ന്യൂഡൽഹി: 72 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു. സെപ്റ്റംബർ 22-ന് ഗുജറാത്തിലെ കെവാഡിയയിൽ (ഏകതാ നഗർ) നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു പുരസ്കാരങ്ങൾ വിതരണം ചെയ്യും. ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ സർദാർ വല്ലഭ്ഭായി പട്ടേലിന്റെ 'സ്റ്റാച്യു ഓഫ് യൂണിറ്റി' സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. 1954-ൽ ആരംഭിച്ചതു മുതൽ ഡൽഹിയിലെ വിജ്ഞാൻ ഭവനിലാണ് പ്രധാനമായും പുരസ്കാര ചടങ്ങുകൾ നടന്നിരുന്നത്. ജൂലൈയിൽ പ്രഖ്യാപിച്ച 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണത്തിലൂടെ ദീർഘകാലമായി തുടരുന്ന ഈ പാരമ്പര്യത്തിനാണ് മാറ്റം വരുന്നത്.