട്ടി സ്ഥാ​​​പ​​​ക​​​ൻ അ​​​ഭി​​​ജീ​​​ത് ദി​​​പ്കെ പ​​​റ​​​ഞ്ഞു.

National

സി​ജെ​പി പ്ര​വ​ർ​ത്ത​ക​ന് ഗു​രു​ത​ര പ​രി​ക്ക്; എ​ല്ലാ അ​ക്ര​മി​ക​ളെ​യും പി​ടി​കൂ​ട​ണ​മെ​ന്ന് നേ​തൃ​ത്വം

ന്യൂ​ഡ​ൽ​ഹി: ജ​ന്ത‍​ർ മ​ന്ത​റി​ൽ കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി പ്ര​തി​ഷേ​ധ​ത്തി​നി​ടെ പ്ര​വ​ർ​ത്ത​ക​ന് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് നേ​തൃ​ത്വം. അ​ക്ര​മി​ക​ൾ​ക്കെ​തി​രെ വ​ധ​ശ്ര​മം, എ​സ്‌​സി/​എ​സ്ടി വ​കു​പ്പു​ക​ളും ചു​മ​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

സി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ നേ​രി​ട്ടും സൈ​ബ​റി​ട​ങ്ങ​ളി​ലും ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​ക​ൾ​ക്കു​മെ​തി​രെ ഡ​ൽ​ഹി പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും സി​ജെ​പി സ്ഥാ​പ​ക​ൻ അ​ഭി​ജി​ത്ത് ദീ​പ്കെ​യും സി​ജെ​പി വ​ക്താ​വ് സൗ​ര​വ് ദാ​സും ആ​രോ​പി​ച്ചു.

ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് ജ​ന്ത​ർ മ​ന്ത​റി​ലെ പ്ര​തി​ഷേ​ധ​ത്തി​നി​ടെ പ്ര​വ​ർ​ത്ത​ക​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​നാ​ണ് അ​ക്ര​മി​ക​ളു​ടെ ശ്ര​മ​മെ​ന്ന് സൗ​ര​വ് ദാ​സ് പ​റ​ഞ്ഞു.

ആ​ക്ര​മ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട മു​ഴു​വ​ൻ പേ​രെ​യും അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് അ​ഭി​ജി​ത്ത് ദീ​പ്കെ ആ​വ​ശ്യ​പ്പെ​ട്ടു.15 പേ​ർ ഉ​ൾ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ഒ​രാ​ളെ മാ​ത്ര​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നും ദീ​പ്കെ കൂ​ട്ടി​ച്ചേ​ർ​ത്തു.

National

സിജെപിയുടെ അക്കൗണ്ട് ബ്ലോക്കിം​ഗ്: കാരണം വ്യക്തമാക്കിയില്ലെന്ന് അഭിജിത്

ന്യൂ​ഡ​ൽ​ഹി: കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി​യു​ടെ (സി​ജെ​പി) എ​ക്സ് അ​ക്കൗ​ണ്ട് ബ്ലോ​ക്ക് ചെ​യ്ത വി​ഷ​യ​ത്തി​ൽ ഐ​ടി മ​ന്ത്രാ​ല​യം കാ​ര്യ​മാ​യ വി​ശ​ദീ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി​യി​ല്ലെ​ന്ന് സി​ജെ​പി സ്ഥാ​പ​ക​ൻ അ​ഭി​ജി​ത് ദീ​പ്കെ.

ബ്ലോ​ക്കിം​​ഗ് ഉ​ത്ത​ര​വ് കാ​ണി​ക്കാ​ൻ കാ​ണി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ര​ഹ​സ്യാ​ത്മ​ക​മാ​ണെ​ന്നു​മാ​ണ് ഐ​ടി മ​ന്ത്രാ​ല​യ​ത്തി​ലെ അ​ധി​കൃ​ത​ർ പ​റ​ഞ്ഞ​തെ​ന്നു ഐ​ടി മ​ന്ത്രാ​ല​യ സ​മി​തി​ക്കു മു​ന്നി​ൽ ഹാ​ജ​രാ​യ​തി​നു ശേ​ഷം ‌ജ​ന്ത​ർ മ​ന്ത​റി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ദീ​പ്കെ പ​റ​ഞ്ഞു.

അ​ക്കൗ​ണ്ട് ബ്ലോ​ക്ക് ചെ​യ്യു​ന്ന​തി​ലേ​ക്ക് ന​യി​ച്ച പോ​സ്റ്റ് കാ​ണി​ക്കാ​ൻ പ​റ​ഞ്ഞ​പ്പോ​ൾ അ​തും ര​ഹ​സ്യ​മാ​ണെ​ന്നാ​യി​രു​ന്നു മ​റു​പ​ടി​യെ​ന്നും ദീ​പ്കെ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഇ​ത്ര​യും ര​ഹ​സ്യാ​ത്മ​ക​ത​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച സം​ഭ​വി​ക്കു​മാ​യി​രു​ന്നി​ല്ലെ​ന്നു ദീ​പ്കെ പ​രി​ഹ​സി​ച്ചു.

National

സി​ജെ​പി​യു​ടെ എക്സ് അ​ക്കൗ​ണ്ട് ബ്ലോ​ക്ക് ചെ​യ്ത സം​ഭ​വം: അ​ഭി​ജി​ത് ദീ​പ്കെ​യോ​ട് ഇ​ന്നു ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശം

ന്യൂ​​ഡ​​ൽ​​ഹി: കോ​​ക്രോ​​ച്ച് ജ​​ന​​താ പാ​​ർ​​ട്ടി​​യു​​ടെ (സി​​ജെ​​പി) എ​ക്സ് അ​​ക്കൗ​​ണ്ട് ബ്ലോ​​ക്ക് ചെ​​യ്ത വി​​ഷ​​യ​​ത്തി​​ൽ വാ​​ദം കേ​​ൾ​​ക്ക​​ലി​​നാ​​യി പാ​​ർ​​ട്ടി സ്ഥാ​​പ​​ക​​ൻ അ​​ഭി​​ജി​​ത് ദീ​​പ്കെ​​യോ​​ട് ഇ​​ന്നു ഹാ​​ജ​​രാ​​കാ​​ൻ നി​​ർ​​ദേ​​ശം.

കേ​​ന്ദ്ര വി​​ദ്യാ​​ഭ്യാ​​സ​​മ​​ന്ത്രി​​യു​​ടെ രാ​​ജി ആ​​വ​​ശ്യ​​പ്പെ​​ട്ടു സി​​ജെ​​പി പ്ര​​വ​​ർ​​ത്ത​​ക​​ർ ന​​ട​​ത്തു​​ന്ന പ്ര​​തി​​ഷേ​​ധം അ​​ഞ്ചാം ദി​​വ​​സ​​ത്തേ​​ക്കു ക​​ട​​ക്കു​​മ്പോ​​ഴാ​​ണ് ദീ​​പ്കെ​​യോ​​ട് ഹാ​​ജ​​രാ​​കാ​​ൻ കേ​​ന്ദ്ര ഐ​​ടി മ​​ന്ത്രാ​​ല​​യം ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്.

ദീ​​പ്കെ നേ​​രി​​ട്ട് ഡ​​ൽ​​ഹി​​യി​​ലെ ഐ​​ടി മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ ആ​​സ്ഥാ​​ന​​ത്ത് ഹാ​​ജ​​രാ​​ക​​ണ​​മെ​​ന്നാ​​ണു നി​​ർ​​ദേ​​ശം. നീ​​റ്റ് ചോ​​ദ്യ​​പേ​​പ്പ​​ർ ചോ​​ർ​​ച്ച​​യി​​ൽ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​നെ​​തി​​രേ പ്ര​​തി​​ഷേ​​ധം ശ​​ക്ത​​മാ​​കു​​ന്ന​​തി​​നി​​ട​​യി​​ലാ​​യി​​രു​​ന്നു മേ​​യ് 21ന് ​​കേ​​ന്ദ്രം കോ​​ക്രോ​​ച്ച് ജ​​ന​​താ പാ​​ർ​​ട്ടി​​യു​​ടെ എ​​ക്സ് അ​​ക്കൗ​​ണ്ട് ബ്ലോ​​ക്ക് ചെ​​യ്ത​​ത്.

രാ​​ജ്യ​​സു​​ര​​ക്ഷ​​യെ സം​​ബ​​ന്ധി​​ച്ചു​​ള്ള കാ​​ര​​ണ​​ങ്ങ​​ൾ മൂ​​ല​​മാ​​യി​​രു​​ന്നു ബ്ലോ​​ക്കെ​​ന്ന് സൂ​​ച​​ന​​യു​​ണ്ടാ​​യി​​രു​​ന്നെ​​ങ്കി​​ലും യ​​ഥാ​​ർ​​ഥ കാ​​ര​​ണം ഇ​​തു​​വ​​രെ വ്യ​​ക്ത​​മാ​​യി​​ട്ടി​​ല്ല.

National

ജീ​വ​നൊ​ടു​ക്കി​യ നീ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ദ​രാഞ്ജ​ലിയ​ർ​പ്പി​ച്ച് സിജെപി

‌ന്യൂ​​ഡ​​ൽ​​ഹി: നീ​​റ്റ് പ​​രീ​​ക്ഷ റ​​ദ്ദാ​​ക്കി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ആ​​ത്മ​​ഹ​​ത്യ ചെ​​യ്ത വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് കോ​​ക്രോ​​ച്ച് ജ​​ന​​താ പാ​​ർ​​ട്ടി (സി​​ജെ​​പി) ആ​​ദ​​രാ​​ഞ്ജ​​ലി​​യ​​ർ​​പ്പി​​ച്ചു.

ഡ​​ൽ​​ഹി ജ​​ന്ത​​ർ മ​​ന്ത​​റി​​ൽ പു​​രോ​​ഗ​​മി​​ക്കു​​ന്ന പ്ര​​തി​​ഷേ​​ധ​​ത്തി​​ന്‍റെ മൂ​​ന്നാം ദി​​ന​​ത്തി​​ൽ ആ​​ത്മ​​ഹ​​ത്യ ചെ​​യ്ത വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ ഫോ​​ട്ടോ​​യ്ക്കു മു​​ന്നി​​ൽ മെ​​ഴു​​കു​​തി​​രി ക​​ത്തി​​ച്ചാ​​യി​​രു​​ന്നു പ്ര​​വ​​ർ​​ത്ത​​ക​​ർ ആ​​ദ​​രാ​​ഞ്ജ​​ലി​​യ​​ർ​​പ്പി​​ച്ച​​ത്.

കോ​​ക്രോ​​ച്ച് ജ​​ന​​ത പാ​​ർ​​ട്ടി​​യു​​ടെ പ്ര​​തി​​ഷേ​​ധ​​ത്തി​​നു ക​​ർ​​ഷ​​ക​​ർ പി​​ന്തു​​ണ പ്ര​​ഖ്യാ​​പി​​ച്ചേ​​ക്കു​​മെ​​ന്ന് റി​​പ്പോ​​ർ​​ട്ടു​​ണ്ട്. ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ് ആ​​സ്ഥാ​​ന​​മാ​​യി​​ട്ടു​​ള്ള ഭാ​​ര​​തീ​​യ കി​​സാ​​ൻ യൂ​​ണി​​യ​​ൻ നി​​ല​​വി​​ൽ കേ​​ന്ദ്ര വി​​ദ്യാ​​ഭ്യാ​​സ​​മ​​ന്ത്രി​​യു​​ടെ രാ​​ജി ആ​​വ​​ശ്യ​​പ്പെ​​ട്ടു​​ള്ള പ്ര​​തി​​ഷേ​​ധ​​ത്തി​​ന് പി​​ന്തു​​ണ പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്.

കൂ​​ടു​​ത​​ൽ പി​​ന്തു​​ണ​​യ്ക്കാ​​യി സി​​ജെ​​പി സ്ഥാ​​പ​​ക​​ൻ അ​​ഭി​​ജി​​ത് ദീ​​പ്കെ മ​​റ്റു ക​​ർ​​ഷ​​ക യൂ​​ണി​​യ​​നു​​ക​​ളു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തു​​ന്നു​​ണ്ടെ​​ന്നാ​​ണ് സൂ​​ച​​ന.

National

പാ​റ്റ​ക​ൾ പി​ന്നോ​ട്ടി​ല്ല; ജ​ന്ത​ർ​മ​ന്ത​റി​ൽ പ്ര​തി​ഷേ​ധം ക​ന​ക്കു​ന്നു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ ത​ല​സ്ഥാ​ന​ത്ത് പ്ര​തി​ഷേ​ധം തു​ട​ർ​ന്ന് കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ജ​ന്ത​ർ​മ​ന്ത​റി​ൽ ശ​നി​യാ​ഴ്ച രാ​ത്രി മു​ഴു​വ​ൻ പ്ര​തി​ഷേ​ധം തു​ട​ർ​ന്നി​രു​ന്നു. പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യെ​ങ്കി​ലും പ്ര​തി​ഷേ​ധ​ക്കാ​ർ പി​രി​ഞ്ഞു​പോ​കാ​ൻ ത​യാ​റാ​യി​ല്ല.

കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വ​യ്ക്കാ​തെ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ത​യാ​റ​ല്ലെ​ന്നാ​ണ് പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രു​ടെ നി​ല​പാ​ട്. രാ​വി​ലെ കൂ​ടു​ത​ൽ ആ​ളു​ക​ളോ​ട് ജ​ന്ത​ർ മ​ന്ത​റി​ൽ എ​ത്തി​ച്ചേ​രാ​ൻ ആ​ഹ്വാ​നം ന​ൽ​കി​യി​ട്ടു​ണ്ട്.

രാ​വി​ലെ ഒ​ൻ​പ​തോ​ടെ പ്ര​തി​ഷേ​ധ​ക്കാ​രോ​ട് ജ​ന്ത​ർ മ​ന്തി​റി​ൽ എ​ത്താ​നാ​ണ് ആ​ഹ്വാ​നം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സി​ജെ​പി നേ​താ​ക്ക​ളു​മാ​യി ഡ​ൽ​ഹി പോ​ലീ​സ് ച​ർ​ച്ച ന​ട​ത്തും. അ​തേ​സ​മ​യം ക​ന​ത്ത സു​ര​ക്ഷ​യി​ൽ ഇ​ന്ന് നീ​റ്റ് യു​ജി പു​നഃ​പ​രീ​ക്ഷ ന​ട​ത്തും.

 

National

കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി​യു​ടെ ര​ണ്ടാം ഘ​ട്ട പ്ര​തി​ഷേ​ധം ഇ​ന്ന്; കൈയിൽ പ്ലേ​റ്റും സ്പൂ​ണും ക​രു​ത​ണ​മെ​ന്ന് സി​ജെ​പി സ്ഥാ​പ​ക​ൻ

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടി​നെ​തി​രാ​യ കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി​യു​ടെ ര​ണ്ടാം ഘ​ട്ട പ്ര​തി​ഷേ​ധം ഇ​ന്ന് ജ​ന്ത​ർ മ​ന്ത​റി​ൽ ന​ട​ക്കും. പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തു​ന്ന ‘പാ​റ്റ​ക​ൾ' കൈ​യി​ൽ ഒ​രു പ്ലേ​റ്റും സ്പൂ​ണും ക​രു​ത​ണ​മെ​ന്ന് സി​ജെ​പി സ്ഥാ​പ​ക​ൻ അ​ഭി​ജീ​ത് ദി​പ്കെ ആ​വ​ശ്യ​പ്പെ​ട്ടു. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വ​യ്‌​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഡ​ൽ​ഹി​യി​ലെ ര​ണ്ടാം ഘ​ട്ട പ്ര​ക്ഷോ​ഭം.

ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ജ​ന്ത​ർ മ​ന്ത​റി​ൽ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​രും പ്ലേ​റ്റും സ്പൂ​ണു​മാ​യി വ​ര​ണ​മെ​ന്നും ബാ​ക്കി ക​ഥ എ​ല്ലാ​വ​ർ​ക്കും അ​റി​യാ​മെ​ന്നും ദി​പ്കെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു.

കൊ​വി​ഡ് മ​ഹാ​മാ​രി​ക്കി​ടെ മു​ൻ​നി​ര പോ​രാ​ളി​ക​ൾ​ക്ക് ന​ന്ദി അ​റി​യി​ക്കാ​ൻ ജ​ന​ങ്ങ​ളോ​ട് ബാ​ൽ​ക്ക​ണി​യി​ൽ നി​ന്ന് പാ​ത്ര​ങ്ങ​ൾ കൊ​ട്ടാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി 2020 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ആ​ഹ്വാ​ന​ത്തെ പ​രി​ഹ​സി​ച്ചാ​ണ് ദി​പ്കെ​യു​ടെ ഈ ​പ​രാ​മ​ർ​ശം. ആ​ദ്യ സ​മ​രം ക​ഴി​ഞ്ഞ് ര​ണ്ടാ​ഴ്ച​യ്ക്ക് ശേ​ഷ​മാ​ണ് ജ​ന്ത​ർ മ​ന്ത​റി​ൽ ര​ണ്ടാ​മ​ത്തെ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​തി​നാ​യി ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ അ​നു​മ​തി ല​ഭി​ച്ച​താ​യി സി​ജെ​പി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

National

ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം; പ്രധാനമന്ത്രിക്ക് കത്തെഴുതി സിജെപി സ്ഥാപകൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ. ചോദ്യപേപ്പർ ചോർച്ചക്കിടെ ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം.

വിദ്യാഭ്യാസ സമ്പ്രദായത്തിലെ പരാജയങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണം. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്രപ്രധാനെ പുറത്താക്കണമെന്നും തുറന്ന കത്തിൽ അഭിജിത്ത് ആവശ്യപ്പെട്ടു.

പല മാതാപിതാക്കളും മക്കളുടെ വിദ്യാഭ്യാസത്തിനായി ലോണുകളെടുത്തിരുന്നതടക്കം കത്തില്‍ അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്. വരാനിരിക്കുന്ന പുനഃപരീക്ഷയിലെ അനിശ്ചിതത്വത്തെ കുറിച്ചുള്ള ആശങ്ക കുട്ടികളില്‍ തീവ്രമായിക്കൊണ്ടിരിക്കുകയാണെന്നും അഭിജിത്ത് കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

National

സിജെപി തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് അഭിജീത് ദിപ്‌കെ

ന്യൂ​ഡ​ൽ​ഹി: കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി (സി​ജെ​പി) വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മ​ത്സ​രി​ക്കി​ല്ലെ​ന്ന് പാ​ർ​ട്ടി സ്ഥാ​പ​ക​ൻ അ​ഭി​ജീ​ത് ദി​പ്‌​കെ വ്യ​ക്ത​മാ​ക്കി.

പാ​ർ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മോ​യെ​ന്ന ചോ​ദ്യ​ത്തി​ന്, ത​ങ്ങ​ളെ​ന്തി​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കേ​ണ്ട​തെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​റു​പ​ടി. ഈ ​രാ​ജ്യ​ത്ത് സ്വ​ന്തം അ​വ​കാ​ശ​ങ്ങ​ൾ ചോ​ദി​ച്ചു​വാ​ങ്ങാ​ൻ എ​ല്ലാ​വ​രും തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കേ​ണ്ടി വ​ന്നാ​ൽ കാ​ര്യ​ങ്ങ​ൾ എ​ങ്ങ​നെ മു​ന്നോ​ട്ടു​ പോ​കു​മെ​ന്നും ദി​പ്‌​കെ ചോ​ദി​ച്ചു.

കേ​ന്ദ്ര​മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് സി​ജെ​പി ഡ​ൽ​ഹി​യി​ൽ ന​ട​ത്താ​നി​രി​ക്കു​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക്കു മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്ക​വേ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ​യും അ​ദ്ദേ​ഹം രൂ​ക്ഷ​വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു.

ലോ​ക​ത്ത് എ​ന്തു​സം​ഭ​വി​ച്ചാ​ലും ഉ​ട​ൻ ട്വീ​റ്റ് ചെ​യ്യു​ന്ന മോ​ദി, സ്വ​ന്തം രാ​ജ്യ​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്യു​മ്പോ​ൾ അ​വ​ർ​ക്കാ​യി ഒ​രു അ​നു​ശോ​ച​ന സ​ന്ദേ​ശം പോ​ലും ട്വീ​റ്റ് ചെ​യ്യു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

എ​ത്ര​നാ​ൾ പ്ര​ധാ​ന​മ​ന്ത്രി മ​ൻ കീ ​ബാ​ത്തും പ​രീ​ക്ഷ പേ ​ച​ർ​ച്ച​യും മാ​ത്രം പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കും. രാ​ജ്യ​ത്തെ വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ൻ കീ ​ബാ​ത്ത്കൂ​ടി കേ​ൾ​ക്കാ​ൻ ന​രേ​ന്ദ്ര മോ​ദി ത​യാ​റാ​ക​ണ​മെ​ന്നും അ​ഭി​ജീ​ത് ദി​പ്‌​കെ പ​റ​ഞ്ഞു.

ത​നി​ക്കെ​തി​രേ ജ​യ്പു​രി​ൽവ​ച്ചു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ ആ​ർ​എ​സ്എ​സ് ആ​ണെ​ന്നും അ​ഭി​ജീ​ത് ദി​പ്‌​കെ ആ​രോ​പി​ച്ചു. നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​ഷേ​ധ​ത്തി​നി​ടെ ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് ദി​പ്‌​കെ​ക്കു നേ​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

വി​ദ്യാ​ർ​ഥി​ക​ളു​ടെ ശ​ബ്ദം അ​ടി​ച്ച​മ​ർ​ത്താ​നും യ​ഥാ​ർ​ത്ഥ പ്ര​ശ്‌​ന​ങ്ങ​ളി​ൽ​നി​ന്നു ശ്ര​ദ്ധ തി​രി​ക്കാ​നു​മു​ള്ള ശ്ര​മ​മാ​ണി​തെ​ന്ന് നാ​ഗ്പു​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ച്ചു അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

National

കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി​യോ​ട് നി​ല​പാ​ട് മ​യ​പ്പെ​ടു​ത്തി ബി​ജെ​പി; യു​വാ​ക്ക​ളു​ടെ പ്ര​തി​ഷേ​ധം ജ​നാ​ധി​പ​ത്യ​ത്തി​ന്റെ ഭാ​ഗം: നി​തി​ൻ ന​ബീ​ൻ  

ന്യൂ​ഡ​ൽ​ഹി: കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി (സി​ജെ​പി) പ്ര​തി​ഷേ​ധ​ത്തോ​ട് ക​ടു​ത്ത നി​ല​പാ​ടി​ല്ലെ​ന്ന് സൂ​ചി​പ്പി​ച്ച് ബി​ജെ​പി. യു​വാ​ക്ക​ളു​ടെ പ്ര​തി​ഷേ​ധം ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും അ​വ​രെ രാ​ജ്യ​വി​രു​ദ്ധ​രാ​യി മു​ദ്ര​കു​ത്തേ​ണ്ട​തി​ല്ലെ​ന്നു​മാ​ണ് കേ​ന്ദ്ര മ​ന്ത്രി​മാ‌​ർ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.

രാ​ജ്യ​ത്ത് നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന യു​വാ​ക്ക​ളു​ടെ ഭാ​ഗം ത​ന്നെ​യാ​ണ​വ​രെ​ന്ന് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​വീ​ൻ പ്ര​തി​ക​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം സ​ർ​ക്കാ​റി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ലാ​ണ് ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ച​ത്. തു​ട​ർ സ​മ​ര പ​രി​പാ​ടി​ക​ൾ സി​ജെ​പി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നി​ല​പാ​ട് മ​യ​പ്പെ​ടു​ത്തി​യ​ത്.

National

അ​ഭി​ജീ​ത് ദീ​പ്‌​കെ​യു​ടെ വീ​ടി​ന് സു​ര​ക്ഷ ശ​ക്ത​മാ​ക്കി

ഛത്ര​​​​​പ​​​​​തി സം​​​​​ഭാ​​​​​ജി​​​​​ന​​​​​ഗ​​​​​ര്‍: കോ​​​​​ക്രോ​​​​​ച്ച് ജ​​​​​ന​​​​​താ പാ​​​​​ര്‍​ട്ടി (സി​​​​​ജെ​​​​​പി) സ്ഥാ​​​​​പ​​​​​ക​​​​​ന്‍ അ​​​​​ഭി​​​​​ജീ​​​​​ത് ദീ​പ്‌​കെ​യു​ടെ മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​ട്ര​​​​യി​​​​​ലെ വീ​​​​​ടി​​​​​നു സു​​​​​ര​​​​​ക്ഷ ശ​​​​​ക്ത​​​​​മാ​​​​​ക്കി പോ​​​​​ലീ​​​​​സ്. ശ​​​​​നി​​​​​യാ​​​​​ഴ്ച രാ​​​​​വി​​​​​ലെ യു​​​​​എ​​​​​സി​​​​​ല്‍​നി​​​​​ന്ന് ന്യൂ​​​​​ഡ​​​​​ല്‍​ഹി​​​​​യി​​​​​ല്‍ എ​​​​​ത്തി​​​​​യ ദീ​​​​​പ്‌​​​​​കെ ഇ​​​​​ന്ന​​​​​ലെ രാ​​​​​വി​​​​​ലെ​​​​യാ​​​​ണ് വീ​​​​​ട്ടി​​​​​ലെ​​​​​ത്തി​​​​​യ​​​​​ത്.

പ​​​​​രീ​​​​​ക്ഷ​​​​​ക​​​​​ളി​​​​​ലെ​​​​​യും റി​​​​​ക്രൂ​​​​​ട്ട്മെ​​​​​ന്‍റ് ടെ​​​​​സ്റ്റു​​​​​ക​​​​​ളി​​​​​ലെ​​​​​യും ക്ര​​​​​മ​​​​​ക്കേ​​​​​ടു​​​​​ക​​​​​ള്‍ ആ​​​​​രോ​​​​​പി​​​​​ച്ച് കേ​​​​​ന്ദ്ര വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ മ​​​​​ന്ത്രി ധ​​​​​ര്‍​മേ​​​​​ന്ദ്ര പ്ര​​​​​ധാ​​​​​നി​​​​​ന്‍റെ രാ​​​​​ജി ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട് ശ​​​​​നി​​​​​യാ​​​​​ഴ്ച സി​​​​​ജെ​​​​​പി​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ല്‍ ജ​​​​​ന്ത​​​​​ര്‍ മ​​​​​ന്ത​​​​​റി​​​​​ല്‍ ന​​​​​ട​​​​​ന്ന പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​ത്തി​​​​​ല്‍ അ​​​​​ഭി​​​​​ജീ​​​​​ത് പ​​​​​ങ്കെ​​​​​ടു​​​​​ത്തി​​​​​രു​​​​​ന്നു.

ഇ​​​​​ന്ന​​​​​ലെ രാ​​​​​വി​​​​​ലെ ഛത്ര​​​​​പ​​​​​തി സം​​​​​ഭാ​​​​​ജി​​​​​ന​​​​​ഗ​​​​​റി​​​​​ലെ​​​​​ത്തി​​​​​യ ദീ​​​​​പ്‌​​​​​കെ​​​​​യെ കു​​​​​ടും​​​​​ബാം​​​​​ഗ​​​​​ങ്ങ​​​​​ള്‍ ചേ​​​​​ര്‍​ന്ന് സ്വീ​​​​​ക​​​​​രി​​​​​ച്ചു. 15 ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​​രെ​​​​​യാ​​​​​ണ് ഇ​​​​​വി​​​​​ടെ സു​​​​​ര​​​​​ക്ഷ​​​​​യ്ക്കാ​​​​​യി പോ​​​​​ലീ​​​​​സ് നി​​​​​യോ​​​​​ഗി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

National

ഏ​​​ഴു​​​ ദി​​​വ​​​സ​​​ത്തി​​​ന​​​കം വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി​​​യെ നീ​​​ക്കി​​​യി​​​ല്ലെ​​​ങ്കി​​​ൽ രാ​​​ജ്യ​​​വ്യാ​​​പ​​​ക പ്ര​​​ക്ഷോ​​​ഭം

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ന്ദ്ര വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി ധ​​​ർ​​​മേ​​​ന്ദ്ര പ്ര​​​ധാ​​​നെ ഏ​​​ഴു​​​ദി​​​വ​​​സ​​​ത്തി​​​ന​​​കം നീ​​​ക്കി​​​യി​​​ല്ലെ​​​ങ്കി​​​ൽ രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​ക്ഷോ​​​ഭം വ്യാ​​​പി​​​ക്കി​​​പ്പി​​​ക്കു​​​മെ​​​ന്ന് സി​​​ജെ​​​പി.

ജ​​​ന്ത​​​ർ​​​ മ​​​ന്ത​​​റി​​​ലെ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ന് ഒ​​​ട്ടേ​​​റെ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​ങ്കാ​​​ളി​​​ത്ത​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും സി​​​ജെ​​​പി വ​​​ക്താ​​​ക്ക​​​ളാ​​​യ അ​​​ശു​​​തോ​​​ഷ് ര​​​ങ്ക​​​യും സൗ​​​ര​​​വ് ദാ​​​സും വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

വി​​​ദ്യാ​​​ഭ്യാ​​​സം, ഭ​​​ര​​​ണ​​​പ്ര​​​ശ്ന​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യി​​​ലെ പി​​​ഴ​​​വു​​​ക​​​ൾ ചോ​​​ദ്യം​​​ചെ​​​യ്യു​​​ന്ന യു​​​വാ​​​ക്ക​​​ളു​​​ടെ അ​​​തി​​​രു​​​ക​​​ളി​​​ല്ലാ​​​ത്ത കൂ​​​ട്ടാ​​​യ്മ​​​യാ​​​യി സി​​​ജെ​​​പി വ​​​ള​​​രു​​​ക​​​യാ​​​ണ്. സ​​​ർ​​​ക്കാ​​​രി​​​ന് ഞ​​​ങ്ങ​​​ൾ ഏ​​​ഴു​​​ദി​​​വ​​​സം ന​​​ൽ​​​കും.

ധ​​​ർ​​​മേ​​​ന്ദ്ര​​​പ്ര​​​ധാ​​​ൻ രാ​​​ജി​​​വ​​​യ്ക്കു​​​ക​​​യോ അ​​​ല്ലെ​​​ങ്കി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി അ​​​ദ്ദേ​​​ഹ​​​ത്തെ പു​​​റ​​​ത്താ​​​ക്കു​​​ക​​​യോ വേ​​​ണം. മ​​​റി​​​ച്ചാ​​​യാ​​​ൽ പ്ര​​​ക്ഷോ​​​ഭം രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി പ​​​ട​​​രും.

വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് പി​​​ന്തു​​​ണ​​​യ​​​റി​​​ച്ച് സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ ല​​​ഭി​​​ക്കു​​​ന്നു​​​ണ്ട്. അ​​​ടു​​​ത്ത ക​​​ർ​​​മ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ ഒ​​​രാ​​​ഴ്ച​​​യ്ക്ക​​​കം പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്നും ഇ​​​രു​​​വ​​​രും പ​​​റ​​​ഞ്ഞു.

Kerala

സി​ജെ​പി പ്ര​തി​ഷേ​ധ​ത്തി​നി​ടെ ആ​നി രാ​ജ​യ്ക്ക് നേ​രെ കൈ​യേ​റ്റം; മൂ​ന്ന് പേ​ർ പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ജ​ന്ത​ർ​മ​ന്ദ​റി​ൽ ന​ട​ന്ന സി​ജെ​പി പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക്കി​ടെ സി​പി​ഐ നേ​താ​വ് ആ​നി രാ​ജ​യ്ക്ക് നേ​രെ ആ​ക്ര​മ​ണം. സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

ആ​ർ​എ​സ്എ​സ് അ​നു​കൂ​ല മു​ദ്രാ​വാ​ക്യം വി​ളി​ച്ചെ​ത്തി​യ സം​ഘം ആ​നി രാ​ജ​യെ പി​ടി​ച്ചു ത​ള്ളു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ ആ​നി രാ​ജ നി​ല​ത്ത് വീ​ണു. പ്ര​തി​ഷേ​ധ വേ​ദി​യി​ൽ ആ​ർ​എ​സ്എ​സ് വി​രു​ദ്ധ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​യ​താ​ണ് അ​ക്ര​മി സം​ഘ​ത്തെ പ്ര​കോ​പി​പ്പി​ച്ച​ത്.

ത​ങ്ങ​ളെ ആ​ക്ര​മി​ക്കാ​ൻ വ​ന്ന​വ​ർ ‘പാ​റ്റ​യെ കൊ​ല്ലു​ന്ന കി​റ്റ്’ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ളു​മാ​യാ​ണ് എ​ത്തി​യ​തെ​ന്ന് ആ​നി രാ​ജ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. സ​ർ​ക്കാ​രി​നെ​തി​രെ ശ​ബ്ദ​മു​യ​ർ​ത്തു​ന്ന​വ​രെ നി​ശ​ബ്ദ​രാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്ന് അ​വ​ർ ആ​രോ​പി​ച്ചു.

National

പാറ്റകളിളകി; രാജ്യം അടുത്തിടെ കണ്ട ഏറ്റവും വലിയ പ്രതിഷേധം

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ പ്രതിഷേധങ്ങൾക്കു വേദിയാകുന്ന ജന്തർ മന്ദർ എന്ന സമരഭൂമിയുടെ മുക്കിലും മൂലയിലും പെരുകി 'പാറ്റകൾ'. രാഷ്ട്രീയ ആക്ഷേപഹാസ്യത്തിൽനിന്നു ഡിജിറ്റൽ മുന്നേറ്റമായി മാറിയ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ആദ്യമായി ആഹ്വാനം ചെയ്ത പരസ്യപ്രതിഷേധത്തിൽ വിദ്യാർഥികളും യുവാക്കളും സാമൂഹ്യപ്രവർത്തകരുമടങ്ങുന്ന ആയിരങ്ങളാണ് ഡൽഹി ജന്തർ മന്ദറിൽ ഒത്തുകൂടിയത്.

സമൂഹമാധ്യമങ്ങളിൽനിന്നു യുവാക്കൾ തെരുവിലിറങ്ങിയതോടെ രാജ്യത്ത് അടുത്തിടെ കണ്ട ഏറ്റവും വലിയ പ്രക്ഷോഭമായി വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ടുള്ള കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധം മാറി.

സ്ക്രീനുകളിൽനിന്നു പ്രതിഷേധം തെരുവുകളിലേക്കെത്തിക്കാനുള്ള സിജെപിയുടെ ആഹ്വാനം ക്രമസമാധാന പ്രശ്നങ്ങൾക്കു വഴിവയ്ക്കാതിരിക്കാൻ ന്യൂഡൽഹിയുടെ പല ഇടങ്ങളിലും ബാരിക്കേഡുകൾ സജ്ജമാക്കി ഡൽഹി പോലീസ് അണിനിരന്നിരുന്നു.

ആയിരത്തിലധികം പോലീസ് ഉദ്യോ​ഗസ്ഥരെ അതിരാവിലെതന്നെ ഡൽഹിയിലെ വിവിധ ഇടങ്ങ‌ളിൽ അണിനിരത്തി ഡൽഹി പോലീസ് ആവശ്യമായ സുരക്ഷാ നടപടികൾ കൈക്കൊണ്ടിരുന്നെങ്കിലും സ്ക്രീനുകളിലെ പ്രതിഷേധം തെരുവുകളിലേക്കെത്തിയില്ലെന്നായിരുന്നു പാർലമെന്‍റ് പോലീസ് സ്റ്റേഷനിലെ ആൾക്കൂട്ടം വിളിച്ചുപറഞ്ഞിരുന്നത്. രാവിലെ ഒൻപതിനു പാർലമെന്‍റ് പോലീസ് സ്റ്റേഷനിലെത്തണമെന്നായിരുന്നു സിജെപിയുടെ ആഹ്വാനമെങ്കിലും സ്റ്റേഷനു മുന്നിലെ ആൾക്കൂട്ടം നൂറ് കവിഞ്ഞിരുന്നില്ല.

എന്നാൽ, സമരം ചെയ്യാനുള്ള അനുമതി ലഭിച്ചു പാർലമെന്‍റ് പോലീസ് സ്റ്റേഷനിൽനിന്നു ജന്തർ മന്ദറിലേക്കു പ്രതിഷേധം നീങ്ങിയതിനു പിന്നാലെ പാറ്റകൾ കൂട്ടത്തോടെ ഒന്നിനു പിറകെ ഒന്നായി സമരമുഖത്തേക്കെത്തുകയായിരുന്നു. നൂറിൽനിന്ന് അഞ്ഞൂറിലേക്ക് വളരെ വേ​ഗം മാറിയ പ്രതിഷേധക്കാരുടെ എണ്ണം വിവിധ സർവകലാശാല വിദ്യാർഥികളുടെ കൂടി വരവോടെ ആയിരം കടന്നു.

തൊണ്ട പൊട്ടുന്ന ഉച്ചയോടെ ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ടുള്ള മുദ്രാവാക്യങ്ങൾ ഓരോ കോണിൽനിന്ന് ഉയരുമ്പോഴും അതേറ്റു ചൊല്ലുന്നവരുടെ എണ്ണം ഓരോ നിമിഷവും വർധിച്ചുകൊണ്ടിരിക്കുകയായിരുന്നു. മുഖ്യധാരാ ദേശീയ മാധ്യമങ്ങൾ മുഖം തിരിച്ച പ്രതിഷേധത്തിൽ ​ഗോദി മാധ്യമങ്ങൾക്കെതിരെയും പ്രതിഷേധ മുദ്രാവാക്യങ്ങളുയർന്നു. എന്നാൽ രാജ്യത്തിന്റെ അഭൂതപൂർവമായ യുവജനപ്രക്ഷോഭം റിപ്പോർട്ട് ചെയ്യാൻ അന്താരാഷ്‌ട്ര മാധ്യമങ്ങളുടെയുൾപ്പെടെ പ്രതിനിധികളുണ്ടായിരുന്നു.

പാറ്റകളുടെ മുഖംമൂടികളും പൂക്കളും ത്രിവർണ പതാകയും ഭ​ഗത് സിം​ഗിന്‍റെയും എ.പി.ജെ. അബ്ദുൾ കലാമിന്‍റെയുമൊക്കെ പുസ്തകങ്ങളും ഭരണഘടനയുടെ പകർപ്പുകളും കൈയിൽ കരുതിയെത്തിയ പ്രതിഷേധക്കാർ യുവജന പ്രക്ഷോഭത്തെ വേറിട്ടതാക്കി മാറ്റി.

ഒരുപാട് ശക്തമായ സമരങ്ങൾക്കു സാക്ഷ്യംവഹിച്ച ജന്തർ മന്ദർ രാജ്യത്തെ മറ്റൊരു മഹാപ്രതിഷേധത്തിനും കോക്രോച്ച് ജനത പാർട്ടിയിലൂടെ വേദിയായി. മന്ത്രിയുടെ രാജി ഇല്ലാതെ പിന്നോട്ടില്ലെന്നു വ്യക്തമാക്കിയിട്ടുള്ള സിജെപി വരും ദിവസങ്ങളിൽ പ്രക്ഷോഭത്തെ എങ്ങനെ നയിക്കുമെന്നതാണ് വരും ദിവസങ്ങളിലുണ്ടാകുന്ന സുപ്രധാന ചോദ്യം.

National

അംബേദ്കറിന്‍റെ പുസ്തകം ഉയർത്തിപ്പിടിച്ച് അഭിജീത് ദീപ്കെ; ഇനി ജന്തർ മന്ദറിലേക്ക്

ന്യൂഡൽഹി: രാവിലെ ഡൽഹി വിമാനത്താവളത്തിൽ എത്തിയ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ വിമാനത്താവളത്തിന് പുറത്തിറങ്ങി. അംബേദ്കറിന്‍റെ ആത്മകഥാ പുസ്തകം ഉയർത്തിപ്പിടിച്ചാണ് അഭിജീത് ദീപ്കെ വിമാനത്താവളത്തിന് പുറത്തേക്ക് വന്നത്. വിദ്യാഭ്യാസമന്ത്രി രാജിവച്ചേ പറ്റൂ എന്ന് അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു.

പ്രതിഷേധത്തിന് അനുമതി ലഭിച്ചതിനാൽ അഭിജീത് ദീപ്കെ ജന്തർ മന്ദറിലേക്കാണ് പോകുന്നത്. പ്രതിഷേധക്കാരോട് അങ്ങോട്ട് എത്തണമെന്ന് സിജെപി അറിയിച്ചിട്ടുണ്ട്.

രാവിലെ 7.37നാണ് ഇന്ത്യയിൽ എത്തിയ വിവരം അഭിജീത് ദീപ്കെ ഇന്ത്യയിൽ എത്തിയ വിവരം സാമൂഹ്യമാധ്യമ പോസ്റ്റ് വഴി അറിയിച്ചത്. വിമാനത്താവളത്തിൽ എത്തിയ അഭിജീത് ദീപ്കെയെ നേരിട്ട് കണ്ട് പോലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ടാണ് കോക്രോച്ച് ജനതാ പാർട്ടി ജന്തർ മന്തറിൽ പരസ്യ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സിപിഐ ദേശീയ കൗൺസിൽ അം​ഗം ആനി രാജ, അഭിനേതാവ് പ്രകാശ് രാജ്, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് തുടങ്ങിയ പ്രമുഖർ സിജെപിയുടെ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

പ്രതിഷേധത്തെ സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിരിക്കുന്നത്. ഡൽഹി പോലീസ് തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവരുടെ വസതിക്കും അധിക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

National

കോ​ക്റോ​ച്ച് ജ​ന​താ പാ​ർ​ട്ടി​യു​ടെ ആ​ദ്യ പ​ര​സ്യ പ്ര​തി​ഷേ​ധം ഇ​ന്ന്

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മ്മേ​ന്ദ്ര പ്ര​ധാ​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് കോ​ക്റോ​ച്ച് ജ​ന​താ പാ​ർ​ട്ടി​യു​ടെ (സി​ജെ​പി) ആ​ദ്യ പ​ര​സ്യ പ്ര​തി​ഷേ​ധം ഇ​ന്ന്. പ്ര​തി​ഷേ​ധ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കാ​ൻ പാ​ർ​ട്ടി സ്ഥാ​പ​ക​ൻ അ​ഭി​ജി​ത് ദീ​പ്കെ രാ​വി​ലെ ഡ​ൽ​ഹി​യി​ലെ​ത്തും. വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് നേ​രെ പാ​ർ​ല​മെ​ന്‍റ് സ്ട്രീ​റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി ജ​ന്ത​ർ​മ​ന്തി​റി​ൽ പ്ര​തി​ഷേ​ധ​ത്തി​ന് അ​നു​മ​തി തേ​ടാ​നാ​ണ് ശ്ര​മം. 


എ​ന്നാ​ൽ പോ​ലീ​സ് അ​നു​മ​തി ന​ൽ​കാ​നി​ട​യി​ല്ലെ​ന്നാ​ണ് സൂ​ച​ന. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഡ​ൽ​ഹി പോ​ലീ​സ് ജാ​ഗ്ര​ത ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്. ആ​യി​ര​ത്തി​ല​ധി​കം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, സ​മാ​ധാ​ന​പ​ര​മാ​യി മാ​ത്രം പ്ര​തി​ഷേ​ധം എ​ന്നാ​വ​ർ​ത്തി​ക്കു​ക​യാ​ണ് സി​ജെ​പി. 


എ​ന്നാ​ൽ ഇ​തു​വ​രെ അ​നു​മ​തി തേ​ടി ആ​രും സ​മീ​പി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ വാ​ദം. യു​വാ​ക്ക​ളു​ടെ സ​മ​ര​ത്തെ പി​ന്തു​ണ​യ്ക്കു​ന്നു​വെ​ന്ന് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യും ശി​വ​സേ​ന നേ​താ​വ് ആ​ദി​ത്യ താ​ക്ക​റെ​യും പ്ര​തി​ക​രി​ച്ചു.

National

പാറ്റകൾ ഇളകും ; കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധം ഇന്ന്

ന്യൂ​​​ഡ​​​ൽ​​​ഹി: ആ​​​ക്ഷേ​​​പ​​​ഹാ​​​സ്യ രാ​​​ഷ്‌​​​ട്രീ​​​യ​​​ക​​​ക്ഷി​​​യി​​​ൽ​​​നി​​​ന്ന് രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഡി​​​ജി​​​റ്റ​​​ൽ മു​​​ന്നേ​​​റ്റ​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യി മാ​​​റി​​​യ കോ​​​ക്രോ​​​ച്ച് ജ​​​ന​​​താ പാ​​​ർ​​​ട്ടി (സി​​​ജെ​​​പി) ഡ​​​ൽ​​​ഹി​​​യി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ച പ​​​ര​​​സ്യ​​​പ്ര​​​തി​​​ഷേ​​​ധം ഇ​​​ന്ന്. രാ​​​ജ്യ​​​ത്തെ വി​​​ദ്യാ​​​ഭ്യാ​​​സ​​​ സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ അ​​​ടു​​​ത്തി​​​ടെ​​​യു​​​ണ്ടാ​​​യ ഗു​​​രു​​​ത​​​ര വീ​​​ഴ്ച​​​ക​​​ളി​​​ൽ കേ​​​ന്ദ്ര​​​ വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി ധ​​​ർ​​​മേ​​​ന്ദ്ര പ്ര​​​ധാ​​​ന്‍റെ രാ​​​ജി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണു സ​​​മ​​​രം.

സ​​​മ​​​ര​​​ത്തെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന​​​വ​​​ർ ഇ​​​ന്നു രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​ന് പാ​​​ർ​​​ല​​​മെ​​​ന്‍റ് സ്ട്രീ​​​റ്റ് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്താ​​​നാ​​​ണ് സി​​​ജെ​​​പി ആ​​​ഹ്വാ​​​നം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​വി​​​ടെ​​​നി​​​ന്നു സ​​​മ​​​ര​​​ത്തി​​​നു​​​ള്ള അ​​​നു​​​മ​​​തി ല​​​ഭി​​​ച്ച​​​തി​​​നു​​​ശേ​​​ഷ​​​മാ​​​യി​​​രി​​​ക്കും ജ​​​ന്ത​​​ർ മ​​​ന്ത​​​റി​​​ലേ​​​ക്ക് നീ​​​ങ്ങു​​​ക.

അ​​​മേ​​​രി​​​ക്ക​​​യി​​​ൽ​​​നി​​​ന്ന് ഇ​​​ന്ന​​​ലെ പു​​​റ​​​പ്പെ​​​ട്ട സി​​​ജെ​​​പി സ്ഥാ​​​പ​​​ക​​​നാ​​​യ അ​​​ഭി​​​ജി​​​ത് ദീ​​​പ്കെ ഇ​​​ന്നു രാ​​​വി​​​ലെ എ​​​ട്ടോ​​​ടെ ഡ​​​ൽ​​​ഹി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തും. നേ​​​ര​​​ത്തേ സി​​​ജെ​​​പി​​​യെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന​​​വ​​​രോ​​​ട് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലേ​​​ക്ക് നേ​​​രി​​​ട്ടെ​​​ത്താ​​​നാ​​​ണ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​തെ​​​ങ്കി​​​ലും സു​​​ര​​​ക്ഷാ​​​പ്ര​​​ശ്ന​​​ങ്ങ​​​ളെ​​​ത്തു​​​ട​​​ർ​​​ന്ന് പാ​​​ർ​​​ല​​​മെ​​​ന്‍റ് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്താ​​​ൻ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യ പ്ര​​​തി​​​ഷേ​​​ധം ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന സി​​​ജെ​​​പി പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നു വ​​​രു​​​ന്ന​​​വ​​​രോ​​​ട് ചെ​​​യ്യാ​​​വു​​​ന്ന​​​തും ചെ​​​യ്യാ​​​ൻ പാ​​​ടി​​​ല്ലാ​​​ത്ത​​​തു​​​മാ​​​യ ചി​​​ല കാ​​​ര്യ​​​ങ്ങ​​​ൾ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.

രാ​​​ജ്യ​​​ത്തെ വി​​​ദ്യാ​​​ഭ്യാ​​​സ​​​ സം​​​വി​​​ധാ​​​നം പ​​​രി​​​ഷ്ക​​​രി​​​ക്കു​​​ക​​​യെ​​​ന്ന സ​​​ന്ദേ​​​ശം പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ക​​​യെ​​​ന്ന ഉ​​​ദ്ദേ​​​ശ്യ ത്തോ​​​ടെ ദേ​​​ശീ​​​യ പ​​​താ​​​ക​​​യും പു​​​സ്ത​​​ക​​​വും കൊ​​​ണ്ടു​​​വ​​​ര​​​ണം, എ​​​ല്ലാ​​​വ​​​രും ഫോ​​​ണു​​​ക​​​ളി​​​ൽ വീ​​​ഡി​​​യോ​​​ക​​​ൾ റെ​​​ക്കോ​​​ർ​​​ഡ് ചെ​​​യ്യ​​​ണം, പോ​​​ലീ​​​സു​​​കാ​​​ർ​​​ക്ക് പൂ​​​ക്ക​​​ൾ ന​​​ൽ​​​ക​​​ണം, എ​​​ല്ലാ​​​വ​​​രും പ്ര​​​ഭാ​​​ത​​​ഭ​​​ക്ഷ​​​ണ​​​ത്തി​​​നു​​​ശേ​​​ഷം മാ​​​ത്ര​​​മാ​​​യി​​​രി​​​ക്ക​​​ണം സ​​​മ​​​ര​​​ത്തി​​​നെ​​​ത്തേ​​​ണ്ട​​​ത് തു​​​ട​​​ങ്ങി​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളാ​​​ണു ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

National

സി​ജെ​പി സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് നടൻ പ്ര​കാ​ശ് രാ​ജ്

ന്യൂ​ഡ​ൽ​ഹി: രാ​ഷ്‌​ട്രീ​യ ആ​ക്ഷേ​പ​ഹാ​സ്യ​ത്തി​ൽ തു​ട​ങ്ങി ഡി​ജി​റ്റ​ൽ മു​ന്നേ​റ്റ​മാ​യി വ​ള​ർ​ന്ന കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി​യു​ടെ (സി​ജെ​പി) നാ​ള​ത്തെ പ്ര​തി​ഷേ​ധ​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് തെ​ന്നി​ന്ത്യ​ൻ സി​നി​മാ​ന​ട​ൻ പ്ര​കാ​ശ് രാ​ജ്. സി​ജെ​പി നാ​ളെ ഡ​ൽ​ഹി ജ​ന്ത​ർ മ​ന്ത​റി​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള പ്ര​തി​ഷേ​ധ​ത്തി​ന് എ​ത്തി​ച്ചേ​രാ​ൻ താ​ൻ പ​ര​മാ​വ​ധി ശ്ര​മി​ക്കു​മെ​ന്നും പ്ര​കാ​ശ് രാ​ജ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​റി​യി​ച്ചു.

ബി​ജെ​പി​യു​ടെ നി​ര​ന്ത​ര വി​മ​ർ​ശ​ക​നാ​യ പ്ര​കാ​ശ് രാ​ജി​ന്‍റെ ഐ​ക്യ​ദാ​ർ​ഢ്യ​ത്തി​ന് കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി തി​രി​ച്ചു ന​ന്ദി​യും അ​റി​യി​ച്ചി​ട്ടു​ണ്ട്. കാ​ലാ​വ​സ്ഥാ-​സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​നാ​യ സോ​നം വാം​ഗ്ചു​ക്കി​നു​ശേ​ഷം നാ​ള​ത്തെ സി​ജെ​പി പ്ര​തി​ഷേ​ധ​ത്തി​ന് പ​ര​സ്യ​പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ന്ന പ്ര​മു​ഖ​നാ​ണ് പ്ര​കാ​ശ് രാ​ജ്.

National

കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധത്തിന് സോനം വാംഗ്ചുക്കും

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കേ​​​​ന്ദ്ര വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മ​​​​ന്ത്രി ധ​​​​ർ​​​​മേ​​​​ന്ദ്ര പ്ര​​​​ധാ​​​​ൻ രാ​​​​ജി​​​​വ​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ൽ കോ​​​​ക്രോ​​​​ച്ച് ജ​​​​ന​​​​താ പാ​​​​ർ​​​​ട്ടി (സി​​​​ജെ​​​​പി) ശ​​​​നി​​​​യാ​​​​ഴ്ച ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ന​​​​ട​​​​ത്തു​​​​മെ​​​​ന്നു പ്ര​​​​ഖ്യാ​​​​പി​​​​ച്ച പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ൽ താ​​​​നും പ​​​​ങ്കെ​​​​ടു​​​​ക്കു​​​​മെ​​​​ന്ന് പ്ര​​​​മു​​​​ഖ കാ​​​​ലാ​​​​വ​​​​സ്ഥാ-​​​​സാ​​​​മൂ​​​​ഹ്യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നാ​​​​യ സോ​​​​നം വാം​​​​ഗ്ചു​​​​ക്ക്.

മ​​​​ന്ത്രി​​​​യു​​​​ടെ രാ​​​​ജിയാ​​​​വ​​​​ശ്യം അ​​​​ടു​​​​ത്തി​​​​ടെ ന​​​​ട​​​​ന്ന പ​​​​രീ​​​​ക്ഷാ​​​ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ൾ കാ​​​​ര​​​​ണം മാ​​​​ത്ര​​​​മ​​​​ല്ലെ​​​​ന്നും രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ള​​​​മു​​​​ള്ള വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​ സ​​​​ന്പ്ര​​​​ദാ​​​​യം മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്താ​​​​നു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണെ​​​​ന്നും സോ​​​​നം വാം​​​​ഗ്ചു​​​​ക്ക് വ്യ​​​​ക്ത​​​​മാ​​​​ക്കി.

അ​​​​തി​​​​നി​​​​ടെ, ശ​​​​നി​​​​യാ​​​​ഴ്ച ഡ​​​​ൽ​​​​ഹി ജ​​​​ന്ത​​​​ർ മ​​​​ന്ത​​​​റി​​​​ൽ ആ​​​​ഹ്വാ​​​​നം ചെ​​​​യ്തി​​​​ട്ടു​​​​ള്ള പ്ര​​​​തി​​​​ഷേ​​​​ധം അ​​​​ര​​​​ങ്ങേ​​​​റു​​​​ന്ന​​​​തി​​​​ന് മു​​​​ന്നോ​​​​ടി​​​​യാ​​​​യി മൂ​​​​ന്ന് വ​​​​ക്താ​​​​ക്ക​​​​ളെ സി​​​​ജെ​​​​പി നി​​​​യ​​​​മി​​​​ച്ചു.

​അ​​​​ന്വേ​​​​ഷ​​​​ണാ​​​​ത്മ​​​​ക മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നാ​​​​യ സൗ​​​​ര​​​​വ് ദാ​​​​സ്, രാ​​​​ഷ്‌​​​ട്രീ​​​​യ​​​ വി​​​​ദ​​​​ഗ്ധ​​​​നും സി​​​​നി​​​​മാ​​​ സം​​​​വി​​​​ധാ​​​​യ​​​​ക​​​​നു​​​​മാ​​​​യ വി​​​​ജേ​​​​ത ദാ​​​​ഹി​​​​യ, മു​​​​ൻ മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ക​​​​ണ്‍സ​​​​ൾ​​​​ട്ട​​​​ന്‍റാ​​​​യ അ​​​​ഷു​​​​തോ​​​​ഷ് ര​​​​ങ്ക എ​​​​ന്നി​​​​വ​​​​രെ​​​​യാ​​​​ണ് ഔ​​​​ദ്യോ​​​​ഗി​​​​ക വ​​​​ക്താ​​​​ക്ക​​​​ളാ​​​​യി സി​​​​ജെ​​​​പി നി​​​​യ​​​​മി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

National

കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് വിലക്ക് ഉടനടി മാറ്റില്ലെന്ന് ഡൽഹി ഹൈക്കോടതി

ന്യൂ​​​ഡ​​​ൽ​​​ഹി: കോ​​​ക്രോ​​​ച്ച് ജ​​​ന​​​ത പാ​​​ർ​​​ട്ടി​​​യു​​​ടെ (സി​​​ജെ​​​പി) എ​​​ക്സ് അ​​​ക്കൗ​​​ണ്ട് ഉ​​​ട​​​ന​​​ടി അ​​​ണ്‍ബ്ലോ​​​ക്ക് ചെ​​​യ്യാ​​​ൻ ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി വി​​​സ​​​മ്മ​​​തി​​​ച്ചു.

ദൂ​​​ര​​​വ്യാ​​​പ​​​ക​​​മാ​​​യ പ്ര​​​ത്യാ​​​ഘാ​​​ത​​​ങ്ങ​​​ളു​​​ണ്ടെ​​​ന്ന​​​തി​​​നാ​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വാ​​​ദം കേ​​​ൾ​​​ക്കാ​​​തെ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി സി​​​ജെ​​​പി സ്ഥാ​​​പ​​​ക​​​നാ​​​യ അ​​​ഭി​​​ജി​​​ത് ദീ​​​പ്കെ​​​ക്ക് ഉ​​​ട​​​ന​​​ടി ആ​​​ശ്വാ​​​സം ന​​​ൽ​​​കാ​​​ൻ വി​​​സ​​​മ്മ​​​തി​​​ച്ച​​​ത്.

"രാ​​​ജ്യ​​​സു​​​ര​​​ക്ഷ’​​​യു​​​ടെ പേ​​​രി​​​ൽ ബ്ലോ​​​ക്ക് ചെ​​​യ്യ​​​പ്പെ​​​ട്ട അ​​​ക്കൗ​​​ണ്ട് അ​​​ണ്‍ബ്ലോ​​​ക്ക് ചെ​​​യ്യു​​​ന്ന വി​​​ഷ​​​യം ഐ​​​ടി നി​​​യ​​​മ​​​ങ്ങ​​​ൾ​​​ക്കു കീ​​​ഴി​​​ൽ ഒ​​​രു അ​​​വ​​​ലോ​​​ക​​​ന സ​​​മി​​​തി വി​​​ല​​​യി​​​രു​​​ത്ത​​​ണ​​​മെ​​​ന്നാ​​​ണ് ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ നി​​​ർ​​​ദേ​​​ശം.

സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ പ്ലാ​​​റ്റ്ഫോ​​​മി​​​ൽ യു​​​വാ​​​ക്ക​​​ളു​​​ടെ​​​യു​​​ൾ​​​പ്പെ​​​ടെ പി​​​ന്തു​​​ണ​​​യോ​​​ടെ ഡി​​​ജി​​​റ്റ​​​ൽ മു​​​ന്നേ​​​റ്റ​​​മാ​​​യി മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്ന കോ​​​ക്രോ​​​ച്ച് ജ​​​ന​​​താ പാ​​​ർ​​​ട്ടി എ​​​ന്ന ആ​​​ക്ഷേ​​​പ​​​ഹാ​​​സ്യ "രാ​​​ഷ്ട്രീ​​​യ​​​ക​​​ക്ഷി​​​’യു​​​ടെ എ​​​ക്സ് അ​​​ക്കൗ​​​ണ്ട് കൃ​​​ത്യ​​​മാ​​​യ കാ​​​ര​​​ണ​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കാ​​​തെ​​​യാ​​​യി​​​രു​​​ന്നു കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ബ്ലോ​​​ക്ക് ചെ​​​യ്ത​​​ത്.

അ​​​ക്കൗ​​​ണ്ടി​​​ൽ ആ​​​ക്ഷേ​​​പ​​​ക​​​ര​​​മാ​​​യ ചി​​​ല പോ​​​സ്റ്റു​​​ക​​​ളു​​​ണ്ടെ​​​ങ്കി​​​ൽ അ​​​തു​​​മാ​​​ത്രം ബ്ലോ​​​ക്ക് ചെ​​​യ്യ​​​ണ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും അ​​​ക്കൗ​​​ണ്ട് മു​​​ഴു​​​വ​​​നാ​​​യി ത​​​ട​​​ഞ്ഞു​​​വ​​​യ്ക്ക​​​രു​​​തെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു അ​​​ഭി​​​ജി​​​ത്തി​​​നുവേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ കോ​​​ട​​​തി​​​യി​​​ൽ വാ​​​ദി​​​ച്ച​​​ത്.

എ​​​ന്നാ​​​ൽ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം തേ​​​ടി മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും അ​​​ണ്‍ബ്ലോ​​​ക്ക് ചെ​​​യ്യു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച ഉ​​​ത്ത​​​ര​​​വു​​​ണ്ടാ​​​കൂ എ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്കി ഹൈ​​​ക്കോ​​​ട​​​തി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നു നോ​​​ട്ടീ​​​സ് അ​​​യ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. കേ​​​സ് ഇ​​​നി ജൂ​​​ലൈ ആ​​​റി​​​നു പ​​​രി​​​ഗ​​​ണി​​​ക്കും.

National

സിജെപിക്ക് എതിരായ ഹർജി; അടിയന്തര വാദം വിസമ്മതിച്ച് സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: ഇ​ന്‍റ​ർ​നെ​റ്റി​ൽ ത​രം​ഗ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ആ​ക്ഷേ​പ​ഹാ​സ്യ ഓ​ണ്‍ലൈ​ൻ രാ​ഷ്‌​ട്രീ​യ കൂ​ട്ടാ​യ്മ​യാ​യ ’കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി’ (സി​ജെ​പി)​യു​ടെ പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​യി​ൽ അ​ടി​യ​ന്ത​ര വാ​ദം ആ​വ​ശ്യ​മി​ല്ലെ​ന്നു സു​പ്രീം​കോ​ട​തി.

സി​ജെ​പി നി​യ​മ​സം​വി​ധാ​ന​ത്തി​ന് ക​ള​ങ്കം വ​രു​ത്തു​ന്ന​താ​യി ഹ​ർ​ജി​ക്കാ​ർ വാ​ദി​ച്ച​പ്പോ​ൾ വി​ഷ​യ​ത്തെ വൈ​കാ​രി​ക​മാ​യി കാ​ണേ​ണ്ട​തി​ല്ലെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് പ​റ​ഞ്ഞു. ഹ​ർ​ജി​യി​ൽ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ളെ സം​ബ​ന്ധി​ച്ച അ​ടി​യ​ന്ത​ര വാ​ദം ആ​വ​ശ്യ​മി​ല്ലെ​ന്നും ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

വ്യാ​ജ നി​യ​മ​ബി​രു​ദ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു പ്രാ​ക്‌​ടീ​സ് ചെ​യ്യു​ന്ന​തി​നെ​ക്കു​റി​ച്ച് സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും കോ​ട​തി​മു​റി​യി​ലെ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ളും നി​രീ​ക്ഷ​ണ​ങ്ങ​ളും വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നു കേ​സി​ൽ ഹാ​ജ​രാ​യ മ​റ്റൊ​രു അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ഈ ​ആ​രോ​പ​ണ​ത്തി​നും അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

ഒ​രു​വി​ഭാ​ഗം യു​വാ​ക്ക​ളെ പാ​റ്റ​ക​ളോ​ടും പ​രാ​ദ ജീ​വി​ക​ളോ​ടും ഉ​പ​മി​ച്ച് ക​ഴി​ഞ്ഞ 15ന് ​ചീ​ഫ് ജ​സ്റ്റീ​സ് ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തെ​ത്തു​ട​ർ​ന്നാ​ണ് സി​ജെ​പി രൂ​പം​കൊ​ണ്ട​ത്.

ത​ന്‍റെ പ​രാ​മ​ർ​ശ​ത്തി​ലൂ​ടെ യു​വാ​ക്ക​ളെ വി​മ​ർ​ശി​ക്കു​ക​യാ​ണു ചെ​യ്ത​തെ​ന്ന ത​ര​ത്തി​ലു​ള്ള മാ​ധ്യ​മ​റി​പ്പോ​ർ​ട്ടു​ക​ൾ വ​ല്ലാ​തെ വേ​ദ​നി​പ്പി​ച്ചെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ചീ​ഫ് ജ​സ്റ്റീ​സ് ക​ഴി​ഞ്ഞ 16ന് ​വി​ശ​ദീ​ക​ര​ണം ന​ൽ​കി​യെ​ങ്കി​ലും സി​ജെ​പി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഫോ​ളോ​വേ​ഴ്സി​ന്‍റെ എ​ണ്ണം വ​ർ​ധി​പ്പി​ച്ചു.

വ്യാ​ജ ബി​രു​ദം ത​ര​പ്പെ​ടു​ത്തി ത​ട്ടി​പ്പി​ലൂ​ടെ നി​യ​മ​രം​ഗ​ത്തേ​ക്കു ക​ട​ന്നു​വ​രു​ന്ന വ്യ​ക്തി​ക​ളെ ഉ​ദ്ദേ​ശി​ച്ചാ​ണു താ​ൻ പ​റ​ഞ്ഞ​തെ​ന്നും ചി​ല മാ​ധ്യ​മ​ങ്ങ​ൾ അ​ത് വ​ള​ച്ചൊ​ടി​ച്ചു വാ​ർ​ത്ത​യാ​ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്നു​മാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം.

National

ബിജെപി വാദം തള്ളി; സിജെപിയെ പിന്തുണക്കുന്നവരിൽ 94.7 ശതമാനം പേരും ഇന്ത്യക്കാരെന്ന് അഭിജിത് ദിപ്കേ

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയെ പിന്തുണക്കുന്നവർ ഇന്ത്യക്ക് പുറത്ത് നിന്നുള്ളവരാണെന്ന ബിജെപിയുടെ വാദം തള്ളി സിജെപി സ്ഥാപകൻ അഭിജിത് ദിപ്കേ. സിജെപിയെ പിന്തുടരുന്ന 94.7 ശതമാനം പേരും ഇന്ത്യക്കാരാണെന്ന ഇൻസ്റ്റഗ്രാം വിവരം ദിപ്കേ പുറത്തുവിട്ടു.

പാക്കിസ്ഥാനികളാണ് ഫോളോവേഴ്‌സ് എന്ന് ആരോപണം കേന്ദ്രമന്ത്രി കിരൺ റിജിജുവടക്കം ഉന്നയിച്ചിരുന്നു. അമേരിക്കയിൽ നിന്നുള്ള ഒരു ശതമാനം പേർ, യുകെയിൽ നിന്ന് 0.7, കാനഡയിൽ നിന്ന് 0.6, യുഎഇയിൽ നിന്ന് 0.6 എന്നിങ്ങനെയാണ് സിജെപിയെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നവരുടെ കണക്ക് എന്ന് അഭിജിത് ദിപ്കേ പറയുന്നു.

അതിനിടെ കോക്രോച്ച് ജനതാ പാർട്ടിക്കെതിരെ സുപ്രീംകോടതിയിൽ ഹർജിയെത്തി. പാർട്ടിയുടെ പിന്നിലുള്ളവർക്കെതിരെ സിബിഐ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. നീതിന്യായ വ്യവസ്ഥയെ താറടിക്കാനുള്ള ശ്രമം നടക്കുന്നു എന്നാണ് ഹർജിയിലെ ആരോപണം. ആരാണ് ഹർജി നൽകിയതെന്ന് വ്യക്തമല്ല.

SUNDAY DEEPIKA

മേ​യ് 16ന് ​ജ​നി​ച്ച പാ​റ്റ​യും വെ​ളി​പ്പെ​ട്ട കൂ​റ​യും

സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ, വി​വ​രാ​വ​കാ​ശ നി​യ​മം ഉ​പ​യോ​ഗി​ച്ചു​ള്ള പോ​രാ​ട്ട​ങ്ങ​ളി​ൽ പ​ങ്കാ​ളി​ത്ത​മു​ള്ള, സ​ർ​വോ​പ​രി തൊ​ഴി​ൽ​ര​ഹി​ത​രാ​യ ജെ​ൻ സീ ​യു​വാ​ക്ക​ളെ പാ​റ്റ (വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലെ കൂ​റ ത​ന്നെ) എ​ന്ന് ഈ ​മാ​സം 15ന് ​സു​പ്രീ​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് വി​ശേ​ഷി​പ്പി​ച്ച​തി​നു​ള്ള പ്ര​തി​ക​ര​ണ​മാ​യി, അ​മേ​രി​ക്ക​യി​ൽ പ​ഠി​ക്കു​ന്ന ഇ​ന്ത്യ​ൻ യു​വാ​വ് അ​ഭി​ജീ​ത് ദീ​പ്‌​കെ, തൊ​ട്ടു പി​റ്റേ​ദി​വ​സം, 2026 മേ​യ് 16ന് "​സ്ഥാ​പി​ച്ച' കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി​യു​ടെ ഇ​ൻ​സ്റ്റ അ​ക്കൗ​ണ്ട് ഫോ​ളോ ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം ഒ​ന്ന​ര​ക്കോ​ടി​യും ക​ട​ന്ന് കു​തി​ച്ച​പ്പോ​ൾ, 38 കൊ​ല്ലം മു​മ്പൊ​രു മേ​യ് 16ന്, ​ലോ​ക​ത്തി​നു​മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട മ​റ്റൊ​രു കോ​ക്രോ​ച്ചി​നെ​യാ​ണ് കു​റ​ച്ചു വി​മാ​ന​ക്ക​മ്പ​ക്കാ​രെ​ങ്കി​ലും ഓ​ർ​മി​ച്ചി​രി​ക്കു​ക.

ര​ഹ​സ്യാ​ത്മ​ക​ത​യു​ടെ പ​ര​കോ​ടി​യി​ൽ ലോ​ക്ഹീ​ഡ് മാ​ർ​ട്ടി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്‌​ക​ങ്ക് വ​ർ​ക്ക്‌​സ്, അ​മേ​രി​ക്ക​ൻ സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​രോ​ധ ഗ​വേ​ഷ​ണ ഏ​ജ​ൻ​സി​യു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് 1978 ന​വം​ബ​ർ ഒ​ന്നി​ന് നി​ർ​മി​ച്ചി​റ​ക്കി​യ ലോ​ക്ഹീ​ഡ് എ​ഫ്-117 നൈ​റ്റ്ഹ്വാ​ക്ക് ആ​ക്ര​മ​ണ വി​മാ​നം, അ​മേ​രി​ക്ക​ൻ സേ​ന​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​ത്തെ സ്റ്റെ​ൽ​ത്ത് അ​റ്റാ​ക്ക് വി​മാ​ന​മാ​യി​രു​ന്നു. ഈ ​അ​മൂ​ല്യ​പോ​ർ​വി​മാ​ന​ത്തെ​പ്പ​റ്റി ഒ​രാ​ളും അ​റി​യ​രു​തെ​ന്ന നി​ർ​ബ​ന്ധം അ​മേ​രി​ക്ക​യ്ക്കു​ണ്ടാ​യി​രു​ന്നു.

അ​തു​കൊ​ണ്ടു​ത​ന്നെ തു​ട​ർ​ന്നു​ള്ള പ​ത്തു​കൊ​ല്ലം, അ​മേ​രി​ക്ക​ൻ സേ​ന​യി​ലു​ള്ള​വ​ർ പോ​ലും യു​ദ്ധ​ങ്ങ​ളി​ൽ ത​ങ്ങ​ളെ അ​നു​യാ​ത്ര ചെ​യ്തി​ട്ടു​ള്ള നൈ​റ്റ്ഹ്വാ​ക്കി​നെ​പ്പ​റ്റി കേ​ട്ടി​ട്ടു​പോ​ലു​മു​ണ്ടാ​യി​രു​ന്നി​ല്ല. എ​ങ്കി​ലും, ഇ​തേ​പോ​ലെ​യു​ള്ള നി​ഗൂ​ഢ പ​റ​ക്ക​ൽ വി​മാ​ന​ങ്ങ​ൾ ക്ര​മേ​ണ റ​ഷ്യ​യും മ​റ്റു രാ​ജ്യ​ങ്ങ​ളും വി​ക​സി​പ്പി​ച്ചെ​ടു​ത്തു​തു​ട​ങ്ങി​യ​തോ​ടെ 1988 മേ​യ് മാ​സം 16ന് ​അ​മേ​രി​ക്ക, എ​ഫ്-117 നൈ​റ്റ് ഹ്വാ​ക്കി​നെ ലോ​ക​സ​മ​ക്ഷം അ​വ​ത​രി​പ്പി​ച്ചു. ഒ​പ്പം, ഈ ​വി​മാ​ന​ത്തി​ന്‍റെ ഇ​ര​ട്ട​പ്പേ​രും ലോ​കം അ​റി​ഞ്ഞു- കോ​ക്രോ​ച്ച്.

ഇ​രു​ളി​ന്‍റെ മ​റ​പ​റ്റി എ​ല്ലാ​വ​രു​ടേ​യും ക​ണ്ണു​വെ​ട്ടി​ച്ച്, നി​ശ​ബ്ദ​മാ​യി പ​റ​ന്നി​റ​ങ്ങു​ന്ന​തു​കൊ​ണ്ടു മാ​ത്ര​മ​ല്ല, ക​റു​ത്ത പെ​യി​ന്‍റ​ടി​ച്ച വി​മാ​ന​ത്തി​ന്‍റെ മൊ​ത്തം ആ​കൃ​തി​യും ഈ ​മ​റു​പേ​രു​വീ​ഴാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ടാ​വാം. 1989ലെ ​അ​മേ​രി​ക്ക​യു​ടെ പാ​ന​മ അ​ധി​നി​വേ​ശം, 1991 ലെ ​ഗ​ൾ​ഫ് യു​ദ്ധം, 1999ലെ ​യു​ഗോ​സ്ലാ​വി​യ സം​ഘ​ർ​ഷം, 2001ലെ ​ഓ​പ്പ​റേ​ഷ​ൻ എ​ൻ​ഡ്യൂ​റിം​ഗ് ഫ്രീ​ഡം എ​ന്നി​വ തു​ട​ങ്ങി 2003ലെ ​ഇ​റാ​ക്കി ഫ്രീ​ഡം യു​ദ്ധം വ​രെ അ​മേ​രി​ക്ക​യ​ക്കു​വേ​ണ്ടി ശ​ത്രു​വി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ച് ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി​യ പാ​റ്റ​ക​ൾ 2008ൽ ​സ​ർ​വീ​സി​ൽ​നി​ന്ന് വി​ര​മി​ച്ചു.

പ​റ​ക്കു​ന്നു എ​ന്ന ആ​ദ്യ കാ​ര​ണ​ത്താ​ലും, ആ​കൃ​തി​യു​ടെ പൊ​രു​ത്തം​മൂ​ല​വും വി​മാ​ന​ങ്ങ​ൾ​ക്ക് ഷ​ഡ്പ​ദ​ങ്ങ​ളു​ടെ, കീ​ട​ങ്ങ​ളു​ടെ പേ​രി​ടു​ന്ന പ​തി​വ് 1978ൽ ​ആ​രം​ഭി​ച്ച​തൊ​ന്നു​മ​ല്ല. ബ്രി​ട്ട​നി​ലെ ദ ​ഹാ​വി​ലാ​ൻ​ഡ് വി​മാ​ന​ക്ക​മ്പ​നി​ക്കാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ ആ​ചാ​ര്യ​സ്ഥാ​നം. ല​ണ്ട​നി​ൽ 1920ൽ ​സ്ഥാ​പി​ത​മാ​യ ദ ​ഹാ​വി​ലാ​ൻ​ഡ് എ​യ​ർ​ക്രാ​ഫ്റ്റ് ക​മ്പ​നി, ഇ​ന്ന​ത്തെ ബോ​യിം​ഗും എ​യ​ർ​ബ​സും ഒ​ക്കെ​യാ​യി​രു​ന്നു, ഇ​രു​പ​തു​ക​ളി​ലും മു​പ്പ​തു​ക​ളി​ലു​മൊ​ക്കെ.

നി​ശാ​ശ​ല​ഭം എ​ന്നു മ​ല​യാ​ള​ത്തി​ൽ പ​റ​യാ​വു​ന്ന മോ​ത്ത് പ​ര​മ്പ​ര​യി​ൽ​പ്പെ​ട്ട ഹാ​വി​ലാ​ൻ​ഡ് വി​മാ​ന​ങ്ങ​ൾ ലോ​ക​മെ​ങ്ങും സേ​ന​ക​ളു​ടേ​യും സി​വി​ൽ വ്യോ​മ​യാ​ന ക​മ്പ​നി​ക​ളു​ടേ​യും പ്രി​യ​ങ്ക​ര​മാ​യ ആ​കാ​ശ​യാ​ന​ങ്ങ​ളാ​യി​രു​ന്നു. 1925ൽ ​നി​ർ​മി​ച്ച ഡി​എ​ച്ച്60 മോ​ത്താ​യി​രു​ന്നു ഇ​തി​ൽ ആ​ദ്യ​ത്തേ​ത്. പി​ൻ​വ​ന്ന വ​ർ​ഷ​ങ്ങ​ളി​ൽ ജി​പ്‌​സി മോ​ത്ത്, ജ​യ​ന്‍റ് മോ​ത്ത്, ടൈ​ഗ​ർ മോ​ത്ത്, ഹ്വാ​ക്ക് മോ​ത്ത്, പ​സ് മോ​ത്ത്, സ്വാ​ളോ മോ​ത്ത്, ഫോ​ക്‌​സ് മോ​ത്ത്, ലെ​പ്പേ​ഡ് മോ​ത്ത്, ഹോ​ണെ​റ്റ് മോ​ത്ത്, മോ​ത്ത് മൈ​ന​ർ എ​ന്നി​ങ്ങി​നെ വൈ​വി​ധ്യ​മാ​ർ​ന്ന നി​ശാ​ശ​ല​ഭ വി​മാ​ന​ങ്ങ​ൾ ലോ​ക​ത്തി​ന്‍റെ ആ​കാ​ശ​ത്ത് പ​റ​ന്നു -കൂ​ട്ട​ത്തി​ൽ ഇ​ന്ത്യ​യി​ലും.

ഇ​ന്ത്യ​ൻ വ്യോ​മ​യാ​ന​രം​ഗ​ത്തി​ന്‍റെ പി​താ​വെ​ന്ന് നി​സം​ശ​യം പ​റ​യാ​വു​ന്ന ജെ​ആ​ർ​ഡി ടാ​റ്റ 1932ൽ, ​പി​ൽ​ക്കാ​ല​ത്ത് എ​യ​ർ ഇ​ന്ത്യ എ​ന്ന് അ​റി​യ​പ്പെ​ട്ട ടാ​റ്റ ഏ​വി​യേ​ഷ​ൻ സ​ർ​വീ​സ് സ്ഥാ​പി​ച്ച അ​തേ കൊ​ല്ലം​ത​ന്നെ, ക​റാ​ച്ചി​യി​ൽ​നി​ന്ന് ബോം​ബേ ജു​ഹു വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് ത​പാ​ൽ ഉ​രു​പ്പ​ടി​ക​ളു​മാ​യി ടാ​റ്റ ത​ന്നെ പ​റ​ത്തി​യ​ത് ദ ​ഹാ​വി​ലാ​ൻ​ഡ് പ​സ് മോ​ത്ത് വി​മാ​ന​മാ​യി​രു​ന്നു. വി​വി​ധ നാ​ട്ടു​രാ​ജ്യ​ങ്ങ​ളു​ടെ രാ​ജ​ക്കാ​ൻ​മാ​രും രാ​ജ​കു​മാ​ര​ൻ​മാ​രും പി​ൻ​വ​ന്ന കൊ​ല്ല​ങ്ങ​ളി​ൽ ബ്രി​ട്ട​നി​ൽ​നി​ന്നു വ​രു​ത്തി​യ ഹാ​വി​ലാ​ൻ​ഡ് വി​മാ​ന​ങ്ങ​ളി​ൽ ഇ​ന്ത്യ​യു​ടെ ആ​കാ​ശ​ത്ത് പ​റ​ന്നി​ട്ടു​ണ്ട്.

തു​ട​ക്ക​ത്തി​ൽ പ​റ​ഞ്ഞ ലോ​ക്ഹീ​ഡ് എ​ഫ്-117​നു പി​ന്നാ​ലെ വ​ന്ന അ​നേ​കം പോ​ർ​വി​മാ​ന​ങ്ങ​ൾ​ക്ക് പ​ക്ഷി​ക​ളു​ടേ​യും പ്രാ​ണി​ക​ളു​ടേ​യും പേ​രു​ന​ൽ​കി​യി​ട്ടു​ണ്ട്- പ്ര​ത്യേ​കി​ച്ച് അ​മേ​രി​ക്ക​യി​ൽ. എ​ഫ്-15 ഈ​ഗി​ൾ, ജ​ന​റ​ൽ ഡൈ​നാ​മി​ക്‌​സ് ഫൈ​റ്റിം​ഗ് ഫാ​ൽ​ക്ക​ൺ, ഹ്വാ​ക്ക​ർ ഹ​രി​ക്കേ​യ്ൻ, ഹാ​രി​യ​ർ ജ​മ്പ് ജെ​റ്റ്, ക​ർ​ട്ടി​സ് പി-40 ​വാ​ർ ഹ്വാ​ക്ക്, സെ​സ്‌​ന എ-37 ​ഡ്രാ​ഗ​ൺ​ഫ്‌​ളൈ, ഫെ​യ​റി ഫ്‌​ളൈ​കാ​ച്ച​ർ ആ​ൻ​ഡ് ഫ​യ​ർ ഫ്‌​ളൈ തു​ട​ങ്ങി​യ​വ അ​വ​യി​ൽ ചി​ല​തു​മാ​ത്രം.

കോ​ക്രോ​ച്ചി​നും ജ​ന​താ പാ​ർ​ട്ടി​യു​ടെ ചു​രു​ക്ക​മാ​യ സി​ജെ​പി​ക്കു​മു​ള്ള ഒ​രു വി​മാ​ന ക​ണ​ക്‌​ഷ​നെ​പ്പ​റ്റി​ക്കൂ​ടി

സി​ജെ​പി എ​ന്നു പ​റ​ഞ്ഞാ​ൽ പൈ​ല​റ്റു​മാ​ർ​ക്ക് ആ​ദ്യം ഓ​ർ​മ​വ​രി​ക, സൈ​റ്റേ​ഷ​ൻ ജെ​റ്റ് പൈ​ല​റ്റ്‌​സ് ആ​യി​രി​ക്കും. സെ​സ്‌​ന സൈ​റ്റേ​ഷ​ൻ, ബീ​ച്ച്ക്രാ​ഫ്റ്റ് പ്രീ​മി​യ​ർ ജെ​റ്റു വി​മാ​ന​ങ്ങ​ൾ പ​റ​ത്തു​ന്ന​വ​ർ​ക്കാ​യു​ള്ള സു​ര​ക്ഷാ അ​സോ​സി​യേ​ഷ​നാ​ണ് സി​ജെ​പി. വി​മാ​ന​ങ്ങ​ൾ പ​റ​ത്തു​മ്പോ​ഴു​ണ്ടാ​കാ​വു​ന്ന അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന്, പൈ​ല​റ്റു​മാ​ർ​ക്കാ​യി അ​തീ​വ ഗൗ​ര​വ​ത്തോ​ടെ ന​ട​ത്തു​ന്ന ഏ​റെ സു​ര​ക്ഷാ പാ​ഠ്യ​പ​ദ്ധ​തി​ക​ൾ ഇ​വ​ർ​ക്കു​ണ്ട്.

Leader Page

പാഠമാകുന്ന പാറ്റാപ്പട

ഇ​​​ന്‍റ​​​ർ​​​നെ​​​റ്റി​​​ൽ കൊ​​​ടു​​​ങ്കാ​​​റ്റാ​​​യി മാ​​​റി ‘കോ​​​ക്രോ​​​ച്ച് ജ​​​ന​​​താ പാ​​​ർ​​​ട്ടി.’ പാ​​​റ്റ പാ​​​ർ​​​ട്ടി സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ വൈ​​​റ​​​ലാ​​​യെ​​​ന്നു പ​​​റ​​​ഞ്ഞാ​​​ൽ പോ​​​രാ, സൂ​​​പ്പ​​​ർ മെ​​​ഗാ ഹി​​​റ്റാ​​​ണ്. കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നും രാ​​​ഷ്‌​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്കു​​​മെ​​​തി​​​രേ പു​​​ക​​​യു​​​ന്ന ജ​​​ന​​​രോ​​​ഷ​​​ത്തി​​​ന്‍റെ പ്ര​​​തി​​​ഫ​​​ല​​​ന​​​മാ​​​യ പ്ര​​​തി​​​ഭാ​​​സം. ഏ​​​താ​​​യാ​​​ലും പാ​​​റ്റാ​​​ക്കൂ​​​ട്ട​​​ങ്ങ​​​ൾ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ തീ​​​യാ​​​യി ആ​​​ളി​​​പ്പ​​​ട​​​രു​​​ക​​​യാ​​​ണ്.

ജെ​​​ൻ​​​സി വൈ​​​ബി​​​ൽ പാ​​​റ്റാപ്പ​​​ട പെ​​​രു​​​കി​​​യ​​​പ്പോ​​​ൾ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പ​​​ക​​​ച്ചു, ഞെ​​​ട്ടി, ഭ​​​യ​​​ന്നു, വി​​​റ​​​ച്ചു. സ​​​മൂ​​​ഹ​​മാ​​​ധ്യ​​​ങ്ങ​​​ളി​​​ൽ സെ​​​ൻ​​​സേ​​​ഷ​​​ൻ ആ​​​യ കോ​​​ക്രോ​​​ച്ച് ജ​​​ന​​​താ പാ​​​ർ​​​ട്ടി​​​യെ​​​ന്ന സി​​​ജെ​​​പി​​​യു​​​ടെ എ​​​ക്സ് അ​​​ക്കൗ​​​ണ്ട് ഇ​​​ന്ത്യ​​​യി​​​ൽ ബ്ലോ​​​ക്ക് ചെ​​​യ്ത​​​തോ​​​ടെ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വെ​​​പ്രാ​​​ളം വെ​​​ളി​​​പ്പെ​​​ട്ടു. പു​​​തുവി​​​സ്മ​​​യ​​​മാ​​​യി ച​​​രി​​​ത്രം തി​​​രു​​​ത്തി​​​യ പാ​​​റ്റ പാ​​​ർ​​​ട്ടി​​​യെ​​​ന്ന പ്ര​​​തി​​​ഭാ​​​സ​​​ത്തി​​​ന്‍റെ വ​​​ൻ​​​കു​​​തി​​​പ്പു ത​​​ട​​​യാ​​​നാ​​​കാ​​​തെ വെ​​​പ്രാ​​​ള​​​ത്തി​​​ലാ​​​ണു കേ​​​ന്ദ്രം.

ഊ​​രാ​​​ക്കു​​​ടുക്കി​​​ൽ കേ​​​ന്ദ്രം

ആ​​​റു ദി​​​വ​​​സ​​​ത്തി​​​ൽ ര​​​ണ്ടു കോ​​​ടി​​​യോ​​​ളം പേ​​​ർ പി​​​ന്തു​​​ട​​​ർ​​​ന്ന ഇ​​​ൻ​​​സ്റ്റ​​​യി​​​ലും പാ​​​റ്റ​​​ക​​​ളു​​​ടെ പ​​​ട​​​യെ നി​​​രോ​​​ധി​​​ക്കാ​​​നു​​​ള്ള ആ​​​ലോ​​​ച​​​ന​​​യി​​​ലാ​​​ണു മോ​​​ദി സ​​​ർ​​​ക്കാ​​​ർ. 2,00,000ലേ​​റെ പേ​​​ർ ഫോ​​​ളോ ചെ​​​യ്തു തു​​​ട​​​ങ്ങി​​​യ എ​​​ക്സി​​​ലെ ഹാ​​​ൻ​​​ഡി​​​ൽ സു​​​ര​​​ക്ഷ​​​യു​​​ടെ പേ​​​രി​​​ൽ ത​​​ട​​​ഞ്ഞെ​​​ങ്കി​​​ലും പ​​​ക​​​രം തു​​​ട​​​ങ്ങി​​​യ എ​​​ക്സ് അ​​​ക്കൗ​​​ണ്ടും കേ​​​ന്ദ്ര​​​ത്തെ ഊ​​​രാ​​​ക്കു​​​ടുക്കി​​​ലാ​​​ക്കി. കൂ​​​ടു​​​ത​​​ൽ ആ​​​വേ​​​ശ​​​ത്തോ​​​ടെ​​​യാ​​​ണ് എ​​​ക്സി​​​ലെ പു​​​തി​​​യ സി​​​ജെ​​​പി​​​യെ യു​​​വ​​​ത പി​​​ന്തു​​​ട​​​രു​​​ന്ന​​​ത്.

ഇ​​​ന്ത്യ​​​യി​​​ൽ 23 ല​​​ക്ഷം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ഭാ​​​വി ദു​​​രി​​​ത​​​ത്തി​​​ലും ആ​​​ശ​​​ങ്ക​​​യി​​​ലു​​​മാ​​​ക്കി​​​യ മെ​​​ഡി​​​ക്ക​​​ൽ നീ​​​റ്റ് പ​​​രീ​​​ക്ഷാ​​​പേ​​​പ്പ​​​ർ ചോ​​​ർ​​​ച്ച​​​യു​​​ടെ പേ​​​രി​​​ൽ കേ​​​ന്ദ്ര വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി ധ​​​ർ​​​മേ​​​ന്ദ്ര പ്ര​​​ധാ​​​ൻ രാ​​​ജി വ​​​യ്ക്ക​​​ണ​​​മെ​​​ന്ന സി​​​ജെ​​​പി​​​യു​​​ടെ ആ​​​വ​​​ശ്യ​​​ത്തി​​​നു ല​​​ഭി​​​ക്കു​​​ന്ന ജ​​​ന​​​പി​​​ന്തു​​​ണ സ​​​ർ​​​ക്കാ​​​രി​​​ന് അ​​​വ​​​ഗ​​​ണി​​​ക്കാ​​​നാ​​​കി​​​ല്ല. തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ​​​യാ​​​ണു സി​​​ജെ​​​പി ഉ​​​യ​​​ർ​​​ത്തു​​​ന്ന മ​​​റ്റൊ​​​രു പ്ര​​​ധാ​​​ന പ്ര​​​ശ്നം.

പ​​​തി​​​വ് വ്യാ​​​ജപ്ര​​​ചാ​​​ര​​​ണം

കോ​​​ക്രോ​​​ച്ച് ജ​​​ന​​​താ പാ​​​ർ​​​ട്ടി​​​ക്ക് ഫോ​​​ളോ​​​വേ​​​ഴ്സി​​​ന്‍റെ എ​​​ണ്ണം ഓ​​​രോ മ​​​ണി​​​ക്കൂ​​​റി​​​ലും കൂ​​​ടു​​​ക​​​യാ​​​ണ്. നി​​​രോ​​​ധി​​​ക്കുംതോ​​​റും ഇ​​​ന്ത്യ​​​യി​​​ലെ ചെ​​​റു​​​പ്പ​​​ക്കാ​​​ർ കൂ​​​ടു​​​ത​​​ൽ ആ​​​വേ​​​ശ​​​ത്തി​​​ലും രോ​​​ഷ​​​ത്തി​​​ലു​​​മാ​​​ണ്. അ​​​തി​​​വേ​​​ഗം പെ​​​രു​​​കു​​​ന്ന പാ​​​റ്റ​​​ക്കൂ​​​ട്ട​​​ങ്ങ​​​ളെപ്പോ​​​ലെ പാ​​​റ്റ പാ​​​ർ​​​ട്ടി​​​യും ശ​​​ര​​​വേ​​​ഗ​​​ത്തി​​​ൽ മു​​​ന്നേ​​​റു​​​ക​​​യാ​​​ണ്. നി​​​രോ​​​ധി​​​ച്ചാ​​​ലും പാ​​​റ്റ​​​ക​​​ൾ പെ​​​രു​​​കും. രാ​​​ജ്യ​​​സു​​​ര​​​ക്ഷ​​​യ​​​ല്ല, ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭാ​​​വി​​​ക്കാ​​​ണു ഭീ​​​ഷ​​​ണി​​​യെ​​​ന്നു സി​​​ജെ​​​പി ആ​​​രാ​​​ധ​​​ക​​​ർ പ​​​റ​​​യു​​​ന്നു. പ​​​തി​​​വു​​പോ​​​ലെ ബി​​​ജെ​​​പി അ​​​നു​​​കൂ​​​ലി​​​ക​​​ൾ വ്യാ​​​ജപ്ര​​​ചാ​​​ര​​​ണം തു​​​ട​​​ങ്ങി.

സി​​​ജെ​​​പി​​​യു​​​ടെ ഫോ​​​ളോ​​​വേ​​​ഴ്സി​​​ൽ 49 ശ​​​ത​​​മാ​​​നം പേ​​​രും പാ​​​ക്കി​​​സ്ഥാ​​​നി​​​ക​​​ളാ​​​ണെ​​​ന്ന് ആ​​​രോ​​​പി​​​ക്കു​​​ന്ന ഗ്രാ​​​ഫി​​​ക്സ് വാ​​​ട്ട്സ്ആ​​​പ്പി​​​ലും ഫേ​​​സ്ബു​​​ക്കി​​​ലും ഇ​​​ൻ​​​സ്റ്റ​​​യി​​​ലും എ​​​ക്സി​​​ലും വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​ച​​​രി​​​പ്പി​​​ച്ചു. 14 ശ​​​ത​​​മാ​​​നം യു​​​എ​​​സി​​​ൽ​​നി​​​ന്നും ബം​​​ഗ്ലാ​​​ദേ​​​ശി​​​ൽനി​​​ന്നു​​​മാ​​​ണെ​​​ന്നും വെ​​​റും ഒ​​​ന്പ​​​തു ശ​​​ത​​​മാ​​​നം പേ​​​ർ മാ​​​ത്ര​​​മേ ഇ​​​ന്ത്യ​​​യി​​​ൽനി​​​ന്നു​​​ള്ളൂ​​​വെ​​​ന്നു​​​മാ​​​ണു പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ, ഇ​​​ൻ​​​സ്റ്റ​​​യി​​​ലെ ഫോ​​​ളോ​​​വേ​​​ഴ്സി​​​ൽ 94 ശ​​​ത​​​മാ​​​നം പേ​​​രും ഇ​​​ന്ത്യ​​​ക്കാ​​​രാ​​​ണെ​​​ന്നു പേ​​​ജി​​​ന്‍റെ സ്ര​​​ഷ്ടാ​​​വ് അ​​​ഭി​​​ജീ​​​ത് ദി​​​പ്കെ അ​​​റി​​​യി​​​ച്ചു. ഇ​​​ൻ​​​സ്റ്റ​​​ഗ്രാ​​​മി​​​ന്‍റെ മാ​​​തൃക​​​ന്പ​​​നി​​​യാ​​​യ മെ​​​റ്റ ഡേ​​​റ്റ ന​​​ൽ​​​കി​​​യി​​​ട്ടു​​​മി​​​ല്ല.

ഓ​​​ർ​​​വെ​​​ലി​​​ന്‍റെ ആ​​​നി​​​മ​​​ൽ ഫാം

​​​വി​​​ഖ്യാ​​​ത ആം​​​ഗ​​​ലേ​​​യ സാ​​​ഹി​​​ത്യ​​​കാ​​​ര​​​ൻ ജോ​​​ർ​​​ജ് ഓ​​​ർ​​​വെ​​​ലി​​​ന്‍റെ ആ​​​ക്ഷേ​​​പ​​​ഹാ​​​സ്യ നോ​​​വ​​​ലാ​​​യ ‘ആ​​​നി​​​മ​​​ൽ ഫാം’ ​​​ഓ​​​ർ​​​ക്കാ​​​തി​​​രി​​​ക്കി​​​ല്ല. മോ​​​ശ​​​മാ​​​യി പെ​​​രു​​​മാ​​​റു​​​ന്ന കാ​​​ർ​​​ഷി​​​കമൃ​​​ഗ​​​ങ്ങ​​​ൾ തു​​​ല്യ​​​വും സ്വ​​​ത​​​ന്ത്ര​​​വു​​​മാ​​​യ ഒ​​​രു സ​​​മൂ​​​ഹം സൃ​​​ഷ്ടി​​​ക്കാ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ട് അ​​​വ​​​യു​​​ടെ മ​​​നു​​​ഷ്യ യ​​​ജ​​​മാ​​​ന​​​നെ അ​​​ട്ടി​​​മ​​​റി​​​ക്കു​​​ന്ന​​​താ​​​ണ് ഇ​​​തി​​​വൃ​​​ത്തം. എ​​​ങ്കി​​​ലും, വി​​​പ്ല​​​വം വ​​​ഞ്ചി​​​ക്ക​​​പ്പെ​​​ടു​​​ന്നു. പ​​​ന്നി​​​ക​​​ൾ ച​​​രി​​​ത്രം കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്നു. ക​​​ൽ​​​പ്പ​​​ന​​​ക​​​ൾ മാ​​​റ്റി​​​യെ​​​ഴു​​​തു​​​ന്നു, വി​​​ദ്യാ​​​ഭ്യാ​​​സം കു​​​റ​​​ഞ്ഞ മൃ​​​ഗ​​​ങ്ങ​​​ളെ മ​​​സ്തി​​​ഷ്ക​​​പ്ര​​​ക്ഷാ​​​ള​​​നം ചെ​​​യ്യാ​​​ൻ പ്ര​​​ചാ​​​ര​​​ണം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു!

മ​​​നു​​​ഷ്യവ​​​സ്ത്രം ധ​​​രി​​​ച്ച് പ​​​ന്നി​​​ക​​​ൾ ക​​​ർ​​​ഷ​​​ക​​​രു​​​മാ​​​യി ഇ​​​ട​​​പ​​​ഴ​​​കാ​​​ൻ തു​​​ട​​​ങ്ങു​​​ന്നു. പ​​​ന്നി​​​ക​​​ളെ​​​യും മ​​​നു​​​ഷ്യ​​​രെ​​​യും വേ​​​ർ​​​തി​​​രി​​​ച്ച​​​റി​​​യാ​​​ൻ മ​​​റ്റു മൃ​​​ഗ​​​ങ്ങ​​​ൾ​​​ക്കു ക​​​ഴി​​​യു​​​ന്നി​​​ല്ല. എ​​​ല്ലാ മൃ​​​ഗ​​​ങ്ങ​​​ളും തു​​​ല്യ​​​രാ​​​ണ്, പ​​​ക്ഷേ ചി​​​ല മൃ​​​ഗ​​​ങ്ങ​​​ൾ മ​​​റ്റു​​​ള്ള​​​വ​​​യേ​​​ക്കാ​​​ൾ കേ​​മ​​മാ​​​ണെ​​​ന്ന പ​​​രി​​​ഹാ​​​സ​​​മാ​​​ണു ശ്ര​​​ദ്ധേ​​​യം. പ​​​ന്നി​​​ക​​​ളു​​​ടെ സ്വേ​​​ച്ഛാ​​​ധി​​​പ​​​ത്യ​​​ത്തി​​​ൻ കീ​​​ഴി​​​ൽ, ഫാം ​​​ഒ​​​ടു​​​വി​​​ൽ മ​​​റ്റു​​​ള്ള​​​വ​​​രെ അ​​​ടി​​​ച്ച​​​മ​​​ർ​​​ത്തു​​​ന്ന പൂ​​​ർ​​​ണ ഏ​​​കാ​​​ധി​​​പ​​​ത്യ അ​​​വ​​​സ്ഥ​​​യി​​​ലേ​​​ക്കു വ​​​ഴു​​​തി​​​വീ​​​ഴു​​​ന്നു.

വെ​​​ട്ടി​​​ലാ​​​യി ചീ​​​ഫ് ജ​​​സ്റ്റീ​​​സ്

സ​​​ന്പൂ​​​ർ​​​ണ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലൂ​​​ടെ ആ​​​ദ​​​ർ​​​ശ​​​വാ​​​ദി​​​ക​​​ളെ എ​​​ങ്ങനെ ദു​​​ഷി​​​പ്പി​​​ക്കാ​​​മെ​​​ന്ന് ഓ​​​ർ​​​വെ​​​ലി​​​ന്‍റെ നോ​​​വ​​​ലി​​​ൽ തെ​​​ളി​​​യു​​​ന്നു. സി​​​ജെ​​​പി​​​യു​​​ടെ എ​​​ക്സ് ഹാ​​​ൻ​​​ഡി​​​ൽ ത​​​ട​​​ഞ്ഞ​​​തു​​​മാ​​​യി ഇ​​​തി​​​നു നേ​​​രി​​​ട്ടു ബ​​​ന്ധ​​​മി​​​ല്ലാ​​​യി​​​രി​​​ക്കാം. വി​​​പ്ല​​​വ​​​കാ​​​രി​​​ക​​​ൾ പ​​​ല​​​പ്പോ​​​ഴും അ​​​വ​​​ർ ഒ​​​രി​​​ക്ക​​​ൽ പോ​​​രാ​​​ടി​​​യ സ്വേ​​​ച്ഛാ​​​ധി​​​പ​​​തി​​​ക​​​ളാ​​​യി മാ​​​റു​​​ന്ന​​​തെ​​​ങ്ങനെ​​​യെ​​​ന്നു നോ​​​വ​​​ലി​​​ൽ ചി​​​ത്രീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ആ​​​ഡം​​​ബ​​​ര​​​ത്തി​​​ൽ ജീ​​​വി​​​ച്ചു​​​കൊ​​​ണ്ടു ഭ​​​ര​​​ണ​​​വ​​​ർ​​​ഗം തൊ​​​ഴി​​​ലാ​​​ളി​​​വ​​​ർ​​​ഗ​​​ത്തെ ചൂ​​​ഷ​​​ണം ചെ​​​യ്യു​​​ന്നു. 1945ൽ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ആ​​​നി​​​മ​​​ൽ ഫാ​​​മി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ് ഇ​​​ന്നും പ്ര​​​സ​​​ക്ത​​​മാ​​​ണ്.

സു​​​പ്രീം​​​കോ​​​ട​​​തി ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൂ​​​ര്യ​​​കാ​​​ന്ത് ചെ​​​റു​​​പ്പ​​​ക്കാ​​​രെ​​​ക്കു​​​റി​​​ച്ചു ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ത്തോ​​​ടു​​​ള്ള രോ​​​ഷ​​​മാ​​​ണ് കോ​​​ക്രോ​​​ച്ച് പാ​​​ർ​​​ട്ടി​​​ക്കു ല​​​ഭി​​​ച്ച സ്വീ​​​കാ​​​ര്യ​​​ത. മേ​​​യ് 15ലെ ​​​ചീ​​​ഫ് ജ​​​സ്റ്റീ​​​സി​​​ന്‍റെ ‘പ​​​രാ​​​ന്ന​​​ഭോ​​​ജി​​​ക​​​ൾ​’, ‘​കോ​​​ക്രോ​​​ച്ച്സ്’ എ​​​ന്നീ അ​​​നു​​​ചി​​​ത പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ​​​ക്ക് അ​​​ദ്ദേ​​​ഹം വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ൽ​​​കി. വ്യാ​​​ജ ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ളെ ഉ​​​ദ്ദേ​​​ശി​​​ച്ചാ​​​ണു പ​​​രാ​​​മ​​​ർ​​​ശ​​​മെ​​​ന്നും ഇ​​​ന്ത്യ​​​യി​​​ലെ യു​​​വാ​​​ക്ക​​​ളെ ഉ​​​ദ്ദേ​​​ശി​​​ച്ച​​​ല്ലെ​​​ന്നും സൂ​​​ര്യ​​​കാ​​​ന്ത് പ​​​റ​​​ഞ്ഞു. ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ അ​​​ഭി​​​പ്രാ​​​യ സ്വാ​​​ത​​​ന്ത്ര്യ​​​വും വി​​​മ​​​ർ​​​ശി​​​ക്കാ​​​നും തി​​​രു​​​ത്തി​​​ക്കാ​​​നു​​​മു​​​ള്ള ജ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​വും സം​​​ര​​​ക്ഷി​​​ക്കേ​​​ണ്ട ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ത​​​മാ​​​ശ​​​യാ​​​യി​​പ്പോ​​​ലും കോ​​​ട​​​തി​​​യി​​​ൽ പ​​​റ​​​യ​​​രു​​​താ​​​ത്ത ആ​​​ക്ഷേ​​​പ​​​മാ​​​ണ് ഉ​​​ണ്ടാ​​​യ​​​തെ​​​ന്നു യു​​​വ​​​ത വി​​​ശ്വ​​​സി​​​ക്കു​​​ന്നു.

പാ​​​റ്റ​​​ക​​​ളും പ​​​രാ​​​ദ​​​ങ്ങ​​​ളു​​​മ​​​ല്ല ജ​​​നം

“... സി​​​സ്റ്റ​​​ത്തെ ആ​​​ക്ര​​​മി​​​ക്കു​​​ന്ന പ​​​രാ​​​ന്ന​​​ഭോ​​​ജി​​​ക​​​ൾ ഇ​​​തി​​​ന​​​കംത​​​ന്നെ​​​യു​​​ണ്ട്. നി​​​ങ്ങ​​​ൾ അ​​​വ​​​രോ​​​ടൊ​​​പ്പം ചേ​​​രാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നു. തൊ​​​ഴി​​​ൽ ല​​​ഭി​​​ക്കാ​​​ത്ത പാ​​​റ്റ​​​ക​​​ളെ​​​പ്പോ​​​ലെ​​​യു​​​ള്ള ചെ​​​റു​​​പ്പ​​​ക്കാ​​​രു​​​ണ്ട്... അ​​​വ​​​രി​​​ൽ ചി​​​ല​​​ർ മാ​​​ധ്യ​​​മ​​​ങ്ങ​​​ളാ​​​യി മാ​​​റു​​​ന്നു. ചി​​​ല​​​ർ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ ആ​​​യി മാ​​​റു​​​ന്നു. ചി​​​ല​​​ർ വി​​​വ​​​രാ​​​വ​​​കാ​​​ശ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​യി മാ​​​റു​​​ന്നു. എ​​​ല്ലാ​​​വ​​​രെ​​​യും അ​​​വ​​​ർ ആ​​​ക്ര​​​മി​​​ക്കാ​​​ൻ തു​​​ട​​​ങ്ങു​​​ന്നു​” എ​​​ന്ന ചീ​​​ഫ് ജ​​​സ്റ്റീ​​​സി​​​ന്‍റെ വാ​​​യ്മൊ​​​ഴി​​​യാ​​​ണു വി​​​വാ​​​ദ​​​മാ​​​യ​​​ത്. മു​​​തി​​​ർ​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​രു​​​ടെ നി​​​യ​​​മ​​​നം സം​​​ബ​​​ന്ധി​​​ച്ച കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ, ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൂ​​​ര്യ​​​കാ​​​ന്തും ജ​​​സ്റ്റീ​​​സ് ജോ​​​യ്മ​​​ല്യ ബാ​​​ഗ്ചി​​​യും ഒ​​​ര​​​ഭി​​​ഭാ​​​ഷ​​​ക​​​നെ വി​​​മ​​​ർ​​​ശി​​​ക്കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ലാ​​​യി​​​രു​​​ന്നു പ​​​രാ​​​മ​​​ർ​​​ശം.

“​പൗ​​​ര​​ന്മാ​​​രെ പാ​​​റ്റ​​​ക​​​ളും പ​​​രാ​​​ദ​​​ങ്ങ​​​ളു​​​മാ​​​യാ​​​ണ് അ​​​ധി​​​കാ​​​ര​​​ത്തി​​​ലി​​​രി​​​ക്കു​​​ന്ന​​​വ​​​ർ ക​​​രു​​​തു​​​ന്ന​​​ത്. പാ​​​റ്റ​​​ക​​​ൾ ചീ​​​ഞ്ഞ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലാ​​​ണു പെ​​​രു​​​കു​​​ന്ന​​​തെ​​​ന്ന് അ​​​വ​​​ർ അ​​​റി​​​യ​​​ണം. ഇ​​​ന്ന​​​ത്തെ ഇ​​​ന്ത്യ അ​​​ങ്ങ​​​നെ​​​യാ​​​ണ്​” -സി​​​ജെ​​​പി സ്ഥാ​​​പ​​​ക​​​നാ​​​യ അ​​​ഭി​​​ജീ​​​ത് ദി​​​പ്കെ ചി​​​ക്കാ​​​ഗോ​​​യി​​​ൽ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. കോ​​​ക്രോ​​​ച്ച് ജ​​​ന​​​താ പാ​​​ർ​​​ട്ടി​​​യെ ജെ​​​ൻ​​​സി ത​​​ല​​​മു​​​റ നെ​​​ഞ്ചി​​​ലേ​​​റ്റി​​​യ​​​തി​​​ൽ അ​​​ദ്ഭു​​​ത​​​മി​​​ല്ല. എ​​​ങ്കി​​​ലും ഇ​​​ത്ര​​​യ​​​ധി​​​കം രോ​​​ഷം ഇ​​​ന്ത്യ​​​യി​​​ലെ ചെ​​​റു​​​പ്പ​​​ക്കാ​​​ർ​​​ക്കി​​​ട​​​യി​​​ലു​​​ണ്ടെ​​​ന്ന് അ​​​റി​​​യി​​​ല്ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് അ​​​ഭി​​​ജീ​​​ത് പ​​​റ​​​ഞ്ഞു. എ​​​ല്ലാ പാ​​​റ്റ​​​ക​​​ളും ഒ​​​ന്നി​​​ച്ചു​​​ ചേ​​​ർ​​​ന്നാ​​​ൽ എ​​​ന്തി​​​നെ​​​യും ആ​​​രെ​​​യും ത​​​ക​​​ർ​​​ക്കും. കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു പാ​​​റ്റ​​​ക​​​ൾ ഭ​​​ര​​​ണ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ ക​​​ട​​​ന്നു​​​ക​​​യ​​​റി​​​യാ​​​ൽ പി​​​ടി​​​ച്ചുനി​​​ൽ​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്ന് അ​​​ഭി​​​ജീ​​​ത് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

National

പാറ്റാപ്പടയെ കണ്ടു ഭയന്നു !; എ​​​ക്സ് അ​​​ക്കൗ​​​ണ്ട് പൂ​​​ട്ടാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ

ന്യൂ​​​ഡ​​​ൽ​​​ഹി: സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വൈ​​​റ​​​ലാ​​​യി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന ‘കോ​​​ക്രോ​​​ച്ച് ജ​​​ന​​​താ പാ​​​ർ​​​ട്ടി​​​യു​​​ടെ (സി​​​ജെ​​​പി)’ ആ​​​ദ്യ എ​​​ക്സ് അ​​​ക്കൗ​​​ണ്ട് റ​​​ദ്ദാ​​​ക്കി​​​യ​​​ത് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം.

സി​​​ജെ​​​പി​​​യു​​​ടെ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ അ​​​ക്കൗ​​​ണ്ടി​​​ൽ നി​​​ന്നും ദേ​​​ശീ​​​യ സു​​​ര​​​ക്ഷ​​​യ്ക്ക് ഭീ​​​ഷ​​​ണി ഉ​​​യ​​​ർ​​​ത്തു​​​ന്ന ഉ​​​ള്ള​​​ട​​​ക്ക​​​ങ്ങ​​​ൾ പോ​​​സ്റ്റ് ചെ​​​യ്യു​​​ന്നു​​​വെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ബ്യൂ​​​റോ ന​​​ൽ​​​കി​​​യ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു ന​​​ട​​​പ​​​ടി.

ഐ​​​ടി ആ​​​ക്‌​​​ടി​​​ലെ സെ​​​ക്‌​​​ഷ​​​ൻ 69(എ) ​​​പ്ര​​​കാ​​​ര​​​മാ​​​ണ് അ​​​ക്കൗ​​​ണ്ട് ത​​​ട​​​ഞ്ഞു​​​വ​​​യ്ക്കാ​​​ൻ എ​​​ക്സി​​​ന് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത്.

സി​​​ജെ​​​പി​​​യു​​​ടെ ആ​​​ദ്യ എ​​​ക്സ് അ​​​ക്കൗ​​​ണ്ട് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പൂ​​​ട്ടി​​​യെ​​​ങ്കി​​​ലും ര​​​ണ്ടാ​​​മ​​​ത് തു​​​ട​​​ങ്ങി​​​യ അ​​​ക്കൗ​​​ണ്ട് പ​​​തി​​​നാ​​​യി​​​ര​​​ങ്ങ​​​ളാ​​​ണ് ഫോ​​​ളോ ചെ​​​യ്യു​​​ന്ന​​​ത്. അ​​​തേ​​​സ​​​മ​​​യം, ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ര​​​ണ്ടു കോ​​​ടി​​​യോ​​​ളം ഫോ​​​ളോ​​​വേ​​​ഴ്സി​​​ലെ​​​ത്തി​​​യ സി​​​ജെ​​​പി​​​യു​​​ടെ ഇ​​​ൻ​​​സ്റ്റ​​​ഗ്രാം അ​​​ക്കൗ​​​ണ്ടി​​​നെ​​​തി​​​രേ ഇ​​​തു​​​വ​​​രെ​​​യും ന​​​ട​​​പ​​​ടി​​​ക​​​ളൊ​​​ന്നും സ്വീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. എ​​​ന്നാ​​​ൽ, വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഇ​​​തി​​​നാ​​​യു​​​ള്ള ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന.

തൊ​​​ഴി​​​ലി​​​ല്ലാ​​​ത്ത യു​​​വാ​​​ക്ക​​​ളെ വി​​​മ​​​ർ​​​ശി​​​ച്ച ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൂ​​​ര്യ​​​കാ​​​ന്തി​​​ന്‍റെ വി​​​വാ​​​ദ പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് കോ​​​ക്രോ​​​ച്ച് ജ​​​ന​​​താ പാ​​​ർ​​​ട്ടി സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ടു​​​ന്ന​​​ത്. ബോ​​​സ്റ്റ​​​ണ്‍ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യ അ​​​ഭി​​​ജീ​​​ത് ദി​​​പ്കെ​​​യാ​​​യി​​​രു​​​ന്നു ഈ ​​​ആ​​​ക്ഷേ​​​പഹാ​​​സ്യ കൂ​​​ട്ടാ​​​യ്മ​​​യ്ക്കു പി​​​ന്നി​​​ൽ.

