x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ള്ള​ട​ക്കം പ്ര​കോ​പ​ന​പ​രം; സി​ജെ​പി​യു​ടെ എ​ക്സ് ഹാ​ൻ​ഡി​ൽ വി​ല​ക്കി​യ​ത് രാ​ജ്യ​സു​ര​ക്ഷാ ആ​ശ​ങ്ക​യെ​തു​ട​ർ​ന്നെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ


Published: May 22, 2026 09:31 AM IST | Updated: May 22, 2026 09:31 AM IST

ന്യൂ​ഡ​ൽ​ഹി: കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി​യു​ടെ(​സി​ജെ​പി) എ​ക്സ് ഹാ​ൻ​ഡി​ൽ വി​ല​ക്കി​യ​ത് രാ​ജ്യ​സു​ര​ക്ഷാ ആ​ശ​ങ്ക​ക​ളെ തു​ട​ർ​ന്നെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. രാ​ജ്യ​ത്തി​ന്‍റെ പ​ര​മാ​ധി​കാ​ര​ത്തി​ന് ഭീ​ഷ​ണി​യാ​ണെ​ന്ന ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

അ​ക്കൗ​ണ്ടി​ലൂ​ടെ പ​ങ്കു​വെ​ക്കു​ന്ന ഉ​ള്ള​ട​ക്കം പ്ര​കോ​പ​ന​പ​ര​മാ​ണെ​ന്നും 2000 -ലെ ​ഐ​ടി ആ​ക്ട് സെ​ക്ഷ​ൻ 69 A അ​നു​സ​രി​ച്ചാ​ണ് ന​ട​പ​ടി​യെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ അ​റി​യി​ച്ചു. സി​ജെ​പി​ക്കെ​തി​രെ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ​ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് യു​വാ​ക്ക​ളെ പാ​റ്റ​ക​ളോ​ട് ഉ​പ​മി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഉ​യ​ർ​ന്നു​വ​ന്ന ആ​ക്ഷേ​പ​ഹാ​സ്യ കൂട്ടായ്മായാണ് സി​ജെ​പി അ​ഥ​വാ കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി. ബോ​സ്റ്റ​ൺ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വി​ദ്യാ​ർ​ഥി​യാ​യ അ​ഭി​ജീ​ത് ദി​പ്‌​കെ​യാ​ണ് സി​ജെ​പി​യു​ടെ സ്ഥാ​പ​ക​ൻ.

ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ബി​ജെ​പി​യു​ടെ അ​ക്കൗ​ണ്ടി​ലെ ഫോ​ളോ​വ​ർ​മാ​രു​ടെ എ​ണ്ണ​ത്തി​ൽ മ​റി​ക​ട​ന്ന് മണിക്കൂറുകൾക്കുള്ളിലാണ് കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി​യു​ടെ (സി​ജെ​പി) എ​ക്സ് അ​ക്കൗ​ണ്ട് ഇ​ന്ത്യ​യി​ൽ മ​ര​വി​പ്പി​ച്ചത്. അ​ക്കൗ​ണ്ട് വി​ല​ക്കി​യ​തി​ന് പി​ന്നാ​ലെ കോ​ക്രോ​ച്ച് ഈ​സ്‌ ബാ​ക്ക് എ​ന്ന പേ​രി​ൽ പു​തി​യ അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചി​രു​ന്നു.

 

Tags : cjp ban

Recent News

Corehub Up