സാങ്കേതിക തകരാറിനെതുടർന്നു മലേഷ്യൻ വിമാനം ചെന്നൈ വിമാനത്താവളത്തിൽ ഇറക്കിയപ്പോൾ.
ചെന്നൈ: 186 പേരുമായി ക്വാലാലംപുരിൽനിന്ന് ജിദ്ദയിലേക്കു പറന്ന മലേഷ്യൻ എയർലൈൻസ് വിമാനം സാങ്കേതിക പിഴവ് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ചെന്നൈയിൽ അടിയന്തരമായി ഇറക്കി.
മലേഷ്യൻ എയർലൈൻസിന്റെ എംഎച്ച് 156 വിമാനത്തിന്റെ രണ്ടാം എൻജിനിലാണ് തകരാറുണ്ടായത്.
അടിയന്തരലാൻഡിംഗിന്റെ സമയത്ത് വിമാനത്താവളത്തിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു.
Tags : MalaysianPlane Lands Chennai Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash