x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​സാ​മി​ല്‍ വേ​റൊ​രു സി​ജെ​പി!

ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
Published: March 28, 2026 12:29 AM IST | Updated: March 28, 2026 12:29 AM IST

മൂ​​​​ന്നാ​​​​റി​​​​ലെ തേ​​​​യി​​​​ല​​​​ത്തോ​​​​ട്ട​​​​ങ്ങ​​​​ളു​​​​ടെ ഏ​​​​താ​​​​ണ്ട് അ​​​​തേ ​​​രീ​​​​തി​​​​യാ​​​​ണ് ആ​​​​സാ​​​​മി​​​​ലെ ജോ​​​​ര്‍​ഹ​​​​ട്ട് മേ​​​​ഖ​​​​ല. ലോ​​​​ക​​​​പ്ര​​​​ശ​​​​സ്ത​​​​മാ​​​​യ ആ​​​​സാം തേ​​​​യി​​​​ല​​​​യി​​​​ലൂ​​​​ടെ ഇ​​​​ന്ത്യ​​​​യു​​​​ടെ തേ​​​​യി​​​​ല ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ജോ​​​​ര്‍​ഹ​​​​ട്ടി​​​​ല്‍ സ​​​​മൃ​​​​ദ്ധ​​​​മാ​​​​യ 130ല​​​​ധി​​​​കം തേ​​​​യി​​​​ല​​​​ത്തോ​​​​ട്ട​​​​ങ്ങ​​​​ളു​​​​ണ്ട്. സാ​​​​യി​​​​പ്പ​​​​ന്മാ​​​​ര്‍ 1870ക​​​​ളി​​​​ല്‍ മൂ​​​​ന്നാ​​​​റി​​​​ല്‍ തേ​​​​യി​​​​ലകൃ​​​​ഷി ആ​​​​രം​​​​ഭി​​​​ച്ചെ​​​​ങ്കി​​​​ല്‍, ആ​​​​സാ​​​​മി​​​​ലെ സി​​​​ന്ന​​​​മോ​​​​റ ടീ ​​​​എ​​​​സ്റ്റേ​​​​റ്റ് 1850ക​​​​ളി​​​​ലാ​​​​ണു സ്ഥാ​​​​പി​​​​ത​​​​മാ​​​​യ​​​​ത്. മൂ​​​​ന്നാ​​​​റി​​​​ലെ 7,900 അ​​​​ടി ഉ​​​​യ​​​​ര​​​​ത്തി​​​​ലു​​​​ള്ള കൊ​​​​ളു​​​​ക്കു​​​​മ​​​​ല​​​​യാ​​​​ണ് ഇ​​​​ന്ത്യ​​​​യി​​​​ലെ ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ര​​​​ത്തി​​​​ലു​​​​ള്ള തേ​​​​യി​​​​ല​​​​ത്തോ​​​​ട്ടം.

കേ​​​​ര​​​​ള​​​​ത്തി​​​​ലും ആ​​​​സാ​​​​മി​​​​ലും ഒ​​​​രു​​​​മി​​​​ച്ചാ​​​​ണു നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. ആ​​​​സാ​​​​മി​​​​ല്‍ പ​​​​ക്ഷേ കേ​​​​ര​​​​ള​​​​ത്തി​​​​ലേ​​​​തു​​​പോ​​​​ലെ വ​​​​മ്പ​​​​ന്‍ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു പ്ര​​​​ചാ​​​​ര​​​​ണ​​​​മി​​​​ല്ല. രാ​​​​ഷ്‌​​​ട്രീ​​​​യ​​​​വും ചൂ​​​​ടു​​​​പി​​​​ടി​​​​ച്ചി​​​​ട്ടി​​​​ല്ല. കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ പ്ര​​​​ചാ​​​​ര​​​​ണം കൊ​​​​ഴു​​​​ത്തി​​​​ട്ടും ആ​​​​സാ​​​​മി​​​​ല്‍ ത​​​​ണു​​​​പ്പാ​​​​ണ്. ഉ​​​​ള്‍​ഗ്രാ​​​​മ​​​​ങ്ങ​​​​ളി​​​​ല്‍ പേ​​​​രി​​​​നു​​​പോ​​​​ലും പ്ര​​​​ചാ​​​​ര​​​​ണ​​​​കോ​​​​ലാ​​​​ഹ​​​​ല​​​​മി​​​​ല്ല. കേ​​​​ര​​​​ള​​​​ത്തി​​​​ലേ​​​​തു​​​പോ​​​​ലു​​​​ള്ള വീ​​​​റും വാ​​​​ശി​​​​യും ആ​​​​സാ​​​​മി​​​​ലെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ പ​​​​തി​​​​വി​​​​ല്ല.

കേ​​​​ര​​​​ള​​​​വും ആ​​​​സാ​​​​മും ഒ​​​​രു​​​​മി​​​​ച്ച്

ഏ​​​​പ്രി​​​​ല്‍ ഒ​​​​മ്പ​​​​തി​​​​നാ​​​​ണ് കേ​​​​ര​​​​ളം, ആ​​​​സാം, പു​​​​തു​​​​ച്ചേ​​​​രി എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ വി​​​​ധി​​​​യെ​​​​ഴു​​​​ത്ത്. ത​​​​മി​​​​ഴ്‌​​​​നാ​​​​ട്ടി​​​​ല്‍ ഏ​​​​പ്രി​​​​ല്‍ 23നും ​​​​പ​​​​ശ്ചി​​​​മബം​​​​ഗാ​​​​ളി​​​​ല്‍ ഏ​​​​പ്രി​​​​ല്‍ 23, 29 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ലു​​​​മാ​​​​ണ് പോ​​​​ളിം​​​​ഗ്. അ​​​​ഞ്ചു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളും വോ​​​​ട്ട​​​​ണ്ണ​​​​ലി​​​​നു മേ​​​​യ് നാ​​​​ലു​​​വ​​​​രെ കാ​​​​ത്തി​​​​രി​​​​ക്കേ​​​​ണ്ടി​​​​വ​​​​രും. കേ​​​​ര​​​​ള​​​​ത്തി​​​​ലും ബം​​​​ഗാ​​​​ളി​​​​ലും അ​​​​ട​​​​ക്കം 12 സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ ന​​​​ട​​​​പ്പാ​​​​ക്കി​​​​യ തീ​​​​വ്ര വോ​​​​ട്ട​​​​ര്‍​പ​​​​ട്ടി​​​​ക പ​​​​രി​​​​ഷ്‌​​​​ക​​​​ര​​​​ണം (എ​​​​സ്‌​​​​ഐ​​​​ആ​​​​ര്‍) ആ​​​​സാ​​​​മി​​​​ല്‍ ഒ​​​​ഴി​​​​വാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

