x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര ച​ട​ങ്ങ് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഡ​ൽ​ഹി​ക്ക് പു​റ​ത്തേ​ക്ക്: ഇ​ത്ത​വ​ണ ഗു​ജ​റാ​ത്തി​ലെ ഏ​ക​താ ന​ഗ​റി​ൽ

ഓൺലൈൻ ഡെസ്ക്
Published: September 8, 2026 01:46 AM IST | Updated: September 8, 2026 01:46 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: 72 വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര വി​ത​ര​ണ ച​ട​ങ്ങ് ഡ​ൽ​ഹി​ക്ക് പു​റ​ത്തേ​ക്ക് മാ​റ്റു​ന്നു. സെ​പ്റ്റം​ബ​ർ 22-ന് ​ഗു​ജ​റാ​ത്തി​ലെ കെ​വാ​ഡി​യ​യി​ൽ (ഏ​ക​താ ന​ഗ​ർ) ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​തി​മ​യാ​യ സ​ർ​ദാ​ർ വ​ല്ല​ഭ്ഭാ​യി പ​ട്ടേ​ലി​ന്‍റെ 'സ്റ്റാ​ച്യു ഓ​ഫ് യൂ​ണി​റ്റി' സ്ഥി​തി ചെ​യ്യു​ന്ന​ത് ഇ​വി​ടെ​യാ​ണ്. 1954-ൽ ​ആ​രം​ഭി​ച്ച​തു മു​ത​ൽ ഡ​ൽ​ഹി​യി​ലെ വി​ജ്ഞാ​ൻ ഭ​വ​നി​ലാ​ണ് പ്ര​ധാ​ന​മാ​യും പു​ര​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ന്നി​രു​ന്ന​ത്. ജൂ​ലൈ​യി​ൽ പ്ര​ഖ്യാ​പി​ച്ച 72-ാമ​ത് ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര വി​ത​ര​ണ​ത്തി​ലൂ​ടെ ദീ​ർ​ഘ​കാ​ല​മാ​യി തു​ട​രു​ന്ന ഈ ​പാ​ര​മ്പ​ര്യ​ത്തി​നാ​ണ് മാ​റ്റം വ​രു​ന്ന​ത്.

 

Tags : NatioinalFilmAwards DeepikaNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up