പാ​​​ക്കി​​​സ്ഥാ​​​നി​​​ലും പാ​​​റ്റാ പാ​​​ർ​​​ട്ടി

ഇ​​​ന്ത്യ​​​യി​​​ലെ പാ​​​റ്റാ പാ​​​ർ​​​ട്ടി​​​ക്കു സ​​​മാ​​​ന​​​മാ​​​യ ആ​​​ക്ഷേ​​​പ​​​ഹാ​​​സ്യ ഓ​​​ണ്‍ലൈ​​​ൻ രാ​​​ഷ്‌​​​ട്രീ​​​യ ​​​കൂ​​​ട്ടാ​​​യ്മ പാ​​​ക്കി​​​സ്ഥാ​​​നി​​​ലും പ്ര​​​ച​​​രി​​​ക്കു​​​ന്നു​​​ണ്ട്. കോ​​​ക്രോ​​​ച്ച് അ​​​വാ​​​മി ലീ​​​ഗ് (സി​​​എ​​​എ​​​ൽ), കോ​​​ക്രോ​​​ച്ച് അ​​​വാ​​​മി പാ​​​ർ​​​ട്ടി (സി​​​എ​​​പി) തു​​​ട​​​ങ്ങി​​​യ പേ​​​രുകളിലാ​​​ണ് ഓ​​​ണ്‍ലൈ​​​ൻ രാ​​​ഷ്‌​​​ട്രീ​​​യ​​​കൂ​​​ട്ടാ​​​യ്മ പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ പ്ര​​​ച​​​രി​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ ഇ​​​ന്ത്യ​​​യി​​​ലെ നീ​​​ക്ക​​​വു​​​മാ​​​യി ഇ​​​തി​​​നു ബ​​​ന്ധ​​​മി​​​ല്ല.

National

അ​റ​സ്റ്റി​ലാ​കു​മോ? ഭീതിയിൽ അ​ഭി​ജി​ത് ദി​പ്കെ​യു​ടെ മാ​താ​പി​താ​ക്ക​ൾ‌

ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: ക്രോ​​​​​​ക്രോ​​​​​​ച്ച് ജ​​​​​​ന​​​​​​താ പാ​​​​​​ർ​​​​​​ട്ടി​​​​​​യു​​​​​​ടെ ഫോ​​​​​​ളോ​​​​​​വേ​​​​​​ഴ്സ് അ​​​​​​നു​​​​​​നി​​​​​​മി​​​​​​ഷം വ​​​​​​ർ​​​​​​ധി​​​​​​ക്കു​​​​​​മ്പോ​​​​​​ൾ പാ​​​​​​ർ​​​​​​ട്ടി ‘ക്രി​​​​​​യേ​​​​​​റ്റ​​​​​​റു​​​​​​ടെ’ മാ​​​​​​താ​​​​​​പി​​​​​​താ​​​​​​ക്ക​​​​​​ൾ​​​​​​ക്ക് ഉ​​​​​​റ​​​​​​ക്കം ന​​​​​​ഷ്ട​​​​​​പ്പെ​​​​​​ട്ടു.

മ​​​​​​ക​​​​​​ൻ അ​​​​​​റ​​​​​​സ്റ്റ് ചെ​​​​​​യ്യ​​​​​​പ്പെ​​​​​​ടു​​​​​​മോ​​​​​​യെ​​​​​​ന്ന ആ​​​​​​ശ​​​​​​ങ്ക​​​​​​യി​​​​​​ലാ​​​​​​ണ് സി​​​​​​ജെ​​​​​​പി സ്ഥാ​​​​​​പ​​​​​​ക​​​​​​ൻ അ​​​​​​ഭി​​​​​​ജി​​​​​​ത് ദീ​​​​​​പ്കെ​​​​​​യു​​​​​​ടെ മാ​​​​​​താ​​​​​​പി​​​​​​താ​​​​​​ക്ക​​​​​​ൾ. ത​​​​​​ങ്ങ​​​​​​ളു​​​​​​ടെ ഉ​​​​​​റ​​​​​​ക്കം ന​​​​​​ഷ്ട​​​​​​പ്പെ​​​​​​ട്ട​​​​​​താ​​​​​​യി ദി​​​​​​പ്കെ​​​​​​യു​​​​​​ടെ മാ​​​​​​താ​​​​​​പി​​​​​​താ​​​​​​ക്ക​​​​​​ളാ​​​​​​യ ഭ​​​​​​ഗ്‌​​​​​​വാ​​​​​​നും അ​​​​​​നി​​​​​​ത​​​​​​യും പ​​​​​​റ​​​​​​യു​​​​​​ന്നു.

ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലേ​​​​​​ക്ക് മ​​​​​​ട​​​​​​ങ്ങി​​​​​​യെ​​​​​​ത്തി​​​​​​യാ​​​​​​ൽ അ​​​​​​റ​​​​​​സ്റ്റ് ചെ​​​​​​യ്യ​​​​​​പ്പെ​​​​​​ടു​​​​​​മോ​​​​​​യെ​​​​​​ന്ന ഭ​​​​​​യം ദി​​​പ്കെ ത​​​​​​ന്നെ പ്ര​​​​​​ക​​​​​​ടി​​​​​​പ്പി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ട്. അ​​​​​​ത്ത​​​​​​രം വാ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​ൾ പ​​​​​​ത്ര​​​​​​ങ്ങ​​​​​​ളി​​​​​​ൽ വാ​​​​​​യി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ടെ​​​​​​ന്നും മ​​​​​​ഹാ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര ഛത്ര​​​​​​പ​​​​​​തി സം​​​​​​ഭാ​​​​​​ജി​​​​​​ന​​​​​​ഗ​​​​​​ർ സ്വ​​​​​​ദേ​​​​​​ശി​​​​​​യാ​​​​​​യ ഭ​​​​​​ഗ്‌​​​​​​വ​​​​​​ൻ ​​ദി​​​​പ്കെ പ​​​​​​റ​​​​​​ഞ്ഞു.

മ​​​​​​ക​​​​​​ൻ രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യ​​​​​​ത്തി​​​​​​ൽ​​​​​​നി​​​​​​ന്നും മാ​​​​​​റി ജോ​​​​​​ലി നേ​​​​​​ടു​​​​​​ന്ന​​​​​​തി​​​​​​ൽ ശ്ര​​​​​​ദ്ധ​​​​​​ പ​​​​​​തി​​​​​​പ്പി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്നാ​​​​​​ണ് ത​​​​​​ന്‍റെ ആ​​​​​​ഗ്ര​​​​​​ഹ​​​​​​മെ​​​​​​ന്ന് അ​​​​​​നി​​​​​​ത പ്ര​​​​​​തി​​​​​​ക​​​​​​രി​​​​​​ച്ചു. അ​​​​​​വ​​​​​​ൻ സു​​​​​​ര​​​​​​ക്ഷി​​​​​​ത​​​​​​നാ​​​​​​യി വീ​​​​​​ട്ടി​​​​​​ലെ​​​​​​ത്ത​​​​​​ണ​​​​​​മെ​​​​​​ന്നാ​​​​​​ണ് ആ​​​​​​ഗ്ര​​​​​​ഹം. രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യ​​​​​​ത്തി​​​​​​ൽ തു​​​​​​ട​​​​​​ര​​​​​​ണ​​​​​​മോ​​​​​​യെ​​​​​​ന്ന​​​​​​ത് അ​​​​​​വ​​​​​​ന്‍റെ തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​മാ​​​​​​ണ്. പ​​​​​​ക്ഷേ അ​​​​​​വ​​​​​​ൻ രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യ​​​​​​ത്തി​​​​​​ൽ തു​​​​​​ട​​​​​​രു​​​​​​ന്ന​​​​​​ത് ഞ​​​​​​ങ്ങ​​​​​​ളാ​​​​​​ഗ്ര​​​​​​ഹി​​​​​​ക്കു​​​​​​ന്നി​​​​​​ല്ല. ദീ​​​​​​പ്കെ​​​​​​യു​​​​​​ടെ ഭാ​​​​​​വി​​​​​​യി​​​​​​ൽ ആ​​​​​​ശ​​​​​​ങ്ക​​​​​​യു​​​​​​ണ്ടെ​​​​​​ന്നും അ​​​​​​മ്മ പ​​​​​​റ​​​​​​ഞ്ഞു.

ഛത്ര​​​​​​പ​​​​​​തി സം​​​​​​ഭാ​​​​​​ജി​​​​​​ന​​​​​​ഗ​​​​​​റി​​​​​​ലാ​​​​​​ണ് ദി​​​​​​പ്കെ സ്കൂ​​​​​​ൾ വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സം ന​​​​​​ട​​​​​​ത്തി​​​​​​യ​​​​​​ത്. തു​​​​​​ട​​​​​​ർ​​​പ​​​​​​ഠ​​​​​​ന​​​​​​ത്തി​​​​​​നാ​​​​​​യി പൂ​​​​​​ന​​​​​​യി​​​​​​ലേ​​​​​​ക്കു പോ​​​​​​യി. എ​​​​​​ന്നാ​​​​​​ൽ എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗ് ബു​​​​​​ദ്ധി​​​​​​മു​​​​​​ട്ടാ​​​​​​യ​​​​​​തി​​​​​​നാ​​​​​​ൽ വി​​​​​​ദേ​​​​​​ശ​​​​​​ത്തു ജേ​​​​​​ർ​​​​​​ണ​​​​​​ലി​​​​​​സം പ​​​​​​ഠി​​​​​​ക്കാ​​​​​​ൻ തീ​​​​​​രു​​​​​​മാ​​​​​​നി​​​​​​ച്ചെ​​​​​​ന്നും അ​​​​​​നി​​​​​​ത കൂ​​​​​​ട്ടി​​​​​​ച്ചേ​​​​​​ർ​​​​​​ത്തു.

സി​​​​​​ജെ​​​​​​പി​​​​​​യെ​​​​​​ക്കു​​​​​​റി​​​​​​ച്ച് ആ​​​​​​ദ്യം അ​​​​​​റി​​​​​​ഞ്ഞ​​​​​​ത് അ​​​​​​യ​​​​​​ൽ​​​​​​ക്കാ​​​​​​രി​​​​​​ൽ​​​​​​നി​​​​​​ന്നാ​​​​​​ണെ​​​​​​ന്നും മാ​​​​​​താ​​​​​​പി​​​​​​താ​​​​​​ക്ക​​​​​​ൾ പ​​​​​​റ​​​​​​ഞ്ഞു. അ​​​​​​വ​​​​​​ൻ പ്ര​​​​​​ശ​​​​​​സ്ത​​​​​​നാ​​​​​​യ​​​​​​തോ​​​​​​ടെ ത​​​​​​ങ്ങ​​​​​​ൾ ആ​​​​​​ശ​​​​​​ങ്ക​​​​​​യി​​​​​​ലാ​​​​​​യി. ഇ​​​​​​ത്ത​​​​​​രം ആ​​​​​​ളു​​​​​​ക​​​​​​ൾ അ​​​​​​റ​​​​​​സ്റ്റ് ചെ​​​​​​യ്യ​​​​​​പ്പെ​​​​​​ടാ​​​​​​റു​​​​​​ണ്ട്. അ​​​​​​വ​​​​​​ന് ഇ​​​​​​നി എ​​​​​​ന്തു സം​​​​​​ഭ​​​​​​വി​​​​​​ക്കു​​​​​​മെ​​​​​​ന്നോ​​​​​​ർ​​​​​​ത്ത് ത​​​​​​ങ്ങ​​​​​​ൾ ര​​​​​​ണ്ടു ദി​​​​​​വ​​​​​​സ​​​​​​മാ​​​​​​യി ഉ​​​​​​റ​​​​​​ങ്ങി​​​​​​യി​​​​​​ട്ടി​​​​​​ല്ലെ​​​​​​ന്നും ഭ​​​​​​ഗ്‌​​​​​​വ​​​​​​ൻ ദി​​​​​​പ്കെ പ​​​​​​റ​​​​​​യു​​​​​​ന്നു.

Kerala

ഉ​ള്ള​ട​ക്കം പ്ര​കോ​പ​ന​പ​രം; സി​ജെ​പി​യു​ടെ എ​ക്സ് ഹാ​ൻ​ഡി​ൽ വി​ല​ക്കി​യ​ത് രാ​ജ്യ​സു​ര​ക്ഷാ ആ​ശ​ങ്ക​യെ​തു​ട​ർ​ന്നെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി: കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി​യു​ടെ(​സി​ജെ​പി) എ​ക്സ് ഹാ​ൻ​ഡി​ൽ വി​ല​ക്കി​യ​ത് രാ​ജ്യ​സു​ര​ക്ഷാ ആ​ശ​ങ്ക​ക​ളെ തു​ട​ർ​ന്നെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. രാ​ജ്യ​ത്തി​ന്‍റെ പ​ര​മാ​ധി​കാ​ര​ത്തി​ന് ഭീ​ഷ​ണി​യാ​ണെ​ന്ന ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

അ​ക്കൗ​ണ്ടി​ലൂ​ടെ പ​ങ്കു​വെ​ക്കു​ന്ന ഉ​ള്ള​ട​ക്കം പ്ര​കോ​പ​ന​പ​ര​മാ​ണെ​ന്നും 2000 -ലെ ​ഐ​ടി ആ​ക്ട് സെ​ക്ഷ​ൻ 69 A അ​നു​സ​രി​ച്ചാ​ണ് ന​ട​പ​ടി​യെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ അ​റി​യി​ച്ചു. സി​ജെ​പി​ക്കെ​തി​രെ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ​ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് യു​വാ​ക്ക​ളെ പാ​റ്റ​ക​ളോ​ട് ഉ​പ​മി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഉ​യ​ർ​ന്നു​വ​ന്ന ആ​ക്ഷേ​പ​ഹാ​സ്യ കൂട്ടായ്മായാണ് സി​ജെ​പി അ​ഥ​വാ കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി. ബോ​സ്റ്റ​ൺ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വി​ദ്യാ​ർ​ഥി​യാ​യ അ​ഭി​ജീ​ത് ദി​പ്‌​കെ​യാ​ണ് സി​ജെ​പി​യു​ടെ സ്ഥാ​പ​ക​ൻ.

ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ബി​ജെ​പി​യു​ടെ അ​ക്കൗ​ണ്ടി​ലെ ഫോ​ളോ​വ​ർ​മാ​രു​ടെ എ​ണ്ണ​ത്തി​ൽ മ​റി​ക​ട​ന്ന് മണിക്കൂറുകൾക്കുള്ളിലാണ് കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി​യു​ടെ (സി​ജെ​പി) എ​ക്സ് അ​ക്കൗ​ണ്ട് ഇ​ന്ത്യ​യി​ൽ മ​ര​വി​പ്പി​ച്ചത്. അ​ക്കൗ​ണ്ട് വി​ല​ക്കി​യ​തി​ന് പി​ന്നാ​ലെ കോ​ക്രോ​ച്ച് ഈ​സ്‌ ബാ​ക്ക് എ​ന്ന പേ​രി​ൽ പു​തി​യ അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചി​രു​ന്നു.

 

National

ബി​​​​ജെ​​​​പി​​​​യെ പി​​​​ന്നി​​​​ലാ​​​​ക്കി സി​​​​ജെ​​​​പി ഇ​​​​ൻ​​​​സ്റ്റ തൂ​​​​ക്കി; ഒ​​​​ന്നാ​​​​മ​​​​ത് കോ​​​​ണ്‍​ഗ്ര​​​​സ്

@cockroachjantaparty എ​​​​ന്ന ഹാ​​​​ൻ​​​​ഡി​​​​ലി​​​​നു കീ​​​​ഴി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ഇ​​​​ൻ​​​​സ്റ്റ അ​​​​ക്കൗ​​​​ണ്ട് ഇ​​​​ന്ന​​​​ലെ പ​​​ത്തു ദ​​​​ശ​​​​ല​​​​ക്ഷം ക​​​​ട​​​​ന്നു.

ബി​​​​ജെ​​​​പി​​​​യു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാം അ​​​​ക്കൗ​​​​ണ്ടാ​​​​യ @bjp4indiaയ്ക്ക് 8.7 ​​​ദ​​​​ശ​​​​ല​​​​ക്ഷം ഫോ​​​​ളോ​​​​വേ​​​​ഴ്സു​​​ണ്ട്.

കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ @incindia അ​​​​ക്കൗ​​​​ണ്ടാ​​​​ണ് 13.2 ദ​​​​ശ​​​​ല​​​​ക്ഷം ഫോ​​​​ളോ​​​​വേ​​​​ഴ്സു​​​​മാ​​​​യി മു​​​​ന്നി​​​​ൽ. 2012 ൽ ​​​​സ്ഥാ​​​​പി​​​​ത​​​​മാ​​​​യ ആം ​​​​ആ​​​​ദ്മി പാ​​​​ർ​​​​ട്ടി​​​​ക്ക് 1.9 ദ​​​​ശ​​​​ല​​​​ക്ഷം ഫോ​​​​ളോ​​​​വേ​​​​ഴ്സാണുള്ളത്.

പ​​​​തി​​​​റ്റാ​​​​ണ്ടു​​​​ക​​​​ളാ​​​​യു​​​​ള്ള ഇ​​​​ന്ത്യ​​​​യി​​​​ലെ ഏ​​​​റ്റ​​​​വും ശ​​​​ക്ത​​​​മാ​​​​യ രാ​​​ഷ്‌​​​ട്രീ​​​​യ​​​ പാ​​​​ർ​​​​ട്ടി​​​​ക​​​​ളെ മ​​​​റി​​​​ക​​​​ട​​​​ക്കാ​​​​ൻ ഒ​​​​രു ആ​​​​ക്ഷേ​​​​പ​​​​ഹാ​​​​സ്യ പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​നു ക​​​​ഴി​​​​ഞ്ഞ​​​​ത് ജ​​​​ന​​​​ങ്ങ​​​​ളെ ദു​​​​രി​​​​ത​​​​ത്തി​​​​ലാ​​​​ക്കു​​​​ന്ന ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ​​​​ക്കു​​​​ള്ള യു​​​വ​​​ത​​​ല​​​മു​​​റ​​​യു​​​ടെ മു​​​​ന്ന​​​​റി​​​​യി​​​​പ്പാ​​​​യാ​​​​ണു ക​​​​രു​​​​തു​​​​ന്ന​​​​ത്.

National

രാ​​​ഷ്‌​​​ട്രീ​​​​യ​​​​ത്തി​​​​ലെ അ​​​​സാ​​​​ധാ​​​​ര​​​​ണ പ്ര​​​​തി​​​​ഷേ​​​​ധ ചി​​​​ഹ്ന​​​​മാ​​​​യി പാ​​​​റ്റ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യ​​​​ൻ രാ​​​​ഷ്‌​​​ട്രീ​​​​യ​​​ത്തി​​​ന്‍റെ അ​​​​സാ​​​​ധാ​​​​ര​​​​ണ ഭാ​​​​ഗ്യ​​​​ചി​​​​ഹ്ന​​​​മാ​​​​യി പാ​​​​റ്റ മാ​​​​റി. ബി​​​​ജെ​​​​പി​​​​ക്കെ​​​​തി​​​​രേ​​​​യെ​​​​ന്നു തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന ആ​​​​ശ​​​​യ​​​​ങ്ങ​​​​ളോ​​​​ടെ തു​​​​ട​​​​ങ്ങി​​​​യ രാ​​​​ഷ്‌​​​ട്രീ​​​​യ അ​​​​ക്ഷേ​​​​പ​​​ഹാ​​​​സ്യ​​​​മാ​​​​യ "കോ​​​​ക്രോ​​​​ച്ച് ജ​​​​ന​​​​താ പാ​​​​ർ​​​​ട്ടി​​​​'യു​​​​ടെ (സി​​​​ജെ​​​​പി) സ​​​​മൂ​​​​ഹ​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലെ വ​​​​ൻ കു​​​​തി​​​​പ്പി​​​​നു സ​​​​മാ​​​​ന​​​​ത​​​​ക​​​​ളി​​​​ല്ല.

അം​​​​ഗീ​​​​കൃ​​​​ത രാ​​​​ഷ്‌​​​ട്രീ​​​​യ​​​പാ​​​​ർ​​​​ട്ടി​​​​യ​​​​ല്ലെ​​​​ങ്കി​​​​ലും ആ​​​​ക്ഷേ​​​​പ​​​​ഹാ​​​​സ്യം നി​​​​റ​​​​ഞ്ഞ ഓ​​​​ണ്‍​ലൈ​​​​ൻ കൂ​​​​ട്ടാ​​​​യ്മ​​​​യാ​​​​യി സി​​​​ജെ​​​​പി വ​​​​ള​​​​ർ​​​​ന്നു​​​ക​​​​ഴി​​​​ഞ്ഞു. ന​​​​രേ​​​​ന്ദ്ര മോ​​​​ദി ഭ​​​​ര​​​​ണ​​​​ത്തി​​​​നെ​​​​തി​​​​രാ​​​​യ പു​​​​തു​​​​ത​​​​ല​​​​മു​​​​റ​​​​യാ​​​​യ ജെ​​​​ൻ​​​​സി​​​​യു​​​​ടെ പ്ര​​​​തി​​​​ഷേ​​​​ധ​​​​വും രോ​​​​ഷ​​​​വും സി​​​​ജെ​​​​പി​​​​യു​​​​ടെ വെ​​​​ബ്സൈ​​​​റ്റി​​​​ലെ വാ​​​​ക്കു​​​​ക​​​​ളി​​​​ൽ തെ​​​​ളി​​​​ഞ്ഞു​​​നി​​​​ൽ​​​​ക്കു​​​​ന്നു,

സി​​​​ജെ​​​​പി സ്ഥാ​​​​പ​​​​ക​​​​നാ​​​​യ അ​​​​ഭി​​​​ജീ​​​​ത് ദി​​​​പ്കെ​ പ​​​​ത്ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന പ​​​​ശ്ചാ​​​​ത്ത​​​​ല​​​​മു​​​​ള്ള​​​​യാ​​​​ളു​​​മാ​​​​ണ്. യു​​​​പി​​​​എ സ​​​​ർ​​​​ക്കാ​​​​രി​​​​നെ താ​​​​ഴെ​​​​യി​​​​റ​​​​ക്കി​​​​യ 2013ലെ ​​​​അ​​​​ഴി​​​​മ​​​​തി​​​വി​​​​രു​​​​ദ്ധ പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ പ​​​​ങ്കു​​​ചേ​​​​ർ​​​​ന്ന് ആം ​​​​ആ​​​​ദ്മി പാ​​​​ർ​​​​ട്ടി രൂ​​​​പീ​​​​ക​​​​രി​​​​ച്ച​​​​പ്പോ​​​​ൾ കൂ​​​​ടെ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

പി​​​​ന്നീ​​​​ട് അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലേ​​​​ക്കു മാ​​​​റി​​​​യെ​​​​ങ്കി​​​​ലും അ​​​​ഭി​​​​ജീ​​​​ത് ഇ​​​​ന്ത്യ​​​​ൻ രാ​​​​ഷ്‌​​​ട്രീ​​​​യ​​​​ത്തെ സ​​​​സൂ​​​​ക്ഷ്മം പി​​​​ന്തു​​​​ട​​​​രു​​​​ന്നു​​​​ണ്ട്. ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യു​​​​ടെ ബി​​​​ജെ​​​​പി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ക​​​​ടു​​​​ത്ത വി​​​​മ​​​​ർ​​​​ശ​​​​ക​​​​ൻ കൂ​​​​ടി​​​​യാ​​​​ണ് ഇ​​​​ദ്ദേ​​​​ഹം.