അ​​​​ന​​​​ധി​​​​കൃ​​​​ത ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ക​​​​ളെ ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ ദേ​​​​ശീ​​​​യ പൗ​​​​ര​​​​ത്വ ര​​​​ജി​​​​സ്റ്റ​​​​ര്‍ (എ​​​​ന്‍​ആ​​​​ര്‍​സി) ന​​​​ട​​​​പ്പാ​​​​ക്കി​​​​യ​​​​തി​​​​നാ​​​​ലാ​​​​ണ് ആ​​​​സാ​​​​മി​​​​ല്‍ എ​​​​സ്‌​​​​ഐ​​​​ആ​​​​ര്‍ ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ​​​​തെ​​​​ന്നാ​​​​ണു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ന്‍റെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം. ആ​​​​സാ​​​​മി​​​​ലെ 126 നി​​​​യ​​​​മ​​​​സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് 798 സ്ഥാ​​​​നാ​​​​ര്‍​ഥി​​​​ക​​​​ളു​​​​ണ്ട്. ദേ​​​​ശീ​​​​യ പാ​​​​ര്‍​ട്ടി​​​​ക​​​​ളാ​​​​യ ബി​​​​ജെ​​​​പി​​​​യും കോ​​​​ണ്‍​ഗ്ര​​​​സും ത​​​​മ്മി​​​​ലാ​​​​ണു പ്ര​​​​ധാ​​​​ന മ​​​​ത്സ​​​​രം. എ​​​​ഐ​​​​യു​​​​ഡി​​​​എ​​​​ഫ്, എ​​​​ജി​​​​പി, എ​​​​ജെ​​​​പി, യു​​​​പി​​​​പി​​​​എ​​​​ല്‍, ബി​​​​പി​​​​എ​​​​ഫ് തു​​​​ട​​​​ങ്ങി​​​​യ പാ​​​​ര്‍​ട്ടി​​​​ക​​​​ളു​​​​മു​​​​ണ്ട്.

» ഹാ​​​​ട്രി​​​​ക് നേ​​​​ടാ​​​​ന്‍ ബി​​​​ജെ​​​​പി

കോ​​​​ണ്‍​ഗ്ര​​​​സ് വി​​​​ട്ട് ബി​​​​ജെ​​​​പി​​​​യി​​​​ലെ​​​​ത്തി​​​​യ മു​​​​ഖ്യ​​​​മ​​​​ന്ത്രി ഹി​​​​മ​​​​ന്ത ബി​​​​ശ്വ ശ​​​​ര്‍​മ ഭ​​​​ര​​​​ണ​​​​ത്തു​​​​ട​​​​ര്‍​ച്ച നേ​​​​ടു​​​​മെ​​​​ന്ന ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സ​​​​ത്തി​​​​ലാ​​​​ണ്. ഹാ​​​​ട്രി​​​​ക് ജ​​​​യ​​​​ത്തി​​​​നാ​​​​യാ​​​​ണു ബി​​​​ജെ​​​​പി കോ​​​​പ്പു​​​​കൂ​​​​ട്ടു​​​​ന്ന​​​​ത്. പ​​​​ത്തു വ​​​​ര്‍​ഷ​​​​മാ​​​​യി പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തു​​​​ള്ള കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്, കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ അ​​​​ത്ര പ്ര​​​​തീ​​​​ക്ഷ ആ​​​​സാ​​​​മി​​​​ലി​​​​ല്ല. മു​​​​ന്‍ മു​​​​ഖ്യ​​​​മ​​​​ന്ത്രി ത​​​​രു​​​​ണ്‍ ഗൊ​​​​ഗോ​​​​യി​​​​യു​​​​ടെ മ​​​​ക​​​​നും കോ​​​​ണ്‍​ഗ്ര​​​​സി​​​​ലെ യു​​​​വ​​​​നേ​​​​താ​​​​വും എം​​​​പി​​​​യു​​​​മാ​​​​യ ഗൗ​​​​ര​​​​വ് ഗൊ​​​​ഗോ​​​​യി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ പാ​​​​ര്‍​ട്ടി​​​​ക്കു വ​​​​ന്‍​ തി​​​​രി​​​​ച്ചു​​​​വ​​​​ര​​​​വു ന​​​​ട​​​​ത്താ​​​​ന്‍ ക​​​​ഴി​​​​ഞ്ഞി​​​​ട്ടി​​​​ല്ല.

ദു​​​​ര്‍​ബ​​​​ല പ്ര​​​​തി​​​​പ​​​​ക്ഷ​​​​മെ​​​​ന്ന​​​​താ​​​​ണു ബി​​​​ജെ​​​​പി​​​​യു​​​​ടെ പ്ര​​​​തീ​​​​ക്ഷ. കോ​​​​ണ്‍​ഗ്ര​​​​സി​​​​ല്‍നി​​​​ന്നു​​​​ള്ള കാ​​​​ലു​​​​മാ​​​​റ്റ​​​​ങ്ങ​​​​ള്‍​ക്ക് അ​​​​റു​​​​തി​​​​യി​​​​ല്ല. സ​​​​ര്‍​ക്കാ​​​​ര്‍ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളും മ​​​​ണി, മ​​​​സി​​​​ല്‍ പ​​​​വ​​​​റു​​​​മെ​​​​ല്ലാം ബി​​​​ജെ​​​​പി​​​​ക്ക് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​ണ്. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ന്‍റെ സ​​​​ഹാ​​​​യ​​​​ങ്ങ​​​​ളും ബി​​​​ജെ​​​​പി​​​​ക്കു​​​​ണ്ടെ​​​​ന്നു കോ​​​​ണ്‍​ഗ്ര​​​​സ് ആ​​​​രോ​​​​പി​​​​ക്കു​​​​ന്നു.

