x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ജെ​പി പ്ര​വ​ർ​ത്ത​ക​ന് ഗു​രു​ത​ര പ​രി​ക്ക്; എ​ല്ലാ അ​ക്ര​മി​ക​ളെ​യും പി​ടി​കൂ​ട​ണ​മെ​ന്ന് നേ​തൃ​ത്വം


Published: June 25, 2026 05:25 PM IST | Updated: June 25, 2026 05:25 PM IST

ന്യൂ​ഡ​ൽ​ഹി: ജ​ന്ത‍​ർ മ​ന്ത​റി​ൽ കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി പ്ര​തി​ഷേ​ധ​ത്തി​നി​ടെ പ്ര​വ​ർ​ത്ത​ക​ന് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് നേ​തൃ​ത്വം. അ​ക്ര​മി​ക​ൾ​ക്കെ​തി​രെ വ​ധ​ശ്ര​മം, എ​സ്‌​സി/​എ​സ്ടി വ​കു​പ്പു​ക​ളും ചു​മ​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

സി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ നേ​രി​ട്ടും സൈ​ബ​റി​ട​ങ്ങ​ളി​ലും ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​ക​ൾ​ക്കു​മെ​തി​രെ ഡ​ൽ​ഹി പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും സി​ജെ​പി സ്ഥാ​പ​ക​ൻ അ​ഭി​ജി​ത്ത് ദീ​പ്കെ​യും സി​ജെ​പി വ​ക്താ​വ് സൗ​ര​വ് ദാ​സും ആ​രോ​പി​ച്ചു.

ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് ജ​ന്ത​ർ മ​ന്ത​റി​ലെ പ്ര​തി​ഷേ​ധ​ത്തി​നി​ടെ പ്ര​വ​ർ​ത്ത​ക​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​നാ​ണ് അ​ക്ര​മി​ക​ളു​ടെ ശ്ര​മ​മെ​ന്ന് സൗ​ര​വ് ദാ​സ് പ​റ​ഞ്ഞു.

ആ​ക്ര​മ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട മു​ഴു​വ​ൻ പേ​രെ​യും അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് അ​ഭി​ജി​ത്ത് ദീ​പ്കെ ആ​വ​ശ്യ​പ്പെ​ട്ടു.15 പേ​ർ ഉ​ൾ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ഒ​രാ​ളെ മാ​ത്ര​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നും ദീ​പ്കെ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : CJP attack delhi protest

Recent News

Corehub Up