Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lifted

വിമാന ടിക്കറ്റുകളുടെ നിരക്കുപരിധി പിൻവലിച്ചു

ന്യൂ​ഡ​ൽ​ഹി: ആ​ഭ്യ​ന്ത​ര വി​മാ​ന ടി​ക്ക​റ്റു​ക​ൾ​ക്ക് ക​ഴി​ഞ്ഞ വ​ർ​ഷം അ​വ​സാ​നം മു​ത​ൽ താ​ത്കാ​ലി​ക​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​ര​ക്കു​പ​രി​ധി വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം പി​ൻ​വ​ലി​ച്ചു. തീ​രു​മാ​നം ഇ​ന്നു​ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം നി​മി​ത്തം വി​മാ​ന ക​ന്പ​നി​ക​ൾ നേ​രി​ടു​ന്ന സാ​ന്പ​ത്തി​ക​ഭാ​രം ല​ഘൂ​ക​രി​ക്കു​ന്ന​തി​നാ​ണു നീ​ക്കം. നി​ര​ക്കു​പ​രി​ധി മാ​റ്റു​ന്ന​തോ​ടെ ഡി​മാ​ന്‍റും വി​പ​ണി സാ​ഹ​ച​ര്യ​ങ്ങ​ളും അ​നു​സ​രി​ച്ച് വ​രും​ദി​വ​സ​ങ്ങ​ളി​ൽ വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്ക് ഉ​യ​ർ​ന്നേ​ക്കാം.

ഇ​ൻ​ഡി​ഗോ വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്ക് ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​റി​ൽ ത​ട​സം നേ​രി​ട്ട​പ്പോ​ൾ മ​റ്റ് വി​മാ​ന ക​ന്പ​നി​ക​ളു​ടെ​യ​ട​ക്കം ടി​ക്ക​റ്റി​ൽ അ​നി​യ​ന്ത്രി​ത നി​ര​ക്ക് വ​ർ​ധ​ന ഉ​ണ്ടാ​യ​തോ​ടെ​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​ഭ്യ​ന്ത​ര സ​ർ​വീ​സു​ക​ൾ​ക്ക് നി​ര​ക്കു​പ​രി​ധി ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

എ​ന്നാ​ൽ അ​ന്ന് നേ​രി​ട്ട ത​ട​സം ഇ​പ്പോ​ൾ മാ​റി​യ​തും പ​രി​ധി എ​ടു​ത്ത് ക​ള​യു​ന്ന​തി​ന് കാ​ര​ണ​മാ​യി. 500 കി​ലോ​മീ​റ്റ​ർ വ​രെ​യു​ള്ള വി​മാ​ന​യാ​ത്ര​യ്ക്ക് 7500 രൂ​പ​യും 1000 മു​ത​ൽ 1500 കി​ലോ​മീ​റ്റ​ർ വ​രെ​യു​ള്ള യാ​ത്ര​ക​ൾ​ക്ക് 15,000 രൂ​പ വ​രെയുമാ​യി​രു​ന്നു നി​ര​ക്കു​പ​രി​ധി.

ഇ​റാ​ൻ യു​ദ്ധ​ത്തെ തു​ട​ർ​ന്ന് എ​ണ്ണ വി​ല​യി​ലു​ണ്ടാ​യ മാ​റ്റം വി​മാ​ന ക​ന്പ​നി​ക​ളെ സാ​ര​മാ​യി ബാ​ധി​ച്ചു. പ്ര​വ​ർ​ത്ത​നച്ചെല​വ് വ​ർ​ധി​ച്ച​തി​നാ​ൽ നി​ര​ക്കു​പ​രി​ധി ഉ​യ​ർ​ത്ത​ണ​മെ​ന്ന് വി​മാ​ന ക്ക​ന്പ​നി​ക​ൾ കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് സൂ​ച​ന.

അ​തേ​സ​മ​യം ഇ​ന്ധ​ന​വി​ല​യി​ലെ ഒ​രു ഡോ​ള​ർ മാ​റ്റം ഇ​ൻ​ഡി​ഗോ​യു​ടെ മു​ഴു​വ​ൻ വ​ർ​ഷ​ത്തെ ഇ​ന്ധ​ന ബി​ല്ലി​ൽ ഏ​ക​ദേ​ശം 300 കോ​ടി രൂ​പ​യു​ടെ മാ​റ്റം ഉ​ണ്ടാ​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. എ​ന്നാ​ൽ വി​മാ​ന ക​ന്പ​നി​ക​ൾ ഇ​ത് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പു​റ​ത്തു വി​ട്ടി​ട്ടി​ല്ല.

ഡിജിസിഎ ഉത്തരവ്:സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യ്ക്ക്കാ​ര​ണ​മാ​കുമെന്ന് വി​മാ​നക്ക​ന്പ​നി​ക​ൾ

ആ​ഭ്യ​ന്ത​ര യാ​ത്ര​യി​ൽ വി​മാ​ന​ത്തി​ലെ ആ​കെ സീ​റ്റു​ക​ളി​ൽ 60 ശ​ത​മാ​ന​മെ​ങ്കി​ലും യാ​തൊ​രു​വി​ധ അ​ധി​ക ചാ​ർ​ജും (സീ​റ്റ് സെ​ല​ക്‌ഷ​ൻ ചാ​ർ​ജ്) ഈ​ടാ​ക്കാ​തെ യാ​ത്ര​ക്കാ​ർ​ക്ക് ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന ഡി​ജി​സി​എ ഉ​ത്ത​ര​വി​ൽ എ​തി​ർ​പ്പു​മാ​യി വി​മാ​നക്ക​ന്പ​നി​ക​ൾ.

വ്യോ​മ​മേ​ഖ​ല​യ്ക്ക് തി​രി​ച്ച​ടി​യാ​കു​ന്ന തീ​രു​മാ​നം ഫ​ല​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ സാ​ന്പ​ത്തി​ക ബാ​ധ്യ​ത ഉ​ണ്ടാ​ക്കു​മെ​ന്ന് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ എ​യ​ർ​ലൈ​ൻ​സ് (എ​ഫ്ഐ​ഐ) കേ​ന്ദ്ര സ​ർ​ക്കാ​രി​ന് അ​യ​ച്ച ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

വി​മാ​നക്ക​ന്പ​നി​ക​ൾ നേ​രി​ടു​ന്ന പ്ര​വ​ർ​ത്ത​നച്ചെല​വു നി​ക​ത്താ​ൻ അ​നു​ബ​ന്ധ വ​രു​മാ​ന​മാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ഇ​തി​ല്ലാ​താ​ക്കു​ന്ന​ത് ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലേ​ക്ക​ട​ക്കം ന​യി​ക്കു​മെ​ന്ന് ക​ന്പ​നി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

Latest News

Corehub Up