National

സി​​​​സ്റ്റം ക​​​​ണ​​​​ക്കാ​​​​ക്കാ​​​​ൻ മ​​​​റ​​​​ന്ന​​​​വ​​​​രു​​​​ടെ പാ​​​​ർ​​​​ട്ടി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: “സി​​​​സ്റ്റം ക​​​​ണ​​​​ക്കാ​​​​ക്കാ​​​​ൻ മ​​​​റ​​​​ന്നു​​​​പോ​​​​യ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു​​​​വേ​​​​ണ്ടി​​​​യു​​​​ള്ള ഒ​​​​രു രാ​​​ഷ്‌​​​ട്രീ​​​​യ​​​ പാ​​​​ർ​​​​ട്ടി. മ​​​​ടി​​​​യ​​​ന്മാ​​​​രു​​​​ടെ​​​​യും തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​ത്ത​​​​വ​​​​രു​​​​ടെ​​​​യും ശ​​​​ബ്‌​​​ദം” എ​​​​ന്നാ​​​​ണു കോ​​​​ക്രോ​​​​ച്ച് ജ​​​​ന​​​​താ പാ​​​​ർ​​​​ട്ടി​​​​യെ​​​​ക്കു​​​​റി​​​​ച്ച് സ്ഥാ​​​​പ​​​​ക​​​​നാ​​​​യ അ​​​​ഭി​​​​ജീ​​​​ത് ദി​​​​പ്കെ​​​​യു​​​​ടെ പ​​​​രി​​​​ഹാ​​​​സം.

മ​​​​റ്റൊ​​​​രു പി​​​​എം കെ​​​​യേ​​​​ഴ്സ് സ്ഥാ​​​​പി​​​​ക്കാ​​​​നോ നി​​​​കു​​​​തി​​​​ദാ​​​​യ​​​​ക​​​​രു​​​​ടെ ശ​​​​ന്പ​​​​ളസ്ലി​​​​പ്പി​​​​ൽ ദാ​​​​വോ​​​​സി​​​​ൽ അ​​​​വ​​​​ധി​​​​ക്കു പോ​​​​കാ​​​​നോ അ​​​​ഴി​​​​മ​​​​തി​​​​യെ “​ത​​​​ന്ത്ര​​​​പ​​​​ര​​​​മാ​​​​യ ചെ​​​​ല​​​​വ് ”എ​​​​ന്ന് പു​​​​ന​​​​ർ​​​​നാ​​​​മ​​​​ക​​​​ര​​​​ണം ചെ​​​​യ്യാ​​​​നോ അ​​​​ല്ല. പ​​​​ണം എ​​​​വി​​​​ടേ​​​​ക്കാ​​​​ണു പോ​​​​യ​​​​തെ​​​​ന്ന് ഉ​​​​റ​​​​ക്കെ ആ​​​​വ​​​​ർ​​​​ത്തി​​​​ച്ച് എ​​​​ഴു​​​​ത്തി​​​​ലൂ​​​​ടെ ചോ​​​​ദി​​​​ക്കാ​​​​ൻ ഞ​​​​ങ്ങ​​​​ൾ ഇ​​​​വി​​​​ടെ​​​​യു​​​​ണ്ട്. സി​​​​ജെ​​​​പി​​​​ക്ക് അ​​​​ഞ്ച് ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ. സ്പോ​​​​ണ്‍​സ​​​​ർ​​​​മാ​​​​ർ പൂ​​​​ജ്യം. ഒ​​​​രു വ​​​​ലി​​​​യ, ശാ​​​​ഠ്യ​​​​ക്കാ​​​​രാ​​​​യ കൂ​​​​ട്ടം’’- അ​​​​ഭി​​​​ജീ​​​​ത് വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ക്കു​​​​ന്നു.

“മ​​​​ടി​​​​യ​​​ന്മാ​​​രെ​​​​ന്നു വി​​​​ളി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന, ഓ​​​​ണ്‍​ലൈ​​​​നി​​​​ൽ നി​​​​ര​​​​ന്ത​​​​രം വി​​​​ളി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന, അ​​​​ടു​​​​ത്തി​​​​ടെ പാ​​​​റ്റ​​​​ക​​​​ൾ എ​​​​ന്നു വി​​​​ളി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന യു​​​​വാ​​​​ക്ക​​​​ൾ​​​​ക്കാ​​​​യി ഒ​​​​രു പാ​​​​ർ​​​​ട്ടി കെ​​​​ട്ടി​​​​പ്പ​​​​ടു​​​​ക്കു​​​​ക. അ​​​​ത്ര​​​​മാ​​​​ത്രം. അ​​​​താ​​​​ണു ദൗ​​​​ത്യം. ബാ​​​​ക്കി​​​​യെ​​​​ല്ലാം ആ​​​​ക്ഷേ​​​​പ​​​​ഹാ​​​​സ്യ​​​​മാ​​​​ണ്.’’ -അ​​​​ഭി​​​​ജീ​​​​ത് വ്യ​​​ക്ത​​​മാ​​​ക്കി. ഒ​​​​രി​​​​ക്ക​​​​ൽ വാ​​​​യി​​​​ക്കു​​​​ക. ര​​​​ണ്ടു​​​​ത​​​​വ​​​​ണ വാ​​​​യി​​​​ക്കു​​​​ക. തു​​​​ട​​​​ർ​​​​ന്ന് വാ​​​​യി​​​​ക്കേ​​​​ണ്ട ഒ​​​​രാ​​​​ൾ​​​​ക്ക് അ​​​​യ​​​​യ്ക്കു​​​​ക എ​​​​ന്ന് സി​​​​ജെ​​​​പി​​​​യു​​​​ടെ വെ​​​​ബ്സൈ​​​​റ്റി​​​​ലു​​​​ണ്ട്.

സി​​​​ജെ​​​​പി​​​​യി​​​​ൽ ചേ​​​​രു​​​​ന്ന​​​​വ​​​​രു​​​​ടെ മ​​​​തം, ജാ​​​​തി, ലിം​​​​ഗ​​​​ഭേ​​​​ദം എ​​​​ന്നി​​​​വ പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്നി​​​​ല്ല. എ​​​​ന്നാ​​​​ലും നാ​​​​ല് മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ളു​​​​ണ്ട്. തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​ത്ത​​​​വ​​​​രാ​​​​യി​​​​രി​​​​ക്കു​​​​ക, മ​​​​ടി​​​​യ​​​​നാ​​​​യി​​​​രി​​​​ക്കു​​​​ക, ഓ​​​​ണ്‍​ലൈ​​​​നി​​​​ൽ നി​​​​ര​​​​ന്ത​​​​രം സം​​​​സാ​​​​രി​​​​ക്കു​​​​ക, പ്രൊ​​​​ഫ​​​​ഷ​​​​ണ​​​​ലാ​​​​യി സം​​​​സാ​​​​രി​​​​ക്കു​​​​ക എ​​​​ന്നി​​​​വ.

അം​​​​ഗ​​​​ത്വം സൗ​​​​ജ​​​​ന്യ​​​​മാ​​​​ണ്, ആ​​​​ജീ​​​​വ​​​​നാ​​​​ന്തം. നി​​​​ങ്ങ​​​​ൾ​​​​ക്കു മാ​​​​ത്ര​​​​മേ റ​​​​ദ്ദാ​​​​ക്കാ​​​​ൻ ക​​​​ഴി​​​​യൂ. ഫീ​​​​സി​​​​ല്ല. ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യാ​​​​ൻ മി​​​​സ്ഡ് കോ​​​​ൾ ഇ​​​​ല്ലെ​​​​ന്നും വെ​​​​ബ്സൈ​​​​റ്റി​​​​ൽ പ​​​​രി​​​​ഹാ​​​​സ​​​​മു​​​​ണ്ട്.

Leader Page

ആ​സാ​മി​ല്‍ വേ​റൊ​രു സി​ജെ​പി!

മൂ​​​​ന്നാ​​​​റി​​​​ലെ തേ​​​​യി​​​​ല​​​​ത്തോ​​​​ട്ട​​​​ങ്ങ​​​​ളു​​​​ടെ ഏ​​​​താ​​​​ണ്ട് അ​​​​തേ ​​​രീ​​​​തി​​​​യാ​​​​ണ് ആ​​​​സാ​​​​മി​​​​ലെ ജോ​​​​ര്‍​ഹ​​​​ട്ട് മേ​​​​ഖ​​​​ല. ലോ​​​​ക​​​​പ്ര​​​​ശ​​​​സ്ത​​​​മാ​​​​യ ആ​​​​സാം തേ​​​​യി​​​​ല​​​​യി​​​​ലൂ​​​​ടെ ഇ​​​​ന്ത്യ​​​​യു​​​​ടെ തേ​​​​യി​​​​ല ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ജോ​​​​ര്‍​ഹ​​​​ട്ടി​​​​ല്‍ സ​​​​മൃ​​​​ദ്ധ​​​​മാ​​​​യ 130ല​​​​ധി​​​​കം തേ​​​​യി​​​​ല​​​​ത്തോ​​​​ട്ട​​​​ങ്ങ​​​​ളു​​​​ണ്ട്. സാ​​​​യി​​​​പ്പ​​​​ന്മാ​​​​ര്‍ 1870ക​​​​ളി​​​​ല്‍ മൂ​​​​ന്നാ​​​​റി​​​​ല്‍ തേ​​​​യി​​​​ലകൃ​​​​ഷി ആ​​​​രം​​​​ഭി​​​​ച്ചെ​​​​ങ്കി​​​​ല്‍, ആ​​​​സാ​​​​മി​​​​ലെ സി​​​​ന്ന​​​​മോ​​​​റ ടീ ​​​​എ​​​​സ്റ്റേ​​​​റ്റ് 1850ക​​​​ളി​​​​ലാ​​​​ണു സ്ഥാ​​​​പി​​​​ത​​​​മാ​​​​യ​​​​ത്. മൂ​​​​ന്നാ​​​​റി​​​​ലെ 7,900 അ​​​​ടി ഉ​​​​യ​​​​ര​​​​ത്തി​​​​ലു​​​​ള്ള കൊ​​​​ളു​​​​ക്കു​​​​മ​​​​ല​​​​യാ​​​​ണ് ഇ​​​​ന്ത്യ​​​​യി​​​​ലെ ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ര​​​​ത്തി​​​​ലു​​​​ള്ള തേ​​​​യി​​​​ല​​​​ത്തോ​​​​ട്ടം.

കേ​​​​ര​​​​ള​​​​ത്തി​​​​ലും ആ​​​​സാ​​​​മി​​​​ലും ഒ​​​​രു​​​​മി​​​​ച്ചാ​​​​ണു നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. ആ​​​​സാ​​​​മി​​​​ല്‍ പ​​​​ക്ഷേ കേ​​​​ര​​​​ള​​​​ത്തി​​​​ലേ​​​​തു​​​പോ​​​​ലെ വ​​​​മ്പ​​​​ന്‍ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു പ്ര​​​​ചാ​​​​ര​​​​ണ​​​​മി​​​​ല്ല. രാ​​​​ഷ്‌​​​ട്രീ​​​​യ​​​​വും ചൂ​​​​ടു​​​​പി​​​​ടി​​​​ച്ചി​​​​ട്ടി​​​​ല്ല. കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ പ്ര​​​​ചാ​​​​ര​​​​ണം കൊ​​​​ഴു​​​​ത്തി​​​​ട്ടും ആ​​​​സാ​​​​മി​​​​ല്‍ ത​​​​ണു​​​​പ്പാ​​​​ണ്. ഉ​​​​ള്‍​ഗ്രാ​​​​മ​​​​ങ്ങ​​​​ളി​​​​ല്‍ പേ​​​​രി​​​​നു​​​പോ​​​​ലും പ്ര​​​​ചാ​​​​ര​​​​ണ​​​​കോ​​​​ലാ​​​​ഹ​​​​ല​​​​മി​​​​ല്ല. കേ​​​​ര​​​​ള​​​​ത്തി​​​​ലേ​​​​തു​​​പോ​​​​ലു​​​​ള്ള വീ​​​​റും വാ​​​​ശി​​​​യും ആ​​​​സാ​​​​മി​​​​ലെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ പ​​​​തി​​​​വി​​​​ല്ല.

കേ​​​​ര​​​​ള​​​​വും ആ​​​​സാ​​​​മും ഒ​​​​രു​​​​മി​​​​ച്ച്

ഏ​​​​പ്രി​​​​ല്‍ ഒ​​​​മ്പ​​​​തി​​​​നാ​​​​ണ് കേ​​​​ര​​​​ളം, ആ​​​​സാം, പു​​​​തു​​​​ച്ചേ​​​​രി എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ വി​​​​ധി​​​​യെ​​​​ഴു​​​​ത്ത്. ത​​​​മി​​​​ഴ്‌​​​​നാ​​​​ട്ടി​​​​ല്‍ ഏ​​​​പ്രി​​​​ല്‍ 23നും ​​​​പ​​​​ശ്ചി​​​​മബം​​​​ഗാ​​​​ളി​​​​ല്‍ ഏ​​​​പ്രി​​​​ല്‍ 23, 29 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ലു​​​​മാ​​​​ണ് പോ​​​​ളിം​​​​ഗ്. അ​​​​ഞ്ചു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളും വോ​​​​ട്ട​​​​ണ്ണ​​​​ലി​​​​നു മേ​​​​യ് നാ​​​​ലു​​​വ​​​​രെ കാ​​​​ത്തി​​​​രി​​​​ക്കേ​​​​ണ്ടി​​​​വ​​​​രും. കേ​​​​ര​​​​ള​​​​ത്തി​​​​ലും ബം​​​​ഗാ​​​​ളി​​​​ലും അ​​​​ട​​​​ക്കം 12 സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ ന​​​​ട​​​​പ്പാ​​​​ക്കി​​​​യ തീ​​​​വ്ര വോ​​​​ട്ട​​​​ര്‍​പ​​​​ട്ടി​​​​ക പ​​​​രി​​​​ഷ്‌​​​​ക​​​​ര​​​​ണം (എ​​​​സ്‌​​​​ഐ​​​​ആ​​​​ര്‍) ആ​​​​സാ​​​​മി​​​​ല്‍ ഒ​​​​ഴി​​​​വാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

അ​​​​ന​​​​ധി​​​​കൃ​​​​ത ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ക​​​​ളെ ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ ദേ​​​​ശീ​​​​യ പൗ​​​​ര​​​​ത്വ ര​​​​ജി​​​​സ്റ്റ​​​​ര്‍ (എ​​​​ന്‍​ആ​​​​ര്‍​സി) ന​​​​ട​​​​പ്പാ​​​​ക്കി​​​​യ​​​​തി​​​​നാ​​​​ലാ​​​​ണ് ആ​​​​സാ​​​​മി​​​​ല്‍ എ​​​​സ്‌​​​​ഐ​​​​ആ​​​​ര്‍ ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ​​​​തെ​​​​ന്നാ​​​​ണു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ന്‍റെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം. ആ​​​​സാ​​​​മി​​​​ലെ 126 നി​​​​യ​​​​മ​​​​സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് 798 സ്ഥാ​​​​നാ​​​​ര്‍​ഥി​​​​ക​​​​ളു​​​​ണ്ട്. ദേ​​​​ശീ​​​​യ പാ​​​​ര്‍​ട്ടി​​​​ക​​​​ളാ​​​​യ ബി​​​​ജെ​​​​പി​​​​യും കോ​​​​ണ്‍​ഗ്ര​​​​സും ത​​​​മ്മി​​​​ലാ​​​​ണു പ്ര​​​​ധാ​​​​ന മ​​​​ത്സ​​​​രം. എ​​​​ഐ​​​​യു​​​​ഡി​​​​എ​​​​ഫ്, എ​​​​ജി​​​​പി, എ​​​​ജെ​​​​പി, യു​​​​പി​​​​പി​​​​എ​​​​ല്‍, ബി​​​​പി​​​​എ​​​​ഫ് തു​​​​ട​​​​ങ്ങി​​​​യ പാ​​​​ര്‍​ട്ടി​​​​ക​​​​ളു​​​​മു​​​​ണ്ട്.

» ഹാ​​​​ട്രി​​​​ക് നേ​​​​ടാ​​​​ന്‍ ബി​​​​ജെ​​​​പി

കോ​​​​ണ്‍​ഗ്ര​​​​സ് വി​​​​ട്ട് ബി​​​​ജെ​​​​പി​​​​യി​​​​ലെ​​​​ത്തി​​​​യ മു​​​​ഖ്യ​​​​മ​​​​ന്ത്രി ഹി​​​​മ​​​​ന്ത ബി​​​​ശ്വ ശ​​​​ര്‍​മ ഭ​​​​ര​​​​ണ​​​​ത്തു​​​​ട​​​​ര്‍​ച്ച നേ​​​​ടു​​​​മെ​​​​ന്ന ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സ​​​​ത്തി​​​​ലാ​​​​ണ്. ഹാ​​​​ട്രി​​​​ക് ജ​​​​യ​​​​ത്തി​​​​നാ​​​​യാ​​​​ണു ബി​​​​ജെ​​​​പി കോ​​​​പ്പു​​​​കൂ​​​​ട്ടു​​​​ന്ന​​​​ത്. പ​​​​ത്തു വ​​​​ര്‍​ഷ​​​​മാ​​​​യി പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തു​​​​ള്ള കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്, കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ അ​​​​ത്ര പ്ര​​​​തീ​​​​ക്ഷ ആ​​​​സാ​​​​മി​​​​ലി​​​​ല്ല. മു​​​​ന്‍ മു​​​​ഖ്യ​​​​മ​​​​ന്ത്രി ത​​​​രു​​​​ണ്‍ ഗൊ​​​​ഗോ​​​​യി​​​​യു​​​​ടെ മ​​​​ക​​​​നും കോ​​​​ണ്‍​ഗ്ര​​​​സി​​​​ലെ യു​​​​വ​​​​നേ​​​​താ​​​​വും എം​​​​പി​​​​യു​​​​മാ​​​​യ ഗൗ​​​​ര​​​​വ് ഗൊ​​​​ഗോ​​​​യി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ പാ​​​​ര്‍​ട്ടി​​​​ക്കു വ​​​​ന്‍​ തി​​​​രി​​​​ച്ചു​​​​വ​​​​ര​​​​വു ന​​​​ട​​​​ത്താ​​​​ന്‍ ക​​​​ഴി​​​​ഞ്ഞി​​​​ട്ടി​​​​ല്ല.

ദു​​​​ര്‍​ബ​​​​ല പ്ര​​​​തി​​​​പ​​​​ക്ഷ​​​​മെ​​​​ന്ന​​​​താ​​​​ണു ബി​​​​ജെ​​​​പി​​​​യു​​​​ടെ പ്ര​​​​തീ​​​​ക്ഷ. കോ​​​​ണ്‍​ഗ്ര​​​​സി​​​​ല്‍നി​​​​ന്നു​​​​ള്ള കാ​​​​ലു​​​​മാ​​​​റ്റ​​​​ങ്ങ​​​​ള്‍​ക്ക് അ​​​​റു​​​​തി​​​​യി​​​​ല്ല. സ​​​​ര്‍​ക്കാ​​​​ര്‍ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളും മ​​​​ണി, മ​​​​സി​​​​ല്‍ പ​​​​വ​​​​റു​​​​മെ​​​​ല്ലാം ബി​​​​ജെ​​​​പി​​​​ക്ക് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​ണ്. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ന്‍റെ സ​​​​ഹാ​​​​യ​​​​ങ്ങ​​​​ളും ബി​​​​ജെ​​​​പി​​​​ക്കു​​​​ണ്ടെ​​​​ന്നു കോ​​​​ണ്‍​ഗ്ര​​​​സ് ആ​​​​രോ​​​​പി​​​​ക്കു​​​​ന്നു.

» അ​​​​വ​​​​സ​​​​ര​​​​വാ​​​​ദ രാ​​​ഷ്‌​​​ട്രീ​​​യ​​​​ക്ക​​​​ളി

കേ​​​​ര​​​​ള​​​​ത്തി​​​​ലെ ‘സി​​​​ജെ​​​​പി’ പ്ര​​​​യോ​​​​ഗം ആ​​​​സാ​​​​മി​​​​ലു​​​​മു​​​​ണ്ട്. കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ സി​​​​പി​​​​എ​​​​മ്മി​​​​നെ​​​​തി​​​​രേ കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ ആ​​​​രോ​​​​പ​​​​ണം ആ​​​​ണെ​​​​ങ്കി​​​​ല്‍ ആ​​​​സാ​​​​മി​​​​ല്‍ സ്ഥി​​​​തി മ​​​​റി​​​​ച്ചാ​​​​ണ്. കോ​​​​ണ്‍​ഗ്ര​​​​സി​​​​ല്‍നി​​​​ന്നു കാ​​​​ലു​​​​വാ​​​​രി​​​​യെ​​​​ത്തി​​​​യ​​​​വ​​​​രു​​​​ടെ പാ​​​​ര്‍​ട്ടി​​​​യെ​​​​ന്ന നി​​​​ല​​​​യി​​​​ല്‍ ആ​​​​സാ​​​​മി​​​​ല്‍ ബി​​​​ജെ​​​​പി ആ​​​​ണ് സി​​​​ജെ​​​​പി! എ​​​​ന്തൊ​​​​രു വി​​​​രോ​​​​ധാ​​​​ഭാ​​​​സം. മു​​​​ന്‍ കോ​​​​ണ്‍​ഗ്ര​​​​സു​​​​കാ​​​​രെ കു​​​​ത്തി​​​​നി​​​​റ​​​​ച്ച​​​​തി​​​​ല്‍ ബി​​​​ജെ​​​​പി​​​​ക്കു​​​​ള്ളി​​​​ല്‍ അ​​​​മ​​​​ര്‍​ഷ​​​​വും അ​​​​തൃ​​​​പ്തി​​​​യും ഉ​​​​ണ്ടെ​​​​ങ്കി​​​​ലും ആ​​​​രും കാ​​​​ര്യ​​​​മാ​​​​ക്കു​​​​ന്നി​​​​ല്ല. പ​​​​ഴ​​​​യ ബി​​​​ജെ​​​​പി​​​​ക്കാ​​​ർ​​​​ക്കു സീ​​​​റ്റി​​​​ല്ലെ​​​​ന്ന​​​​താ​​​​ണു പ്ര​​​​ശ്‌​​​​നം.