» അ​​​​വ​​​​സ​​​​ര​​​​വാ​​​​ദ രാ​​​ഷ്‌​​​ട്രീ​​​യ​​​​ക്ക​​​​ളി

കേ​​​​ര​​​​ള​​​​ത്തി​​​​ലെ ‘സി​​​​ജെ​​​​പി’ പ്ര​​​​യോ​​​​ഗം ആ​​​​സാ​​​​മി​​​​ലു​​​​മു​​​​ണ്ട്. കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ സി​​​​പി​​​​എ​​​​മ്മി​​​​നെ​​​​തി​​​​രേ കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ ആ​​​​രോ​​​​പ​​​​ണം ആ​​​​ണെ​​​​ങ്കി​​​​ല്‍ ആ​​​​സാ​​​​മി​​​​ല്‍ സ്ഥി​​​​തി മ​​​​റി​​​​ച്ചാ​​​​ണ്. കോ​​​​ണ്‍​ഗ്ര​​​​സി​​​​ല്‍നി​​​​ന്നു കാ​​​​ലു​​​​വാ​​​​രി​​​​യെ​​​​ത്തി​​​​യ​​​​വ​​​​രു​​​​ടെ പാ​​​​ര്‍​ട്ടി​​​​യെ​​​​ന്ന നി​​​​ല​​​​യി​​​​ല്‍ ആ​​​​സാ​​​​മി​​​​ല്‍ ബി​​​​ജെ​​​​പി ആ​​​​ണ് സി​​​​ജെ​​​​പി! എ​​​​ന്തൊ​​​​രു വി​​​​രോ​​​​ധാ​​​​ഭാ​​​​സം. മു​​​​ന്‍ കോ​​​​ണ്‍​ഗ്ര​​​​സു​​​​കാ​​​​രെ കു​​​​ത്തി​​​​നി​​​​റ​​​​ച്ച​​​​തി​​​​ല്‍ ബി​​​​ജെ​​​​പി​​​​ക്കു​​​​ള്ളി​​​​ല്‍ അ​​​​മ​​​​ര്‍​ഷ​​​​വും അ​​​​തൃ​​​​പ്തി​​​​യും ഉ​​​​ണ്ടെ​​​​ങ്കി​​​​ലും ആ​​​​രും കാ​​​​ര്യ​​​​മാ​​​​ക്കു​​​​ന്നി​​​​ല്ല. പ​​​​ഴ​​​​യ ബി​​​​ജെ​​​​പി​​​​ക്കാ​​​ർ​​​​ക്കു സീ​​​​റ്റി​​​​ല്ലെ​​​​ന്ന​​​​താ​​​​ണു പ്ര​​​​ശ്‌​​​​നം.

ആ​​​​ശ​​​​യാ​​​​ധി​​​​ഷ്ഠി​​​​ത രാ​​​ഷ്‌​​​ട്രീ​​​യ​​​​ത്തി​​​​ല്‍നി​​​​ന്ന് അ​​​​വ​​​​സ​​​​ര​​​​വാ​​​​ദ രാ​​​ഷ്‌​​​ട്രീ​​​​യ​​​​ത്തി​​​​ലേ​​​​ക്കു രാ​​​​ജ്യം മാ​​​​റു​​​​ന്ന​​​​തി​​​​ന്‍റെ നേ​​​​ര്‍​സാ​​​​ക്ഷ്യംകൂ​​​​ടി​​​​യാ​​​​ണ് ആ​​​​സാം. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു​​​ മു​​​​മ്പാ​​​​യി എം​​​​എ​​​​ല്‍​എ​​​​മാ​​​​രും പാ​​​​ര്‍​ട്ടി മാ​​​​റു​​​​ന്ന​​​​ത് ഇ​​​​പ്പോ​​​​ള്‍ ആ​​​​രെ​​​​യും അദ്ഭു​​​​ത​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നി​​​​ല്ല. ന​​​​രേ​​​​ന്ദ്ര മോ​​​​ദി അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​ശേ​​​​ഷം ഇ​​​​രു​​​​നൂ​​​​റി​​​​ല​​​​ധി​​​​കം എം​​​​എ​​​​ല്‍​എ​​​​മാ​​​​രും എം​​​​പി​​​​മാ​​​​രും ബി​​​​ജെ​​​​പി​​​​യി​​​​ല്‍ ചേ​​​​ര്‍​ന്നു. കൂ​​​​റു​​​​മാ​​​​റി​​​​യ​​​​വ​​​​രി​​​​ല്‍ 40 ശ​​​​ത​​​​മാ​​​​നം കോ​​​​ണ്‍​ഗ്ര​​​​സു​​​​ക​​​​രാ​​​​ണ്.

