ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി(സിജെപി) യുടെ എക്സ് അക്കൗണ്ടിനുള്ള വിലക്ക് നീക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു.
അക്കൗണ്ട് അൺബ്ലോക്ക് ചെയ്യുന്നതിനോട് എതിർപ്പൊന്നുമില്ലെന്നു കേന്ദ്രസർക്കാർ അറിയിച്ചതിനെത്തുടർന്നാണ് ഉത്തരവ്.
അക്കൗണ്ടിൽനിന്നുള്ള പോസ്റ്റുകൾ നീറ്റ് പുനഃപരീക്ഷ നടത്തുന്നതിനു മുന്നോടിയായി വിദ്യാർഥികൾക്കും മാതാപിതാക്കൾക്കുമിടയിൽ ആശങ്കയുണ്ടാക്കുമെന്നതായിരുന്നു എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നതിലേക്കു നയിച്ച പ്രാഥമിക ആശങ്കയെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.
സിജെപിയുടെ അക്കൗണ്ട് മേയ് 21നാണ് കേന്ദ്രം ബ്ലോക്ക് ചെയ്യുന്നത്.
Tags : Ban Cockroach Janata Party X account lifted CJP Patta Delhi High Court