Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Intensifies

കാ​ല​വ​ർ​ഷം ശ​ക്ത​മാ​യ​തോ​ടെ എ​ട്ട് ജി​ല്ല​ക​ളി​ൽ ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ട്; സം​സ്ഥാ​ന​ത്ത് നാ​ല് ദി​വ​സ​ത്തേ​ക്ക് മ​ഴ മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: കാ​ല​വ​ർ​ഷം എ​ത്തി സം​സ്ഥാ​ന​ത്ത് മ​ഴ ശ​ക്ത​മാ​യ​തോ​ടെ എ​ട്ട് ജി​ല്ല​ക​ളി​ൽ ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി എ​ന്നീ ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

കേ​ര​ള​തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​ള്ള വി​ല​ക്കും തു​ട​രു​ക​യാ​ണ്. സാ​ധാ​ര​ണ​യേ​ക്കാ​ൾ മൂ​ന്ന് ദി​വ​സം വൈ​കി​യാ​ണ് ഇ​ത്ത​വ​ണ തെ​ക്ക്-​പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷം കേ​ര​ള​തീ​രം തൊ​ട്ട​ത്. ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത. എ​ല്ലാ ജി​ല്ല​ക​ളി​ലും നാ​ല് ദി​വ​സ​ത്തേ​ക്ക് മ​ഴ മു​ന്ന​റി​യി​പ്പു​ണ്ട്.

നാ​ളെ 11 ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ലാ​ണ് നാ​ളെ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ എ​ന്നീ ജി​ല്ല​ക​ളി​ൽ നാ​ളെ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up