» ഉ​​​​ളു​​​​പ്പി​​​​ല്ലാ​​​​തെ മാ​​​​റി പ്ര​​​​ദ്യു​​​​ത്

ആ​​​​സാ​​​​മി​​​​ലെ കോ​​​​ണ്‍​ഗ്ര​​​​സ് എം​​​​പി പ്ര​​​​ദ്യു​​​​ത് ബോ​​​​ര്‍​ഡോ​​​​ലോ​​​​യ് ആ​​​​ണ് ഒ​​​​ടു​​​​വി​​​​ല​​​​ത്തേ​​​​യാ​​​​ള്‍. മു​​​​ഖ്യ​​​​മ​​​​ന്ത്രി ഹി​​​​മ​​​​ന്ത ശ​​​​ര്‍​മ​​​​യ്‌​​​​ക്കെ​​​​തി​​​​രേ അ​​​​തി​​​​രൂ​​​​ക്ഷ വി​​​​മ​​​​ര്‍​ശ​​​​നം ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്ന ആ​​​​ളാ​​​​യി​​​​രു​​​​ന്നു പ്ര​​​​ദ്യു​​​​ത്. മു​​​​സ്‌​​​​ലിം വ​​​​സ്ത്രം ധ​​​​രി​​​​ച്ച ഒ​​​​രാ​​​​ളെ മു​​​​ഖ്യ​​​​മ​​​​ന്ത്രി ഹി​​​​മ​​​​ന്ത വെ​​​​ടി​​​​വ​​​​യ്ക്കു​​​​ന്ന​​​​തി​​​​ന്‍റെ വി​​​​വാ​​​​ദ വീ​​​​ഡി​​​​യോ പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​തു ഫെ​​​​ബ്രു​​​​വ​​​​രി പ​​​​ത്തി​​​​നാ​​​​ണ്. “ഹി​​​​മ​​​​ന്ത​​​​യെ ഓ​​​​ര്‍​ത്തു നാ​​​​ണ​​​​ക്കേ​​​​ട് തോ​​​​ന്നു​​​​ന്നു. ആ​​​​സാ​​​​മി​​​​ന്‍റെ സാ​​​​മൂ​​​​ഹി​​​​ക ഘ​​​​ട​​​​ന​​​​യെ ഒ​​​​റ്റ​​​​യ്ക്കു ന​​​​ശി​​​​പ്പി​​​​ക്കു​​​​ന്ന ഒ​​​​രു രാ​​​ഷ്‌​​​ട്രീ​​​യ​​​​ക്കാ​​​​ര​​​​ന്‍റെ ഇ​​​​ത്ര​​​​യും ഭ്രാ​​​​ന്ത​​​​മാ​​​​യ പു​​​​ന​​​​ര്‍​നി​​​​ര്‍​മാ​​​​ണം മു​​​​മ്പൊ​​​​രി​​​​ക്ക​​​​ലും ക​​​​ണ്ടി​​​​ട്ടി​​​​ല്ല” എ​​​​ന്നാ​​​​യി​​​​രു​​​​ന്ന പ്ര​​​​ദ്യു​​​​ത് ട്വീ​​​​റ്റ് ചെ​​​​യ്ത​​​​ത്.

ഇ​​​​തേ പ്ര​​​​ദ്യു​​​​ത് ബോ​​​​ര്‍​ഡ​​​​ലോ​​​​യി ആ​​​​ണ് ക​​​​ഴി​​​​ഞ്ഞ 18ന് ​​​​ബി​​​​ജെ​​​​പി​​​​യി​​​​ല്‍ ചേ​​​​ര്‍​ന്ന​​​​ത്. ബി​​​​ജെ​​​​പി സ്‌​​​​കാ​​​​ര്‍​ഫും തൊ​​​​പ്പി​​​​യും ധ​​​​രി​​​​ച്ച് നാ​​​​ണം​​​​കെ​​​​ട്ട പു​​​​ഞ്ചി​​​​രി​​​​യോ​​​​ടെ ഹി​​​​മ​​​​ന്ത​​​​യോ​​​​ടൊ​​​​പ്പം നി​​​​ല്‍​ക്കു​​​​ന്ന പ്ര​​​​ദ്യു​​​​തി​​​​ന്‍റെ ഫോ​​​​ട്ടോ​​​​യാ​​​​ണു പി​​​​റ്റേ​​​​ന്നു പ​​​​ത്ര​​​​ങ്ങ​​​​ളി​​​​ല്‍ വ​​​​ന്ന​​​​ത്. ആ​​​​സാം ക​​​​ണ്ട ഏ​​​​റ്റ​​​​വും അ​​​​ഴി​​​​മ​​​​തി​​​​ക്കാ​​​​ര​​​​നാ​​​​യ അ​​​​ധി​​​​കാ​​​​ര ദ​​​​ല്ലാ​​​​ള​​​​ന്മാ​​​​രി​​​​ല്‍ ഒ​​​​രാ​​​​ളെ​​​​ന്നാ​​​​ണ് പ്ര​​​​ദ്യു​​​​തി​​​​നെ നേ​​​​ര​​​​ത്തേ സം​​​​സ്ഥാ​​​​ന ബി​​​​ജെ​​​​പി വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ച​​​​ത്. കൂ​​​​റു​​​​മാ​​​​റി​​​​യ​​​​തോ​​​​ടെ ‘വി​​​​ല​​​​പ്പെ​​​​ട്ട കാ​​​​ര്യ​​​​ക​​​​ര്‍​ത്താ’ ആ​​​​യി സ്വാ​​​​ഗ​​​​തം ചെ​​​​യ്തു. ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ അ​​​​ഴി​​​​മ​​​​തി​​​​ക്കാ​​​​ര​​​​നെ​​​​ന്നു ബി​​​​ജെ​​​​പി ആ​​​​രോ​​​​പി​​​​ച്ച ഹി​​​​മ​​​​ന്ത ശ​​​​ര്‍​മ​​​​യാ​​​​ണ് ഇ​​​​പ്പോ​​​​ള്‍ ബി​​​​ജെ​​​​പി​​​​യു​​​​ടെ ആ​​​​സാം മു​​​​ഖ്യ​​​​മ​​​​ന്ത്രി!

» അ​​​​ഴി​​​​മ​​​​തി​​​​ക്കാ​​​​ര​​​​ന്‍ പു​​​​ണ്യാ​​​​ള​​​​ന്‍!