ആ​​​​ശ​​​​യാ​​​​ധി​​​​ഷ്ഠി​​​​ത രാ​​​ഷ്‌​​​ട്രീ​​​യ​​​​ത്തി​​​​ല്‍നി​​​​ന്ന് അ​​​​വ​​​​സ​​​​ര​​​​വാ​​​​ദ രാ​​​ഷ്‌​​​ട്രീ​​​​യ​​​​ത്തി​​​​ലേ​​​​ക്കു രാ​​​​ജ്യം മാ​​​​റു​​​​ന്ന​​​​തി​​​​ന്‍റെ നേ​​​​ര്‍​സാ​​​​ക്ഷ്യംകൂ​​​​ടി​​​​യാ​​​​ണ് ആ​​​​സാം. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു​​​ മു​​​​മ്പാ​​​​യി എം​​​​എ​​​​ല്‍​എ​​​​മാ​​​​രും പാ​​​​ര്‍​ട്ടി മാ​​​​റു​​​​ന്ന​​​​ത് ഇ​​​​പ്പോ​​​​ള്‍ ആ​​​​രെ​​​​യും അദ്ഭു​​​​ത​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നി​​​​ല്ല. ന​​​​രേ​​​​ന്ദ്ര മോ​​​​ദി അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​ശേ​​​​ഷം ഇ​​​​രു​​​​നൂ​​​​റി​​​​ല​​​​ധി​​​​കം എം​​​​എ​​​​ല്‍​എ​​​​മാ​​​​രും എം​​​​പി​​​​മാ​​​​രും ബി​​​​ജെ​​​​പി​​​​യി​​​​ല്‍ ചേ​​​​ര്‍​ന്നു. കൂ​​​​റു​​​​മാ​​​​റി​​​​യ​​​​വ​​​​രി​​​​ല്‍ 40 ശ​​​​ത​​​​മാ​​​​നം കോ​​​​ണ്‍​ഗ്ര​​​​സു​​​​ക​​​​രാ​​​​ണ്.

» ഉ​​​​ളു​​​​പ്പി​​​​ല്ലാ​​​​തെ മാ​​​​റി പ്ര​​​​ദ്യു​​​​ത്

ആ​​​​സാ​​​​മി​​​​ലെ കോ​​​​ണ്‍​ഗ്ര​​​​സ് എം​​​​പി പ്ര​​​​ദ്യു​​​​ത് ബോ​​​​ര്‍​ഡോ​​​​ലോ​​​​യ് ആ​​​​ണ് ഒ​​​​ടു​​​​വി​​​​ല​​​​ത്തേ​​​​യാ​​​​ള്‍. മു​​​​ഖ്യ​​​​മ​​​​ന്ത്രി ഹി​​​​മ​​​​ന്ത ശ​​​​ര്‍​മ​​​​യ്‌​​​​ക്കെ​​​​തി​​​​രേ അ​​​​തി​​​​രൂ​​​​ക്ഷ വി​​​​മ​​​​ര്‍​ശ​​​​നം ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്ന ആ​​​​ളാ​​​​യി​​​​രു​​​​ന്നു പ്ര​​​​ദ്യു​​​​ത്. മു​​​​സ്‌​​​​ലിം വ​​​​സ്ത്രം ധ​​​​രി​​​​ച്ച ഒ​​​​രാ​​​​ളെ മു​​​​ഖ്യ​​​​മ​​​​ന്ത്രി ഹി​​​​മ​​​​ന്ത വെ​​​​ടി​​​​വ​​​​യ്ക്കു​​​​ന്ന​​​​തി​​​​ന്‍റെ വി​​​​വാ​​​​ദ വീ​​​​ഡി​​​​യോ പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​തു ഫെ​​​​ബ്രു​​​​വ​​​​രി പ​​​​ത്തി​​​​നാ​​​​ണ്. “ഹി​​​​മ​​​​ന്ത​​​​യെ ഓ​​​​ര്‍​ത്തു നാ​​​​ണ​​​​ക്കേ​​​​ട് തോ​​​​ന്നു​​​​ന്നു. ആ​​​​സാ​​​​മി​​​​ന്‍റെ സാ​​​​മൂ​​​​ഹി​​​​ക ഘ​​​​ട​​​​ന​​​​യെ ഒ​​​​റ്റ​​​​യ്ക്കു ന​​​​ശി​​​​പ്പി​​​​ക്കു​​​​ന്ന ഒ​​​​രു രാ​​​ഷ്‌​​​ട്രീ​​​യ​​​​ക്കാ​​​​ര​​​​ന്‍റെ ഇ​​​​ത്ര​​​​യും ഭ്രാ​​​​ന്ത​​​​മാ​​​​യ പു​​​​ന​​​​ര്‍​നി​​​​ര്‍​മാ​​​​ണം മു​​​​മ്പൊ​​​​രി​​​​ക്ക​​​​ലും ക​​​​ണ്ടി​​​​ട്ടി​​​​ല്ല” എ​​​​ന്നാ​​​​യി​​​​രു​​​​ന്ന പ്ര​​​​ദ്യു​​​​ത് ട്വീ​​​​റ്റ് ചെ​​​​യ്ത​​​​ത്.

ഇ​​​​തേ പ്ര​​​​ദ്യു​​​​ത് ബോ​​​​ര്‍​ഡ​​​​ലോ​​​​യി ആ​​​​ണ് ക​​​​ഴി​​​​ഞ്ഞ 18ന് ​​​​ബി​​​​ജെ​​​​പി​​​​യി​​​​ല്‍ ചേ​​​​ര്‍​ന്ന​​​​ത്. ബി​​​​ജെ​​​​പി സ്‌​​​​കാ​​​​ര്‍​ഫും തൊ​​​​പ്പി​​​​യും ധ​​​​രി​​​​ച്ച് നാ​​​​ണം​​​​കെ​​​​ട്ട പു​​​​ഞ്ചി​​​​രി​​​​യോ​​​​ടെ ഹി​​​​മ​​​​ന്ത​​​​യോ​​​​ടൊ​​​​പ്പം നി​​​​ല്‍​ക്കു​​​​ന്ന പ്ര​​​​ദ്യു​​​​തി​​​​ന്‍റെ ഫോ​​​​ട്ടോ​​​​യാ​​​​ണു പി​​​​റ്റേ​​​​ന്നു പ​​​​ത്ര​​​​ങ്ങ​​​​ളി​​​​ല്‍ വ​​​​ന്ന​​​​ത്. ആ​​​​സാം ക​​​​ണ്ട ഏ​​​​റ്റ​​​​വും അ​​​​ഴി​​​​മ​​​​തി​​​​ക്കാ​​​​ര​​​​നാ​​​​യ അ​​​​ധി​​​​കാ​​​​ര ദ​​​​ല്ലാ​​​​ള​​​​ന്മാ​​​​രി​​​​ല്‍ ഒ​​​​രാ​​​​ളെ​​​​ന്നാ​​​​ണ് പ്ര​​​​ദ്യു​​​​തി​​​​നെ നേ​​​​ര​​​​ത്തേ സം​​​​സ്ഥാ​​​​ന ബി​​​​ജെ​​​​പി വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ച​​​​ത്. കൂ​​​​റു​​​​മാ​​​​റി​​​​യ​​​​തോ​​​​ടെ ‘വി​​​​ല​​​​പ്പെ​​​​ട്ട കാ​​​​ര്യ​​​​ക​​​​ര്‍​ത്താ’ ആ​​​​യി സ്വാ​​​​ഗ​​​​തം ചെ​​​​യ്തു. ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ അ​​​​ഴി​​​​മ​​​​തി​​​​ക്കാ​​​​ര​​​​നെ​​​​ന്നു ബി​​​​ജെ​​​​പി ആ​​​​രോ​​​​പി​​​​ച്ച ഹി​​​​മ​​​​ന്ത ശ​​​​ര്‍​മ​​​​യാ​​​​ണ് ഇ​​​​പ്പോ​​​​ള്‍ ബി​​​​ജെ​​​​പി​​​​യു​​​​ടെ ആ​​​​സാം മു​​​​ഖ്യ​​​​മ​​​​ന്ത്രി!

» അ​​​​ഴി​​​​മ​​​​തി​​​​ക്കാ​​​​ര​​​​ന്‍ പു​​​​ണ്യാ​​​​ള​​​​ന്‍!

ശ​​​​ത​​​​കോ​​​​ടി​​​​ക​​​​ളു​​​​ടെ ശാ​​​​ര​​​​ദ ചി​​​​ട്ടി​​​​ഫ​​​​ണ്ട് അ​​​​ഴി​​​​മ​​​​തി​​​​യി​​​​ലെ നേ​​​​രി​​​​ട്ടു​​​​ള്ള പ​​​​ങ്കു മു​​​​ത​​​​ല്‍ ദ​​​​ശ​​​​ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​നു കോ​​​​ടി​​​​യു​​​​ടെ ലൂ​​​​യി ബ​​​​ര്‍​ഗ​​​​ര്‍, കോ​​​​വി​​​​ഡ് കാ​​​​ല​​​​ത്തെ പി​​​​പി​​​​ഇ കി​​​​റ്റ്, ഫ്‌​​​​ളൈ ഓ​​​​വ​​​​ര്‍ പ​​​​ദ്ധ​​​​തി അ​​​​ഴി​​​​മ​​​​തി​​​​ക​​​​ള്‍, ഉ​​​​ള്‍​ഫ തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ളെ സ​​​​ഹാ​​​​യി​​​​ക്ക​​​​ല്‍ തു​​​​ട​​​​ങ്ങി ഹി​​​​മ​​​​ന്ത​​​​യ്‌​​​​ക്കെ​​​​തി​​​​രേ ബി​​​​ജെ​​​​പി ഉ​​​​യ​​​​ര്‍​ത്തി​​​​യ ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ള്‍ വേ​​​​ഗം ആ​​​​വി​​​​യാ​​​​യി. ബി​​​​ജെ​​​​പി വാ​​​​ഷിം​​​​ഗ് മെ​​​​ഷി​​​​നീ​​​​ലെ​​​​ത്തി​​​​യ​​​​തോ​​​​ടെ പു​​​​ണ്യാ​​​​ള​​​​നാ​​​​യ അ​​​​ഴി​​​​മ​​​​തി​​​​വീ​​​​ര​​​​നാ​​​​ണ് ഇ​​​​പ്പോ​​​​ള്‍ നാ​​​​യ​​​​ക​​​​ന്‍.

ഡ​​​​ല്‍​ഹി​​​​യി​​​​ല്‍ താ​​​​നു​​​​മാ​​​​യി സം​​​​സാ​​​​രി​​​​ക്കു​​​​മ്പോ​​​​ള്‍ വ​​​​ള​​​​ര്‍​ത്തു​​​​നാ​​​​യ​​​​യ്ക്കു ബി​​​​സ്‌​​​​ക​​​​റ്റ് ന​​​​ല്‍​കി​​​​ക്കൊ​​​​ണ്ടി​​​​രു​​​​ന്ന് രാ​​​​ഹു​​​​ല്‍ ഗാ​​​​ന്ധി അ​​​​പ​​​​മാ​​​​നി​​​​ച്ചു​​​​വെ​​​​ന്നാ​​​​ണു ബി​​​​ജെ​​​​പി​​​​യി​​​​ലേ​​​​ക്കു കൂ​​​​റു​​​​മാ​​​​റാ​​​​ന്‍ ഹി​​​​മ​​​​ന്ത പ​​​​റ​​​​ഞ്ഞ ന്യാ​​​​യം. ഹി​​​​മ​​​​ന്ത​​​​യു​​​​ടെ കൂ​​​​റു​​​​മാ​​​​റ്റ​​​​ത്തോ​​​​ടെ കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ ത​​​​ക​​​​ര്‍​ച്ച തു​​​​ട​​​​ങ്ങി. ആ​​​​സാ​​​​മി​​​​ലെ ബി​​​​ജെ​​​​പി സ്ഥാ​​​​നാ​​​​ര്‍​ഥി​​​​ക​​​​ളി​​​​ല്‍ മൂ​​​​ന്നി​​​​ലൊ​​​​ന്നു പേ​​​​ര്‍ മു​​​​മ്പു കൈ​​​​പ്പ​​​​ത്തി ചി​​​​ഹ്ന​​​​ത്തി​​​​ല്‍ മ​​​​ത്സ​​​​രി​​​​ച്ച​​​​വ​​​​രാ​​​​ണ്. ഇ​​​​തൊ​​​​രു പാ​​​​ര്‍​ട്ടി​​​​യു​​​​ടെ ത​​​​ക​​​​ര്‍​ച്ച​​​​യും മ​​​​റ്റൊ​​​​രു പാ​​​​ര്‍​ട്ടി​​​​യു​​​​ടെ വ​​​​ള​​​​ര്‍​ച്ച​​​​യും മാ​​​​ത്ര​​​​മ​​​​ല്ല, പു​​​​തി​​​​യൊ​​​​രു രാ​​​ഷ്‌​​​ട്രീ​​​യ ആ​​​​വാ​​​​സ​​​​വ്യ​​​​വ​​​​സ്ഥ​​​​യു​​​​ടെ സ്വാം​​​​ശീ​​​​ക​​​​ര​​​​ണം കൂ​​​​ടി​​​​യാ​​​​ണ്.

» വി​​​​മ​​​​ര്‍​ശി​​​​ച്ച​​​​വ​​​​ര്‍ പ്ര​​​​തി​​​​രോ​​​​ധി​​​​ക്കു​​​​ന്നു

അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​നും സ്ഥാ​​​​ന​​​​മാ​​​​ന​​​​ങ്ങ​​​​ള്‍​ക്കും പ​​​​ണ​​​​ത്തി​​​​നും പി​​​​ന്നാ​​​​ലെ രാ​​​​ഷ്‌​​​ട്രീ​​​യ​​​​ നേ​​​​താ​​​​ക്ക​​​​ള്‍ പ​​​​ര​​​​ക്കം പാ​​​​യാ​​​​ന്‍ തു​​​​ട​​​​ങ്ങി​​​​യോ​​​​ടെ പ്ര​​​​ത്യ​​​​യ​​​​ശാ​​​​സ്ത്ര​​​​മൊ​​​​ക്കെ ച​​​​വ​​​​റ്റു​​​​കൊ​​​​ട്ട​​​​യി​​​​ലാ​​​​യി. ബി​​​​ജെ​​​​പി​​​​യു​​​​ടെ ഹി​​​​ന്ദു​​​​ത്വ വ​​​​ര്‍​ഗീ​​​​യ രാ​​​​ഷ്‌​​​ട്രീ​​​​യ​​​​ത്തി​​​​നെ​​​​തി​​​​രേ മു​​​​ന്ന​​​​റി​​​​യി​​​​പ്പു ന​​​​ല്‍​കി​​​​യി​​​​രു​​​​ന്ന നേ​​​​താ​​​​ക്ക​​​​ള്‍ കൂ​​​​റു​​​​മാ​​​​റി അ​​​​തി​​​​ലേ​​​​റെ ശ​​​​ക്തി​​​​യോ​​​​ടെ ഹി​​​​ന്ദു​​​​ത്വ രാ​​​ഷ്‌​​​ട്രീ​​​​യ​​​​ത്തെ പ്ര​​​​തി​​​​രോ​​​​ധി​​​​ക്കു​​​​ന്നു. കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ​​​യും സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ​​​​യും മ​​​​ത​​​​നി​​​​ര​​​​പേ​​​​ക്ഷ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളി​​​​ലും വീ​​​​ഴ്ച​​​​യു​​​​ണ്ടാ​​​​യി. മൃ​​​​ദു ഹി​​​​ന്ദു​​​​ത്വം മു​​​​ത​​​​ല്‍ തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ളെ ഊ​​​​ട്ടി​​​​വ​​​​ള​​​​ര്‍​ത്തു​​​​ന്ന​​​​തു​​​വ​​​​രെ പ​​​​ല​​​​തും മ​​​​റ​​​​നീ​​​​ക്കി.

ദേ​​​​ശീ​​​​യ​​​​വാ​​​​ദ​​​​ത്തി​​​​ന്‍റെ മ​​​​റ​​​​വി​​​​ല്‍ ഹി​​​​ന്ദു​​​​ത്വ​​​​വാ​​​​ദം മ​​​​റ​​​​യി​​​​ല്ലാ​​​​തെ ബി​​​​ജെ​​​​പി പു​​​​റ​​​​ത്തെ​​​​ടു​​​​ത്തു. ഇ​​​​തോ​​​​ടെ, പ്ര​​​​തി​​​​പ​​​​ക്ഷ പാ​​​​ര്‍​ട്ടി​​​​ക​​​​ളി​​​​ലും വ​​​​ര്‍​ഗീ​​​​യ​​​​ത​​​​യു​​​​ടെ പു​​​​തു​​​​രൂ​​​​പ​​​​ങ്ങ​​​​ള്‍ തെ​​​​ളി​​​​യു​​​​ന്നു​​​​വെ​​​​ന്നാ​​​​ണ് ആ​​​​ക്ഷേ​​​​പം. അ​​​​ധി​​​​കാ​​​​ര​​​​വും പ​​​​ണ​​​​വും കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ച​​​​തോ​​​​ടെ, കോ​​​​ണ്‍​ഗ്ര​​​​സ് അ​​​​ട​​​​ക്ക​​​​മു​​​​ള്ള പ്ര​​​​തി​​​​പ​​​​ക്ഷ പാ​​​​ര്‍​ട്ടി​​​​ക​​​​ളെ ദു​​​​ര്‍​ബ​​​​ല​​​​പ്പെ​​​​ടു​​​​ത്താ​​​​ന്‍ ബി​​​​ജെ​​​​പി​​​​ക്കു വേ​​​​ഗ​​​​ത്തി​​​​ല്‍ ക​​​​ഴി​​​​യു​​​​ന്നു. ഇ​​​​ന്ത്യ​​​​യി​​​​ലാ​​​​കെ വ​​​​ലി​​​​യ സം​​​​ഘ​​​​ട​​​​നാ​​​​ശ​​​​ക്തി ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ ബ​​​​ലം ചോ​​​​ര്‍​ന്ന​​​​താ​​​​ണ് ആ​​​​സാ​​​​മി​​​​ലും പ്ര​​​​ശ്‌​​​​നം.

» വൈ​​​​കി​​​​യെ​​​​ത്തി​​​​യ സ​​​​ഖ്യ​​​​ബോ​​​​ധം

പ​​​​ത്രി​​​​കാ സ​​​​മ​​​​ര്‍​പ്പ​​​​ണ​​​​ത്തി​​​​നു തൊ​​​​ട്ടു​​​​മു​​​​മ്പാ​​​​യി കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ ആ​​​​റ് പ്ര​​​​തി​​​​പ​​​​ക്ഷ പാ​​​​ര്‍​ട്ടി​​​​ക​​​​ള്‍ സ​​​​ഖ്യം രൂ​​​​പീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്. വൈ​​​​കി​​​​യെ​​​​ത്തി​​​​യ സ​​​​ഖ്യം​​​മൂ​​​​ലം പോ​​​​രാ​​​​ട്ട​​​​മെ​​​​ങ്കി​​​​ലു​​​മു​​​ണ്ടെ​​​​ന്നു പ​​​​റ​​​​യാം. ആകെയുള്ള 126 സീ​​​​റ്റു​​​​ക​​​​ളി​​​​ല്‍ കോ​​​​ണ്‍​ഗ്ര​​​​സ് 100 സീ​​​​റ്റു​​​​ക​​​​ളി​​​​ല്‍ മ​​​​ത്സ​​​​രി​​​​ക്കും. 11 സീ​​​​റ്റു​​​​ക​​​​ള്‍ റൈ​​​​ജോ​​​​ര്‍ ഡോ​​​​ളി​​​​ന് വി​​​​ട്ടു​​​​കൊ​​​​ടു​​​​ത്തു, ഗൗ​​​​രി​​​​പുര്‍, ഗോ​​​​ള്‍​പാ​​​​റ ഈ​​​​സ്റ്റ് സീ​​​​റ്റു​​​​ക​​​​ളി​​​​ല്‍ സൗ​​​​ഹൃ​​​​ദമ​​​​ത്സ​​​​ര​​​​മാ​​​​ണ്. ആ​​​​സാം ജാ​​​​തി​​​​യ പ​​​​രി​​​​ഷ​​​​ത്തി​​​​ന് (എ​​​​ജെ​​​​പി) പ​​​​ത്ത്, സി​​​​പി​​​​എ​​​​മ്മി​​​​നും ഓ​​​​ള്‍ പാ​​​​ര്‍​ട്ടി ഹി​​​​ല്‍ ലീ​​​​ഡേ​​​​ഴ്സ് കോ​​​​ണ്‍​ഫ​​​​റ​​​​ന്‍​സി​​​​നും (എ​​​​പി​​​​എ​​​​ച്ച്എ​​​​ല്‍​സി) ര​​​​ണ്ടു വീ​​​​തം, സി​​​​പി​​​​ഐ​​​​എം​​​​എ​​​​ലി​​​​ന് ഒ​​​​ന്ന് എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണു സീ​​​​റ്റു വി​​​​ഭ​​​​ജ​​​​നം.

ഭ​​​​ര​​​​ണ​​​​പ​​​​ക്ഷ​​​​ത്ത് ബി​​​​ജെ​​​​പി 90 സീ​​​​റ്റി​​​​ലും ആ​​​​സാം ഗ​​​​ണ പ​​​​രി​​​​ഷ​​​​ത്ത് (എ​​​​ജി​​​​പി) 26 സീ​​​​റ്റി​​​​ലും ബോ​​​​ഡോ​​​​ലാ​​​​ന്‍​ഡ് പീ​​​​പ്പി​​​​ള്‍​സ് ഫ്ര​​​​ണ്ട് (ബി​​​​പി​​​​എ​​​​ഫ്) 11 സീ​​​​റ്റി​​​​ലു​​​​മാ​​​​ണു മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന​​​​ത്. മ​​​​സ്ബ​​​​ത്ത്, ബി​​​​ശ്വ​​​​നാ​​​​ഥ്, ഖും​​​​താ​​​​യ്, ച​​​​ബു​​​​വ, ഗോ​​​​സൈ​​​​ഗാ​​​​വ്, രം​​​​ഗ​​​​പാ​​​​ര, മാ​​​​ര്‍​ഗ​​​​രി​​​​റ്റ, ന​​​​ഹ​​​​ര്‍​ക​​​​തി​​​​യ, ടി​​​​റ്റാ​​​​ബോ​​​​ര്‍ എ​​​​ന്നി​​​​വ​​​​യു​​​​ള്‍​പ്പെ​​​​ടെ 21 മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ സ്ഥാ​​​​നാ​​​​ര്‍​ഥി​​​​ക​​​​ളെ നി​​​​ര്‍​ത്തി​​​​യ ജാ​​​​ര്‍​ഖ​​​​ണ്ഡ് മു​​​​ക്തി മോ​​​​ര്‍​ച്ച​​​​യു​​​​ടെ സാ​​​​ന്നി​​​​ധ്യം ബി​​​​ജെ​​​​പി​​​​ക്കും കോ​​​​ണ്‍​ഗ്ര​​​​സി​​​​നും ഭീ​​​​ഷ​​​​ണി​​​​യാ​​​​ണ്. 

Latest News

Corehub Up