x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ജെ​പി പ്ര​തി​ഷേ​ധ​ത്തി​നി​ടെ ആ​നി രാ​ജ​യ്ക്ക് നേ​രെ കൈ​യേ​റ്റം; മൂ​ന്ന് പേ​ർ പി​ടി​യി​ൽ


Published: June 6, 2026 03:33 PM IST | Updated: June 6, 2026 03:33 PM IST

ന്യൂ​ഡ​ൽ​ഹി: ജ​ന്ത​ർ​മ​ന്ദ​റി​ൽ ന​ട​ന്ന സി​ജെ​പി പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക്കി​ടെ സി​പി​ഐ നേ​താ​വ് ആ​നി രാ​ജ​യ്ക്ക് നേ​രെ ആ​ക്ര​മ​ണം. സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

ആ​ർ​എ​സ്എ​സ് അ​നു​കൂ​ല മു​ദ്രാ​വാ​ക്യം വി​ളി​ച്ചെ​ത്തി​യ സം​ഘം ആ​നി രാ​ജ​യെ പി​ടി​ച്ചു ത​ള്ളു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ ആ​നി രാ​ജ നി​ല​ത്ത് വീ​ണു. പ്ര​തി​ഷേ​ധ വേ​ദി​യി​ൽ ആ​ർ​എ​സ്എ​സ് വി​രു​ദ്ധ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​യ​താ​ണ് അ​ക്ര​മി സം​ഘ​ത്തെ പ്ര​കോ​പി​പ്പി​ച്ച​ത്.

ത​ങ്ങ​ളെ ആ​ക്ര​മി​ക്കാ​ൻ വ​ന്ന​വ​ർ ‘പാ​റ്റ​യെ കൊ​ല്ലു​ന്ന കി​റ്റ്’ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ളു​മാ​യാ​ണ് എ​ത്തി​യ​തെ​ന്ന് ആ​നി രാ​ജ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. സ​ർ​ക്കാ​രി​നെ​തി​രെ ശ​ബ്ദ​മു​യ​ർ​ത്തു​ന്ന​വ​രെ നി​ശ​ബ്ദ​രാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്ന് അ​വ​ർ ആ​രോ​പി​ച്ചു.

Tags : annie raja antar mantar protest cjp

Recent News

Corehub Up