കൊച്ചി: ഗുരുവായൂര്‍ ദേവസ്വത്തിന്റെ വരവും ചെലവും ഒരു രൂപയുടേതാണെങ്കില്‍ പോലും കണക്കില്‍ വരണമെന്നും കൃത്യതയും സുതാര്യതയും ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി.
ഓഡിറ്റിംഗിലെ കാലതാമസം അംഗീകരിക്കാനാകില്ലെന്നും ഓഡിറ്റിഗ് യഥാസമയം പൂര്‍ത്തിയാകുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ജസ്റ്റീസുമാരായ വി. രാജ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.