x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

1.1 ല​ക്ഷം കോ​ടി രൂ​പ​യു​ടെ പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ൾ വാ​ങ്ങാ​ൻ ഇ​ന്ത്യ

ഓൺലൈൻ ഡെസ്ക്
Published: September 8, 2026 12:49 AM IST | Updated: September 8, 2026 12:49 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: ക​ര, നാ​വി​ക, വ്യോ​മ​സേ​ന​ക​ൾ​ക്കാ​യി 1.10 ല​ക്ഷം കോ​ടി രൂ​പ​യു​ടെ അ​ത്യാ​ധു​നി​ക പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ളും ആ​യു​ധ​ങ്ങ​ളും വാ​ങ്ങു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അം​ഗീ​കാ​രം ന​ൽ​കി. പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഡി​ഫ​ൻ​സ് അ​ക്വി​സി​ഷ​ൻ കൗ​ൺ​സി​ൽ (ഡി​എ​സി) യോ​ഗ​ത്തി​ലാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്.

സൈ​ന്യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും പ്ര​തി​രോ​ധ നി​ർ​മാ​ണ മേ​ഖ​ല​യി​ൽ സ്വാ​ശ്ര​യ​ത്വം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​ണ് ഈ ​ന​ട​പ​ടി. അ​നു​വ​ദി​ച്ച ആ​കെ തു​ക​യു​ടെ ഏ​ക​ദേ​ശം 98 ശ​ത​മാ​നം ഉ​പ​ക​ര​ണ​ങ്ങ​ളും ഇ​ന്ത്യ​ൻ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ നി​ന്ന് ത​ന്നെ നി​ർ​മി​ച്ച് വാ​ങ്ങു​മെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ക​ര​സേ​ന​യ്ക്കാ​യി അ​ഡ്വാ​ൻ​സ്ഡ് ലൈ​റ്റ് ഹെ​ലി​കോ​പ്റ്റ​റു​ക​ൾ, ര​ഹ​സ്യാ​ന്വേ​ഷ​ണ വാ​ഹ​ന​ങ്ങ​ൾ, സ്വ​യം നി​യ​ന്ത്രി​ത മൈ​ൻ ലെ​യ​റു​ക​ൾ, ട്രോ​ൾ ടാ​ങ്കു​ക​ൾ എ​ന്നി​വ​യും നാ​വി​ക​സേ​ന​യ്ക്കാ​യി ക​പ്പ​ൽ നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ മ​റൈ​ൻ ഗ്യാ​സ് ട​ർ​ബൈ​നു​ക​ളും, വ്യോ​മ​സേ​നാ താ​വ​ള​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന അ​രു​ദ്ര റ​ഡാ​റു​ക​ളും വാ​ങ്ങും

ശ​ത്രു​ക്ക​ളു​ടെ റ​ഡാ​റു​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ഗ്രൗ​ണ്ട് ബേ​സ്ഡ് മ​ൾ​ട്ടി പ​ർ​പ്പ​സ് ജാ​മ​റു​ക​ളും സു​ര​ക്ഷാ ആ​ക്സ​സ് കാ​ർ​ഡ് സം​വി​ധാ​ന​ങ്ങ​ളും വ്യോ​മ​സേ​ന​യ്ക്കാ​യി സ്വ​ന്ത​മാ​ക്കും.

Tags : DefenceAcquisitionCouncil MilitaryProcurments LatestNews DeepikaNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up