ശ​​​​ത​​​​കോ​​​​ടി​​​​ക​​​​ളു​​​​ടെ ശാ​​​​ര​​​​ദ ചി​​​​ട്ടി​​​​ഫ​​​​ണ്ട് അ​​​​ഴി​​​​മ​​​​തി​​​​യി​​​​ലെ നേ​​​​രി​​​​ട്ടു​​​​ള്ള പ​​​​ങ്കു മു​​​​ത​​​​ല്‍ ദ​​​​ശ​​​​ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​നു കോ​​​​ടി​​​​യു​​​​ടെ ലൂ​​​​യി ബ​​​​ര്‍​ഗ​​​​ര്‍, കോ​​​​വി​​​​ഡ് കാ​​​​ല​​​​ത്തെ പി​​​​പി​​​​ഇ കി​​​​റ്റ്, ഫ്‌​​​​ളൈ ഓ​​​​വ​​​​ര്‍ പ​​​​ദ്ധ​​​​തി അ​​​​ഴി​​​​മ​​​​തി​​​​ക​​​​ള്‍, ഉ​​​​ള്‍​ഫ തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ളെ സ​​​​ഹാ​​​​യി​​​​ക്ക​​​​ല്‍ തു​​​​ട​​​​ങ്ങി ഹി​​​​മ​​​​ന്ത​​​​യ്‌​​​​ക്കെ​​​​തി​​​​രേ ബി​​​​ജെ​​​​പി ഉ​​​​യ​​​​ര്‍​ത്തി​​​​യ ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ള്‍ വേ​​​​ഗം ആ​​​​വി​​​​യാ​​​​യി. ബി​​​​ജെ​​​​പി വാ​​​​ഷിം​​​​ഗ് മെ​​​​ഷി​​​​നീ​​​​ലെ​​​​ത്തി​​​​യ​​​​തോ​​​​ടെ പു​​​​ണ്യാ​​​​ള​​​​നാ​​​​യ അ​​​​ഴി​​​​മ​​​​തി​​​​വീ​​​​ര​​​​നാ​​​​ണ് ഇ​​​​പ്പോ​​​​ള്‍ നാ​​​​യ​​​​ക​​​​ന്‍.

ഡ​​​​ല്‍​ഹി​​​​യി​​​​ല്‍ താ​​​​നു​​​​മാ​​​​യി സം​​​​സാ​​​​രി​​​​ക്കു​​​​മ്പോ​​​​ള്‍ വ​​​​ള​​​​ര്‍​ത്തു​​​​നാ​​​​യ​​​​യ്ക്കു ബി​​​​സ്‌​​​​ക​​​​റ്റ് ന​​​​ല്‍​കി​​​​ക്കൊ​​​​ണ്ടി​​​​രു​​​​ന്ന് രാ​​​​ഹു​​​​ല്‍ ഗാ​​​​ന്ധി അ​​​​പ​​​​മാ​​​​നി​​​​ച്ചു​​​​വെ​​​​ന്നാ​​​​ണു ബി​​​​ജെ​​​​പി​​​​യി​​​​ലേ​​​​ക്കു കൂ​​​​റു​​​​മാ​​​​റാ​​​​ന്‍ ഹി​​​​മ​​​​ന്ത പ​​​​റ​​​​ഞ്ഞ ന്യാ​​​​യം. ഹി​​​​മ​​​​ന്ത​​​​യു​​​​ടെ കൂ​​​​റു​​​​മാ​​​​റ്റ​​​​ത്തോ​​​​ടെ കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ ത​​​​ക​​​​ര്‍​ച്ച തു​​​​ട​​​​ങ്ങി. ആ​​​​സാ​​​​മി​​​​ലെ ബി​​​​ജെ​​​​പി സ്ഥാ​​​​നാ​​​​ര്‍​ഥി​​​​ക​​​​ളി​​​​ല്‍ മൂ​​​​ന്നി​​​​ലൊ​​​​ന്നു പേ​​​​ര്‍ മു​​​​മ്പു കൈ​​​​പ്പ​​​​ത്തി ചി​​​​ഹ്ന​​​​ത്തി​​​​ല്‍ മ​​​​ത്സ​​​​രി​​​​ച്ച​​​​വ​​​​രാ​​​​ണ്. ഇ​​​​തൊ​​​​രു പാ​​​​ര്‍​ട്ടി​​​​യു​​​​ടെ ത​​​​ക​​​​ര്‍​ച്ച​​​​യും മ​​​​റ്റൊ​​​​രു പാ​​​​ര്‍​ട്ടി​​​​യു​​​​ടെ വ​​​​ള​​​​ര്‍​ച്ച​​​​യും മാ​​​​ത്ര​​​​മ​​​​ല്ല, പു​​​​തി​​​​യൊ​​​​രു രാ​​​ഷ്‌​​​ട്രീ​​​യ ആ​​​​വാ​​​​സ​​​​വ്യ​​​​വ​​​​സ്ഥ​​​​യു​​​​ടെ സ്വാം​​​​ശീ​​​​ക​​​​ര​​​​ണം കൂ​​​​ടി​​​​യാ​​​​ണ്.

