x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് വിലക്ക് ഉടനടി മാറ്റില്ലെന്ന് ഡൽഹി ഹൈക്കോടതി


Published: May 30, 2026 01:11 AM IST | Updated: May 30, 2026 01:11 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: കോ​​​ക്രോ​​​ച്ച് ജ​​​ന​​​ത പാ​​​ർ​​​ട്ടി​​​യു​​​ടെ (സി​​​ജെ​​​പി) എ​​​ക്സ് അ​​​ക്കൗ​​​ണ്ട് ഉ​​​ട​​​ന​​​ടി അ​​​ണ്‍ബ്ലോ​​​ക്ക് ചെ​​​യ്യാ​​​ൻ ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി വി​​​സ​​​മ്മ​​​തി​​​ച്ചു.

ദൂ​​​ര​​​വ്യാ​​​പ​​​ക​​​മാ​​​യ പ്ര​​​ത്യാ​​​ഘാ​​​ത​​​ങ്ങ​​​ളു​​​ണ്ടെ​​​ന്ന​​​തി​​​നാ​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വാ​​​ദം കേ​​​ൾ​​​ക്കാ​​​തെ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി സി​​​ജെ​​​പി സ്ഥാ​​​പ​​​ക​​​നാ​​​യ അ​​​ഭി​​​ജി​​​ത് ദീ​​​പ്കെ​​​ക്ക് ഉ​​​ട​​​ന​​​ടി ആ​​​ശ്വാ​​​സം ന​​​ൽ​​​കാ​​​ൻ വി​​​സ​​​മ്മ​​​തി​​​ച്ച​​​ത്.

"രാ​​​ജ്യ​​​സു​​​ര​​​ക്ഷ’​​​യു​​​ടെ പേ​​​രി​​​ൽ ബ്ലോ​​​ക്ക് ചെ​​​യ്യ​​​പ്പെ​​​ട്ട അ​​​ക്കൗ​​​ണ്ട് അ​​​ണ്‍ബ്ലോ​​​ക്ക് ചെ​​​യ്യു​​​ന്ന വി​​​ഷ​​​യം ഐ​​​ടി നി​​​യ​​​മ​​​ങ്ങ​​​ൾ​​​ക്കു കീ​​​ഴി​​​ൽ ഒ​​​രു അ​​​വ​​​ലോ​​​ക​​​ന സ​​​മി​​​തി വി​​​ല​​​യി​​​രു​​​ത്ത​​​ണ​​​മെ​​​ന്നാ​​​ണ് ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ നി​​​ർ​​​ദേ​​​ശം.

സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ പ്ലാ​​​റ്റ്ഫോ​​​മി​​​ൽ യു​​​വാ​​​ക്ക​​​ളു​​​ടെ​​​യു​​​ൾ​​​പ്പെ​​​ടെ പി​​​ന്തു​​​ണ​​​യോ​​​ടെ ഡി​​​ജി​​​റ്റ​​​ൽ മു​​​ന്നേ​​​റ്റ​​​മാ​​​യി മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്ന കോ​​​ക്രോ​​​ച്ച് ജ​​​ന​​​താ പാ​​​ർ​​​ട്ടി എ​​​ന്ന ആ​​​ക്ഷേ​​​പ​​​ഹാ​​​സ്യ "രാ​​​ഷ്ട്രീ​​​യ​​​ക​​​ക്ഷി​​​’യു​​​ടെ എ​​​ക്സ് അ​​​ക്കൗ​​​ണ്ട് കൃ​​​ത്യ​​​മാ​​​യ കാ​​​ര​​​ണ​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കാ​​​തെ​​​യാ​​​യി​​​രു​​​ന്നു കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ബ്ലോ​​​ക്ക് ചെ​​​യ്ത​​​ത്.

അ​​​ക്കൗ​​​ണ്ടി​​​ൽ ആ​​​ക്ഷേ​​​പ​​​ക​​​ര​​​മാ​​​യ ചി​​​ല പോ​​​സ്റ്റു​​​ക​​​ളു​​​ണ്ടെ​​​ങ്കി​​​ൽ അ​​​തു​​​മാ​​​ത്രം ബ്ലോ​​​ക്ക് ചെ​​​യ്യ​​​ണ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും അ​​​ക്കൗ​​​ണ്ട് മു​​​ഴു​​​വ​​​നാ​​​യി ത​​​ട​​​ഞ്ഞു​​​വ​​​യ്ക്ക​​​രു​​​തെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു അ​​​ഭി​​​ജി​​​ത്തി​​​നുവേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ കോ​​​ട​​​തി​​​യി​​​ൽ വാ​​​ദി​​​ച്ച​​​ത്.

എ​​​ന്നാ​​​ൽ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം തേ​​​ടി മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും അ​​​ണ്‍ബ്ലോ​​​ക്ക് ചെ​​​യ്യു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച ഉ​​​ത്ത​​​ര​​​വു​​​ണ്ടാ​​​കൂ എ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്കി ഹൈ​​​ക്കോ​​​ട​​​തി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നു നോ​​​ട്ടീ​​​സ് അ​​​യ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. കേ​​​സ് ഇ​​​നി ജൂ​​​ലൈ ആ​​​റി​​​നു പ​​​രി​​​ഗ​​​ണി​​​ക്കും.

Tags : Delhi High Court Cockroach Janata Party CJP X account ban

Recent News

Corehub Up