» വി​​​​മ​​​​ര്‍​ശി​​​​ച്ച​​​​വ​​​​ര്‍ പ്ര​​​​തി​​​​രോ​​​​ധി​​​​ക്കു​​​​ന്നു

അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​നും സ്ഥാ​​​​ന​​​​മാ​​​​ന​​​​ങ്ങ​​​​ള്‍​ക്കും പ​​​​ണ​​​​ത്തി​​​​നും പി​​​​ന്നാ​​​​ലെ രാ​​​​ഷ്‌​​​ട്രീ​​​യ​​​​ നേ​​​​താ​​​​ക്ക​​​​ള്‍ പ​​​​ര​​​​ക്കം പാ​​​​യാ​​​​ന്‍ തു​​​​ട​​​​ങ്ങി​​​​യോ​​​​ടെ പ്ര​​​​ത്യ​​​​യ​​​​ശാ​​​​സ്ത്ര​​​​മൊ​​​​ക്കെ ച​​​​വ​​​​റ്റു​​​​കൊ​​​​ട്ട​​​​യി​​​​ലാ​​​​യി. ബി​​​​ജെ​​​​പി​​​​യു​​​​ടെ ഹി​​​​ന്ദു​​​​ത്വ വ​​​​ര്‍​ഗീ​​​​യ രാ​​​​ഷ്‌​​​ട്രീ​​​​യ​​​​ത്തി​​​​നെ​​​​തി​​​​രേ മു​​​​ന്ന​​​​റി​​​​യി​​​​പ്പു ന​​​​ല്‍​കി​​​​യി​​​​രു​​​​ന്ന നേ​​​​താ​​​​ക്ക​​​​ള്‍ കൂ​​​​റു​​​​മാ​​​​റി അ​​​​തി​​​​ലേ​​​​റെ ശ​​​​ക്തി​​​​യോ​​​​ടെ ഹി​​​​ന്ദു​​​​ത്വ രാ​​​ഷ്‌​​​ട്രീ​​​​യ​​​​ത്തെ പ്ര​​​​തി​​​​രോ​​​​ധി​​​​ക്കു​​​​ന്നു. കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ​​​യും സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ​​​​യും മ​​​​ത​​​​നി​​​​ര​​​​പേ​​​​ക്ഷ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളി​​​​ലും വീ​​​​ഴ്ച​​​​യു​​​​ണ്ടാ​​​​യി. മൃ​​​​ദു ഹി​​​​ന്ദു​​​​ത്വം മു​​​​ത​​​​ല്‍ തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ളെ ഊ​​​​ട്ടി​​​​വ​​​​ള​​​​ര്‍​ത്തു​​​​ന്ന​​​​തു​​​വ​​​​രെ പ​​​​ല​​​​തും മ​​​​റ​​​​നീ​​​​ക്കി.

ദേ​​​​ശീ​​​​യ​​​​വാ​​​​ദ​​​​ത്തി​​​​ന്‍റെ മ​​​​റ​​​​വി​​​​ല്‍ ഹി​​​​ന്ദു​​​​ത്വ​​​​വാ​​​​ദം മ​​​​റ​​​​യി​​​​ല്ലാ​​​​തെ ബി​​​​ജെ​​​​പി പു​​​​റ​​​​ത്തെ​​​​ടു​​​​ത്തു. ഇ​​​​തോ​​​​ടെ, പ്ര​​​​തി​​​​പ​​​​ക്ഷ പാ​​​​ര്‍​ട്ടി​​​​ക​​​​ളി​​​​ലും വ​​​​ര്‍​ഗീ​​​​യ​​​​ത​​​​യു​​​​ടെ പു​​​​തു​​​​രൂ​​​​പ​​​​ങ്ങ​​​​ള്‍ തെ​​​​ളി​​​​യു​​​​ന്നു​​​​വെ​​​​ന്നാ​​​​ണ് ആ​​​​ക്ഷേ​​​​പം. അ​​​​ധി​​​​കാ​​​​ര​​​​വും പ​​​​ണ​​​​വും കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ച​​​​തോ​​​​ടെ, കോ​​​​ണ്‍​ഗ്ര​​​​സ് അ​​​​ട​​​​ക്ക​​​​മു​​​​ള്ള പ്ര​​​​തി​​​​പ​​​​ക്ഷ പാ​​​​ര്‍​ട്ടി​​​​ക​​​​ളെ ദു​​​​ര്‍​ബ​​​​ല​​​​പ്പെ​​​​ടു​​​​ത്താ​​​​ന്‍ ബി​​​​ജെ​​​​പി​​​​ക്കു വേ​​​​ഗ​​​​ത്തി​​​​ല്‍ ക​​​​ഴി​​​​യു​​​​ന്നു. ഇ​​​​ന്ത്യ​​​​യി​​​​ലാ​​​​കെ വ​​​​ലി​​​​യ സം​​​​ഘ​​​​ട​​​​നാ​​​​ശ​​​​ക്തി ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ ബ​​​​ലം ചോ​​​​ര്‍​ന്ന​​​​താ​​​​ണ് ആ​​​​സാ​​​​മി​​​​ലും പ്ര​​​​ശ്‌​​​​നം.

» വൈ​​​​കി​​​​യെ​​​​ത്തി​​​​യ സ​​​​ഖ്യ​​​​ബോ​​​​ധം

പ​​​​ത്രി​​​​കാ സ​​​​മ​​​​ര്‍​പ്പ​​​​ണ​​​​ത്തി​​​​നു തൊ​​​​ട്ടു​​​​മു​​​​മ്പാ​​​​യി കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ ആ​​​​റ് പ്ര​​​​തി​​​​പ​​​​ക്ഷ പാ​​​​ര്‍​ട്ടി​​​​ക​​​​ള്‍ സ​​​​ഖ്യം രൂ​​​​പീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്. വൈ​​​​കി​​​​യെ​​​​ത്തി​​​​യ സ​​​​ഖ്യം​​​മൂ​​​​ലം പോ​​​​രാ​​​​ട്ട​​​​മെ​​​​ങ്കി​​​​ലു​​​മു​​​ണ്ടെ​​​​ന്നു പ​​​​റ​​​​യാം. ആകെയുള്ള 126 സീ​​​​റ്റു​​​​ക​​​​ളി​​​​ല്‍ കോ​​​​ണ്‍​ഗ്ര​​​​സ് 100 സീ​​​​റ്റു​​​​ക​​​​ളി​​​​ല്‍ മ​​​​ത്സ​​​​രി​​​​ക്കും. 11 സീ​​​​റ്റു​​​​ക​​​​ള്‍ റൈ​​​​ജോ​​​​ര്‍ ഡോ​​​​ളി​​​​ന് വി​​​​ട്ടു​​​​കൊ​​​​ടു​​​​ത്തു, ഗൗ​​​​രി​​​​പുര്‍, ഗോ​​​​ള്‍​പാ​​​​റ ഈ​​​​സ്റ്റ് സീ​​​​റ്റു​​​​ക​​​​ളി​​​​ല്‍ സൗ​​​​ഹൃ​​​​ദമ​​​​ത്സ​​​​ര​​​​മാ​​​​ണ്. ആ​​​​സാം ജാ​​​​തി​​​​യ പ​​​​രി​​​​ഷ​​​​ത്തി​​​​ന് (എ​​​​ജെ​​​​പി) പ​​​​ത്ത്, സി​​​​പി​​​​എ​​​​മ്മി​​​​നും ഓ​​​​ള്‍ പാ​​​​ര്‍​ട്ടി ഹി​​​​ല്‍ ലീ​​​​ഡേ​​​​ഴ്സ് കോ​​​​ണ്‍​ഫ​​​​റ​​​​ന്‍​സി​​​​നും (എ​​​​പി​​​​എ​​​​ച്ച്എ​​​​ല്‍​സി) ര​​​​ണ്ടു വീ​​​​തം, സി​​​​പി​​​​ഐ​​​​എം​​​​എ​​​​ലി​​​​ന് ഒ​​​​ന്ന് എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണു സീ​​​​റ്റു വി​​​​ഭ​​​​ജ​​​​നം.

ഭ​​​​ര​​​​ണ​​​​പ​​​​ക്ഷ​​​​ത്ത് ബി​​​​ജെ​​​​പി 90 സീ​​​​റ്റി​​​​ലും ആ​​​​സാം ഗ​​​​ണ പ​​​​രി​​​​ഷ​​​​ത്ത് (എ​​​​ജി​​​​പി) 26 സീ​​​​റ്റി​​​​ലും ബോ​​​​ഡോ​​​​ലാ​​​​ന്‍​ഡ് പീ​​​​പ്പി​​​​ള്‍​സ് ഫ്ര​​​​ണ്ട് (ബി​​​​പി​​​​എ​​​​ഫ്) 11 സീ​​​​റ്റി​​​​ലു​​​​മാ​​​​ണു മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന​​​​ത്. മ​​​​സ്ബ​​​​ത്ത്, ബി​​​​ശ്വ​​​​നാ​​​​ഥ്, ഖും​​​​താ​​​​യ്, ച​​​​ബു​​​​വ, ഗോ​​​​സൈ​​​​ഗാ​​​​വ്, രം​​​​ഗ​​​​പാ​​​​ര, മാ​​​​ര്‍​ഗ​​​​രി​​​​റ്റ, ന​​​​ഹ​​​​ര്‍​ക​​​​തി​​​​യ, ടി​​​​റ്റാ​​​​ബോ​​​​ര്‍ എ​​​​ന്നി​​​​വ​​​​യു​​​​ള്‍​പ്പെ​​​​ടെ 21 മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ സ്ഥാ​​​​നാ​​​​ര്‍​ഥി​​​​ക​​​​ളെ നി​​​​ര്‍​ത്തി​​​​യ ജാ​​​​ര്‍​ഖ​​​​ണ്ഡ് മു​​​​ക്തി മോ​​​​ര്‍​ച്ച​​​​യു​​​​ടെ സാ​​​​ന്നി​​​​ധ്യം ബി​​​​ജെ​​​​പി​​​​ക്കും കോ​​​​ണ്‍​ഗ്ര​​​​സി​​​​നും ഭീ​​​​ഷ​​​​ണി​​​​യാ​​​​ണ്. 

» ജൈ​​​​ത്ര​​​​യാ​​​​ത്ര ത​​​​ട​​​​യാ​​​​നാ​​​​കു​​​​മോ?

കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ ഗൗ​​​​ര​​​​വ് ഗൊ​​​​ഗോ​​​​യ്, റൈ​​​​ജോ​​​​ര്‍ ഡോ​​​​ളി​​​​ന്‍റെ അ​​​​ഖി​​​​ല്‍ ഗൊ​​​​ഗോ​​​​യ്, എ​​​​ജെ​​​​പി​​​​യു​​​​ടെ ലു​​​​രി​​​​ന്‍​ജ്യോ​​​​തി ഗൊ​​​​ഗോ​​​​യ് എ​​​​ന്നി​​​​വ​​​​രെ​​​​ല്ലാം അ​​​​പ്പ​​​​ര്‍ ആ​​​​സാ​​​​മി​​​​ലെ പ്ര​​​​ബ​​​​ല​​​​മാ​​​​യ അ​​​​ഹോം സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ല്‍​പ്പെ​​​​ട്ട​​​​വ​​​​രാ​​​​ണെ​​​​ന്ന​​​​തു പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തി​​​​നു പ്ര​​​​തീ​​​​ക്ഷ​​​​യാ​​​​ണ്. 45 മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലെ അ​​​​ഹോം വോ​​​​ട്ട​​​​ര്‍​മാ​​​​രി​​​​ലും മേ​​​​ഖ​​​​ല​​​​യി​​​​ലെ തേ​​​​യി​​​​ല​​​​ത്തോ​​​​ട്ടം തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളി​​​​ലും ഭൂ​​​​രി​​​​പ​​​​ക്ഷം പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തി​​​​നു കി​​​​ട്ടു​​​​മോ​​​​യെ​​​​ന്ന​​​​തി​​​​ല്‍ ഉ​​​​റ​​​​പ്പി​​​​ല്ല.
2021ലെ ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ എ​​​​ന്‍​ഡി​​​​എ 75 സീ​​​​റ്റു​​​​ക​​​​ളാ​​​​ണു നേ​​​​ടി​​​​യ​​​​ത്. ബി​​​​ജെ​​​​പി​​​​ക്ക് 60 എം​​​​എം​​​​എ​​​​ല്‍​എ​​​​മാ​​​​രെ കി​​​​ട്ടി. കോ​​​​ണ്‍​ഗ്ര​​​​സ് ന​​​​യി​​​​ച്ച മ​​​​ഹാ​​​​സ​​​​ഖ്യം 50 സീ​​​​റ്റു​​​​ക​​​​ളി​​​​ല്‍ ഒ​​​​തു​​​​ങ്ങി. കോ​​​​ണ്‍​ഗ്ര​​​​സി​​​​ന് 29 സീ​​​​റ്റു​​​​ക​​​​ള്‍ കി​​​​ട്ടി. ആ​​​​സാ​​​​മി​​​​ല്‍ ഹാ​​​​ട്രി​​​​ക് ജ​​​​യം നേ​​​​ടാ​​​​നു​​​​ള്ള ഹി​​​​മ​​​​ന്ത​​​​യു​​​​ടെ​​​​യും ബി​​​​ജെ​​​​പി​​​​യും ജൈ​​​​ത്ര​​​​യാ​​​​ത്ര ത​​​​ട​​​​യാ​​​​ന്‍ പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തി​​​​നു ക​​​​ഴി​​​​യു​​​​മോ​​​​യെ​​​​ന്ന​​​​താ​​​​ണു ചോ​​​​ദ്യം.

തേ​​​​യി​​​​ലത്തൊഴി​​​​ലാ​​​​ളി കൂ​​​​ലി 280 രൂ​​​​പ

ആ​​​​സാ​​​​മി​​​ന്‍റെ ജ​​​​ന​​​​വി​​​​ധി നി​​​​ര്‍​ണ​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​ല്‍ തേ​​​​യി​​​​ലത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ള്‍ നി​​​​ര്‍​ണാ​​​​യ​​​​ക​​​​മാ​​​​ണ്. അ​​​​പ്പ​​​​ര്‍ ആ​​​​സാ​​​​മി​​​​ലെ 35 നി​​​​യ​​​​മ​​​​സ​​​​ഭാ സീ​​​​റ്റു​​​​ക​​​​ളി​​​​ല്‍ തേ​​​​യി​​​​ല​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ള്‍​ക്കു നി​​​​ര്‍​ണാ​​​​യ​​​​ക സ്വാ​​​​ധീ​​​​ന​​​​മു​​​​ണ്ട്. നി​​​​ല​​​​വി​​​​ല്‍ ദി​​​​വ​​​​സ​​​​ക്കൂ​​​​ലി 250 രൂ​​​​പ​​​​യു​​​​ള്ള തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ വേ​​​​ത​​​​നം ഏ​​​​പ്രി​​​​ല്‍ ഒ​​​​ന്നു മു​​​​ത​​​​ല്‍ 280 രൂ​​​​പ​​​​യാ​​​​ക്കി​​​​യ പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തോ​​​​ടെ തേ​​​​യി​​​​ല​​​​ത്തോ​​​​ട്ട​​​​ങ്ങ​​​​ളി​​​​ല്‍ വീ​​​​ണ്ടും താ​​​​മ​​​​ര വി​​​​രി​​​​യു​​​​മെ​​​​ന്നു ബി​​​​ജെ​​​​പി പ​​​​റ​​​​യു​​​​ന്നു.

500 രൂ​​​​പ​​​​യാ​​​​ണു തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ള്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​ത്. വോ​​​​ട്ടൊ​​​​ടു​​​​പ്പി​​​​നു കൃ​​​​ത്യം ഒ​​​​രാ​​​​ഴ്ച മു​​​​മ്പാ​​​​ണു ശ​​​​മ്പ​​​​ള​​​​വ​​​​ര്‍​ധ​​​​ന. വെ​​​​റും 30 രൂ​​​​പ കൂ​​​​ട്ടി ദി​​​​വ​​​​സം 280 രൂ​​​​പ മാ​​​​ത്രം കൂ​​​​ലി ന​​​​ല്‍​കി ആ​​​​സാ​​​​മി​​​​ല്‍ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളെ വ​​​​ശീ​​​​ക​​​​രി​​​​ക്കു​​​​മ്പോ​​​​ള്‍, കേ​​​​ര​​​​ള​​​​ത്തി​​​​ലെ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ള്‍ ചി​​​​രി​​​​ക്കു​​​​ന്നു​​​​ണ്ടാ​​​​കും.

തേ​​​​യി​​​​ലത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളെ അ​​​​വ​​​​രു​​​​ടെ ഭൂ​​​​മി​​​​യു​​​​ടെ ഉ​​​​ട​​​​മ​​​​ക​​​​ളാ​​​​ക്കി സ​​​​ര്‍​ക്കാ​​​​ര്‍ മാ​​​​റ്റി​​​​യി​​​​ട്ടു​​​​ണ്ട്. ‘മി​​​​ഷ​​​​ന്‍ ബ​​​​സു​​​​ന്ധ​​​​ര’​​​​യു​​​​ടെ കീ​​​​ഴി​​​​ല്‍, തേ​​​​യി​​​​ല​​​​ത്തോ​​​​ട്ട കു​​​​ടും​​​​ബ​​​​ങ്ങ​​​​ള്‍​ക്കു സ​​​​ര്‍​ക്കാ​​​​ര്‍ ഭൂ​​​​മി പാ​​​​ട്ട​​​​ത്തി​​​​നു ന​​​​ല്‍​കു​​​​ന്നു. 760 തോ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലെ 3.5 ല​​​​ക്ഷം കു​​​​ടും​​​​ബ​​​​ങ്ങ​​​​ള്‍​ക്കു ഭൂ​​​​മി​​​​യ​​​​വ​​​​കാ​​​​ശം ല​​​​ഭി​​​​ക്കു​​​​മെ​​​​ന്നു സ​​​​ര്‍​ക്കാ​​​​ര്‍ പ​​​​റ​​​​യു​​​​ന്നു. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി മോ​​​​ദി ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്കു ക​​​​ഴി​​​​ഞ്ഞ മാ​​​​സം പാ​​​​ട്ട​​​​ക്ക​​​​രാ​​​​റി​​​​ന്‍റെ ഡി​​​​ജി​​​​റ്റ​​​​ല്‍ രേ​​​​ഖ വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു. വ​​​​ട​​​​ക്ക​​​​ന്‍ ആ​​​​സാ​​​​മി​​​​ലെ പി​​​​ന്നാ​​​​ക്ക പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ല്‍ വി​​​​ക​​​​സ​​​​നം ന​​​​ട​​​​പ്പാ​​​​ക്കി​​​​യെ​​​​ന്നും ബി​​​​ജെ​​​​പി പ​​​​റ​​​​യു​​​​ന്നു.

Tags : CJP Assam Another CJP

Recent News

Corehub Up